പൂന്തുറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പരുത്തിക്കുഴി സ്വദേശി ആഷിക്കിനെ (18) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രതി വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നതായി പോലീസ് പറഞ്ഞു. സമീപവാസികളായിരുന്നു വിവരം പൂന്തുറ പോലീസില്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൂന്തുറ സിഐ സന്തോഷിന്റെ നേതൃത്വത്തില്‍ എസ്ഐ അഭിലാഷും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read MoreCategory: TVM
ഇ.പി. ജയരാജൻ പിണറായിയുടെ രഹസ്യങ്ങൾ അറിയുന്നയാൾ; നടപടിയെടുത്താൽ സിപിഎം തകരുമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: പിണറായി വിജയന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നയാളാണ് ഇ.പി.ജയരാജനെന്നും ഇ.പി.ജയരാജനെതിരെ നടപടി എടുത്താൽ സിപിഎം തകർന്നടിയുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അതുകൊണ്ട് തന്നെ പാർട്ടി ഒരിക്കലും ഇപിക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഇ.പി.ജയരാജന്റെ ഗൂഢാലോചന പരാതിയിൽ ശോഭ സുരേന്ദ്രനൊപ്പം തന്നെ രണ്ടാം കക്ഷിയാക്കിയതോടെ തന്നെ കേസ് പൊളിഞ്ഞെന്നും ഒരു ബന്ധവും ഇല്ലാത്ത രണ്ട് പേരെ കൂട്ടിക്കെട്ടാൻ ശ്രമിച്ചാൽ ഒരിക്കലും നടക്കില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേര്‍ത്തു. അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് ബിജെപിയിലേക്കെന്ന ആരോപണത്തില്‍ തന്റെ കയ്യില്‍ കൂടുതല്‍ തെളിവില്ലെന്ന് കെ.സുധാകരൻ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് കിട്ടിയ വിവരമാണ് താൻ പറഞ്ഞത്. കടല്‍ കണ്ട തന്നെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുതെന്നും ഇ.പിയുടെ വക്കീല്‍ നോട്ടിസിന് മറുപടിയായി സുധാകരൻ പറഞ്ഞു.
Read Moreവൈദ്യുതി പ്രതിസന്ധി ; മേഖല തിരിച്ച് നിയന്ത്രണം വന്നേക്കും; ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്ന് വിദഗ്ധർ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി, മേഖല തിരിച്ചു നിയന്ത്രണമെന്ന നിലപാടിലുറച്ച് കെഎസ്ഇബി. വിഷയത്തിൽ മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും തീരുമാനം കാക്കുകയാണ് കെഎസ്ഇബി ഉന്നത നേതൃത്വം. വൈദ്യുത ഉപഭോഗം കൂടുതലുള്ള സ്ഥലങ്ങളെ മേഖല തിരിച്ചു നിയന്ത്രണം കൊണ്ടു വരാനാണു തീരുമാനിച്ചിരിക്കുന്നത്. പ്രതിദിനം 150 മെഗാ വാട്ട് വൈദ്യുതി ഉപഭോഗം വീതം കുറയ്ക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ പീക്ക് ടൈമിൽ പരമാവധി ഉപഭോഗം കുറയ്ക്കണമെന്ന് ആവശ്യപ്പെടും. നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പുറത്തിറക്കാനുള്ള സർക്കുലറിന്റെ പ്രവർത്തനങ്ങൾ അണിയറയിൽ നടക്കുകയാണ്. എന്നാൽ മുഖ്യമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും അന്തിമ തീരുമാനം അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള സർക്കുലർ ഇറക്കുക. വൈദ്യുത ഉപഭോഗം കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തു പല പ്രദേശങ്ങളിലും അപ്രഖ്യാപിത പവർകട്ട് നിലവിലുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. കടുത്ത ചൂടിലും ഉഷ്ണത്തിലും ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ ഘട്ടത്തിൽ വൈദ്യുതി നിയന്ത്രണം കൂടി വരുന്നതോടെ ജനങ്ങളുടെ ജീവിതത്തെ…
