തിരുവനന്തപുരം : ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ആയി മനോജ് ഏബ്രഹാം ഉടൻ ചുമതല ഏറ്റെടുക്കില്ല. ഇന്റലിജൻസ് മേധാവി സ്ഥാനത്ത് നിന്നാണ് മനോജ് ഏബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ആയി മാറ്റി നിയമിച്ചത്. അതേ സമയം പുതിയ ഇന്റലിജൻസ് മേധാവിയെ സർക്കാർ നിയമിച്ചിട്ടുമില്ല. നിയമസഭ സമ്മേളനം നടക്കുന്ന ഈ വേളയിൽ പുതിയ ഇന്റലിജൻസ് മേധാവി എത്താതെ മനോജ് ചുമതലയിൽ നിന്നു മാറുന്നത് ഭരണകാര്യങ്ങളെ ബാധിക്കും. ഇന്റലിജൻസ് മേധാവി ആയി പുതിയ ഓഫീസറെ ഈ ആഴ്ചയിൽ നിയമിച്ചു ഉത്തരവിറങ്ങും. എഡി ജി പി എം. ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റിയത് വിവിധ ആരോപണങളെ തുടർന്നായിരുന്നു. സംസ്ഥാന പോലീസ് മേധാവി നടത്തിയ അനേഷണത്തിന്റെ റിപ്പോർട്ട് പരിഗണിച്ചും ഘടക കക്ഷി ആയ സി പി ഐ യുടെയും സമ്മർദ്ദത്തെ തുടർന്നാണ്…
Read MoreCategory: TVM
എഡിജിപി അജിത്കുമാറിനെതിരായ പരാതികളിൽ അന്വേഷണം; പോലീസ് ആസ്ഥാനത്ത് പാതിരാത്രിവരെ നീണ്ട യോഗം
തിരുവനന്തപുരം: എഡിജിപി. എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന പോലീസ് മേധാവി ഉൾപ്പെട്ട സംഘത്തിന്റെ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ടിന്റെ അന്തിമ രൂപം തയാറാക്കാനായി പോലീസ് ആസ്ഥാനത്ത് രാത്രി ഏറെ വൈകിയും യോഗം ചേർന്നിരുന്നു. ഇന്നലെ വൈകുന്നേരം ആരംഭിച്ച യോഗം ഏതാണ്ട് എട്ട് മണിക്കൂറോളം നീണ്ട് പാതിരാത്രി കഴിഞ്ഞാണ് അവസാനിച്ചതെന്നാണ് വിവരം. പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളും എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അടങ്ങുന്ന റിപ്പോർട്ടാണ് ഇന്ന് സമർപ്പിക്കുന്നത്. ഇന്നലെ പോലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബിന് പുറമെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡി ഐ ജി തോംസൺ ജോസ്, എസ്പി മാരായ മധുസൂദനൻ, ഷാനവാസ് എന്നിവരാണു പങ്കെടുത്തത്. ഔദ്യോഗിക വാഹനം പോലും ഒഴിവാക്കി സംസ്ഥാന…
Read Moreസിനിമാനയം ഉടൻ പ്രാബല്യത്തിൽ വരും; സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് എല്ലാം ശരിയാകുമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സിനിമനയം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നം സമ്പൂർണമായി പരിഹരിക്കുമെന്നും ആഭ്യന്തര പരിഹാര സെല്ലിൽ സർക്കാർ സാന്നിധ്യം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി. സിപിഎം നിലപാടുള്ള പാർട്ടിയാണ്. ആ നിലപാടിന്റെ ഭാഗമായാണ് സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റിയതെന്നും ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
Read Moreമുഖ്യമന്ത്രിക്കുവേണ്ടി കിം ഇൽ സുംഗ് മാതൃക: പിആർ ഏജൻസിക്ക് പിന്നിലെ കഥ പറഞ്ഞ് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ഉത്തര കൊറിയയിലെ മുൻ ഏകാധിപതി കിം ഇൽ സുംഗിനെ മാധ്യമപ്രചാരണങ്ങളിലൂടെ ലോകമാകെ മഹത്വവൽക്കരിച്ച പഴയ മാതൃകയാണ് കേരള മുഖ്യമന്ത്രിക്കുവേണ്ടി പിആർ ഏജൻസികൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. ചരിത്രത്തിലാദ്യമായി പൊളിറ്റിക്കൽ പബ്ലിക് റിലേഷനും പെയ്ഡ് ന്യൂസ് സമ്പ്രദായവും വിജയകരമായി തുടങ്ങിയത് കിം ഇൽ സുങാണ്. ലോകമെമ്പാടും അനേക വർഷം പത്രപരസ്യങ്ങൾക്കായി അദ്ദേഹം ഭീമമായ തുക മുടക്കിയിരുന്നു. കേരള സർക്കാരിന്റെ യും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ നിർമിതിക്കായി നിയമിച്ച പിആർ ഏജൻസികൾ ലോകസഭാ തോൽവിയുടെ ക്ഷീണമകറ്റാൻ മുഖ്യമന്ത്രിയെ രാഷ്ട്രീയ കമ്പോളത്തിലെ ഒരു മൂല്യവർധിത വില്പന ചരക്കാക്കി മാറ്റാൻ ശ്രമിക്കുകയാണ്. പ്രളയം, കോവിഡ് എന്നിവയുടെ കാലത്ത് മുഖ്യമന്ത്രിയെ കേരളത്തിന്റെ രക്ഷകനാക്കി അവതരിപ്പിക്കുന്നതിൽ ഇവർ വിജയിച്ചിരുന്നു.ആധുനിക മുതലാളിത്ത രാജ്യങ്ങളിലെ പോലെ കോർപറേറ്റ് ഹൗസുകളുടെ പരസ്യ കമ്പനികൾ രാഷ്ട്രീയ നയപരിപാടികൾ രൂപീകരിക്കുകയും കൺസൾട്ടൻസികൾ ഭരണം നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയാണ്…
