സ്വന്തം ലേഖകന്‍ കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ നാലുവശത്തുനിന്നും പൂട്ടാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍. ഒന്നുമില്ലായ്മയില്നിന്നും കോടികള്‍ സമ്പാദിച്ച ബിനീഷ് കോടിയേരി സര്‍വമേഖലയിലും ബിനാമി ഇടപാട് നടത്തുകയാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. അധികാരം പരമാവധി ഉപയോഗിച്ചു വന്‍കിട ബിസിനസുകളിലും ഇടപാടുകളിലും കോടികളുടെ സമ്പാദ്യമാണ് ഇയാള്‍ സമ്പാദിച്ചത്. കേരളത്തിലും വിദേശത്തും പേരിലും ബിനാമിയിലും നിരവധി സ്ഥാപനങ്ങള്‍ ബിനീഷിന്റേതായി പ്രവര്‍ത്തിക്കുന്നു. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കേരളത്തിലെ ബാങ്ക് അക്കൗണ്ടുകളിലേക്കും ബിനാമി സ്ഥാപനങ്ങളിലേക്കും നീട്ടുകയാണ്. അക്കൗണ്ടുകളില്‍ വന്നടിഞ്ഞത് കോടികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. കാര്യമായ ജോലിയോ എടുത്തുപറയാന്‍ ബിസിനസോ ഇല്ലാത്ത ബിനീഷിനായിരുന്നു കോടികളെത്തിയത്. ഇയാള്‍ നല്കുന്ന ഒരു രേഖകളും ദേശീയ അന്വേഷണ ഏജന്‍സികളുടെ രേഖകളും ഒത്തുപോകുന്നില്ല. 2012-19 വർഷങ്ങളിലെ ബിനീഷിന്റെ അക്കൗണ്ടുകളിലെ വന്‍ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മില്‍ ഗുരുതര പൊരുത്തക്കേടുകളുണ്ടെന്ന് കോടതിയില്‍ ഇഡി…
Read MoreCategory: Editor’s Pick
സിനിമാക്കാര് ഒളിവില്‍! മലയാള സിനിമയിലെ ലഹരി സംഘങ്ങളുടെ ഉറക്കം കെടുത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം ശക്തമാക്കി; ഏതാനും സിനിമാക്കാർ ഒളിവിൽ…
കൊച്ചി: മയക്കുമരുന്നു കടത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ അറസ്റ്റിനു പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നല്‍കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്ന ഏതാനും സിനിമക്കാര്‍ ഒളിവില്‍. മലയാള സിനിമയിലേക്കു അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിനീഷുമായി ബന്ധപ്പെട്ടവർക്കു നോട്ടീസ് അയച്ചത്. ലഹരിക്കടത്തിലെ പണമിടപാടുകളും സാമ്പത്തിക സ്രോതസും അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് മലയാളസിനിമയിലെ ബിനീഷിന്റെ സാമ്പത്തിക ഇടപെടല്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി നിരവധി പേരെ നിരീക്ഷിച്ചു വരികയാണ്. ബിനീഷ് കോടിയേരിയുടെ മുതല്‍മുടക്കില്‍ നിര്‍മിച്ച സിനിമയും അണിയറബന്ധമുള്ളവർക്കുമാണ് നോട്ടീസ് നൽകിയിരുന്നത്. കോട്ടയത്തുള്ള ഒരു നിര്‍മാതാവിനും നോട്ടീസ് ലഭിച്ചതോടെ ഇയാള്‍ സ്ഥലം വിട്ടു. ഇദ്ദേഹത്തിന്റെ സിനിമയില്‍ ബിനീഷാണ് മുതല്മുടക്കിയതെന്ന സൂചനയുണ്ട്. ലഹരിമരുന്നുമായി ബന്ധപ്പെട്ട സംശയങ്ങളാണ് നോട്ടീസിനു പിന്നിലുണ്ട്. മയക്കുമരുന്നു കേസില്‍ മാത്രമല്ല, പണമിടപാടിലും പണത്തിന്റെ ഉറവിടത്തെ കുറിച്ചും സംശയമുള്ള സിനിമാ പ്രവര്‍ത്തകരെയാണ് നോട്ടീസ് നല്കി വിളിപ്പിക്കുന്നത്.…
