നെടുമങ്ങാട്: കരകുളം പി.എ. അസീസ് എൻജിനീയറിംഗ് കോളജിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളജ് ഉടമയും ചെയർമാനുമായ ഇ.മുഹമ്മദ് താഹയുടേതാണെന്ന നിഗമനത്തിൽ പോലീസ്. എന്നാൽ ഡിഎൻഎ പരിശോധന ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. ഡിഎൻഎ പരിശോധനഫലം ഒരാഴ്ച ക്കുള്ളിൽ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ താഹയുടെ ഫോൺ പരിശോധിച്ചപ്പോൾ ഫോണിന്റെ ഗാലറിയിൽ നിന്നും തനിക്കു ആത്മഹത്യ അല്ലാതെ മറ്റൊരു വഴി ഇല്ല എന്ന് താഹ മുൻപ് എഴുതിയ കുറിപ്പ് കണ്ടെത്തി. ഇതും മരിച്ചത് താഹ ആകാമെന്ന നിഗമനത്തിൽ എത്താൻ പോലീസിന് കാരണമായി. ഇന്നലെ രാവിലെ കോളജിലെ പണിതീരാത്ത ഹാളിനുള്ളിലാണ് പൂർണമായും കത്തിയമർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം താഹയുടെ ഫോണും ഷൂവും ഹാളിന് മുൻപിൽ നിന്ന് കാറും പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നെടുമങ്ങാട് പോലീസും ഫോറൻസിക് വിഭാഗവും…
Read MoreCategory: TVM
പക്ഷിപ്പേടിയിൽ പൈലറ്റുമാർ; തിരുവനന്തപുരം എയർപോർട്ടിൽ പൈലറ്റുമാർക്ക് ഭീഷണിയായി കാക്കയും പരുന്തും
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷികളിൽ ആശങ്ക പ്രകടമാക്കി പൈലറ്റുമാർ. കാക്ക, പരുന്ത്, കൊക്ക്, പ്രാവ്, മൂങ്ങ ഉൾപ്പെടെയുള്ള പക്ഷികളുടെ സാന്നിധ്യം വിമാനം പറപ്പിക്കുന്നതിന് ഭീഷണിയും ആശങ്കയുമായി മാറിയിരിക്കുകയാണ്. പക്ഷികൾ വിമാനത്തിൽ ഇടിച്ചാൽ അപകടത്തിനു കാരണമാകും. ഇതാണ് പൈലറ്റുമാരെയും ജീവനക്കാരെയും ആശങ്കപ്പെടുത്തുന്നത്. വിമാനത്താവളത്തിന് പുറത്ത് മാംസ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യ ങ്ങൾ നിക്ഷേപിക്കുന്നതാണ് പക്ഷികൾ ഇവിടം കേന്ദ്രമാക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോർപറേഷനും വിമാനത്താവള അധികൃതരുമാണ് ഇതിന് പരിഹാരം കാണേണ്ടത്. ദക്ഷിണ കൊറിയയിൽ വിമാനദുരന്തം ഉണ്ടായ സാഹചര്യത്തിലാണ് തിരുവനന്തപു രം വിമാനത്താവളത്തിലെ പക്ഷികളുടെ പറക്കൽ ഭീഷണിയായി മാറുന്നുവെന്ന മുന്നറിയിപ്പ് പൈലറ്റുമാർ ബന്ധപ്പെട്ട അധികൃതരെ ധരിപ്പിച്ചിരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് പക്ഷി വിമാനത്തിന്റെ ചിറകിൽ തട്ടിയ തിനെ തുടർന്ന് വിമാന യാത്ര വൈകിയിരുന്നു.
