തിരുവനന്തപുരം : കാറും ബൈക്കും കൂട്ടിയിടിച്ചു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാഞ്ഞിരം കുളം സ്വദേശിയും തിരുവല്ലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായ ശ്രീജിത്ത് (38) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചിന് വിഴിഞ്ഞം ബൈപാസ് റോഡിൽ പയറും മൂടിന് സമീപം ആയിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന ശ്രീജിത്ത് സഞ്ചരിച്ച ബൈക്കിന് പിറകിൽ തമിഴ് നാട് സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. മൃതദേഹം ഉച്ചക്ക് ശേഷം തിരുവല്ലം പോലീസ് സ്റ്റേഷനിൽ പൊതു ദർശനത്തിന് വയ്ക്കും
Read MoreCategory: TVM
സജി ചെറിയാൻ രാജിവയ്ക്കുമോ ? “കോടതി വിധിയനുസരിച്ച് അന്വേഷണം നടക്കട്ടെയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കു പിന്നാലെ മന്ത്രി സജി ചെറിയാനെ സംരക്ഷിച്ച് സിപിഎം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പാർട്ടിയും സർക്കാരും ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കോടതി വിധിയനുസരിച്ച് അന്വേഷണം നടക്കട്ടെ. നിയമവിദഗ്ധരുമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം സജി ചെറിയാൻ രാജിവയ്ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ഗോവിന്ദൻ തയാറായില്ല. മല്ലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. പോലീസ് നൽകിയ റിപ്പോർട്ട് തള്ളിയ കോടതി, കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ റിപ്പാർട്ട് റദ്ദാക്കുകയും അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും കോടതി റദ്ദാക്കി. കേസിൽ കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ്…
Read Moreസന്ദീപ് വാര്യരുടെ ഭൂമി കൈമാറ്റം അമ്മ ജീവിച്ചിരുന്നകാലത്തുള്ള കാര്യമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: സന്ദീപ് വാര്യരുടെ ഭൂമി ആർഎസ്എസിന് കൈമാറ്റം ചെയ്യാനുള്ള തീരുമാനം അദ്ദേഹത്തിന്റെ അമ്മ ജീവിച്ചിരുന്ന കാലത്തുള്ള കാര്യമാണ്. അല്ലാതെ അദ്ദേഹമായിട്ട് എഴുതി കൊടുത്തതല്ലെന്ന് കെ. മുരളീധരൻ. സന്ദീപ് കോൺഗ്രസുകാരനായതിന് ശേഷം ആർഎസ്എസ് ബിജെപിയുമായി ബന്ധപ്പെട്ട ഒരു കാര്യവും സന്ദീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലായെന്ന് അദ്ദേഹം പാർട്ടിക്ക് ഉറപ്പ് നല്കിയിട്ടുള്ളതാണ്. അതിനനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. ആര്‍എസ്എസിന് ഭൂമി വിട്ടു നല്‍കാനുള്ള സന്ദീപിന്റെ കുടുംബത്തിന്റെ മുന്‍ പ്രഖ്യാപനത്തിനെതിരേ വലിയ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് സന്ദീപിനെ ന്യായീകരിച്ച് കെ. മുരളീധരൻ രംഗത്തെത്തിയത്. സന്ദീപ് വാര്യര്‍ക്കെതിരേ സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ ഇന്നലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വിഷപാമ്പിനെ സ്വീകരിക്കുകയോ കഷ്ടം എന്ന തലക്കെട്ടിലായിരുന്നു പരസ്യം. ഒരു രാഷ്ട്രീയ പാർട്ടി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണിതെന്ന് കെ. മുരളീധരന് പറഞ്ഞു. ഇടതിന്റെ ശൈലിക്ക് തന്നെ എതിരാണിത്. എൽഡിഫിലെ…
Read Moreവിൽക്കാനായി എത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍; 4 ഗ്രാം എംഡിഎംഎ 11 പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു
