നിത്യയൗവനം ഏവരുടെയും സ്വപ്നമാണ്. ഇത് സാധ്യമാകുമോയെന്ന ഗവേഷണവുമായി ശാസ്ത്രജ്ഞര്‍ മുമ്പോട്ടു പോകാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം നിരവധി ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ശുദ്ധമായ ഓക്സിജന്‍ ശ്വസിച്ചാല്‍ പ്രായം 25 വയസുവരെ കുറയ്ക്കാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്രയേലില്‍ നിന്നുള്ള ഗവേഷകരാണ് ഇത്തരമൊരു അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് ഡെയ്ലി മെയ്ല് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ‘ഓക്സിജന്‍ തെറാപ്പി’ എന്ന ശാസ്ത്രീയമായ മാര്‍ഗത്തിലൂടെ അതിന് സാധിച്ചു എന്നാണ് ഇവരുടെ അവകാശവാദം. 64ഉം അതിന് മുകളിലുമായി പ്രായം വരുന്ന മുപ്പത്തിയഞ്ച് പേരെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയതെന്നും അത് വിജയകരമായി അവസാനിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്. പ്രത്യേകം സജ്ജീകരിച്ച ചേംബറിനുള്ളില്‍ 90 മിനുറ്റ് വീതം ആഴ്ചയില്‍ അഞ്ച് ദിവസം ചെലവിടണം. ഇത് മൂന്ന് മാസത്തേക്ക് തുടരണം. ഡിഎന്‍എയിലാണത്രേ പ്രധാനമായും ഈ ചികിത്സാരീതി മാറ്റം വരുത്തുക. ക്രമേണ വ്യക്തിയുടെ കോശങ്ങളുടെ…
Read MoreCategory: Editor’s Pick
ദുരൂഹത! മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് സ്വപ്നയെ നിര്‍ബന്ധിക്കുന്നുവെന്ന ശബ്ദരേഖ പുറത്തുവന്നതില്‍ ദുരൂഹത; ഇഡിക്കെതിരേ ആരോപണം കടുപ്പിച്ചു സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നുവെന്ന സ്വപ്നയുടേതെന്നു തോന്നുന്ന ശബ്ദരേഖ പുറത്തുവന്നതിൽ ദുരൂഹത. സംഭവത്തിൽ അടിമുടി ആശയക്കുഴപ്പം നിലനിൽക്കുകയാണ്. തന്റേതു തന്നെ പോലെയെന്നു സ്വപ്ന സമ്മതിച്ചതായി ജയിൽ ഉന്നതർ പറയുന്നെങ്കിലും ആരാണ് അതു റിക്കാർഡ് ചെയ്തതെന്നോ എപ്പോഴാണെന്നോ തനിക്കറിയില്ലെന്നാണ് സ്വപ്നയുടെ നിലപാട്. ഇതാണ് ദുരൂഹത വളർത്തിയിരിക്കുന്നത്.ശബ്ദരേഖ വ്യാജമായി നിർമിച്ചതല്ലെന്നു സ്വപ്ന പറഞ്ഞ സ്ഥിതിക്കു ഏതു വകുപ്പ് ചുമത്തി കേസെടുക്കണമെന്ന ചിന്താക്കുഴപ്പത്തിലാണ് പോലീസ്. ജയിലിൽ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടർന്ന് ശബ്ദരേഖയുടെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം വേണമെന്നു ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഉത്തരവിട്ടതോടെയാണ് ഏതു രീതിയിൽ കേസെടുക്കണമെന്ന ആശയക്കുഴപ്പം പോലീസിനെ പിടികൂടിയത്. ഇക്കാര്യത്തിൽ പോലീസ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണ്. ഇന്നു നിയമോപദേശം ലഭിച്ച ശേഷം തുടർനടപടി ഉണ്ടാകും. കുറ്റകൃത്യമോ? ശബ്ദം തന്റേതിനു സാമ്യമുണ്ടെന്നു സ്വപ്ന പറഞ്ഞെന്നാണ് ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.…