Read Moreഇത് ഡിജിറ്റൽ യുഗം; സംസ്ഥാനത്ത് ലൈസൻസ് പ്രിന്റിംഗ് നിർത്തലാക്കാൻ ഗതാഗത വകുപ്പ്; രേഖകൾ ഡൗൺ ലോഡ് ചെയ്യാം
തിരുവനന്തപുരം: ലൈസൻസ് പ്രിന്റിംഗ് നിർത്തുന്ന നാലാമത്തെ സംസ്ഥാനമായി മാറാൻ കേരളം. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ലൈസൻസ് പ്രിന്റ് ചെയ്യുന്നത് നിർത്തലാക്കാൻ ഗതാഗത വകുപ്പ്. ലൈസൻസ് ബന്ധപ്പെട്ട വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന രീതിയിലേക്ക് മാറ്റാനാണ് നീക്കമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. ആദ്യ ഘട്ടമായാണ് ലൈസൻസ് പ്രിന്റിംഗ് നിർത്തലാക്കുന്നത്. പിന്നാലെ ആർസി ബുക്ക് പ്രിന്റിംഗും നിർത്തും. ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ പരിശോധനാ സമയത്ത് ഹാജരാക്കിയാൽ മതി. അതേസമയം വാഹന പരിശോധനയ്ക്കിടെ ഡ്രൈവിംഗ് ലൈസന്‍സ് ഫോണില്‍ കാണിച്ചാല്‍ മതിയെന്ന് ഗതാഗത കമ്മീഷണര്‍ സി.എച്ച്. നാഗരാജു നിര്‍ദേശിച്ചു. ലൈസന്‍സിന്റെ ഫോട്ടോ ഫോണില്‍ സൂക്ഷിക്കാം. പരിവാഹന്‍ വെബ്സൈറ്റില്‍ ലഭിക്കുന്ന ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്ത് ഫോണിലോ ഡിജി ലോക്കറിലോ സൂക്ഷിക്കുന്നതും കാണിക്കാം.ആര്‍സിയും ഭാവിയില്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അതിനായി ചില നടപടികള്‍കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Moreലൈംഗികാതിക്രമം നടത്തിയെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി; ബാലചന്ദ്രമേനോനെതിരേ കേസെടുത്തു
തിരുവനന്തപുരം : ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നടനും ചലച്ചിത്ര സംവിധായകനുമായ ബാലചന്ദ്രമേനോനെതിരേ കന്റോൺമെന്റ് പോലീസ് കേസെടുത്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 354, 509, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 2007 ജനുവരിയിൽ ഷൂട്ടിംഗ് വേളയിൽ സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടൽ മുറിയിൽവച്ചു തന്നെ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിനു ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തുകയും ലൈംഗിക ചേഷ്ട കാണിച്ചെന്നുമാണ് നടി പരാതിയിൽ ആരോപിച്ചിരിക്കുന്നത്. അതേസമയം നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകൻ ഫോണിൽ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി ബാലചന്ദ്ര മേനോൻ ഡിജിപിക്ക് നേരത്തേ പരാതി നൽകിയിരുന്നു. ഫോൺ വിവരങ്ങളടക്കം സമർപ്പിച്ചാണു ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.
Read Moreപി.വി. അൻവർ സാമാന്യമര്യാദ പാലിച്ചില്ല; പാർട്ടിയെയും സർക്കാരിനെയും തകർക്കാൻ ആവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പി.വി അൻവറിനെതിരേ വിമർശനവുമായി വീണ്ടും സിപിഎം. പി.വി. അൻവർ സാമാന്യമര്യാദ പാലിക്കാതെയാണ് പരസ്യ പ്രസ്താവനകൾ നടത്തിയതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണദിനമായ ഇന്ന് കോടിയേരിയെ അനുസ്മരിച്ച് പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിന്റെ അവസാനഭാഗത്താണ് എം.വി.ഗോവിന്ദൻ പി.വി.അൻവറിനെതിരെ വിമർശനമുന്നയിക്കുന്നത്. പി.വി.അൻവർ പാർട്ടിക്കും സർക്കാരിനുമെതിരായി അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇടതുപക്ഷ സ്വതന്ത്ര എംഎൽഎ എന്ന നിലയിൽ സാമാന്യ മര്യാദ പാലിക്കാതെ പരസ്യമായി പ്രസ്താവന നടത്തുകയും പാർട്ടിക്കും മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമെതിരായി നീങ്ങുകയാണ് അൻവർ ചെയ്യുന്നത്. സിപിഎമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിനു പിന്നിൽ സ്ഥാപിത താൽപര്യമാണെന്ന് വ്യക്തമാണെന്നും എം.വി.ഗോവിന്ദൻ ലേഖനത്തിൽ ആരോപിക്കുന്നു. ഇതിലൂടെയൊന്നും പാർട്ടിയെയും സർക്കാരിനെയും തകർക്കാൻ ആവില്ലെന്നും എം.വി. ഗോവിന്ദൻ പറയുന്നു.