പൂന്തുറ: കച്ചവടത്തിനായി സൂ ക്ഷിച്ച നാല് ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ വില്ലേജില്‍ വള്ളക്കടവ് ജമാ മസ്ജിത്ത് റോഡിൽ സഭക്കത്തലി (26) യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടുകൂടി അമ്പലത്തറ പരവന്‍കുന്ന് ഭാഗത്തുള്ള ഷൂട്ടിംഗ്മുടുക്കില് നിന്നുമാണ് ഇയാളെ എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. നാല് ഗ്രാം എംഡിഎംഎ 11 പൊതികളാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വിൽപ്പനയ്ക്കായാണ് പ്രതി ഇവയെത്തിച്ചതെന്ന് പോലീസിനോട് പറഞ്ഞു. പൂന്തുറ എസ്എച്ച്ഒ സാജുവിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുനില്‍, ജയപ്രകാശ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreതിരുവനന്തപുരം നഗരസഭാ കവാടത്തിനു മുകളിൽ; പെട്രോളുമായി ശുചീകരണത്തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ വീണ്ടും ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യ ഭീഷണിയും സമരവും. പെട്രോൾ കുപ്പികളുമായി കോർപറേഷൻ കവാടത്തിനു മുകളിൽ കയറി നാലു തൊഴിലാളികൾ ആത്മഹത്യ ഭീഷണി മുഴക്കി. ഇവരെ പിന്നീട് ഫയർഫോഴ്സ് ഉദോഗസ്ഥർ അനുനയിപ്പിച്ചു താഴെ എത്തിച്ചു. വീടുകളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതി നെതിരെ കോർപറേഷന്റെ നടപടികളും വിലക്കും അവസാനിപ്പിക്കുക, നേരത്തെ പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ 43 ദിവസമായി സ്വകാര്യ ശുചീകരണ തൊഴിലാളികൾ കോര്പ്പറേഷന് മുന്നിൽ കുടിൽകെട്ടി സമരം നടത്തുകയാണ്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ ഗായത്രി ബാബു ജാതി അധിഷേപം നടത്തിയെന്ന് സമരക്കാർ ആരോപിച്ചു. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്ന് ഗായത്രി ബാബു പ്രതികരിച്ചു. കോർപറേഷനിലെ ഹരിത കർമ സേന ആയി പ്രവർത്തിക്കാൻ ഇവരോട് ആവശ്യപ്പെട്ടിട്ട് അംഗീകരിക്കുന്നില്ലെന്ന് ഗായത്രി ബാബു പറഞ്ഞു. തങ്ങൾ ഇടതു…
Read Moreസിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി; ഇപിയെ സിപിഎം ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി. ജയരാജനെ പാർട്ടി തുടർച്ചയായ അവഗണനകളാൽ പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നു പുറത്താക്കിയ ജയരാജനെ എപ്രിലിൽ സിപിഎം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മറ്റിയിൽ നിന്നും ഒഴിവാക്കുമെന്ന് ഉറപ്പാണ്. പിണറായി കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും സീനിയറായ ഇ.പി.ജയരാജനെ തഴഞ്ഞാണ് കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ, എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരാക്കിയത്. 1980-ൽ ഡിവൈഎഫ്ഐ യുടെ പ്രഥമ പ്രസിഡന്റ് ആയ ജയരാജനെ ഒരിക്കൽ പോലും സിപിഎം പോളിറ്റ്ബ്യൂറോയിൽ ഉൾപ്പെടുത്തിയില്ല. കേരളത്തിൽ നിന്നുള്ള നിലവിലെ പിബി അംഗങ്ങളായ എം.എ.ബേബി, എം.വി.ഗോവിന്ദൻ എന്നിവർ ജയരാജനേക്കാൾ ജൂനിയറാണെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു. പിണറായി വധശ്രമത്തിൽ വാടക കൊലയാളികൾക്ക് ഇരയായത് ജയരാജനാണ്. കഴുത്തിന് വെടിയേറ്റ ജയരാജൻ മുപ്പതു വർഷമായി ചികിത്സയിലാണ്. അസഹനീയമായ കഴുത്തു വേദനയും ശ്വാസതടസവും മൂലം ജയരാജന്…
Read Moreപാലക്കാട് നിലവിലെ വോട്ടർ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യ വിരുദ്ധമെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം : പാലക്കാട് വോട്ടർ പട്ടിക പുതുക്കണമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. നിലവിലെ വോട്ടർ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ജനഹിതത്തിനെതിരും ജനാധിപത്യ വിരുദ്ധവുമാണെന്നും എ.കെ. ബാലൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകളുണ്ടെന്ന പരാതിയെപ്പറ്റി പ്രതികരിക്കുകയായിരുന്നു എ.കെ. ബാലൻ. വടകരയിൽ ഷാഫി പറമ്പിൽ 20,000 വോട്ട് ഇത്തരത്തിൽ ചേർത്തുവെന്നും തൃശൂരിൽ ബിജെപി യും മണ്ഡലത്തിൽ ഇല്ലാത്തവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും എ.കെ. ബാലൻ ആരോപിച്ചു. പാലക്കാട് അനർഹരായവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ജില്ലാ കളക്ടർ നടപടി എടുക്കണം. ഇല്ലെങ്കിൽ പതിനെട്ടിന് പ്രക്ഷോഭം നടത്തുമെന്നും എ.കെ. ബാലൻ പറഞ്ഞു.