Read Moreകോവിഡ് പരിശോധന ഇനി വീട്ടിലിരുന്നും ! മൂക്കില്‍ നിന്ന് സ്വന്തമായി സ്രവമെടുത്ത് സ്വയം പരിശോധിക്കാം ! അര മണിക്കൂറിനുള്ളില്‍ ഫലവും ലഭിക്കും…
ഇനി കോവിഡ് 19 ഉണ്ടോയെന്ന് വീട്ടിലിരുന്ന് പരിശോധിച്ചറിയാം. എന്നാല്‍ ആദ്യഘട്ടത്തില്‍ അമേരിക്കക്കാര്‍ക്ക് മാത്രമാണ് ഈ അവസരം. കൊറോണ വൈറസിനെ കണ്ടെത്താനുള്ള സെല്‍ഫ് ടെസ്റ്റിങ് കിറ്റിനാണ് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷന് അനുമതി നല്‍കിയിരിക്കുന്നത്. വൈറസ് ബാധയുണ്ടോ എന്ന് സ്വയം പരിശോധിച്ച് അര മണിക്കൂറിനുള്ളില്‍ ഫലമറിയാം എന്നതാണ് ഇതിന്റെ സവിശേഷത. 14 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്താന്‍ സാധിക്കുക. മൂക്കില്‍ നിന്ന് സ്വന്തമായി സ്രവം എടുത്ത് ഇതില്‍ പരിശോധിക്കാം. ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഈ പരിശോധനാകിറ്റിന് അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ആരോഗ്യവിദഗ്ദ്ധര്‍ കോവിഡ് സാധ്യത കല്പിക്കുന്ന ആളുകള്‍ക്ക് സ്വയം ഈ പരിശോധനയ്ക്ക് വിധേയരാകാന്‍ സാധിക്കും. 14 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പരിശോധിക്കണമെങ്കില്‍ സ്രവ സാംപിളുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ശേഖരിക്കണം. ലൂസിറ ഹെല്‍ത്ത് എന്ന കമ്പനിയാണ് ഈ പരിശോധനാ കിറ്റിന്റെ…
Read Moreമറ്റ് സൗഹൃദങ്ങൾ ഇല്ല! ഇരുവരുടെയും മരണം വിശ്വസിക്കാനാകാതെ അഞ്ചല്‍ കോളേജും സഹപാഠികളും; ആ ചങ്ക് കൂട്ടുകാരികൾക്കു സംഭവിച്ചത്…
കൊല്ലം: വേന്പനാട്ട് കായലിൽ ചാടി ആത്മഹത്യചെയ്ത ഉറ്റ സുഹൃത്തുക്കളായ വിദ്യാര്‍ഥിനികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വൈകുന്നേരം ചടയമംഗലത്ത് കൊണ്ടുവരും. അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാനത്തിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യര്‍ഥിനികളായിരുന്ന ആയൂര്‍ സ്വദേശിനി ആര്യ, അറയ്ക്കല്‍ സ്വദേശിനി അമൃത എന്നിവരുടെ മൃതദേഹം ഇന്നലെ രാവിലെയോടെ നാട്ടുകാർ കായലിൽ കണ്ടെത്തുകയായിരുന്നു. അമൃതയുടെ മൃതദേഹം ആലപ്പുഴ പൂച്ചക്കലില്‍ നിന്നും ആര്യയുടെ മൃതദേഹം മേക്കര കായലില്‍ നിന്നുമാണ് കണ്ടെത്തിയത്. ഫോണ്‍ രേഖകള്‍ അടക്കം പരിശോധിച്ചുള്ള അന്വേഷണം പോലീസ് തുടരുകയാണ്. ഇരുവരുടെയും മരണം വിശ്വസിക്കാനാകാതെ സങ്കടക്കടലിലാണ് അഞ്ചൽ കോളേജും സഹപാഠികളും. ഇരുവരുടെയും മരണത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ആര്യയും അമൃതയും തമ്മിലുള്ള ഉറ്റസൗഹൃദം ഇരുവരുടെയും ആത്മഹത്യക്ക് പ്രേരണയായെന്ന സംശയം നിലനിൽക്കുന്നെങ്കിലും അന്വേഷണം മറ്റ് വഴികളിലും നടക്കുകയാണ്. ഫോൺ കോളുകൾ പരിശോധിച്ചവയിൽനിന്ന് ഇരുവരുടെയും മറ്റ് സൗഹൃദങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ബിരുദ…
