തിരുവനന്തപുരം : മംഗലപുരം സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഏരിയ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സിപിഎം ജില്ല സെക്രട്ടറി വി. ജോയ്. മംഗലപുരം ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി മധു മുല്ലശേരി യുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വി. ജോയ് പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ചാണ് പുതിയ ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകൾ ഉയർന്നു വന്നു. അതിൽ നിന്നും ജലീലിനെ ഭൂരിപക്ഷം അംഗങ്ങൾ തെരഞ്ഞെടുത്തു. തനിക്കെതിരെ വ്യക്തിപരമായി നടത്തിയ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നയങ്ങളും തീരുമാനങ്ങളും അനുസരിക്കാൻ മധു മുല്ലശേരി ബാധ്യസ്ഥനണ്. അതിനു തയാറാകാതെ പാർട്ടിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച മധുവിന്റെ നടപടി പാർട്ടി പരിശോധിക്കുമെന്ന് സിപിഎം നേതാക്കളായ ആനാവൂർ നാഗപ്പനും കടകം പള്ളിസുരേന്ദ്രനും പറഞ്ഞു. മധു പാർട്ടി വിട്ട് മറ്റ് പാർട്ടിയിലേക്ക് പോകുന്നതിൽ പാർട്ടിക്ക് ഒന്നും…
Read MoreCategory: TVM
വൈദ്യുതി നിരക്ക് വർധിച്ചേക്കും; വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതിനാലാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുക. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെഎസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കും. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും- മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു.
Read Moreക്ഷേമ പെൻഷൻ വിവാദം; മുഴുവൻ പേരുടെയും പട്ടിക പുനഃപരിശോധിക്കാൻ ധനകാര്യ വകുപ്പ് നടപടി തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷന്റെ മറവിൽ വ്യാപകമായി തട്ടിപ്പ് നടന്ന സാഹചര്യത്തിൽ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരുടെയും പട്ടിക പുനഃപരിശോധിക്കാൻ ധനകാര്യ വകുപ്പ് നടപടി തുടങ്ങി. അനർഹരെ കണ്ടെത്തുന്നതിനും ക്ഷേമ പെൻഷൻ തട്ടിപ്പ് കൂടുതൽ ഉണ്ടോയെന്നു ഉറപ്പ് വരുത്താനുമാണ് നടപടി കൊണ്ട് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡ് തലത്തിലാണ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ തന്നെ വ്യാപകമായി തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ക്രമക്കേട് നടത്തിയ ഉദോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണത്തിനും നിർദേശം നൽകിയിരിക്കുകയാണ്. ഉയർന്ന ശമ്പളം വാങ്ങുന്ന പല ഉദ്യോഗസ്ഥരും തട്ടിപ്പ് നടത്തിയത് സർക്കാർ ഉദ്യോഗസ്ഥർക്ക് ഒന്നടങ്കം അപമാനമായി മാറിയിരിക്കുകയാണ്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരം പുറത്ത് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്. അറുപതു ലക്ഷത്തിൽപരം ആളുകളാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നത്.
Read Moreഎക്സ്റേ എടുക്കുന്നത് വൈകി; രോഗിയുടെ കൂട്ടിരിപ്പുകാരൻ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി; ചികിത്സയ്ക്കായി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മെഡിക്കൽ കോളജ്(തിരുവനന്തപുരം): എക്സ്റേ എടുക്കുന്നതിൽ കാലതാമസം നേരിട്ടുവെന്ന് ആരോപിച്ച് രോഗിയുടെ കൂട്ടിരിപ്പുകാരൻ ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി. നിസാര പരിക്കേറ്റ ഇയാളെ ആശുപത്രി വാർഡിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ നാലിനാണ് സംഭവം. കൊല്ലം ഒറ്റപ്ലാമൂട് ലീലാ ഭവനിൽ ലാലു (43) ആണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലുള്ളത്. ലാലുവിന്റെ ബന്ധുവായ രോഗി കുറച്ചു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് എക്സ്റേ എടുക്കുന്നതിനു വേണ്ടിയാണ് പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തെ എക്സ്റേ യൂണിറ്റിൽ എത്തിയത്. എക്സ്റേ യൂണിറ്റിന്റെ ഒന്നാമത്തെ നിലയിൽ നിന്നാണ് ലാലു താഴേക്ക് ചാടിയത്. എക്സ്റേ യൂണിറ്റ് പ്രവർത്തിക്കുന്ന കോറിഡോറിലെ ഗ്ലാസ് ചവിട്ടി പൊട്ടിച്ചശേഷം പുറത്തേക്ക് ചാടുകയായിരുന്നു. ഏകദേശം 15 അടിയോളം ഉയരത്തിൽ നിന്നാണ് ലാലു താഴേക്ക് ചാടിയത്.…
Read Moreക്ഷേത്രത്തിൽ കവർച്ചാശ്രമം: മോഷ്ടാവിനെ നാട്ടുകാരും പോലീസും ഓടിച്ചു പിടിച്ചു
പാറശാല: ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിച്ചയാളെ നാട്ടുകാരും പോലീസും ഓടിച്ചിട്ടു പിടിച്ചു. പാറശാലയ്ക്കു സമീപം ഉദിയൻകുളങ്ങര വള്ളുക്കോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തിൽ ആണ് മോഷണത്തിന് ശ്രമമുണ്ടായത്. സേലം സ്വദേശി സെന്തിലിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പന്ത്രണ്ടിനാണ് സംഭവം. മാരകായുധങ്ങളുമായെത്തിയ സെന്തിൽ ക്ഷേത്രത്തിലെ പൂട്ടു അടിച്ചു പൊളിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ ഇയാൾ സമീപത്തെ റെയിൽവേ ട്രാക്കിന്റെ ഭാഗത്തോട്ടു മാറുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ചു എസ്.ഐ വേലപ്പൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിക്കുന്നതിനിടെ ട്രാക്കിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സെന്തിലിനെ പോലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. പ്രതി സംസാര ശേഷിയില്ലാത്ത ആളാണെന്ന് പോലീസ് പറഞ്ഞു.രണ്ടു മാസം മുൻപും ഇതേ ക്ഷേത്രത്തിൽ മോഷണ ശ്രമം നടന്നിരുന്നു.