Read Moreമുഖ്യമന്ത്രിയുടെ ഓഫീസിലെ സൂപ്പർ പവർ! ശിവശങ്കറിൽ മുഖ്യമന്ത്രിക്കുള്ള വിശ്വാസം അത്ര വലുതായിരുന്നു; ഒടുവില്‍ സൂപ്പർ പവറിൽനിന്നു പ്രതിസ്ഥാനത്തേക്ക്…
സ്വന്തം ലേഖകൻ തിരുവനന്തപുരം: “മുഖ്യമന്ത്രിയുടെ ഓഫീസിലെ സൂപ്പർ പവർ’. അറസ്റ്റിലായ മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറെ ഭരണസിരാകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ രഹസ്യമായി വിശേഷിപ്പിച്ചിരുന്നത് അങ്ങനെയായിരുന്നു. മുഖ്യമന്ത്രിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്ത ബന്ധമാണ് അത്തരമൊരു വിളിപ്പേര് ശിവശങ്കറിനു സമ്മാനിച്ചത്. ആ അടുപ്പം ഉദ്യോഗസ്ഥർക്കിടയിലെ പ്രധാന ചർച്ചയുമായിരുന്നു. ശിവശങ്കറിനെതിരായി നിരവധി ആരോപണങ്ങൾ ഇതിനു മുന്‍പ് ഉയർന്നപ്പോഴും ശിവശങ്കറിനെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. തന്റെ നിലപാട് വലിയ വിമർശനങ്ങൾക്കിടയാക്കിയപ്പോഴും മുഖ്യമന്ത്രിക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല; ശിവശങ്കറിൽ മുഖ്യമന്ത്രിക്കുള്ള വിശ്വാസം അത്ര വലുതായിരുന്നു. കേരളത്തിന്റെ ഭരണനിർവഹണത്തിലെ സുപ്രധാന അധികാരകേന്ദ്രം എന്ന ആ സ്ഥാനത്തു നിന്നാണ്, ദേശദ്രോഹം അടക്കമുള്ള മാനങ്ങൾ കൈവരിച്ച സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ അറസ്റ്റിലാകുന്നത്. അതിസമർഥമായാണ് ശിവശങ്കർ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. പക്ഷേ ആ സാമർഥ്യം ഇവിടെ അദ്ദേ ഹത്തെ തുണച്ചില്ല. പഠനത്തിൽ…
Read Moreകുടിപ്പക! റബിൻസ് യുഎഇയിലേക്കു പോയത് പ്രത്യേക ദൗത്യവുമായി; സ്വര്‍ണക്കടത്ത് പൊളിച്ചത് അധോലോക കുടിപ്പക? സ്വർണക്കടത്തു പ്രതികളുടെ കുടിപ്പക ചുരുൾ നിവരുന്നു
ജോണ്സണ് വേങ്ങത്തടം കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ പത്താം പ്രതി റബിന്‍സ് ഹമീദ് ദുബായിലേക്കു പോയതു മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനെ നിരീക്ഷിക്കാന്‍. സ്വര്‍ണക്കള്ളക്കടത്തിലെ അന്താരാഷ്ട്ര ബന്ധങ്ങളുള്ള കുറ്റവാളിയാണ് ഇയാള്‍. അന്താരാഷ്ട്ര വേരുകളുള്ള ഭീകരവാദബന്ധത്തിന്റെ പ്രധാന ഇടനിലക്കാരനും ഇയാളാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ)യുടെ നിഗമനം. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ രണ്ടു ഗ്രൂപ്പുകളുടെ കുടിപ്പകയും ഇതോടെ പുറത്തു വരുന്നുണ്ട്. ഒരു ലക്ഷ്യത്തിനു വേണ്ടി ഫണ്ട് കണ്ടെത്തുമ്പോഴും ഇരുഗ്രൂപ്പുകള്‍ തമ്മിലുണ്ടായ കുടിപ്പകയാണ് സ്വര്‍ണക്കടത്ത് പൊളിച്ചതെന്ന സംശയവും ബലപ്പെടുന്നുണ്ട്. റബിൻസിനെ അയച്ചത് റമീസ് സ്വര്‍ണക്കടത്തിലെ പ്രധാന പ്രതികളായ കെ.ടി. റമീസ്, ഫൈസല്‍ ഫരീദ് തുടങ്ങിയവര്‍ തമ്മിലുള്ള ബലപരീക്ഷണമാണ് സ്വര്‍ണക്കടത്ത് ബന്ധം പൊളിയാന്‍ കാരണമെന്നും സംശയം ബലപ്പെടുന്നു. ഫൈസലിനെ നിരീക്ഷിച്ചു സാമ്രാജ്യം കണ്ടെത്താനുള്ള നീക്കമാണ് റബിന്‍സ്…
Read More24 മണിക്കൂറിനിടെ 50,129 കേസുകൾ; രാജ്യത്തെ കോവിഡ് രോഗികൾ 78,64,811; മുംബൈയിൽ കോവിഡ് മരണം 10,000 കവിഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,129 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 578 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 78,64,811 ആയി. മരണസംഖ്യ 1,18,534 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 6,68,154 രോഗികള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 70,78,123 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,077 പേര് രോഗമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്. മുംബൈയിൽ കോവിഡ് മരണം 10,000 കവിഞ്ഞു മുംബൈ: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കവിയുന്ന ആദ്യ നഗരമായി രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ. ശനിയാഴ്ച അമ്പതിലേറെ രോഗികൾ മരിച്ചതോടെയാണ് മരണ സംഖ്യ ആയിരം കവിഞ്ഞത്. ശനിയാഴ്ച വരെ മുംബൈയിൽ 10,016 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ശനിയാഴ്ച പുതുതായി 1,257…
Read Moreനമ്പര്‍ വണ്‍ കേരളത്തിലും കോവിഡ് ബാധിതരോട് അയിത്തം ! കോവിഡ് മുക്തയായി തിരിച്ചെത്തിയ യുവതിയെ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചില്ല…
കോവിഡ് ബാധിതരോട് കേരളത്തില്‍ അയിത്തം തുടരുന്നു. കോവിഡ് മുക്തയായ യുവതി ക്വാറന്റൈന് പൂര്‍ത്തിയാക്കി മടങ്ങിയെത്തിയപ്പോള്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി. കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ കൊല്ലം സ്വദേശിക്കാണ് താമസസ്ഥലം നഷ്ടമായി തെരുവില്‍ ഇറങ്ങേണ്ടി വന്നത്. സംഭവത്തില്‍ ഹോസ്റ്റല്‍ ഉടമക്കെതിരെ യുവതി പൊലീസില്‍ പരാതി നല്കി. സെപ്റ്റംബര്‍ 24-ാം തിയതിയാണ് ഓഫീസിലെ സഹപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലില്‍ നിന്നും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയത്. 31ന് നടത്തിയ കൊവിഡ് പരിശോധനയില്‍ യുവതിയും കൊവിഡ് പൊസിറ്റീവായി. ഇക്കഴിഞ്ഞ ഏഴാം തിയതി യുവതി രോഗമുക്തയായി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഏഴ് ദിവസം ക്വാറന്റീനും പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ എത്തി. എന്നാല്‍, ഹോം ക്വാറന്റീന് പോകാത്തനിനാല്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞതെന്ന് യുവതി പറയുന്നു. കോവിഡ് സാഹചര്യം തുടരുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല.…
