കൊച്ചി: വൈറ്റില തൈക്കുടത്ത് ഒന്‍പതു വയസുകാരനെ കാലില്‍ തേപ്പുപെട്ടിയും ചട്ടുകവും വെച്ച് പൊള്ളിച്ച സംഭവത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയായി കുട്ടി സ്ഥിരം മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ്. കടയില്‍ പോയി സധാനങ്ങള്‍ വാങ്ങി വരാന്‍ വൈകിയെന്ന കാരണത്താല്‍ അങ്കമാലി ചമ്പാനൂര്‍ കൈതാരത്ത് പ്രിന്‍സ് അരുണാണ് (19) കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ മരട് പോലീസ് അറസ്റ്റു ചെയ്ത ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ചോദ്യം ചെയ്യലില്‍ ദേഷ്യത്തില്‍ ചെയ്തതാണെന്നാണ് പറയുന്നതെങ്കിലും അത് വിശ്വസനീയമല്ലെന്നാണ് പോലീസ് പറയുന്നത്. നിയമപരമായി വിവാഹം ചെയ്തിട്ടില്ലാത്ത പ്രിന്‍സ് കുട്ടിയുടെ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. കുട്ടിയെ നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും പ്രിന്‍സിനെ ഭയമായതിനാല്‍ എതിര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അച്ഛന് തളര്‍വാതം ബാധിച്ച് കിടപ്പിലാണ്. നാട്ടുകാര്‍ സംഭവം കൗണ്‍സിലറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കൗണ്‍സിലറാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസെത്തി കൂട്ടിയെ പരിശോധിച്ചപ്പോള്‍ കാല്‍മുട്ടിലും പാതത്തിനടിയിലും പൊള്ളലേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു.…
Read MoreCategory: Editor’s Pick
കറുത്ത മാസ്കിട്ട കള്ളൻ! കള്ളൻ മൊബൈലുമായി കടന്നു; പിന്നാലെ ഓടി പിടികൂടി അമ്മയും മകളും; നാട്ടിൽ താരങ്ങളായിരിക്കുകയാണ് ഒരു അമ്മയും മകളും
ആലുവ: മോഷണം നടക്കുന്പോൾ ഞെട്ടി പകച്ചു നിൽക്കാതെ കൃത്യസമയത്ത് ഇടപെട്ട് ഓടിച്ചിട്ട് കള്ളനെ പിടികൂടി നാട്ടിൽ താരങ്ങളായിരിക്കുകയാണ് ഒരു അമ്മയും മകളും. എടയപ്പുറം മുസ്ലിം പള്ളിക്കു സമീപം മാനാപ്പുറത്ത് വീട്ടിൽ അഡ്വ. അബ്ദുൾ റഹ്മാന്റെ ഭാര്യ ഷൈല റഹ്മാനും മകൾ ഒൻപതാംക്ലാസുകാരി സൈറ സുൽത്താനുമാണ് ഈ താരങ്ങൾ. വാടകക്കെട്ടിടത്തിൽ അന്ന്… ഇതര സംസ്ഥാനക്കാർക്ക് ഷൈല വാടകയ്ക്കു നൽകിയ കെട്ടിടത്തിൽനിന്ന് മൊബൈൽ ഫോൺ മോഷണം നടന്നത്. മോഷണം നടക്കുന്നത് കണ്ട വീട്ടമ്മ മകളോടൊപ്പം സ്കൂട്ടറിൽ പിന്തുടർന്ന് ആലുവ ജില്ലാ ആശുപത്രി വളപ്പിൽനിന്നുമാണ് തൊണ്ടി സഹിതം മോഷ്ടാവ് മാറമ്പിള്ളി കല്ലായത്ത് പറമ്പിൽ ശ്രീക്കുട്ടൻ വേലായുധ (25)നെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു. വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ് കേസ്, മോഷണക്കേസ് എന്നിവയിൽ പ്രതിയാണിയാളെന്ന് പോലീസ് അറിയിച്ചു. ഷൈല താമസിക്കുന്ന കീഴ്മാട് പഞ്ചായത്തിലെ കെട്ടിടത്തോടു ചേർന്ന് 20…
Read Moreപതിനാറു മുതൽ വാക്സിൻ! ആദ്യഘട്ടം മൂന്നു കോടി പേർക്ക്; മനുഷ്യരാശിയുടെ രക്ഷയ്ക്ക് ഇന്ത്യ സജ്ജം: പ്രധാനമന്ത്രി; സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിൽ
ജിജി ലൂക്കോസ് ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ഈ മാസം 16 ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടുന്ന മൂന്നു കോടിയോളം ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. തുടർന്ന് 50 വയസിനു മുകളിലുള്ളവർക്കും 50 വയസിൽ താഴെയുള്ള രോഗബാധിതരും ഉൾപ്പെടുന്ന 27 കോടി പേർക്ക് വാക്സിൻ നൽകും. രാജ്യത്ത് നടക്കാൻ പോകുന്ന ഏറ്റവും നിർണായക ചുവടുവയ്പാണ് 16ന് ആരംഭിക്കുന്ന വാക്സിൻ വിതരണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ശുചീകരണ പ്രവർത്തകർ എന്നിവർ അടക്കമുള്ള കോവിഡ് മുന്നണി പോരാളികൾക്ക് വാക്സിൻ വിതരണത്തിൽ മുൻഗണന ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാക്സിൻ വിതരണത്തിനായി വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ ഡ്രൈ റണ്ണിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ഉന്നതതല…
Read Moreആ ശബ്ദം വേണ്ട! കോവിഡ് ബോധവത്കരണ കോളര്‍ ട്യൂണില്‍ കോവിഡ് ബാധിച്ച ബച്ചന് വേണ്ട; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി; കാരണമായി ഹര്ജിക്കാരന് പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് ബോധവത്കരണത്തിനായുള്ള പ്രീ കോളർ ട്യൂണ്‍ ഓഡിയോയിൽ നിന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഡൽഹി സ്വദേശിയായ രാകേഷ് ആണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്. കോവിഡ് ബാധിക്കാതിരിക്കാനുള്ള പ്രതിരോധ നടപടികളെ കുറിച്ചു വിശദീകരിക്കുന്ന അമിതാഭ് ബച്ചനും കുടുംബത്തിനും, ഈ വൈറസ് ബാധയിൽ നിന്നു സ്വയം രക്ഷപെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഹർജിക്കാരന്റെ വാദം. കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന നിരവധി ആളുകൾ ഇത്തരം ബോധവത്കരണത്തിനു സൗജന്യ സേവനം നടത്താൻ തയാറാണ്. അങ്ങനെയുള്ളപ്പോൾ അമിതാഭ് ബച്ചനു പ്രതിഫലം നൽകിയുള്ള കോളർട്യൂണ്‍ ആവശ്യമില്ല. കൂടാതെ, അമിതാഭ് ബച്ചൻ ഒരു സാമൂഹ്യ പ്രവർത്തകനല്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. കേസ് ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.
Read Moreകോവിഡ് വാക്സിനേഷന് ഇനി 7 ദിവസം! 13ന് ഉള്ളിൽ വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; വിതരണം കോവിൻ ആപ്ലിക്കേഷനിലെ രജിസ്ട്രേഷൻ അടിസ്ഥാനത്തിൽ
സെബി മാത്യു ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ 13ന് ഉള്ളിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു. രണ്ടു വാക്സിനുകൾക്ക് നിയന്ത്രിത അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതിന്റെയും കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ വാക്സിൻ ഡ്രൈ റണ്‍ ഫലപ്രദമാണെന്നു കണ്ടെത്തിയതിന്റെയും അടിസ്ഥാനത്തിലാണ് നടപടി. വാക്സിൻ വിതരണത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായി. അതിനിടെ, കോവിഡ് വാക്സിനുകൾക്ക് അനുമതി നൽകിയ നടപടിക്രമങ്ങൾ പാർലമെന്ററി സമിതി വിലയിരുത്തും. ആരോഗ്യം-കുടുംബക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി കോവിഡ് വാക്സിന്റെ വിതരണം, കുത്തിവയ്പ് എന്നീ സജ്ജീകരണങ്ങൾ പരിശോധിച്ചു വിലയിരുത്തും. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിനും ഭാരത് ബയോടെകിന്റെ കോവാക്സിനുമാണ് ഞായറാഴ്ച അടിയന്തര ഉപയോഗത്തിനുള്ള (എമർജൻസി യൂസ് ഓഥറൈസേഷൻ – ഇയുഎ) ലഭിച്ചത്. ഈ അനുമതി ലഭിച്ച് പത്തു ദിവസത്തിനുള്ളിൽ വാക്സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയത്.…
