തിരുവനന്തപുരം: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്ന റെയ്ഡിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ്. ഹോട്ടൽ പരിശോധനയില്‍ കോണ്‍ഗ്രസിന് പരിഭ്രാന്തിയെന്ന് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തിൽ പറഞ്ഞത് നുണയാണെന്ന് ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വ്യക്തമായെന്നും കോണ്‍ഗ്രസ് എന്തോ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സിനിമാ നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യുസേഴ്സ് അസോസിയേഷനില്‍ നിന്നും പുറത്താക്കിയ നടപടിയിലും മന്ത്രി പി.രാജീവ് പ്രതികരിച്ചു. എല്ലാ സംഘടനകളിലും സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും സംഘടനകള്‍ക്ക് ഉള്ളിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതാത് സംഘടനകളാണെന്നും മന്ത്രി പറഞ്ഞു.
Read MoreCategory: TVM
തിരുവനന്തപുരം കോർപ്പറേഷനു മുന്നിൽ വീണ്ടും ആത്മഹത്യാഭീഷണിയുമായി ശുചീകരണത്തൊഴിലാളികൾ
തിരുവനന്തപുരം : കോർപ്പറേഷൻ വളപ്പിൽ വീണ്ടും ആത്മഹത്യഭീഷണി സമരവുമായി ശുചീകരണ തൊഴിലാളികൾ. ഇന്ന് രാവിലെ പെട്രോളും കയറുമായി രണ്ട് യുവാക്കൾ മരത്തിനു മുകളിൽ കയറി ഭീഷണി മുഴക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിലും സമാന രീതിൽ ശുചീകരണത്തൊഴിലാളികൾ സമരം നടത്തിയിരുന്നു. അന്ന് മന്ത്രി ഉൾപ്പെടെയുള്ളവർ ഇവരുടെ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പാലിച്ചില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. മാലിന്യ ശേഖരണ ശുചീകരണ തൊഴിലാളികളെ ശുചീകരണ സേനയായി അംഗീകരിക്കുക , തൊഴിലാളികളുടെ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ശുചീകരണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാലമായി കുടിൽ കെട്ടി സമരം നടത്തുന്ന തൊഴിലാളികൾ ആണ് ആത്മഹത്യ ഭീഷണി മുഴക്കി മരത്തിനുമുകളിൽ കയറി നിലയുറപ്പിച്ചത്. ഇവർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിനെതിരെ കോർപറേഷൻ നടപടി സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ആത്മഹത്യാഭീഷണി…