Read Moreമികച്ച നടൻ സുരാജ് വെഞ്ഞാറമ്മൂട്, നടി കനി കുസൃതി; വാസന്തി മികച്ച ചിത്രം! കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സുരാജ് വെഞ്ഞാറമ്മൂടും കനി കുസൃതിയും കഴിഞ്ഞ വർഷത്തെ മികച്ച നടീനടൻമാർ. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുരാജിനെ മികച്ച നടനാക്കിയത്. ബിരിയാണിയിലെ അഭിനയമാണ് കനി കുസൃതിക്ക് പുരസ്കാരം നേടിക്കൊടുത്തത്. ഷിനോസ് റഹ്മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ചിത്രം ജെല്ലിക്കെട്ട്. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. മറ്റു പുരസ്കാരങ്ങൾ: മികച്ച ചലച്ചിത്ര ലേഖനം: മാടന്പള്ളിയിലെ മനോരോഗി (ബിബിൻ ചന്ദ്രൻ)മികച്ച തിരക്കഥ: പി. എസ്. റഫീഖ് (തൊട്ടപ്പൻ)മികച്ച സംഗീത സംവിധാനം: സുശീൻ ശ്യാം (കുന്പളങ്ങി നൈറ്റ്സ്)പ്രത്യേക ജൂറി അവർഡ്: സിദ്ധാർഥ് പ്രിയദർശൻ (മരയ്ക്കാർ അറബിക്കടലിന്റെ സിംഹം) ജൂറി പരാമർശം: നിവിൻ പോളി (മൂത്തോൻ)ജൂറി പരാമർശം: അന്നബെൻകുട്ടികളുടെ ചിത്രം: നാനിമികച്ച സംവിധായകൻ: ലിജോ…
Read Moreമുഖ്യമന്ത്രിയെ സ്വപ്ന ആറു തവണ കണ്ടു! സ്വപ്നയ്ക്കു സ്പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചതു ശിവശങ്കർ മൂലം; കെ.ടി. ജലീല്‍, എം. ശിവശങ്കര്‍, ബിനീഷ് കോടിയേരി എന്നിവരില്ലാതെ സാക്ഷിപ്പട്ടിക
സ്വന്തം ലേഖകൻ കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു സ്പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചതു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടലിനെത്തുടര്‍ന്നാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). നിയമനത്തിനായി എട്ടു തവണ ശിവശങ്കറെ സ്വപ്ന ഔദ്യോഗികമായി കണ്ടു. ഇതില്‍ ആറു തവണയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ചയെന്നു കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ ഇഡി പറഞ്ഞു. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ സ്വപ്നയെ മുഖ്യമന്ത്രി പിണറായി വിജയനു പരിചയമുണ്ടായിരുന്നു. നിയമന കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചു വേണ്ടതു ചെയ്യാമെന്നു സ്വപ്നയ്ക്കു ശിവശങ്കര്‍ ഉറപ്പുനല്‍കി. സ്പേസ് പാര്‍ക്കില്‍ ജോലിക്കായി കെഎസ്ഐടിഐഎല്‍ എംഡി ഡോ. ജയശങ്കറിനെയും സ്പെഷല്‍ ഓഫീസര്‍ സന്തോഷിനെയും കാണാന്‍ നിര്‍ദേശിച്ചത് എം. ശിവശങ്കറായിരുന്നു. ഇതിനുശേഷമാണു സ്പേസ് പാര്‍ക്ക് സിഇഒ വിളിച്ചു ജോലിയില്‍ ചേരാന്‍ നിര്‍ദേശം നല്‍കിയതെന്നു സ്വപ്നയുടെ മൊഴിയിലുണ്ട്. സ്വപ്ന സുരേഷിനു ലോക്കര്‍ എടുത്തു നല്‍കിയത് എം.…