Read Moreകെ. സുരേന്ദ്രൻ തന്നെ തുടരുമെന്ന് കേന്ദ്രം: ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ വിവാദങ്ങൾ വേണ്ട
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ തന്നെ തുടരട്ടെയെന്ന നിലപാടിൽ കേന്ദ്രനേതൃത്വം. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അധ്യക്ഷനെ മാറ്റേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് വരെ സുരേന്ദ്രൻ തുടരട്ടെയെന്നും കേന്ദ്ര നേതൃത്വം നിലപാടെടുത്തു. പാലക്കാട്ടെ തോൽവി സംബന്ധിച്ച് സുരേന്ദ്രൻ നൽകിയ റിപ്പോർട്ട് അംഗീകരിച്ച കേന്ദ്ര നേതൃത്വം ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ വിവാദങ്ങൾ വേണ്ടെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ സംഘടനാ ഘടകങ്ങളിൽ ഉന്നയിക്കണമെന്നും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. പരസ്യപ്രസ്താവന നടത്തിയാൽ അച്ചടക്ക ലംഘനമായി കണക്കാക്കും. സുരേന്ദ്രന് രാജി സന്നദ്ധത അറിയിച്ചിരുന്നു. പാലക്കാട്ട് നേരിട്ട തിരിച്ചടിയെത്തുടർന്ന് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്നും എം.ടി.രമേശ്, പി.കെ.കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന് എന്നിവര്‍ വിട്ടുനിന്നതും ശ്രദ്ധേയമായിരുന്നു.
Read Moreപരസ്യപ്രതികരണങ്ങൾ ജനങ്ങളെ അകറ്റിയോ? അന്വേഷിക്കാൻ ബിജെപി ദേശീയ നേതൃത്വം
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വേളയിൽ നേതാക്കൾ നടത്തിയ പരസ്യപ്രതികരണങ്ങൾ തിരിച്ചടിയായോ എന്ന് പരിശോധിക്കാൻ ബിജെപി ദേശീയ നേതൃത്വം. പരസ്യപ്രതികരണങ്ങൾ പരിശോധിച്ച് നടപടികളിലേക്ക് കടക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് വേളയിൽ നേതാക്കൾ നടത്തിയ എല്ലാ പരസ്യപ്രതികരണങ്ങളും ഇംഗ്ലീഷിലേക്ക് തർജയ ചെയ്ത് അയച്ചുനൽകണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നേതാക്കളുടെ പരസ്യപ്രസ്താവനകൾ ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാൻ ഇടയാക്കിയോ എന്നാണ് പരിശോധിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീറിനാണ് ചുമതല നൽകിയിരിക്കുന്നത്.ദേശീയ നേതാവ് അപരാജിത സാരങ്കി വിവാദ വീഡിയോകളിൽ അന്വേഷണം നടത്തും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ ഉൾപ്പെടെ കൂടുതൽ ദേശീയ നേതാക്കൾ അന്വേഷണ സംഘത്തിൽ ഉണ്ടാകും എന്നാണ് സൂചന. പരസ്യപ്രസ്താവനകൾ ഉൾപ്പെടെ എല്ലാം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പറഞ്ഞിരുന്നു. പാർട്ടിക്കകത്ത് ഒരു സംവിധാനം ഉണ്ടെന്നും അതിനു മുകളിൽ പ്രവർത്തിച്ചവർ ആരായിരുന്നാലും പരിശോധിക്കുമെന്നും…
Read Moreബംഗാൾ ഉൾക്കടലിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദം; അടുത്ത നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രത പാലിക്കണം
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ശക്തി കൂടിയ ന്യൂനമർദം ഇന്ന് തീവ്രമാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read Moreതാലൂക്കുതല അദാലത്തുകള്‍ അടുത്തമാസം 9 മുതൽ; അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകള്‍ വഴിയും സ്വീകരിക്കും
തിരുവനന്തപുരം: “കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകള്‍ അടുത്ത മാസം ഒന്‍പത് മുതല്‍ ജനുവരി 13 വരെ നടക്കും. മന്ത്രിമാരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്താണ്. ഡിസംബര്‍ രണ്ട് മുതല്‍ അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകള്‍ വഴിയും സ്വീകരിക്കും. ഓണ്‍ലൈനായി അയയ്ക്കാന്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി പോര്‍ട്ടല്‍ ഉണ്ടാക്കും. പരാതികള്‍ പൊതുജനങ്ങളില്‍നിന്ന് നേരിട്ട് സ്വീകരിക്കുന്നതിന് താലൂക്കുതല സെല്ലും രൂപീകരിക്കും. ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിനായി വകുപ്പുതലത്തില്‍ ജില്ലാ അദാലത്ത് സെല്ലും പരാതിയിലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലുകളും പ്രവര്‍ത്തിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി നല്കാന് നിശ്ചിത സര്‍വീസ് ചാര്‍ജ് ഇടാക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പരാതിക്കാരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. പരാതി…
Read Moreസെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്; സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണ് വനിതാ ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. അനക്സ്-ഒന്നിലെ ശുചിമുറിയിലാണ് അപകടം നടന്നത്. പരിക്കേറ്റ ജീവനക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റി. മുറിവിൽ ഒൻപത് തുന്നലുകളിട്ടതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
Read More