Read Moreസിപിഐയോട് സിപിഎമ്മിന് കുടിപ്പക; സിപിഐ ഇനിയെങ്കിലും അടിമ മനോഭാവം ഉപേക്ഷിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ഇടതുപക്ഷ ഐക്യത്തിന് സിപിഐയ്ക്ക് താല്പര്യമില്ലെന്ന സിപിഎം അവലോകന റിപ്പോർട്ടിലെ പരാമർശം സിപിഐയോട് 1964 ലെ ഭിന്നിപ്പു മുതലുള്ള കുടിപ്പക ഇപ്പോഴുമുണ്ടെന്ന് വിളംബരം ചെയ്തിരിക്കുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. കോൺഗ്രസ് ദാനം ചെയ്ത പി.കെ.വാസുദേവൻ നായരുടെ മുഖ്യമന്ത്രി സ്ഥാനം 1979 ൽ ഇടതുപക്ഷ ഐക്യത്തിനു വേണ്ടി സിപിഐ ബലിയർപ്പിച്ചു. അതിനു ശേഷം സിപിഎം പറമ്പിലെ കുടികിടപ്പുകാർ മാത്രമാണ് സിപിഐക്കാർ. കുടിയാനോടുള്ള ജന്മിയുടെ പഴയ മനോഭാവമാണ് സിപിഎം ഇപ്പോഴും അവരോട് പുലർത്തുന്നത്. കേരളം കഴിഞ്ഞാൽ സിപിഎം നേക്കാൾ ശക്തിയുള്ള പാർട്ടിയായ സിപിഐ യെയാണ് സിപിഎം അവലോകന റിപ്പോർട്ടിലൂടെ അധിക്ഷേപിക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു. സിപിഐയിലെ അച്യുതമേനോനും പികെവിയും മുഖ്യമന്ത്രിമാരായിരുന്ന കോൺഗ്രസുമായി സഖ്യമുണ്ടായിരുന്ന 1969 മുതൽ 79 വരെയുള്ള സുവർണകാലം ബിനോയ് വിശ്വത്തിന് അയവിറക്കാനേ കഴിയൂ. സിപിഎമ്മിന്റെ ആട്ടും തുപ്പുമേറ്റു കഴിയുന്ന സിപിഐ ഇനിയെങ്കിലും അടിമ മനോഭാവം…
Read Moreകാൽനടക്കാർ സൂക്ഷിച്ചോ… കുറവൻകോണത്തെ ട്രാഫിക് പോസ്റ്റ് അപകടാവസ്ഥയിൽ; ഏതുനിമിഷവും അപകടം സംഭവിക്കാം
പേരൂർക്കട: കുറവൻകോണം ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പോസ്റ്റ് അപകടാവസ്ഥയിൽ. കവടിയാർ ജംഗ്ഷനിൽ നിന്ന് പട്ടത്തേക്ക് പോകുന്ന ഭാഗത്ത് ഇടതുവശത്തായിട്ടാണ് ഫുട്പാത്തിനോട് ചേർന്ന് ട്രാഫിക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. നാല് റോഡുകൾ ചേരുന്ന കുറവൻകോണം ജംഗ്ഷനിൽ വാഹന യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടുകൂടി 10 വർഷത്തിനു മുമ്പാണ് ട്രാഫിക് സിഗ്നൽ പോസ്റ്റുകൾ സ്ഥാപിച്ചത്.’ മൊത്തം നാല് ട്രാഫിക് സിഗ്നൽ പോസ്റ്റുകൾ സ്ഥാപിച്ചിരുന്നതെങ്കിലും കഷ്ടിച്ച് ഒരാഴ്ച മാത്രമാണ് ഇവ പ്രവർത്തിച്ചത്. കുറവൻകോണം ജംഗ്ഷനിൽ സിഗ്നൽ പോസ്റ്റ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കുക പ്രായോഗികമല്ലെന്ന് മനസിലായതോടുകൂടിയാണ് സിഗ്നൽ പോസ്റ്റുകൾ നോക്കുകുത്തികളായത്.’ അറ്റകുറ്റപ്പണി ഇല്ലാതായതോടെ മഴയും വെയിലുമേറ്റ് സിഗ്നൽ പോസ്റ്റ് തുരുമ്പെടുത്ത് ചരിഞ്ഞ അവസ്ഥയിലാണ്. ഇതിനു സമീപത്ത് കൂടിയാണ് കാൽനടയാത്രികർ സഞ്ചരിക്കുന്നത്. പോസ്റ്റ് ഏതു നിമിഷവും ചരിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. ഉപയോഗശൂന്യമായ ട്രാഫിക് സിഗ്നൽ പോസ്റ്റ് സ്ഥലത്തുനിന്ന് നീക്കം ചെയ്യേണ്ടതുണ്ട്.