Read Moreവിസ്മയ കേസ്; പ്രതിക്ക് പരോൾ നൽകിയതിനെതിരേ മുഖ്യമന്ത്രിക്കു നിവേദനം നൽകാനൊരുങ്ങി കുടുംബം
തിരുവനന്തപുരം: വിസ്മയ കേസ് പ്രതി കിരണിന് പരോൾ നൽകിയതിനെതിരേ മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ കുടുംബം. പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായാണ് പരോൾ നൽകിയതെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുംനീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻ മാധ്യമങ്ങളോടു പറഞ്ഞു. ജയിലിനുള്ളിൽനിന്ന് പ്രതിയ്ക്ക് സഹായം കിട്ടിയെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2021 ജൂണില്‍ ആണ് വിസ്മയയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കിരൺ കുമാറിനെ പ്രതിയാക്കുകയും ചെയ്തു. 10 വർഷത്തെ തടവാണ് കോടതി കിരണിന് വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പ്രൊബേഷൻ റിപ്പോർട്ടും പോലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളി. കിരൺ വീണ്ടും അപേക്ഷ നൽകിയപ്പോള് പോലീസ് റിപ്പോർട്ട് എതിരായിരുന്നുവെങ്കിലും പ്രൊബേഷൻ…
Read Moreമതനിരപേക്ഷത ഉയർത്തിപ്പിടിച്ച ഭരണാധികാരിയായിരുന്നു മൻമോഹൻ സിംഗെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. നരസിംഹറാവു ഗവൺമെന്റിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു. ആ പരിഷ്കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മൻമോഹൻ സിംഗിനുണ്ടായിരുന്നു. ഡോ. മൻമോഹൻ സിംഗിന്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചിച്ചു
Read Moreഎം ടി ഒരു മഹാമനുഷ്യനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
തിരുവനന്തപുരം: അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ കൺമുന്നിൽ കാണുന്ന നിളാ നദിയെ ഇഷ്ടപ്പെട്ട, മനുഷ്യാവസ്ഥയെ ലളിതമായും കഠിനമായും ആവിഷ്കരിച്ച, ആത്മസംഘർഷങ്ങളും സങ്കടചുഴികളും നഷ്ടപ്പെടലിന്റെ വേദനയും ആഹ്ലാദത്തിന്റെ കൊടുമുടികളും കടന്ന് മൗനത്തിന്റെ തീവ്രതയെ അളവു കോലില്ലാതെ അടയാളപ്പെടുത്തിയ എം.ടി എന്നെ സംബന്ധിച്ച് ഒരു മഹാമനുഷ്യനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുസ്മരിച്ചു. മനുഷ്യനെയും പ്രകൃതിയെയും ഉൾപ്രപഞ്ചങ്ങളെയും ഇത്ര ആഴത്തിലും ചാരുതയിലും അക്ഷരങ്ങളിലൂടെ ഞങ്ങൾക്ക് തന്നതിന് നന്ദി. അങ്ങയുടെ അസാന്നിധ്യത്തിലും വീണ്ടും വീണ്ടും കരുത്താർജിക്കാനുള്ള വിഭവങ്ങൾ അങ്ങ് തന്നെ തന്നിട്ടുണ്ടല്ലോയെന്ന് ആശ്വസിക്കാം. ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യൻ. ചവിട്ടി നിൽക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്ളാദത്തോടെയും നോക്കി കാണാൻ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി…
Read Moreവനനിയമ ഭേദഗതിയിൽ മാറ്റം വരുത്തിയേക്കും; എതിർപ്പ് ഉയർന്ന വ്യവസ്ഥകളിൽ തിരുത്തു പരിഗണിക്കും
