കോഴിക്കോട് : കോവിഡ് ഭീതിക്കിടെ ജില്ലയില്‍ 15 പേര്‍ക്ക് ഷിഗെല്ല രോഗലക്ഷണം. കോഴിക്കോട് മെഡിക്കല്‍കോളജിലും സ്വകാര്യ ആശുപയ്രിയിലും ചികിത്സയില്‍ കഴിയുന്നവര്‍ക്കാണ് രോഗ ലക്ഷമുള്ളത്. ഇതില്‍ 10 പേര് കുട്ടികളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുണ്ടിക്കല്‍താഴം കൊട്ടംപറമ്പിലെ ചോലയില്‍ വീട്ടില്‍ അദ്നാന് ഷാഹുല്‍ ഹമീദ്(11) മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷിഗെല്ല ബക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കുട്ടികയുടെ ശവസംസ്കാര ചടങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് ഇപ്പോള്‍ രോഗലക്ഷണമുള്ളത്. ഇവരെ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വീട്ടിലെ കിണറിലെ വെള്ളം ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. തുടര്‍ന്ന് ഈ കിണറിലെ വെള്ളം ശാസ്ത്രീയ പരിശോധനക്കായി റീജണല്‍ അനലറ്റിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ എന്ന് ഡിഎംഒ വി.ജയശ്രീ അറിയിച്ചു. നഗരസഭാ ആരോഗ്യവിഭാഗം മായനാട് വാര്‍ഡിലെ കോട്ടപ്പറമ്പ് പ്രദേശത്തെ…
Read MoreCategory: Editor’s Pick
‘കുട്ടിക്കളി’യല്ല..! വയസ് വെറും ഏഴ്, മുന്നിൽ ഭാരം 80 കിലോഗ്രാം; റോറിക്ക് 80 കിലോയൊക്കെ നിസാരമെന്ന് മാതാപിതാക്കൾ
80 കിലോ ഭാരം ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ഉയർത്തി നിൽക്കുന്ന പെൺകുട്ടി- സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായ ചിത്രമാണിത്. അമേരിക്കയിലെ ഒട്ടാവയിൽ നിന്നുള്ള റോറി വാൻ അൾഫിറ്റാണ് ചിത്രത്തിലെ താരം. അമേരിക്കയിലെ വെയ്റ്റിംഗ് ലിഫ്റ്റിംഗിലെ അണ്ടർ 11, അണ്ടർ 13 യൂത്ത് നാഷണൽ ചാമ്പ്യൻപട്ടമാണ് റോറി കരസ്ഥമാക്കിയിരിക്കുന്നത്. 30 കിലോഗ്രാം വിഭാഗത്തിലാണ് റോറി മത്സരിച്ചത്. 80 കിലോഗ്രാം ഭാരം അനായാസമായി എടുത്തു ഉയർത്തുന്ന റോറിയുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. ഏഴ് വയസേയുള്ളൂ റോറി വാൻ എന്ന കൊച്ചു മിടുക്കിക്ക്. എന്നാൽ ഈ ചെറിയ പ്രായത്തിനുള്ളിൽ റോറി നേടിയെടുത്ത റിക്കാർഡ് കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ലോകം. ഒളിന്പിക്സിൽ വനിതകൾക്കാണ് 80 കിലോഗ്രാം വിഭാഗമുള്ളത്. അഞ്ചാമത്തെ വയസുമുതൽ റോറി വെയ്റ്റിംഗ് ലിഫ്റ്റിംഗ് പരിശീലിക്കുന്നുണ്ട്. ആഴ്ചയിൽ നാലു മണിക്കൂറാണ് പരിശീലനം. കൂടെ ജീംനാസ്റ്റിക്സ് പരിശീലനവുമുണ്ട്. ജിംനാസ്റ്റിക്സാണ് തനിക്ക് കൂടുതൽ പ്രിയമെന്ന്…
Read Moreരണ്ടാം ക്ലാസ് വരെ ഗൃഹപാഠം വേണ്ട! വിദ്യാർഥികളുടെ ഗൃഹപാഠം വെട്ടിക്കുറച്ചും സ്കൂൾ ബാഗിന്റെ കനം കുറച്ചും സ്കൂൾ ബാഗ് നയരേഖ കേന്ദ്രം പുറത്തിറക്കി; പ്രധാന നിർദേശങ്ങൾ ഇങ്ങനെ…
ജിജി ലൂക്കോസ് ന്യൂഡൽഹി: വിദ്യാർഥികളുടെ ഗൃഹപാഠം വെട്ടിക്കുറച്ചും സ്കൂൾ ബാഗിന്റെ കനം കുറച്ചും ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായ സ്കൂൾ ബാഗ് നയരേഖ 2020 കേന്ദ്രസർക്കാർ പുറത്തിറക്കി. രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കു ഗൃഹപാഠം നൽകരുത്. സ്കൂൾ ബാഗിന്റെ ഭാരം വിദ്യാർഥിയുടെ ഭാരത്തിന്റെ 10 ശതമാനം മാത്രമായിരിക്കണം. പത്ത് ദിവസമെങ്കിലും സ്കൂൾ ബാഗിന്റെ ഭാരമില്ലാതെ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ അവസരമൊരുക്കണമെന്നും വിവിധ സംസ്ഥാനങ്ങൾക്ക് അയച്ചു നൽകിയ നയത്തിൽ നിർദേശിക്കുന്നു. ജൂലൈയിലാണ് ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്. ഇതു നടപ്പിലാക്കുന്നതിന്റെ ഭാഗമായി എൻസിആർടിസി കരിക്കുലം വിഭാഗം അധ്യക്ഷ രഞ്ജന അറോറയുടെ അധ്യക്ഷതയിൽ രൂപീകരിച്ച ഏഴംഗ സമിതി തയാറാക്കിയ സ്കൂൾ ബാഗ് പോളിസിയാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ചത്. ഈ നിർദേശങ്ങൾ നടപ്പിലാക്കേണ്ടതിനുള്ള മാർഗനിർദേശങ്ങളും നയരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാഠ്യേതര വിഷയങ്ങൾക്കൊപ്പം ഫർണിച്ചർ നിർമാണം, ഇലക്ട്രിക്കൽ വർക്ക്, മെറ്റൽ വർക്ക്, പൂന്തോട്ട…