Read Moreസ്ഥിതി ഗുരുതരം; ലോകത്ത് പത്തിൽ ഒരാൾക്ക് വീതം കോവിഡ് ബാധ; നിയന്ത്രണങ്ങൾ പിൻവലിച്ചത് വൈറസ് വ്യാപിക്കാൻ കാരണമായെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകത്ത് പത്തിൽ ഒരാൾക്ക് വീതം കോവിഡ് ബാധയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. ഡബ്ല്യുഎച്ച്ഒയുടെ പ്രത്യേക ഉന്നത തല യോഗത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ കണക്ക് വ്യക്തമാക്കുന്നത് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും കോവിഡുമായി ബന്ധപ്പെട്ട് വിഷമ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്നാണെന്നും ലോകരോഗ്യ സംഘടന വ്യക്തമാക്കുന്നു. മൂന്ന് കോടി 50 ലക്ഷത്തിനും മുകളിലാണ് കോവിഡ് ബാധിതരെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും അതിലും നൂറു മടങ്ങ് കൂടുതലായിരിക്കും കോവിഡ് ബാധിതരുടെ എണ്ണമെന്ന് ലോകരോഗ്യ സംഘടന വക്താക്കൾ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്. കോവിഡ് വ്യാപനം ആരംഭിച്ച് 10 മാസം പിന്നിടുന്പോഴും വൈറസ് വ്യാപനത്തിൽ തെല്ലും കുറവ് കാണിക്കുന്നില്ലെന്നും പല രാജ്യങ്ങളും കോവിഡിന്റെ രണ്ടാം വരവിനെ അഭിമുഖീകരിക്കുകയാണെന്നും യോഗം വിലയിരുത്തി. രാജ്യങ്ങൾ നിയന്ത്രണങ്ങൾ പിൻവലിച്ചതും കോവിഡ് ബാധ ഇത്രയേറെ വ്യാപകമാകുന്നതിന് കാരണമായിട്ടുണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അതേസമയം, എന്നത്തോടെ കോവിഡ് വ്യാപനം കുറയുമെന്നോ…
Read Moreകോവിഡ് കൂടെയുണ്ടാകും! വാക്സിൻ എത്തിയാലും ജീവിതം ഉടൻ സാധാരണ നിലയിലാവില്ല; 2022 വരെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തില്ല
ലണ്ടൻ: കോവിഡിനെതിരായ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയാലും അടുത്ത മാർച്ച്-ഏപ്രിൽ മാസങ്ങളിൽപോലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തില്ലെന്ന് വിദഗ്ധർ. മാർച്ചിൽ പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും ലണ്ടൻ റോയൽ സൊസൈറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. മാർച്ചിൽ എത്തിയാൽ തന്നെ എല്ലാവർക്കും വാക്സിൻ നൽകുമെന്ന് ഇതിനർഥമില്ല. എല്ലാവരിലേക്കും എത്തുന്നതിന് ആറ് മാസം മുതൽ ഒരു വർഷംവരെ എടുക്കാം. 2022 വരെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തില്ലെന്നാണ് ഇതിനർഥം. വാക്സിൻ നിർമിക്കുന്നതിൽ ഗുരുതരമായ വെല്ലുവിളികൾ ഉണ്ട്. നിർമാണത്തിലും സംഭരണത്തിലുമുള്ള തടസങ്ങൾ, വാക്സിനുകൾ എത്രത്തോളം നന്നായി പ്രവർത്തിക്കും എന്നത് സംബന്ധിച്ച ചോദ്യങ്ങൾ, ജനങ്ങളുടെ വിശ്വാസ്യതയിലുള്ള പ്രശ്നങ്ങൾ എന്നിവയൊക്കെയാണ് വെല്ലുവിളി. വൈറസിനെ നിയന്ത്രിക്കാൻ വാക്സിൻകൊണ്ടു മാത്രം സാധിക്കില്ലെന്നും ദൈനംദിന ജീവിതത്തിലെ നിയന്ത്രണങ്ങൾ കുറച്ചുനാളുകൾ കൂടി തുടരണമെന്നും വിദഗ്ധർ പറയുന്നു. കോവിഡിനെതിരായ വാക്സിൻ നിർമിക്കാൻ ലോകത്ത് നൂറുകണക്കിന് ശാസ്ത്രജ്ഞരാണ് പ്രവർത്തിക്കുന്നത്. 11 വാക്സിനുകളെങ്കിലും…
Read More