Read Moreപരിഷ്കാരം ജനങ്ങൾക്കുവേണ്ടി; നിസാരമായി ലൈസൻസ് നൽകാനാവില്ലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ലൈസൻസ് നിസാരമായി നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് പരിഷ്കാരങ്ങളെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവൻ ബലികൊടുക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെയുള്ള പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡ്രൈവിങ് സ്കൂളുകളുടെ ഗ്രൗണ്ടിൽ ടെസ്റ്റ് വേണ്ടെന്നും സർക്കാർ സ്ഥലം വാടകയ്ക്കെടുത്ത് ടെസ്റ്റ് നടത്തുമെന്നും വ്യക്തമാക്കിയ മന്ത്രി ഗുണ്ടായിസം സർക്കാരിനോട് നടക്കില്ലെന്നും പറഞ്ഞു. മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ല.ജനങ്ങൾക്ക് വേണ്ടിയാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. അത് മനസ്സിലാക്കണമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കൂടിയതും ലൈസൻസ് അനുവദിച്ചതും അത്ഭുതപ്പെടുത്തി. ടെസ്റ്റിന് സർക്കാർ സംവിധാനം ഉണ്ടാക്കും. മലപ്പുറം ആർ ടി ഓഫീസിൽ വലിയ വെട്ടിപ്പിന് ശ്രമം നടന്നു. അത് സർക്കാർ അനുവദിക്കില്ല. ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നും…
Read Moreസിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നു; ഇ.പി.ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്തച്ഛിദ്രം മൂലം തകർന്നിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിലാണ്. ഇ.പി. ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. കണ്ണൂർ ലോബിയിലെ സംഘർഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. 2005-ൽ മലപ്പുറം സമ്മേളനത്തിൽ പിണറായിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാൻ വി.എസ്. അച്യുതാനന്ദൻ ശ്രമിച്ചപ്പോൾ ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് ഇ.പി.ജയരാജന്റെ നേതൃത്വത്തിലാണ്. തന്നേക്കാൾ ജൂനിയറായ കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ എം.വി. ഗോവിന്ദൻ എന്നിവരെ പാർട്ടി സെക്രട്ടറിയാക്കിയപ്പോഴാണ് തഴയപ്പെട്ട ജയരാജൻ കുപിതനായത്. പിണറായിയെ തകർക്കാൻ വി.എസിന്റെ കോടാലിയായി പ്രവർത്തിച്ച ദല്ലാൾ നന്ദകുമാറുമായുള്ള ജയരാജന്റെ വഴിവിട്ട ബന്ധമാണ് പിണറായിയെ പ്രകോപിച്ചത്. എന്നാൽ, ബിജെപി നേതാവ് ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ചകളെ പിണറായിയോ പാർട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല- ചെറിയാൻ ഫിലിപ്പ് പറയുന്നു. എ.കെ.ജി, സി.എച്ച്. കണാരൻ, അഴീക്കോടൻ രാഘവൻ,…
Read Moreമേയറുടെ വാദങ്ങളെല്ലാം സിസിടിവി പൊളിച്ചു; ആര്യയ്ക്കെതിരെ പോലീസ് കേസെടുക്കാത്തതിൽ വൻ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മേയറും ഡ്രൈവറും തമ്മിൽ രാത്രിയിൽ നടുറോഡിൽ തർക്കമുണ്ടാവുകയും തുടർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മാർഗതടസം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ മേയർക്കും എംഎൽഎയ്ക്കുമെതിരേ കേസെടുക്കാത്ത പോലീസ് നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നു. ഡ്രൈവർ യദുകൃഷ്ണനാണ് മേയർ ആര്യാ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻദേവ് എംഎൽഎക്കെതിരെയും സംഭവദിവസം പരാതി നൽകിയത്. മേയറുടെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് തങ്ങൾ ബസ് തടഞ്ഞിട്ടില്ലെന്നും റെഡ് സിഗ്നൽ ആയിരുന്നുവെന്നുമുള്ള മേയറുടെ വാദം പൊളിച്ച് കൊണ്ടുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനയായ ടിഡിഎഫ് ഇന്ന് കെഎസ്ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കന്റോണ്‍മെന്റ്…
Read Moreഇടിവള കൊണ്ട് മുഖത്ത് ഇടിച്ചു: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് നേരെ ആക്രമണം; യുവാവ് കസ്റ്റഡിയിൽ
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് നേരെ യുവാവിന്റെ ക്രൂര മർദനം. എംആർഐ സ്കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മർദനമേറ്റത്. പൂവാർ സ്വദേശി അനിൽ ജയകുമാരിയുടെ മുഖത്ത് ഇടി വള ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ മുഖത്തെ എല്ലുകൾ പൊട്ടിയതിനെ തുടർന്ന് ജയകുമാരിയെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശി അനിലിനെ മെഡിക്കൽ കോളേജിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ജയകുമാരിയെ സ്കാനിംഗിന് തീയതി നൽകാൻ വൈകി എന്നാരോപിച്ചാണ് അനിൽ ആക്രമിച്ചത്.