Read Moreഅൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരം; തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഗവർണർ
തിരുവനന്തപുരം: പി.വി.അൻവര്‍ ഉയർത്തിയ വിവാദങ്ങളിൽ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് അഭിപ്രായപ്പെട്ട ഗവർണർ തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. അതേസമയം പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും ഇതിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച നടപടിയിലും ഗവര്‍ണര്‍ പ്രതികരിച്ചു. സ്റ്റേ നടപടി അന്തിമ തീരുമാനം അല്ലെന്നും ഇരുവിഭാഗങ്ങളുടെയും ഭാഗം കേട്ടതിനു ശേഷമായിരിക്കുമെന്നും തീരുമാനമെന്നും ഗവർണർ പറഞ്ഞു.
Read Moreഅൻവറിനു പിന്നിൽ പ്രബല ലോബികൾ; പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: തീയായി മാറിയിരിക്കുന്ന പി.വി. അൻവറിനു പിന്നിൽ സിപിഎമ്മിലെയും പുറത്തെയും പ്രബല ലോബികളുണ്ടെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.സഹയാത്രികരായ കെ.ടി. ജലീൽ, കാരാട്ട് റസാഖ്, പി.ടി.എ.റഹീം എന്നിവരും താമസിയാതെ അൻവറിന്റെ പാത പിന്തുടരുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പിണറായി വിജയന്റെ ഏകാധിപത്യ സമീപനത്തിൽ അസ്വസ്ഥരായ എം.എ.ബേബി, തോമസ് ഐസക്, എ.വിജയരാഘവൻ, ഇ.പി.ജയരാജൻ, എളമരം കരീം, ജി.സുധാകരൻ, പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, പി.ജയരാജൻ തുടങ്ങിയവരുടെ രഹസ്യ പിന്തുണ അൻവറിനുണ്ട്. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പിണറായിയെ കത്തുന്ന സൂര്യൻ എന്ന് സ്തുതിച്ച ഗോവിന്ദനുള്ള തിരിച്ചടിയാണ് പിണറായി കെട്ടുപോയ സൂര്യൻ എന്ന പി.വി. അൻവറിന്റെ വിശേഷണം. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഭീകരതോൽവിക്കു ശേഷം പാർട്ടിയുടെ ഭാവിയെപ്പറ്റി ആശങ്കാകുലരായ സിപിഎം അണികൾ അൻവർ ഉയർത്തിയ കാര്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങളിൽ കടുത്ത…
Read Moreഭർത്താവിന്റെ രോഗം മാറാൻ നഗ്നപൂജ; പൂജയ്ക്കിടെ പൂജാരി ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി വീട്ടമ്മ പോലീസ് സ്റ്റേഷനിൽ
കൊച്ചി: നഗ്നപൂജയ്ക്കിടെ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവിന്റെ രോഗം ഭേദമാക്കുന്നതിന് സമീപിച്ച തന്നെ തിരുവനന്തപുരത്തെ ഹോട്ടലിലെത്തിച്ച് നഗ്നപൂജ നടത്തുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയായ എറണാകുളം സ്വദേശിയായ വീട്ടമ്മ പാലാരിവട്ടം പോലീസിന് നല്‍കിയിട്ടുള്ള മൊഴി. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ അനീഷ് ജ്യോതിഷ് എന്ന പൂജാരിക്കെതിരേയാണ് പരാതി. മൊഴി രേഖപ്പെടുത്തിയ പോലീസ് ഇത് പരിശോധിച്ച ശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക. സംഭവം 2022ല്‍ നടന്നതാണെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. പീഡനം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പോലീസില്‍ പരാതി ലഭിക്കുന്നത്. ഇപ്പോള്‍ പരാതി നല്‍കാനിടയായ സാഹചര്യം, പരാതിയില്‍ ആരോപണം ഉന്നയിച്ചിട്ടുള്ള അനീഷ് ജ്യോതിഷ് എന്നയാളുടെ പശ്ചാത്തലം തുടങ്ങിയവ പരിശോധിച്ച ശേഷമാകും കൂടുതല്‍ നടപടികളിലേക്ക് നീങ്ങുകയെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു.
Read More