തിരുവനന്തപുരം: റോഡ് ഷോകളും കൺവൻഷനുകളുമായി മുന്നണികൾ സജീവമായതോടെ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചൂടുപിടിച്ചു. പാലക്കാട്ടെ യുഡിഎഫിന്റെ ആദ്യ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകുന്നേരം ചേരും. ചേലക്കരയിലെ യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനും ഇന്ന് നടക്കും. കൺവെൻഷനു മുൻപ് ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ റോഡ് ഷോയുമുണ്ട്. പ്രിയങ്ക ഗാന്ധി 23നാണ് വയനാട് മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നത്. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കക്കൊപ്പം ഉണ്ടാകും.ഉപതെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഇടതുമുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇടതുമുന്നണി നേതാക്കൾ പങ്കെടുക്കേണ്ട തീയതികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ഓരോ മണ്ഡലങ്ങളിലും ഉയർത്തേണ്ട പ്രചരണ വിഷയങ്ങളും മുന്നണി യോഗത്തിൽ ചർച്ചയ്ക്ക് വരും. മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ പ്രചാരണ തീയതികൾ യോഗത്തിൽ ചർച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,…
Read MoreCategory: TVM
വർക്കല പോലീസ് സ്റ്റേഷനു സമീപം യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്നു സംശയം; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം : വർക്കല പോലീസ് സ്റ്റേഷന് സമീപത്തെ റോഡിൽ സമീപ പ്രദേശവാസിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല പോലീസ് സ്റ്റേഷന് ഏതാനും മീറ്റർ അകലെയായുള്ള മൈതാനം റോഡിലാണ് വെട്ടൂർ സ്വദേശിയായ ബിജുവിനെ കട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കും കൈക്കും പരിക്കേറ്റനിലയിൽ ചാരി ഇരിക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കുറച്ചുദിവസങ്ങളിലായി ഇയാളെ ഈ മേഖലയിൽ കണ്ടിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. വർക്കല പോലീസ് സ്ഥലത്തെത്തി വിശദ പരിശോധനകളും നടപടികളും ആരംഭിച്ചു.
Read Moreആലുവയിൽ വീട്ടുമുറ്റത്ത് ജിം ട്രെയിനർ കുത്തേറ്റ് മരിച്ചു: സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
ആലുവ: ചുണങ്ങംവേലിയിൽ വീട്ടുമുറ്റത്ത് ജിംനേഷ്യം ട്രെയിനർ കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശി സാബിത്ത് (35) ആണ് ചുണങ്ങംവേലി സെന്റ് ജോസഫ് സ്കൂളിന് സമീപമുള്ള വാടകവീടിന്റെ മുറ്റത്ത് ഇന്ന് രാവിലെ 8.30ഓടെ കുത്തേറ്റ് മരിച്ചത്. ആലുവ ചൂണ്ടിയിൽ പ്രവർത്തിക്കുന്ന കെപി ജിംനേഷ്യത്തിലെ ട്രെയിനറാണ്. മരിച്ച സാബിത്തിനൊപ്പം രണ്ട് പേർ കൂടി വീട്ടിൽ താമസിക്കുന്നുണ്ട്. രാവിലെ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോഴാണ് സാബിത്ത് കുത്തേറ്റ് നിലത്തു കിടക്കുന്നത് കണ്ടതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. കുത്തേറ്റ സാബിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ദേഹത്ത് ഒന്നിലധികം കുത്തുകളേറ്റിട്ടുണ്ട്. സാബിത്തിന്റെ ഏതാനും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ജിംനേഷ്യം ഉടമ പ്രതാപിനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയൽ എടുത്തിട്ടുണ്ട്. സാബിത്തിന്റെ മൃതദേഹം ആലുവ മോർച്ചറിയിലേക്കു മാറ്റി. എടത്തല പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Read Moreകെഎസ്ആർടിസി എന്‍ജിനീയർമാരെ താത്കാലികമായി നിയമിക്കും: ഭിന്നശേഷിക്കാരെ പരിഗണിക്കില്ല
ചാത്തന്നൂർ: കെഎസ്ആര്‍ടിസിയില്‍ സൂപ്പര്‍ വൈസറി തസ്തികയിലേക്ക് അസിസ്റ്റന്റ് എൻജിനീയർമാരെ താത്കാലികമായി നിയമിക്കുന്നു. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്കുള്ള പ്രമോഷന് തസ്തികയായ അസി. ഡിപ്പോ എന്‍ജിനീയര്‍ (എഡിഇ) തസ്തികയിലേക്കാണ് താല്‍ക്കാലിക നിയമനത്തിന് നീക്കം നടക്കുന്നത്. ബിടെക് ബിരുദമുള്ള ഉദ്യോഗാര്‍ഥികളെ ദിവസവേതനത്തില്‍ നിയമിക്കുന്നതിനുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ ബിടെക് ബിരുദം ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഓട്ടോമൊബൈല്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണം. ഭിന്നശേഷിക്കാരെ പരിഗണിക്കില്ല. നിലവില്‍ 25 ഒഴിവുകളിലേയ്ക്കാണ് നിയമനം, ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥികള്‍ 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നല്‍കണം. ഈ തുക ജോലിയില്‍ പിരിഞ്ഞുപോകുമ്പോള്‍ തിരികെ ലഭിക്കും. 1,200 രൂപ ദിവസവേതനവും നിയമനം നേടുന്നവര്‍ക്ക് ലഭിക്കും. സ്ഥിരം ജീവനക്കാരെ നിയമിക്കുമ്പോഴുള്ളത് പോലുള്ള സാമ്പത്തിക ബാധ്യതയും ഉണ്ടാവില്ല. അതേസമയം, പത്ത് വര്‍ഷം മുതല്‍ പഴക്കം ചെന്ന ബസുകള്‍ പരിപാലിക്കാന്‍ പ്രാപ്തരായ സൂപ്പര്‍വൈസറി ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയില്‍…
Read Moreനടൻ ബൈജുവിന്റെ കാർ നിരവധിതവണ നിയമ ലംഘനം നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം : മദ്യ ലഹരിയിൽ വാഹനം ഓടിച്ചു ബൈക്ക് യാത്രക്കാരെനെ ഇടിച്ചിട്ട നടൻ ബൈജുവിന്റെ കാർ നിരവധി തവണ നിയമ ലംഘനങ്ങൾ നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആറു തവണയോളം പിഴ ഇടാക്കിയിട്ടുണ്ട്. കൂടാതെ ഹരിയാനയിൽ രജിസ്റ്റർ ചെയ്ത ബൈജുവിന്റെ കാർ കേരളത്തിൽ ഓടുന്നത് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. കേരളത്തിൽ ഈ കാർ ഓടുന്നതിനുള്ള രേഖകൾ മോട്ടോർ വാഹന വകുപ്പിന് നൽകിയിട്ടില്ല. കൂടാതെ റോഡ് ടാക്സ് അടച്ചിട്ടുമില്ല. ഹരിയാന വിലാസത്തിൽ കഴിഞ്ഞ വർഷമാണ് ബൈജു കാർ രജിസ്റ്റർ ചെയ്തത്. മറ്റൊരാളിൽ നിന്നും കാർ വാങ്ങിയ ബൈജു കേരളത്തിലേക്ക് കാർ എത്തിച്ചെങ്കിലും കേരളത്തിൽ വാഹനം ഓടാനുള്ള നടപടികൾ ഒന്നും സ്വീകരിക്കാൻ അപേക്ഷ കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ ബൈജു മദ്യ ലഹരിയിൽ വാഹനം ഓടിച്ചു ബൈക്ക് യാത്രക്കാരനെ…