Read Moreതകർന്ന് അവൾ! കോവിഡ് ബാധിച്ചെത്തിയ യുവതിയെ കടന്ന് പിടിച്ച് ആശുപത്രി ജീവനക്കാരൻ; മലബാർ മെഡിക്കൽ കോളജിൽ നേരിട്ട ഞെട്ടിക്കുന്ന അനുഭവം രാഷ്ട്രദീപികയോട് തുറന്ന് പറഞ്ഞ് യുവതി
കോഴിക്കോട്: കോവിഡ് രോഗിയായ 35 കാരിയെ ആശുപത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമം. കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍കോളജില്‍ (എംഎംസി) ഇന്നലെ രാത്രിയാണ് സംഭവം. പിപിഇ കിറ്റ് ധരിച്ച ജീവനക്കാരന് ആളൊഴിഞ്ഞ നാലാംനിലയിലേക്ക് ഡോക്ടറെ കാണണമെന്ന് പറഞ്ഞ് ലിഫ്റ്റില്‍ കൊണ്ടുപോവുകയും അതിക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് വടകര സ്വദേശിനിയായ യുവതി ‘രാഷ്്ട്രദീപിക’യോടു പറഞ്ഞു. സംഭവത്തില്‍ അത്തോളി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ചു യുവതി പറയുന്നത്: ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് എംഎംസിയില്‍ പ്രവേശിച്ചത്. ഡയബറ്റിക് അസുഖമുള്ളതിനാലായിരുന്നു ഹോംക്വാറന്റൈനില്‍ കഴിയാതെ ആശുപത്രിയിലേക്കു മാറിയത്. കഴിഞ്ഞ ദിവസം വീട്ടിലുള്ള രണ്ടുപേര്‍ കൂടി പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി. അതിനിടെയാണ് ഇന്നലെ രാത്രിയില്‍ വാട്സ് ആപ്പില്‍ ഒരു സന്ദേശമെത്തുന്നത്. ആശുപത്രിയിലെ ജീവനക്കാരനാണെന്നു പറഞ്ഞായിരുന്നു തുടക്കം. നിങ്ങളെ ഞാന്‍ സഹായിച്ചിട്ടുണ്ടെന്നും ജീവനക്കാരന് പറഞ്ഞിരുന്നു. ചാറ്റിലെ രീതിയില്‍ അസ്വാഭാവികത തോന്നിയപ്പോള്‍ റൂമില്‍ നിന്നിറങ്ങി…
Read Moreഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യ രംഗത്ത് ജാതിഭ്രഷ്ട്; ക്ഷേത്രത്തിനകത്തെ വാദ്യങ്ങളില്‍ പങ്കെടുക്കാനാകില്ല; ആരോപണവുമായി വാദ്യരംഗത്തെ കലാകാരന്മാർ
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യ രംഗത്ത് ജാതിഭ്രഷ്ട് ഉണ്ടെന്ന് പരാതി. മേല്ജാതിക്കാള്ക്ക് മാത്രമാണ് അവസരം നല്‍കുന്നതെന്ന ആരോപണവുമായി വാദ്യരംഗത്തെ കലാകാരന്മാര് രംഗത്തെത്തി. കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. ദളിത് വിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തിനകത്തെ വാദ്യങ്ങളില്‍ പങ്കെടുക്കാനാകില്ല. ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്നും കലകാരന്മാര് ആരോപിക്കുന്നു. ദളിതനായതിന്റെ പേരില്‍ തന്നെ പലപ്പോഴും ക്ഷേത്രത്തില്‍ നിന്നും അപമാനിച്ച് ഇറക്കിവിട്ടിട്ടുണ്ടെന്ന് കലാമണ്ഡലം ചന്ദ്രന് പെരിങ്ങോട് കുറ്റപ്പെടുത്തി. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ജാതിവിവേചനം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്കുന്ന വിശദീകരണം.