Read Moreകേരളത്തിന്റെ സിൽവർലൈൻ പദ്ധതി വീണ്ടും ചർച്ചയാവുന്നു; പുതിയ നിബന്ധനകൾ ചെലവ് കൂട്ടും
തിരുവനന്തപുരം: കേരളത്തിന്റെ അർധഅതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൽ വീണ്ടും ചർച്ചയിലേക്ക്. പുതിയ നിബന്ധനകൾ അംഗീകരിച്ചാൽ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്കാന് കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവനയാണു പദ്ധതിയെ വീണ്ടും ചൂടു പിടിപ്പിച്ചിരിക്കുന്നത്. കേരളം വിശദപദ്ധതി രേഖ (ഡിപിആർ) സമർപ്പിച്ച് നാലുവർഷം കഴിഞ്ഞിട്ടും റെയിൽവേ ബോർഡോ കേന്ദ്ര സർക്കാരോ അന്തിമാനുമതി ഇതുവരെ നൽകിയിട്ടില്ലെങ്കിലും പുതിയ നിബന്ധനകൾ അടങ്ങിയ കത്ത് റെയിൽവേ ബോർഡ് താമസിയാതെ ദക്ഷിണ റെയിൽവേയ്ക്കും കേരളത്തിനും കൈമാറുമെന്നു സൂചന. സാങ്കേതിക-പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്കാന് കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. അബ്ദുറഹിമാനും ഡൽഹിയിൽ കേന്ദ്രമന്ത്രിയെ 2024 ഒക്ടോബർ 16ന് കണ്ടപ്പോൾ സിൽവർ ലൈൻ പദ്ധതിയുടെ കാര്യവും ചർച്ച ചെയ്തിരുന്നു. തുടർന്ന്…
Read Moreഅപകടത്തിൽപ്പെട്ട് അര മണിക്കൂറോളം വഴിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം; കേസെടുത്ത് പോലീസ്
കാട്ടാക്കട: അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം വഴിയിൽ കിടന്ന യുവാവ് മരിച്ചു. പെരുങ്കടവിള സ്വദേശി വിവേകാണ് മരിച്ചത്. 23 വയസായിരുന്നു. ഞായറാഴ്ച രാത്രി മാറനല്ലൂർ പോങ്ങുംമൂട് മലവിള പാലത്തിൽ വച്ചാണ് അപകടം നടന്നത്. പോസ്റ്റിലിടിച്ച ബൈക്കിൽനിന്ന് തെറിച്ച് റോഡിൽ വീണ വിവേക് അരമണിക്കൂറോളം ഇവിടെ കിടന്നു. ഇതുവഴി വാഹനത്തിൽ പോയവരൊന്നും സഹായിക്കാൻ തയാറായില്ല. മാറനല്ലൂർ പോലീസ് സ്ഥലത്ത് വന്നിട്ടും 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 108 ആംബുലൻസ് സമരത്തിലായതിനാൽ സ്വകാര്യ ആംബുലൻസ് എത്തിക്കാൻ വേണ്ടിയാണ് സമയമെടുത്തതെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച രാത്രി തന്നെ മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സമീപത്തെ സിസിടിവി ദ്യശ്യങ്ങളാണ് തുമ്പായി മാറിയത്. അപകടം നടന്ന സമയവും…
Read Moreമുനമ്പം ഭൂമി തര്‍ക്കം: സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാവണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കു കത്തു നല്കി
തിരുവനന്തപുരം: മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുനമ്പത്തെ 404 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് നിയമനടപടികളുമായി മുന്നോട്ടു വന്നതാണ് തീരദേശത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.മുനമ്പത്തെ ഭൂമിയുടെ കഴിഞ്ഞ കാലങ്ങളിലെ ക്രയവിക്രയങ്ങള്‍ പരിശോധിച്ചാല്‍ പ്രസ്തുത ഭൂമി വഖഫിന്റെ പരിധിയില്‍ പെടുന്നതല്ലെന്നു മനസിലാക്കാവുന്നതാണ്. 2006-11 കാലത്ത് വി.എസ് അച്യുതാനന്ദന് സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മിഷനാണ് ഭൂമി വഖഫ് ആണെന്ന അവകാശവാദം ആദ്യമായി ഉന്നയിച്ചത്. കമ്മിഷന് ഈ വിഷയം ആഴത്തില്‍ പഠിച്ചിട്ടില്ല എന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്.…
Read Moreഇനിയാരുടെയും പണം നഷ്ടമാകരുത്; വ്യാജകോളുകൾ തിരിച്ചറിയാൻ സൈബർ വാൾ ഒരുങ്ങുന്നു
തിരുവനന്തപുരം: ഫോണ്‍നമ്പരുകളും വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് സാധാരണക്കാർക്ക് തന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബര്‍ വാള് സംവിധാനമൊരുക്കാൻ പോലീസ്. വ്യാജ ഫോണ്‍കോളുകൾക്കും വെബ്സൈറ്റുകൾക്കും ഇരയായി ആളുകൾക്ക് പണം നഷ്ടമാകുന്നത് തടയാൻ ആണ് പുതിയ സംവിധാനമൊരുങ്ങുന്നത്. സംസ്ഥാന പൊലീസിന്റെ സൈബര്‍ ഡിവിഷന് ആണ് പുതിയ സംവിധാനം തയ്യാറാക്കുന്നത്.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള ഒരു കമ്പനിയെ ഇതിനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കാനായി തെരഞ്ഞെടുത്തുകഴിഞ്ഞു. ഫോണ്‍നമ്പരുകള്‍, സോഷ്യൽ മീഡിയ പ്രൊഫൈലുകള്‍, വെബ്സൈറ്റുകള്‍ എന്നിവ നിര്‍മിതബുദ്ധി സാങ്കേതികതയുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് ഉറപ്പാക്കാനാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ സജ്ജമാക്കുക.ഒരു കൊല്ലത്തിനിടയില്‍ ആപ്പ് വികസിപ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും കേരള പൊലീസിന്റെ സൈബർ ഡിവിഷൻ വ്യക്തമാക്കി. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനായി സജ്ജമാക്കിയിട്ടുള്ള 1930 എന്ന ടോള്‍ഫ്രീ നമ്പരിലൂടെയും ചില ഫോണ്‍നമ്പറുകളുടെയും വെബ്സൈറ്റ് വിലാസങ്ങളുടെയും ആധികാരികത പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്.