Read Moreകേരളം രാജ്യാന്തര തീവ്രവാദി മാഫിയകളുടെ ഇന്ത്യയിലെ തലസ്ഥാനമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്ന രാജ്യാന്തര തീവ്രവാദി സംഘടനകളുമായി ബന്ധമുള്ള വിവിധ തരം മാഫിയകളുടെ ഇന്ത്യയിലെ തലസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. ഹാജി മസ്താൻ, ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ തുടങ്ങിയവർ നയിച്ചിരുന്ന മാഫിയാ കേന്ദ്രമായിരുന്ന മുംബൈയെ കടത്തിവെട്ടിയാണ് കേരളം ഇപ്പോൾ തലസ്ഥാന പദവി കരസ്ഥമാക്കിയിരിക്കുന്നത്. വിദേശത്ത് വസിക്കുന്ന പുത്തൻ മാഫിയാ കിംഗുകൾ കേരളത്തിലെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഭരണകക്ഷികളിലെ ഏജന്റുമാർ മുഖേനയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സ്വർണം, ലഹരി പദാർത്ഥങ്ങൾ എന്നിവ വിദേശങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തുന്നത് ഭരണ നേതൃത്വത്തിന്റെയും കസ്റ്റംസിന്റെയും പോലീസിന്റെയും പരസ്യ പിന്തുണയോടെയാണ്. മാഫിയകളെ സഹായിക്കുന്നവർക്ക് വിദേശ നാണ്യമായി വിദേശ ബാങ്കുകളിൽ മാസപ്പടി നൽകുന്നു. ഇന്ത്യയിൽ ഏറ്റവുമധികം സ്വർണം അനധികൃതമായി കടത്തിയിരുന്നത് മഹാരാഷ്ട്ര,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്കായിരുന്നു.കേന്ദ്ര-സംസ്ഥാന സർക്കാർ രേഖകൾ പ്രകാരം ഇപ്പോൾ കേരളമാണ് നമ്പർ വൺ. ഔദ്യോഗിക കണക്കുകൾ…
Read Moreകോഴിക്കോട് ബസ് തോട്ടിലേക്കു മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പമല്ല; മന്ത്രി ഗണേഷ് കുമാറിന്റെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പമല്ലെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചിരുന്നു. ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കുന്നതിന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. അതേസമയം മദ്യപിച്ചുകൊണ്ട് ബസ് ഓടിക്കാൻ പാടില്ല എന്ന തീരുമാനം എടുത്തിട്ടുണ്ടെന്നും ഇതോടെ അപകട നിരക്കും മരണ നിരക്കും കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ ഡ്രൈവർ ബസിടിച്ചു കയറ്റുകയുണ്ടായി. പ്രതിമ വട്ടംചാടിയതല്ലല്ലോ. ഡ്രൈവർക്കും കണ്ടക്ടർക്കും അവരവരുടെ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിപ്പോകൾ ലാഭകരമാണെന്നും കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്കെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ബസുകൾ ഘട്ടം ഘട്ടമായി സി എൻ ജി യിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ടെന്ന് അറിയിച്ച മന്ത്രി നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകുമെന്നും നിയമസഭയെ അറിയിച്ചു. ശബരിമലയിലേക്ക് അധിക കെഎസ്ആർടിസി ബസുകൾ ഉറപ്പ് വരുത്തും.…
Read Moreഅൻവർ എത്തിയത് ചുവന്ന തോർത്തുമായി; സഭയിൽ പ്രത്യേക ബ്ലോക്ക്; ഹസ്തദാനം നൽകി സ്വീകരിച്ച് ലീഗ് എംഎൽഎമാർ