Read Moreമാസ്ക് ധരിച്ച വോട്ടറെ എങ്ങനെ തിരിച്ചറിയാം?; പോളിംഗ് ബൂത്തിൽ ശ്രദ്ധിക്കേണ്ടവ
തിരുവനന്തപുരം: പോളിംഗ് ബൂത്തുകളിൽ എത്തുന്ന വോട്ടർമാർക്ക് സാനിറ്റൈസർ അടക്കം നൽകുന്നതിന് പോളിംഗ് അസിസ്റ്റന്റ് തസ്തികതന്നെ ബൂത്തുകളിൽ ഏർപ്പെടുത്തി. ബൂത്തുകളിൽ കയറുന്നതിനു മുൻപും ശേഷവും കൈ സാനിറ്റൈസ് ചെയ്യണം. • വായും മൂക്കും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കണം.• വോട്ടർമാർ ക്യൂ നിൽക്കുന്പോൾ ആറടി അകലം പാലിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനായി പ്രത്യേക സർക്കിളുകൾ വരച്ചിടും. പരസ്പരം തൊടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.• മാസ്കും പിപിഇ കിറ്റും ധരിച്ച് എത്തുന്നവർ ആവശ്യമെങ്കിൽ തിരിച്ചറിയുന്നതിനായി മാസ്ക് മാറ്റി മുഖം കാട്ടേണ്ടതാണ്.• മുറിയുടെ ജനാലകളെല്ലാം തുറന്നിടണം.• പോളിംഗ് ബൂത്തുകൾ അണുവിമുക്തമാക്കണം.• പോളിംഗ് ബൂത്തിൽ ഒരുസമയം മൂന്നുപേരെ മാത്രമേ അനുവദിക്കൂ. മറ്റുള്ളവർക്കു ക്യൂവിൽ നിൽക്കാൻ പ്രത്യേക സൗകര്യം ഒരുക്കണം. വെയിലുള്ള ഭാഗങ്ങളിൽ ടാർപോളിൻ അടക്കം കെട്ടി സുരക്ഷിതമാക്കണം.• 70 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, മറ്റു രോഗബാധിതർ എന്നിവർക്കു ക്യൂ നിൽക്കേണ്ടതില്ല. ഇവർക്കു നേരിട്ട്…
Read Moreചുഴലിക്കാറ്റ് എത്താൻ മണിക്കൂറുകൾ മാത്രം! ചുഴലിക്കാറ്റ് മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ സഞ്ചാരം തുടരുന്നു; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് മണിക്കൂറുകൾക്കുള്ളിൽ കേരള തീരത്തെത്തുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ പുലർച്ചെ നാലോടെ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ തമിഴ്നാട് തീരം തൊടുന്ന ചുഴലിക്കാറ്റ് ഉച്ചയോടെ കേരളത്തിലൂടെ കടന്നുപോകും. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മേഖലയിലൂടെയാകും ചുഴലിക്കാറ്റ് കടന്നുപോവുക. ജില്ലയിലെ 48 വില്ലേജുകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഇന്നു രാത്രി മുതൽ തെക്കൻ ജില്ലകളിൽ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മണിക്കൂറിൽ 65 മുതൽ 85 വരെ കിലോമീറ്റർ വേഗത്തിൽ അതിശക്തമായ കാറ്റ് വീശിയേക്കും. ഒൻപത് ജില്ലകളിൽ ശനിയാഴ്ച വരെ കനത്ത മഴയക്കും സാധ്യയുണ്ട്. ഇന്നലെ ഉച്ചയോടെ ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്നും 110 കിലോമീറ്ററും പാന്പനിൽ നിന്ന് 330 കിലോമീറ്ററും കന്യാകുമാരിയിൽനിന്ന് 520 കിലോമീറ്ററും അകലെയെത്തിയ ചുഴലിക്കാറ്റ് മണിക്കൂറിൽ 90 കിലോമീറ്റർ…
Read More“ബുറേവി’ തീരത്തേക്ക് ; അതിതീവ്ര കാറ്റും മഴയും വരുന്നു; നാല് ജില്ലകളിൽ റെഡ് അലർട്ട്; ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി
തിരുവനന്തപുരം: ശ്രീലങ്കൻ തീരത്തേക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 680 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം ഇന്ന് രാവിലെയോടെ അതിതീവ്ര ന്യൂനമർദവും തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്നുമാണ് നിഗമനം. വെള്ളിയാഴ്ച വരെ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെ ന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരളം, തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാനുള്ള സാധ്യതയുണ്ട്. ചുഴലിക്കാറ്റ് വ്യാഴാഴ്ച കന്യാകുമാരി തീരത്തെത്താൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.…
Read Moreകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു; ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം പാലിക്കണമെന്നും നിർദേശത്തിൽ…
തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ, ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ, ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സംസ്ഥാന…