Read Moreകേരളപ്പിറവി ദിനത്തിൽ വിവിയാന വിഴിഞ്ഞത്ത്; രാത്രിയോടെ കപ്പൽ തുറമുഖത്തടുക്കും; സുരക്ഷയൊരുക്കാൻ തീരദേശ പോലീസ്
വിഴിഞ്ഞം: കേരളപ്പിറവി ദിനത്തെ ധന്യമാക്കാൻ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി(എംഎസ്സി)യുടെ കൂറ്റൻ മദർഷിപ്പ് വിവിയാനാ എത്തുന്നു. സിംഗപ്പൂരിൽ നിന്ന് നിറയെ കണ്ടെയ്നറുകളുമായി ഇന്ന് രാത്രിയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തടുക്കും. ഇന്ന് പുലർച്ചെയോടെ ഉൾക്കടലിൽ എത്തിയ കപ്പലിനെ അദാനിയുടെ വക ടഗ്ഗുകളുടെ സഹായത്തോടെയാകും വാർഫിൽ അടുപ്പിക്കുക. അതിനുള്ള തയ്യാറെടുപ്പുകളും അധികൃതർ തുടങ്ങി.സുരക്ഷയൊരുക്കാൻ തീരദേശ പോലീസിന്റെ പട്രോളിംഗുമുണ്ടാകും. ക്ലൗഡ്ഗിരാഡറ്റ്, അന്ന എന്നിവക്കു ശേഷം എത്തുന്ന എംഎസ്സിയുടെ മദർഷിപ്പിന് 400 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ട്. ട്രയൽ റൺ ആരംഭിച്ച ശേഷം ഇതുവരെ എത്തിയ 38 ചരക്ക് കപ്പലുകളിൽ മുപ്പതും എംഎസ്സി കമ്പനിയുടെ വകയായിരുന്നു. മുക്കാൽ ലക്ഷത്തോളം കണ്ടെയ്നറുകൾ ഇതിനോടകം കൈകാര്യം ചെയ്ത വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളെയും പിന്തള്ളിയുള്ള മുന്നേറ്റം തുടരുന്നതായി അധികൃതർ പറയുന്നു. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയ…
Read Moreസൈബർ തട്ടിപ്പ്: ഈ വർഷം കവർന്നത് 635 കോടി; 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് 635 കോടി രൂപ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ച്ച ചെയ്യപ്പെട്ടുവെന്ന് കേരള പൊലീസ് സൈബര്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് മൂന്ന് മടങ്ങ് വര്‍ധനയാണ്. തട്ടിപ്പിനിരയായവരിൽ കര്‍ഷകര്‍ മുതല്‍ ഐടി പ്രഫഷണലുകള്‍ വരെ ഉൾപ്പെടുന്നു. നഷ്ടമായ പണത്തിൽ 87.5 കോടി രൂപ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് വീണ്ടെടുക്കാനായുള്ളൂ. സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 22,000ലധികം മൊബൈല്‍ ഫോണുകള്‍ കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. കൂടാതെ തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന 13,000 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായും കേരള പൊലീസ് സൈബര്‍ അന്വേഷണ വിഭാഗം അറിയിച്ചു. ഈ വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷത്തോളം തട്ടിപ്പ് സംഭവങ്ങള്‍ പുറത്തുവന്നതിൽ 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
Read More