തിരുവനന്തപുരം: പി.വി.അൻവർ ഇന്ന് നിയമസഭയിലെത്തിയത് ഡിഎംകെയുടെ ഷാള്‍ അണിഞ്ഞ് കൈയില്‍ ചുവന്ന തോര്‍ത്തുമായി. സാധാരണക്കാരായ ചുമട്ടു തൊഴിലാളികളുടെയും മറ്റു തൊഴിലാളി സമൂഹത്തിന്റെയും രക്തസാക്ഷികളായ സഖാക്കളുടേയും പ്രതീകമാണ് ചുവന്ന തോർത്തെന്നും അതുകൊണ്ടു തന്നെ ഏറെ ആദരവോടെയാണ് ചുവന്ന തോര്‍ത്ത് കൈയില്‍ കരുതിയതെന്നും അന്‍വര്‍ പറഞ്ഞു. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ സ്പീക്കര്‍ അനുവദിച്ച് കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസ്തദാനം നൽകി സ്വീകരിച്ച് ലീഗ് എംഎൽഎമാർതിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സി പി എമ്മിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ച പി. വി. അൻവർ ഇന്ന് നിയമസഭയിലെത്തിയപ്പോൾ ലീഗ് എംഎൽഎ മാർ വളരെ ആവേശത്തോടെ ഹസ്തദാനം നൽകി സ്വീകരിക്കുകയായിരുന്നു. മഞ്ഞളാം കുഴി അലി ആണ് അൻവറിനെ ആദ്യം സ്വീകരിച്ചത്. പിന്നാലെ മറ്റു എംഎൽഎമാർ ഒപ്പം കൂടുകയായിരുന്നു. അതേസമയം ഭരണപക്ഷ എംഎൽഎമാർ അൻവറിനോട് സൗഹൃദം കൂടിയില്ല. അൻവറിനു പുതിയ ഇരിപ്പിടമാണ്…
Read Moreഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു പേജും സർക്കാർ മറച്ചുവച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പേജും സർക്കാർ മറച്ചുവെച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. 2019ൽ വന്ന റിപ്പോർട്ട് സർക്കാർ മാറ്റിവച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാൻ വേണ്ടിയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മീഷൻ ആണെന്നും സജി ചെറിയാൻ പറഞ്ഞു.വിവരാവകാശ കമ്മീഷന്റെ അവസാന നിർദ്ദേശം വ്യക്തിപരമായ വിവരങ്ങൾ നൽകരുത് എന്നായിരുന്നു. ആ നിർദ്ദേശം അനുസരിച്ചേ മാറ്റിയിട്ടുള്ളൂ- മന്ത്രി പറഞ്ഞു. സർക്കാരിന് മുന്നിൽ വന്ന റിപ്പോർട്ട് മന്ത്രി പരിശോധിച്ചിട്ടില്ല. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമയും വിവരാവകാശ കമ്മിഷനും പറഞ്ഞു. രണ്ടാമത് വിവരാവകാശ കമ്മീഷൻ പറഞ്ഞപ്പോൾ കൊടുത്തു. ഹെെക്കോടതി പറഞ്ഞപ്പോൾ റിപ്പോർട്ട് സമർപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയോഗിച്ചു. അന്വേഷണം നടക്കുന്നു. സർക്കാർ ഇരയോടൊപ്പമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Read Moreയൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവിന്റെ സ്വർണാഭരണങ്ങൾ കാണാതായി; ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് മോഷണം
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവിന്റെ സ്വർണാഭരണങ്ങൾ നഷ്ടമായതായി പരാതി. കന്റോൺമെന്റ് പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ഇന്നലെ നടന്ന നിയമസഭ മാർച്ചിനിടെ പരിക്ക് പറ്റി ജനറൽ ഹോസ്പിറ്റലിൽ എത്തിച്ച സമയം സ്കാനിംഗ് നടത്തുന്നതിന് മുൻപ് മാലയും കമ്മലും ഉൾപ്പെടെ ഒന്നര പവന്റെ സ്വർണാഭരണങ്ങൾ മാറ്റി. സ്കാനിംഗ് കഴിഞ്ഞ ശേഷം സ്വർണാഭരണങ്ങൾ കാണാതായി എന്നാണ് പരാതിയിൽ പറയുന്നത്. കന്റോൺമെന്റ് പോലീസ് അനേഷണം ആരംഭിച്ചു.
Read More