Read Moreഡ്രൈ റൺ വിജയം! വാക്സിൻ സ്വീകരിക്കാൻ നാടൊരുങ്ങി; ആദ്യഘട്ടം കുത്തിവയ്പ് 3 കോടി പേർക്ക്; വാക്സിൻ സൗജന്യം; കോവാക്സിനും ശിപാർശ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിനു സംസ്ഥാനം പൂർണ സജ്ജം. സംസ്ഥാനത്തെ കോവിഡ് വാക്സിൻ കുത്തിവയ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രിൽ) വിജയകരമായി ഇന്നലെ പൂർത്തിയാക്കി. നാലു ജില്ലകളിലാണ് ഇന്നലെ ഡ്രൈ റണ്‍ നടന്നത്. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. രാവിലെ ഒൻപതു മുതൽ 11 വരെയായിരുന്നു ഡ്രൈ റണ്‍. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുത്തത്. വാക്സിൻ രജിസ്ട്രേഷൻ മുതൽ ഒബ്സർവേഷൻ വരെ കോവിഡ് വാക്സിനേഷൻ നൽകുന്ന നടപടിക്രമങ്ങൾ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തിയത്. എല്ലാ ജില്ലകളിലും…
Read Moreസ്പീക്കർ വെളിപ്പെടുത്തുന്നു; മൊഴിയുണ്ടെങ്കിൽ ആദ്യം എന്നോടു ചോദിക്കണം; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്ത പുറത്തു വന്നതിനെക്കുറിച്ച് ശ്രീരാമകൃഷ്ണൻ രാഷ്ട്രദീപികയോട് …
എം.ജെ. ശ്രീജിത്ത്തിരുവനന്തപുരം: സ്വർണം- ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ടു കസ്റ്റംസ് തന്നെ ചോദ്യംചെയ്യുമെന്ന വാർത്ത മാധ്യമങ്ങളിലൂടെ പ്രചരിച്ചതിൽ സ്പീക്കർ ശ്രീരാമകൃഷ്ണനു കടുത്ത അതൃപ്തി. ഭരണഘടനാപരമായ സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ഉത്തരവാദിത്വത്തോടെ കാര്യങ്ങളെ സമീപിക്കുന്ന വ്യക്തിയാണ് താൻ. അന്വേഷണ ഏജൻസികളിൽനിന്നും ഉത്തരവാദിത്വത്തോടെയുള്ള സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം രാഷ്ട്രദീപികയ്ക്കു നൽകിയ ടെലിഫോൺ ഇന്റർവ്യൂവിൽ പറഞ്ഞു. തന്നെ ചോദ്യം ചെയ്യുമെന്ന കാര്യം താൻ അറിയുന്നതിനു മുന്‍പ് മാധ്യമങ്ങളിൽ പ്രചരിച്ചത് ഉചിതമായില്ല. * കസ്റ്റംസ് ചോദ്യം ചെയ്യും എന്ന വാർത്തകളെക്കുറിച്ച്?സ്വർണം – ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച് എനിക്ക് ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ഇതിനെക്കുറിച്ച് അറിയുകയുമില്ല. അങ്ങേയ്ക്കെതിരേ മൊഴിയുണ്ടെന്നാണല്ലോ പറയുന്നത്? അഞ്ചുമാസമായി അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ ഉള്ളവരാണ് പ്രതികൾ. പ്രതികൾ എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. പ്രതികൾ എനിക്കെതിരെ എന്തെങ്കിലും മൊഴി നൽകിയിട്ടുണ്ടെങ്കിൽ അതു അന്വേഷണ ഏജൻസികൾ പറത്തുവിടുന്നതിനു മുമ്പ്…
Read Moreശ്രദ്ധിക്കുക! കോവിഡ് തളർത്തിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം പഴയ നിലയിലാകുന്നില്ല; കോവിഡ് ഭേദമായവരിലെ ആരോഗ്യ പ്രശ്നങ്ങൾ