Read Moreവയനാട്ടിലെ ഉരുള്‍പൊട്ടല്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ. രാജൻ
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി.കെ രാജന്. കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകം ആണ്. കേവലമായ സാങ്കേതികത്വം പറഞ്ഞ് ദുരന്തഘട്ടത്തില്‍ ക്ലാസെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. വയനാട് ഉരുൾപൊട്ടൽ ലെവൽ 3 ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തുമോയെന്ന് തീരുമാനമായില്ല. കേരളത്തിന് പ്രത്യേക ഫണ്ട് എപ്പോൾ ലഭ്യമാക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നല്‍കിയില്ല. എസ് ഡി ആര് എഫില്‍ തുകയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരളത്തിന്റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തെ ലെവൽ 3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആദ്യത്തെ ഇന്റര്‍മിനിസ്റ്റീരിയല്‍ ഡിസാസ്റ്റര്‍ സംഘം എത്തിയപ്പോള്‍ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ്. ദുരന്തം രാജ്യം മുഴുവന്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണോ എന്നും സംസ്ഥാനത്തിന് എത്ര തുക നല്‍കണം എന്നും…
Read Moreഇ.പി. ജയരാജൻ മുറിവേറ്റ സിംഹം; പുസ്തകത്തിലൂടെ പുറത്തുവന്നത് പാർട്ടിക്കുള്ളിലെ അമർഷമെന്ന് എം.എം. ഹസൻ
തിരുവനന്തപുരം: ഇടതുപക്ഷത്തു നിന്നും ഇപി അല്ല ആര് വന്നാലും യുഡിഎഫ് ആലോചിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ഇപി തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമ്പോൾ ആലോചിക്കാമെന്നും എം.എം.ഹസൻ പറയുന്നു. ഇപിയെ യുഡിഎഫിലേക്ക് ക്ഷണിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഹസൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇ.പി ജയരാജൻ മുറിവേറ്റ സിംഹമാണെന്നും പാർട്ടിക്കുള്ളിലെ അമർഷമാണ് പുസ്തകത്തിലൂടെ പുറത്തുവന്നതെന്നും ഹസൻ പറഞ്ഞു. പാർട്ടി മനസിൽ ഏൽപ്പിച്ച പോറലുകൾക്ക് ഉള്ള മറുപടിയാണ് പുറത്തു വന്നത്. ഇന്ന് ഇ.പി.ജയരാജനെ ക്ഷണിച്ചുകൊണ്ട് പോയി പാലക്കാട് പ്രസംഗിക്കുന്നു. അതും ഒരു മാർക്കറ്റിംഗ് തന്ത്രമാണ്. അവിടെയും ചർച്ചയാകാൻ പോകുന്നത് ജീവചരിത്രത്തെ കുറിച്ചാണ്. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ആധികാരിക അഭിപ്രായമായി പുറത്തുവന്നുവെന്നും എം എം ഹസൻ പറഞ്ഞു.
Read Moreശക്തമായ മഴ; കലോത്സവ വേദിയില്‍ വിദ്യാര്‍ഥിനിക്കു ഷോക്കേറ്റു; ചികിത്സ തേടി വിദ്യാർഥിനി
വെള്ളറട: നെയ്യാറ്റിന്‍കര സബ്ജില്ലാ കലോത്സവം വേദിയില്‍ വിദ്യാര്‍ഥിനിക്കു ഷോക്കേറ്റു. മാരായമുട്ടം ശാസ്താന്തല യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണേന്ദുവിനാണ് ഷോക്കേറ്റത്. ഉടന്‍തന്നെ അധ്യാപകരും സംഘാടകരും ചേര്‍ന്ന് വിദ്യാര്‍ഥിനിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെയിരുന്നു സംഭവം. സ്ഥലത്തും വേദിയിലും ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടെ സ്റ്റേജിലേക്ക് കൊണ്ടുവന്നിരുന്ന വയറില്‍നിന്നും പന്തലില്‍ നാട്ടിയിരുന്ന തൂണിലേക്കു വൈദ്യുതി പ്രവഹിക്കുകയായിരുന്നു. സംസ്കൃതോത്സവത്തില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന് ഓഫീസില്‍നിന്നും കൃഷ്ണേന്ദു നമ്പരും വാങ്ങി മത്സര വേദിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വിദ്യാർഥിനിക്കു പരിക്കുകളില്ല. ഷോക്കേറ്റതിനെ തുടർന്നുണ്ടായ ഭീതി മാത്രമാണ് ഉണ്ടായിരുന്നത്. രക്ഷിതാക്കളും എത്തിയതോടെ കുട്ടി വീണ്ടും പൂര്‍വസ്ഥിതിയിലായി. അതേസമയം മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കുറച്ചുസമയം ജനറല്‍ ആശുപത്രിയില്‍ വിശ്രമിപ്പിച്ചശേഷം കുട്ടിയെ വീട്ടിലേക്ക് അയച്ചു. വിദ്യാര്‍ഥിനിക്കു ഷോക്കേറ്റത്തോടെ ആ വേദിയില്‍ നടന്നുകൊണ്ടിരുന്ന പരിപാടികള്‍ മറ്റൊരു വേദിയിലേക്കു മാറ്റി കലോത്സവ പരിപാടികള്‍ പുനരാരംഭിച്ചു. പരാതികള്‍ ഇല്ലാത്തതിനാല്‍…
Read More