തിരുവനന്തപുരം: വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ വന നിയമ ഭേദഗതിയില്‍ വനം വകുപ്പ് മാറ്റം വരുത്തിയേക്കും. 31ന് തീരുന്ന ഹിയറിംഗിനു ശേഷം മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചന. വനം ഉദ്യോഗസ്ഥര്‍ക്കു കൂടുതല്‍ അധികാരം നൽകുന്ന നിയമഭേദഗതിയിലെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കും. എതിർപ്പ് ഉയർന്ന വ്യവസ്ഥകളിൽ തിരുത്തു പരിഗണിക്കും. വാറന്റ് ഇല്ലാതെയും കേസ് രജിസ്റ്റർ ചെയ്യാതെയും ആരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കസ്റ്റഡിയിലെടുക്കാനുള്ള അനുമതി നൽകുന്നതാണ് പുതിയ നിയമ നിർമാണം. ഇത് പുനഃപരിശോധിച്ചേക്കും. ഫോറസ്റ്റ് ഓഫീസര്‍മാരുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിക്കുന്ന ഏതൊരാളെയും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായി വന്നാല്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് പുതിയ വ്യവസ്ഥ. വനനിയമ ഭേദഗതിയിൽ പ്രതിപക്ഷവും സഭാ നേതൃത്വവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. ഭേദഗതി കർഷക വിരുദ്ധമാണെന്ന് കാട്ടി കേരള കോൺഗ്രസ് എം മുഖ്യമന്ത്രിയെ…
Read Moreക്ഷേമ പെൻഷൻ തട്ടിപ്പിൽ കൂട്ട നടപടി; 373 പേരുടെ പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പിലെ 373 പേർക്കെതിരേ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് തീരുമാനം. ഇവരുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. അനർഹമായ പെൻഷൻ തട്ടിയെടുത്ത ജീവനക്കാരിൽ നിന്നു പെൻഷൻ തുകയും പതിനെട്ട് ശതമാനം പലിശയും ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് നടപടിയെടുക്കാൻ ബന്ധപ്പെട്ട് വകുപ്പ് മേധാവിമാർക്ക് ഉത്തരവിട്ടു. ഇവർക്കെതിരെ വകുപ്പ്തല അച്ചടക്ക നടപടിയെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയ സർക്കാർ ഉദ്യോഗസ്ഥരിൽ ഏറ്റവും അധികം പേർ ആരോഗ്യവകുപ്പിലാണ്. ആരോഗ്യവകുപ്പിലെ അറ്റൻഡർ, നഴ്സിംഗ് അസിസ്റ്റന്റ്, നഴ്സ്, ക്ലർക്ക്, ടൈപ്പിസ്റ്റ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നവരാണ് അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയവരിൽപ്പെടുന്നത്. നേരത്തെ കൃഷിവകുപ്പിലും പൊതുഭരണ വകുപ്പിലും ഉൾപ്പെടെ പെൻഷൻ തട്ടിയെടുത്ത ജീവനക്കാർക്കെതിരെ നടപടിയെടുത്തിരുന്നു. പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ് നല്‍കിയിരുന്നു. 18 ശതമാനം പലിശ നിരക്കിൽ അനധികൃതമായി കൈപ്പറ്റിയ പണം…
Read Moreചിറയിന്‍കീഴ് കൊലപാതകം; ഒരു മാസത്തോളം പോലീസിനെ ചുറ്റിച്ച മുഖ്യപ്രതിയേയും സഹായിയേയും കുടുക്കി പോലീസ്