Read Moreഇഡി ഞങ്ങൾക്കു പേടി! ബിനീഷിന്റെ ബിനാമികൾ ഒളിവിൽ; ഇവർ മുങ്ങിയത് ഇഡിയുടെ നിരീക്ഷണത്തിൽനിന്ന്…
കണ്ണൂർ: ബിനീഷ് കോടിയേരിയുടെ ഇടപാടുകളിൽ പങ്കാളിത്തമുള്ളതായി ഇഡി സംശയിക്കുന്ന ആറു ജില്ലകളിലെ ബിനാമികൾ ഒളിവിൽ പോയതായി സൂചന. ഇഡിയുടെ നിരീക്ഷണത്തിൽനിന്നാണ് ഇവർ മുങ്ങിയത്. ബിനീഷിന്റെ ഒപ്പമിരുത്തി ഇവരെ ചോദ്യംചെയ്യാനായിരുന്നു ഇഡിയുടെ പരിപാടി. ഇതു മുൻകൂട്ടി കണ്ടാണ് മുങ്ങിയതെന്നു കരുതുന്നു. ഇഡി ഉദ്യോഗസ്ഥർ ഇവരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. പത്തനംതിട്ട ജില്ലയിൽ ക്വാറി ബിസിനസുമായി ബിനീഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ആളെ ഇഡി ഫോണിൽ വിളിച്ചെങ്കിലും ലഭ്യമായില്ല. തൃശൂർ ജില്ലയിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ബിസിനസിനാണ് ബിനീഷ് പണം മുടക്കിയതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ബിനീഷിന്റെ ഒപ്പം പ്രവർത്തിക്കുന്നവർ പരിധിക്കു പുറത്താണ്. ആഡംബര വാഹന വില്പനയുമായി ബന്ധപ്പെട്ട ബിസിനസുകളിൽ ബിനീഷിനു പങ്കാളിത്തമുള്ളതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, തൃശൂർ, പത്തനംതിട്ട എന്നീ ജില്ലകൾക്കു പുറമെ ബംഗളൂരുവിലും മുംബൈയിലും ആണ് പ്രധാനമായും ആഡംബര വാഹനകച്ചവടം. ഇതിൽ ബിനീഷിനുള്ള…
Read Moreആര് വാഴും, ആര് വീഴും? തൂത്തുവാരുമെന്ന് രമേശ് ചെന്നിത്തല; വന്‍മുന്നേറ്റം നടത്തുമെന്ന് എല്‍ഡിഎഫ്; ബിജെപി ഏറ്റവും വലിയ കക്ഷിയാകുമെന്ന് കെ. സുരേന്ദ്രന്; കേരളം തെരഞ്ഞെടുപ്പ് ആരവത്തിലേക്ക്…
സാബു ജോണ്‍ തിരുവനന്തപുരം: അന്വേഷണങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കുന്ന പ്രത്യേകാന്തരീക്ഷത്തിൽ കേരളം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്ക്. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഒട്ടേറെ പരിമിതികൾ നേരിട്ടും പരീക്ഷണങ്ങൾ നടത്തിയുമുള്ള തെരഞ്ഞെടുപ്പായിരിക്കും ഇത്. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മുന്‍പു മാത്രം വരുന്ന തെരഞ്ഞെടുപ്പുഫലം മുന്നണികൾക്കും പാർട്ടികൾക്കും നിർണായകമാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ തന്നെ മുന്നണികൾ അവകാശവാദങ്ങളുമായി രംഗത്തു വന്നു. തൂത്തുവാരുമെന്നാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടത്. വൻമുന്നേറ്റം നടത്തുമെന്ന് എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ പറഞ്ഞപ്പോൾ ബിജെപി ഏറ്റവും വലിയ കക്ഷിയാകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും അവകാശപ്പെട്ടു. സംസ്ഥാന രാഷ്ട്രീയത്തിൽ കത്തിപ്പടർന്നു നിൽക്കുന്ന സ്വർണക്കടത്തു കേസും ബിനീഷ് കോടിയേരിക്ക് എതിരെയുള്ള മയക്കുമരുന്നു കടത്തു കേസുമൊക്കെയാകും ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ. എൻഐഎയും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും കസ്റ്റംസുമൊക്കെ താരങ്ങളാണ്. പ്രതിപക്ഷം നാളുകളായി ഉന്നയിച്ചു വരുന്ന ആരോപണങ്ങളൊക്കെ…