Read Moreമേയര്‍ ആര്യയുടെ പ്രവര്‍ത്തി പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനം; ഡ്രൈവറെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡ്രൈവറുടെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല പ്രതികരിച്ചു. എംഎല്‍എയും മേയറും കുറേക്കൂടി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട ആളുകളാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് അവമതിപ്പുണ്ടാക്കാനെ ഇവരുടെ പ്രവര്‍ത്തി സഹായകമാകൂ. ഡ്രൈവറെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല. വിഷയത്തില്‍ ഡ്രൈവറുടെ ഭാഗം കേള്‍ക്കാന്‍ പോലും പോലീസ് തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.
Read Moreമാതാവ് ആഹാരം നല്‍കിയില്ല; വാക്കുതർക്കത്തിനിടെ മദ്യലഹരിയിലായ മകന് വീടിനു തീയിട്ടു
പേരൂര്‍ക്കട: മാതാവ് ആഹാരം നല്‍കിയില്ലെന്നാരോപിച്ച് മകന് സ്വന്തം വീടിന് തീയിട്ടു. തീ ഉയരുന്നതുകണ്ട് മാതാവ് വീട്ടില്‍നിന്നു പുറത്തിറങ്ങി രക്ഷപ്പെട്ടു.ഇന്നലെ രാത്രി ഒന്‍പതോടുകൂടി വട്ടിയൂര്‍ക്കാവ് വയലിക്കട ഹരിതനഗറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 50കാരനായ മകനെ വട്ടിയൂര്‍ക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് : ഹരിതനഗറിലെ ഓടുപാകിയ വീട്ടില്‍ സംഭവദിവസം മദ്യപിച്ചെത്തിയ മകൻ തനിക്ക് ആഹാരം നല്‍കിയില്ലെന്ന് ആരോപിച്ച് മാതാവുമായി വാക്കുതര്‍ക്കം തുടങ്ങി. ഒടുവില്‍ വീടിന് തീയിടുകയായിരുന്നു. വീട്ടിലെ തടിയുരുപ്പടികള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.തീ കണ്ട് മാതാവ് ഇറങ്ങിയോടുകയായിരുന്നു. ഒരുലക്ഷം രൂപയുടെ നഷ്്ടം കണക്കാക്കുന്നു. തിരുവനന്തപുരം നിലയത്തില്‍ നിന്ന് ഗ്രേഡ് എഎസ്ടിഒ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്.മകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും കേസെടുത്തിട്ടില്ലെന്ന് വട്ടിയൂര്‍ക്കാവ് പോലീസ് പറഞ്ഞു.
Read Moreതിരുവനന്തപുരത്ത് മികച്ച മാർജിനിൽ ജയിക്കും; മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കുമെന്ന് പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയം അവകാശപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കും. തരൂരിന് വോട്ട് ചെയ്തിരുന്ന ആളുകളുടെ മനസ് മടുത്തു. കോണ്‍ഗ്രസിന് ലഭിക്കുന്ന തീരദേശ വോട്ടുകളിൽ വിള്ളലുണ്ടായി അത് ബിജെപിയിലേക്കും എൽഡിഎഫിലേക്കും പോയി. മികച്ച മാർജിനിൽ ഞാൻ ജയിക്കും-പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചിരുന്ന സ്ഥലങ്ങളിലൊക്കെ പോളിംഗ് ശതമാനം കുറവാണ്. കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോള്‍ ബിജെപിയുമായി അങ്ങനെയൊരു ബന്ധമുണ്ടല്ലോ. അപ്പോള്‍ ആ വഴി അവരുടെ കുറെ വോട്ടുകള്‍ ബിജെപിയിലേക്ക് പോകും. ബിജെപി ജയിക്കാതിരിക്കാൻ കോൺഗ്രസിന് വോട്ട് തരൂ എന്നുള്ള കളി കഴിഞ്ഞ തവണയൊക്കെ അവര്‍ പയറ്റി. ഇത്തവണയും അത് നടത്തി. അതുകൊണ്ട് ബിജെപി വലിയ ഫോഴ്സ് ആയി വരുമെന്ന് ഒന്നും തോന്നുന്നില്ല. ബിജെപിക്ക് കിട്ടാവുന്ന പരമാവധി വോട്ട് നമുക്ക് അറിയാമല്ലോ -പന്ന്യൻ പറഞ്ഞു. .
Read More