തിരുവനന്തപുരം: ചിറയിന്‍കീഴ് കൊലപാതകത്തിലെ മുഖ്യപ്രതിയും സഹായിയും പോലീസ് പിടിയില്‍.കഴിഞ്ഞ മാസം 22 ന് ചിറയിന്‍കീഴ് ആനത്തലവട്ടം ചൂണ്ട കടവിലാണ് കൊലപാതകം നടന്നത്. കടയ്ക്കാവൂര്‍ സ്വദേശി വിഷ്ണു പ്രസാദ് 25) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം , മോഷണം, പിടിച്ചുപറി അടക്കം അമ്പതോളം കേസുകളില്‍ പ്രതി ആയ കിഴുവിലം കൂന്തല്ലൂര്‍ തിട്ടയില്‍ മുക്ക് തോപ്പില്‍ പാലത്തിന് സമീപം ഇലഞ്ഞിക്കോട് വീട്ടില്‍ ജയൻ (43) ആണ് പിടിയിലായത്. കൊലപാതകം ചെയ്ത ശേഷം ആറ്റിങ്ങല്‍ മുള്ളിയന്‍ കാവിലുള്ള കൃഷി തൊട്ടത്തില്‍ രണ്ട് ദിവസം ഒളിവില്‍ താമസിച്ചു. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച കൂന്തല്ലൂര്‍ പടനിലം വട്ടവിള വീട്ടില്‍ ലാലിനെയും ( 51) പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും നാട്ടില്‍ ഉള്ളരെ ബന്ധപ്പെടാതേയും ഒളിത്താവളങ്ങള്‍ മാറിയും…
Read Moreഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ ഇനിയും എതിർക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദൻ
തിരുവനന്തപുരം: രാഹുലിന്റെ വിജയത്തിന് പിന്നിൽ മുസ്ലീം വർഗീയവാദികളാണെന്ന സിപിഎം നേതാവ് വിജയരാഘവന്റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോണ്‍ഗ്രസിന് എസ്ഡിപിഐയും ജമാ അത്തെ ഇസ്ളാമിയും സഖ്യകക്ഷികളെ പോലെയാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ജമാ അത്തെ ഇസ്ളാമിയെ വിമർശിച്ചാൽ മുസ്ലിം വിമർശനമാകില്ല. ആർഎസ്എസിനെ വിമർശിച്ചാൽ ഹിന്ദുക്കൾക്കെതിരായ വിമർശനമല്ല. ജമാ അത്തെ ഇസ്ളാമി മുസ്ലിം വർഗീയ വാദത്തിന്റെ മുഖമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയ്ക്കെതിരെ ശക്തമായ നിലപാടാണ് സിപിഎമ്മിനുള്ളതെന്നും രണ്ടിനെയും ഒരു പോലെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ഡല്‍ഹിയില്‍ എത്തിയത് മുസ്ലിം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയെന്നായിരുന്നു എ.വിജയരാഘവന്റെ വിവാദ പ്രസ്താവന.
Read Moreമെക് സെവനെ പിന്തുണച്ച് സിപിഐ മുഖപത്രം;”എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്നത് നല്ലതല്ല’
തിരുവനന്തപുരം : വിവാദമുയർത്തിയ വ്യായാമ കൂട്ടായ്മ മെക് സെവനെ പിന്തുണച്ച് സിപിഐ മുഖപത്രം. വ്യായാമത്തിനെന്ത് രാഷ്ട്രീയവും മതവും എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്ന പ്രവണത നല്ലതല്ലെന്ന് പറയുന്നു. സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം ശക്തമായതോടെ ആർക്കും എന്തും പ്രചരിപ്പിക്കാവുന്ന നിലയാണെന്നും ഈ വിഷയത്തിലും വിവാദമുണ്ടാക്കിയത് ബിജെപിയും സംഘപരിവാർ സംഘടനകളുമാണെന്നും അതിരാവിലെ നടത്തുന്ന വ്യായാമ പരിപാടിയിൽ എന്തോ കാര്യമായ ഭീകരപ്രവർത്തനം നടത്തുന്നുവെന്ന് സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും മുഖപ്രസംഗം പറയുന്നു. 20012ല്‍ വിമുക്ത സൈനികനായ സലാഹുദ്ദീൻ തുടക്കമിട്ട മെക് സെവൻ വ്യായാമ കൂട്ടായ്മക്ക് കോവിഡ് കാലത്തിന് ശേഷം വലിയ പ്രചാരം ലഭിച്ചിരുന്നു. അരമണിക്കൂറിൽ താഴെയുള്ള വ്യായാമപരിപാടിയിൽ 21 ഇനങ്ങളുണ്ട്. ഓരോ സ്ഥലങ്ങളിലും പ്രാദേശിക കോര്‍ഡിനേറ്റര്‍മാരുണ്ട്.ഓരോ യൂണിറ്റിലും വാട്സാപ് ഗ്രൂപ്പുകളുമുണ്ട്.
Read More