വൈ.എസ്. ജയകുമാർ തിരുവനന്തപുരം: കോവിഡ് ബാധിച്ച് ആന്തരിക അവയവ പ്രവർത്തനം തകരാറിലായവരുടെ ആരോഗ്യസ്ഥിതി പഴയ നിലയിലേക്ക് മടങ്ങുന്നില്ല. രോഗ ബാധിതരിൽ 20 ശതമാനം വിവിധ ആരോഗ്യപ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നു. കോവിഡ് ബാധിതരിലെ രണ്ടുശതമാനത്തിന് ആറുമാസം കഴിഞ്ഞിട്ടും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ തുടരുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.എം.എസ്. ഷർമദ് പറഞ്ഞു. ലോകത്ത് കോവിഡ് ബാധിതരിൽ മരണം മൂന്നു ശതമാനമുള്ളപ്പോൾ കേരളത്തിൽ ഒരു ശതമാനം മാത്രമാണെന്നതിൽ ആശ്വസിക്കാം. അതേസമയം കോവിഡ് ബാധിതരിലെ ചെറിയ വിഭാഗത്തിന് ആന്തരികാവയവ പ്രവർത്തനം പഴയ നിലയിലാകുന്നില്ല. ബുദ്ധിമുട്ടു നേരിടുന്നവരിലെ ആദ്യ വിഭാഗം ശ്വാസകോശ രോഗികളാണ്. ശ്വാസകോശം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന പ്രവർത്തനത്തെയാണ് കോവിഡ് കുറച്ചത്. ഇക്കാരണത്താൽ ശ്വാസം മുട്ട് സ്ഥിരമായുണ്ടാകുന്നു. ബുദ്ധിമുട്ടിലാക്കിയ രണ്ടാമത്തെ വിഭാഗം അമിത വണ്ണക്കാരാണ്. മൂന്നാമത്തേത് ഹൃദ്രോഗികളാണ്. ഹൃദയത്തിന്റെ വികസിക്കാനും ചുരുങ്ങാനുമുള്ള കഴിവിനെ കുറച്ചതാണ് നേരിടുന്ന ബുദ്ധിമുട്ട്. വൃക്കകളുടെ പ്രവർത്തനശേഷിയെ ബാധിക്കുന്നത്…
Read Moreകവയിത്രി സുഗതകുമാരി അന്തരിച്ചു
തിരുവനന്തപുരം: കവയിത്രി സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് ബാധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. 1934 ജനുവരി മൂന്നിന് ആറന്മുളയിൽ ജനിച്ച സുഗതകുമാരി, തത്ത്വശാസ്ത്രത്തിലാണ് എംഎ ബിരുദം നേടിയത്. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കുട്ടികൾക്കുള്ള “തളിര്’ മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എന്നീ സ്ഥാനങ്ങൾ വഹിച്ചു. പ്രകൃതിസംരക്ഷണസമിതിയുടെയും “അഭയ’യുടെയും സ്ഥാപക സെക്രട്ടറിയുമായിരുന്നു. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. ഭർത്താവ്: ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്. 2006-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന്…
Read Moreആരുടെയും പണം പോകാം! ഒടിപിയും എസ്എംഎസും വന്നില്ല; 20 ലക്ഷം പോയി; തട്ടിപ്പിന് ഇരയായത് സാറ ജോസഫിന്റെ മരുമകൻ; വ്യാജ സിം ഉണ്ടാക്കി എന്നു സൂചന
തൃശൂർ: എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകനും പ്രമുഖ ആർക്കിടെക്ടുമായ പി.കെ. ശ്രീനിവാസന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇരുപതു ലക്ഷത്തിലധികം രൂപ സൈബർ തട്ടിപ്പു വഴി നഷ്ടമായതായി പരാതി. ഇതുമായി ബന്ധപ്പെട്ട് പി.കെ. ശ്രീനിവാസൻ സൈബർ സെല്ലിൽ പരാതി നൽകി. ശ്രീനിവാസന്റെ ബിഎസ്എൻഎൽ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്താണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. കാനറ ബാങ്ക് അക്കൗണ്ടിൽ നിന്ന് 20, 25,000 രൂപയാണ് നഷ്ടമായത്. ശനിയാഴ്ചയാണ് തട്ടിപ്പു നടന്നത്. കൺസ്ട്രക്ഷൻ സ്ഥാപനം നടത്തുന്ന ശ്രീനിവാസൻ ജിഎസ്ടി ഇടപാടുകൾക്കായി പണം ട്രാൻസ്ഫർ ചെയ്യാൻ നോക്കിയപ്പോഴാണ് 20 ലക്ഷത്തിലധികം രൂപയുണ്ടായിരുന്ന അക്കൗണ്ട് കാലിയായതായി മനസിലായത്. തട്ടിപ്പു പുറത്തറിഞ്ഞതും അപ്പോഴാണ്. തളിപ്പറന്പിലായിരുന്ന ശ്രീനിവാസന്റെ ബിഎസ്എൻഎൽ നന്പർ ബ്ലോക്ക് ആയതിനെ തുടർന്ന് ഇൻകമിംഗ് – ഒൗട്ട്ഗോയിംഗ് കോളുകൾ പോയിരുന്നില്ല. ശ്രീനിവാസന്റെ ഈ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് തട്ടിപ്പു സംഘം ആലുവ ബിഎസ്എൻഎൽ ഓഫീസിൽ നിന്നും വാങ്ങിയിട്ടുള്ളതായി…
Read More