Read Moreതട്ടിപ്പ് രീതികൾ പലത്! മാനം പോകേണ്ടെങ്കിൽ ഇതു കേൾക്കൂ… അപരിചിതവുമായ പ്രൊഫൈലുകളിൽനിന്നു വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളിൽ ജാഗ്രത പുലർത്തുക…
പെൺകുട്ടിയെ കിട്ടാൻ അടുത്ത ദിവസംതന്നെ യുവാവ് കാറിൽ കണ്ണൂരിലെത്തി. വിളിച്ചപ്പോൾ ഫോണിൽ യുവതിതന്നെ. ഞങ്ങൾ പയ്യാന്പലത്ത് ഉണ്ടെന്നായിരുന്നു മറുപടി. അക്കൗണ്ട് നന്പർ അയച്ചു തരാമെന്നും അതിലേക്കു പണമിടമെന്നും ആവശ്യപ്പെട്ടു. എങ്കിലേ പെൺകുട്ടിയെ കാണാൻ കഴിയൂ. യുവാവ് 10,000 രൂപ അക്കൗണ്ടിലേക്കു ഇട്ടു. ബാക്കി 10,000 പെൺകുട്ടിയെ കണ്ടുകഴിഞ്ഞു നൽകാമെന്നും പറഞ്ഞു. പണം ഇട്ടതിന്റെ വിവരങ്ങൾ വാട്സാപ്പിലൂടെ അയച്ചുകൊടുത്തു. തുടർന്നു യുവാവ് ഫോണിൽ വിളിച്ചു. ഫോൺ റിംഗ് ചെയ്യുന്നു. പക്ഷേ, എടുക്കുന്നില്ല. വീണ്ടും വിളിച്ചു, സ്വിച്ച് ഓഫ്. ഇതോടെ കബളിപ്പിക്കപ്പെട്ടെന്നു മനസിലായി. നേരെ പോലീസ് സ്റ്റേഷനിലെത്തി. ഫോൺ കോൾ വന്ന ലൊക്കേഷൻ മടിക്കേരിയിൽ ഉള്ളതാണെന്നു പോലീസ് കണ്ടെത്തി. അക്കൗണ്ട് നന്പരും കർണാടകത്തിൽനിന്ന്.. പണം ഇങ്ങനെ നഷ്ടപ്പെട്ടവർ നിരവധി. എന്നാൽ, പലരും മാനഹാനി ഭയന്നു പറയുന്നില്ലെന്നു മാത്രം ഫേസ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ ഉപയോഗിച്ചു ഹണിട്രാപ്പിൽ ആളുകളെ കുരുക്കിലാക്കുന്നതിനെതിരേ ഹൈടെക്ക് ക്രൈം…
Read Moreരാത്രി കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല! ബിനീഷ് ഡോണോ മയക്കുമരുന്ന് രാജാവോ അല്ല, വെറും സാധാരണ മനുഷ്യന്; ബിനീഷ് കോടിയേരിയുടെ ഭാര്യ പറയുന്നു…
തിരുവനന്തപുരം: തന്റെ ഭര്‍ത്താവ് ഡോണോ, മയക്കുമരുന്ന് രാജാവോ അല്ല, വെറും സാധാരണ മനുഷ്യനാണെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഇഡി ഉദ്യോഗസ്ഥർ രേഖകളിൽ ഒപ്പിടുവാൻ നിർബന്ധിച്ചുവെന്നും അവർ ആരോപിച്ചു. ബിനീഷ് കുടുങ്ങാന്‍ പോകുകയാണെന്നും അവിടെനിന്നും പുറത്തിറങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഒപ്പിടണമെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍ അനൂപ് മുഹമ്മദിന്റെ പേരിലുള്ള കാര്‍ഡ് കണ്ടപ്പോള്‍ ഒപ്പിടാനാകില്ലെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു. അത്തരത്തിലൊരു കാര്‍ഡ് ബിനീഷിന്റെ മുറിയില്‍ നിന്നും കണ്ടെടുത്തെങ്കില്‍ അത് എടുക്കുമ്പോൾ വിളിച്ചു കാണിക്കണമായിരുന്നു. കാണിക്കാത്ത സാഹചര്യത്തില്‍ ഒപ്പിടാനാകില്ലെന്ന് പറഞ്ഞു. ബിനീഷ് പറഞ്ഞാല്‍ ഒപ്പിടുമോയെന്ന് ചോദിച്ചു. ബിനീഷല്ല, ആരു പറഞ്ഞാലും ബോധ്യപ്പെടാത്ത കാര്യത്തില്‍ ഒപ്പിടില്ലെന്ന് അറിയിച്ചു. അല്ലെങ്കില്‍ നിങ്ങള്‍ കൊണ്ടുവന്നുവെച്ചതാണെന്ന് എഴുതി താന്‍ ഒപ്പിട്ടു നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ അത് പറ്റില്ലെന്ന് ഇഡി അറിയിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന സാക്ഷി ഹാളില്‍ ഇരിക്കുകയായിരുന്നു. സാക്ഷി മുറിയിലേക്ക്…
Read More