Read Moreഇഡി കുടുങ്ങി! ഇഡിക്കു രവീന്ദ്രന്റെ കോവിഡ് ചെക്ക്; സ്വർണക്കടത്തു കേസിൽ ഇങ്ങനെയൊരു തിരിച്ചടി ഇഡി തീരെ പ്രതീക്ഷിച്ചിരുന്നില്ല…
തിരുവനന്തപുരം: ഡിസംബർ രണ്ടിനു ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമം പാളുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പു സ്വർണക്കടത്തു കേസ് വീണ്ടും സജീവ ചർച്ചാവിഷയമാക്കാനുള്ള തുറുപ്പു ചീട്ടായിരുന്നു സി.എം.രവീന്ദ്രൻ. രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനു തന്നെയും അതു വലിയ ക്ഷീണമായി മാറുമായിരുന്നു. കോവിഡിനെ മുന്നോട്ടുവച്ചു ചോദ്യം ചെയ്യലിനു ചെക്കു പറഞ്ഞിരിക്കുകയാണ് രവീന്ദ്രൻ. കോവിഡ് ബാധിതനാണെന്ന് അറിയിച്ചതോടെ അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമം പാളി. കോവിഡ് മുക്തനായ ശേഷം വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിനിടെ അദ്ദേഹം വീണ്ടും ചികിത്സ തേടി. കോവിഡാനന്തര പ്രശ്നങ്ങളെത്തുടർന്നാണ് സി.എം രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ പ്രവേശിച്ചത്. ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാനാണ് ഇഡി നോട്ടീസ് നല്‍കിയിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പു വരെ…
Read Moreആൾക്കൂട്ടം നിയന്ത്രിക്കണം, കോവിഡ് വ്യാപനം തടയണം! സംസ്ഥാനങ്ങളോട് കേന്ദ്രം; ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗനിർദേശങ്ങൾ ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ. രാത്രികാല കർഫ്യൂ, കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണം കർശനമാക്കുക, രോഗവ്യാപനം തടയുന്ന തരത്തിലുള്ള പെരുമാറ്റരീതികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ഉൾപ്പെടെ ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ആൾക്കൂട്ടം നിയന്ത്രിക്കാൻ കര്‍ശന നടപടി സ്വീകരിക്കണം. അധിക പിഴയും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ആൾക്കൂട്ടം നിയന്ത്രിക്കണം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. കണ്ടെയ്ൻമെന്റ് സോണുകളില്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ. ഇക്കാര്യത്തില്‍ ലോക്കല്‍ പോലീസ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ ജാഗ്രത പുലര്‍ത്തണം. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഇവര്‍ ഉറപ്പാക്കേണ്ടതാണ്. 65 വയസിന് മുകളിൽ പ്രായമുള്ളവർ, രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികൾ, എന്നിവർ വീടിനുള്ളിൽ തന്നെ കഴിയണം. ചികിത്സയ്ക്കോ അടിയന്തര ആവശ്യങ്ങൾക്കോ മാത്രമെ…
Read Moreപ്രതി ഭീഷണിപ്പെടുത്തിയത് ആരു പറഞ്ഞിട്ട് ? മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഗണേഷിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍; എംഎൽഎയും വിവാദത്തിൽ
കാസര്‍ഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തലയെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പത്തനാപുരത്തെ എംഎല്‍എയുടെ ഓഫീസില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് നടത്തിയത്. പോലീസ് സംഘം അതിരാവിലെ തന്നെ പ്രദീപിനെയും കൊണ്ട് കാസര്‍ഗോട്ടേക്ക് യാത്ര പുറപ്പെട്ടു. ഉച്ചയോടെ കാസര്‍ഗോട്ടെത്തി ഇയാളെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രദീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷ തള്ളി ഇന്‍സ്പെക്ടര്‍ പി. രാജേഷ്, എസ്ഐ മനോജ് പൊന്നമ്പാറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എംഎല്‍എയുടെ ഓഫീസിലെത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വിശദമായ വാദങ്ങള്‍ കേട്ടതിനു ശേഷമാണ് ജാമ്യഹര്‍ജി തള്ളിയത്. ജാമ്യാപേക്ഷയുടെ അടിസ്ഥാനത്തില്‍ കോടതി…
Read More