സെബി മാത്യു ന്യൂഡൽഹി: സ്കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈമാസം 15 മുതൽ തുറന്നു പ്രവർത്തിക്കുന്ന കാര്യത്തിൽ അതത് സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തീരുമാനമെടുക്കാമെന്നു കേന്ദ്രം. എന്നാൽ, ഘട്ടംഘട്ടമായി മാത്രമേ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാവൂ. അൻപതു ശതമാനം സീറ്റുകളോടെ സിനിമ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ഉൾപ്പടെയുള്ള പുതിയ മാർഗനിർദേശങ്ങൾ ഇന്നലെ കേന്ദ്ര സർക്കാർ പുറത്തിറക്കി. കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം ആരായും. 15 മുതൽ ലബോറട്ടറി സംവിധാനം ആവശ്യമുള്ള ശാസ്ത്ര, സാങ്കേതിക രംഗത്തെ ബിരുദാനന്തര വിദ്യാർഥികൾക്കും ഗവേഷണ വിദ്യാർഥികൾക്കും മാത്രമായിരിക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു കൊടുക്കുക. സംസ്ഥാന, സ്വകാര്യ സർവകലാശാലകളും ഇതേ മാതൃക പിൻതുടരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്, കോവിഡ് പ്രതിസന്ധിയിൽ അടച്ചു പൂട്ടിയ സേവന കേന്ദ്രങ്ങൾ തുറന്നു…
Read MoreCategory: Editor’s Pick
മാലാഖമാർ പോരാടുന്നു; ചിറകൊടിക്കരുത്..! കോവിഡിന്റെ ആദ്യഘട്ടത്തിൽ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച നഴ്സുമാർക്ക് ഇപ്പോൾ ക്വാറന്റൈൻ സൗകര്യം പോലും ഒരുക്കുന്നില്ല
കണ്ണൂർ: കോവിഡ് യുദ്ധത്തിലെ മുന്നണിപ്പോരാളികൾ എന്നാണ് ആരോഗ്യപ്രവർത്തകരെ കോവിഡിന്റെ തുടക്കത്തിൽ വിശേഷിപ്പിച്ചിരുന്നത്. കോവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്തശേഷം ക്വാറന്റൈൻ കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചെത്തുന്നവരെ പുഷ്പവൃഷ്ടി നടത്തിയാണ് പലയിടങ്ങളിലും സ്വീകരിച്ചിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ ആരോഗ്യപ്രവർത്തകർക്ക് സ്റ്റാർ ഹോട്ടലുകളിലടക്കം മികച്ച ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ മാലാഖമാരുടെ അവസ്ഥകൾ മാറി. തുടക്കത്തിൽ ഇങ്ങനെ കോവിഡിന്റെ തുടക്കത്തിൽ കോവിഡ്ണ വാർഡുകളിൽ 14 ദിവസം ജോലിചെയ്താൽ 14 ദിവസം ക്വാറന്റൈൻ ആയിരുന്നു ആരോഗ്യപ്രവർത്തകർക്ക്. തുടർന്ന് ഹോട്ടലുകളിലോ അപ്പാർട്ട്മെന്റുകളിലോ ആയിരുന്നു താമസം. ഭക്ഷണമടക്കം ഇവിടെ ആരോഗ്യപ്രവർത്തകർക്ക് ലഭ്യമായിരുന്നു. ഇപ്പോൾ ഇങ്ങനെ എന്നാൽ, ആരോഗ്യപെരുമാറ്റച്ചട്ടങ്ങൾ മാറി. ഡ്യൂട്ടി സമയം 14-ൽ നിന്ന് പത്തായി ചുരുങ്ങി. അതുകഴിഞ്ഞ് ഏഴു ദിവസമാണ് ക്വാറന്റൈൻ. അതിന് സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. സ്വന്തം വീട്ടിൽ തന്നെയാണ് ക്വാറന്റൈൻ. അതിനാൽ ജോലി കഴിഞ്ഞ് ആരോഗ്യപ്രവർത്തക ക്വാറന്റൈനിൽ വീട്ടിലേക്ക് വരുന്പോൾ വീട്ടിലുള്ളവർ മറ്റൊരു വീട്ടിലേക്ക്…
Read Moreഉത്തരം ‘അറിയില്ല’! നിര്‍ണായക ചോദ്യങ്ങള്‍ക്ക് മുന്നില്‍ കൂസാതെ ശിവശങ്കര്‍; ചോദ്യം ചെയ്യല്‍ ഏഴാം തവണ, ആകെ 58 മണിക്കൂര്‍; ക്ലീൻ ചിറ്റ് ഇല്ല
കൊച്ചി: സ്വര്‍ണക്കടത്ത് പ്രതികളില്‍നിന്ന് കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും ചോദ്യങ്ങള്‍ക്ക് മുന്നില്‍ തെല്ലും കൂസാതെ ശിവശങ്കര്‍. കേസിന് നിര്‍ണായകമായേക്കാവുന്ന പല ചോദ്യങ്ങള്‍ക്കും “അറിയില്ല’ എന്ന ഉത്തരമാണ് ശിവശങ്കർ നല്‍കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ ഇടപെട്ടിട്ടുള്ളതിന്റെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെങ്കിലും അദ്ദേഹത്തിന് ക്ലിന്‍ചിറ്റ് നല്‍കിയിട്ടില്ല. കൊച്ചി എന്‍ഐഎ ഓഫിസിലെ രണ്ട് മുറികളിലിരുത്തിയാണു ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും എന്‍ഐഎ ഒരേ സമയം ചോദ്യം ചെയ്തത്. മുന്‍കൂട്ടി തയാറാക്കിയ 43 ചോദ്യങ്ങള്‍ക്കൊപ്പം അനുബന്ധ ചോദ്യങ്ങളുടെ ഉത്തരങ്ങളും തേടി. നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു പുറത്തുവന്ന ജൂലൈ അഞ്ചിനും ബംഗളൂരുവില്‍ അറസ്റ്റിലായ ജൂലൈ പത്തിനും ഇടയില്‍ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ തയാറാക്കിയത്. നിലപാടിൽ ഉറച്ച് ബംഗളൂരുവില്‍ അറസ്റ്റിലാകുന്നതിനു മുന്‍പ് മൂന്നു തവണ…
Read Moreകോവിഡ്! ആശങ്കയുള്ളത് ഏഴു സംസ്ഥാനങ്ങളിലെ 60 ജില്ലകളിലെന്നു മോദി; രാജ്യമെമ്പാടും ഇതുവരെ നടത്തിയത് ആകെ 6.6 കോടി പരിശോധനകള്‍
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് രൂക്ഷമായ ഏഴു സംസ്ഥാനങ്ങളിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരും വീഡിയോ കോൺഫറൻസിംഗിൽ പങ്കെടുത്തു. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, യു.പി, തമിഴ്നാട്, ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ സ്ഥിതിയാണു വിലയിരുത്തിയത്. രാജ്യത്ത് 700ലധികം ജില്ലകളുണ്ടെങ്കിലും ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകളാണ് ആശങ്കയുണ്ടാക്കുന്നതെന്ന് മോദി യോഗത്തിൽ പറഞ്ഞു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ 63 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്ന് നേരത്തേ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആകെ രോഗബാധിതരുടെ 65.5 ശതമാനവും ആകെ മരണങ്ങളിൽ 77 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കോവിഡ് ബാധിച്ചു ആശുപത്രിയിലാണ്. അതിനിടെ, രാജ്യത്തെ കോവിഡ് പരിശോധനാ ശേഷി പ്രതിദിനം 12ലക്ഷത്തിലധികം സാമ്പിളുകൾ എന്ന നിലയിലേക്ക് ഉയർന്നു. രാജ്യമെമ്പാടും ഇതുവരെ ആകെ6.6 കോടി പരിശോധനകൾ നടത്തി. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദശലക്ഷം പേരിലെ പരിശോധന കൂടുതലും…
Read Moreവൃഷ്ടിപ്രദേശത്ത് മഴ കനത്തു! ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു; അണക്കെട്ട് തുറക്കേണ്ട സാഹചര്യത്തെക്കുറിച്ച് അധികൃതര്‍ പറയുന്നത് ഇങ്ങനെ…
തൊടുപുഴ: കനത്ത മഴയെത്തുടർന്ന് ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ വൈകുന്നേരം ഏഴുവരെയുള്ള കണക്കുപ്രകാരം 2381 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 74.87 ശതമാനം. 2403 അടിയാണു പരമാവധി സംഭരണശേഷി. പദ്ധതിപ്രദേശത്ത് 67.40 മില്ലിമീറ്റർ മഴ ലഭിച്ചതോടെ 25.432 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. അസാധാരണ അളവിൽ രണ്ടുദിവസംകൂടി മഴ തുടർന്നാലേ അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടാകൂ എന്നാണ് അധികൃതർ പറയുന്നത്.പന്പ, കക്കി സംഭരണികളിലാകെ 71 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ഷോളയാർ- 98, ഇടമലയാർ- 76, കുണ്ടള- 94, മാട്ടുപ്പെട്ടി- 60, ആനയിറങ്കൽ- 60, പൊന്മുടി- 85, കല്ലാർകുട്ടി 96.82, ലോവർ പെരിയാർ 91.96, ശതമാനം എന്നിങ്ങനെയാണു ജലശേഖരം. അതേ സമയം പ്രധാനപ്പെട്ട 16 സംഭരണികളിലെ ജലശേഖരം 75% ആയി. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 4 ശതമാനം കൂടുതലാണിത്. മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും ഇന്നലെ…
Read Moreപേമാരി..! ഞായറും തിങ്കളും അതിതീവ്ര മഴ; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതി തീവ്ര മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കാലവർഷം ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.5 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കും. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് “റെഡ്’ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച ഈ ജില്ലകൾക്കു പുറമെ കണ്ണൂരും അതിശക്തമായ മഴയുണ്ടാകും. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ…
Read Moreപുതിയ ന്യൂനമർദം ഞായറാഴ്ച; ശക്തമായ മഴയ്ക്ക് സാധ്യത! ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദം ശക്തിപ്രാപിക്കുന്നതിനൊപ്പം ബംഗാൾ ഉൾക്കടലിൽ കാറ്റുശക്തിയാകും. ന്യൂനമർദ സ്വാധീനഫലമായി ശനിയും ഞായറും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമോ ശക്തമോ ആയ മഴ പെയ്യാൻ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദം കേരള തീരത്തേക്ക് എത്തുമെന്ന് വിലയിരുത്തിയിട്ടില്ല. ന്യൂനമർദ സ്വാധീനഫലമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും കേരള- കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ വേഗത്തിലും ശനിയാഴ്ച തെക്കു കിഴക്ക് ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 വരെ കിലോമീറ്റർ വേഗതയിലും 20-ന് തെക്ക് ബംഗാൾ ഉൾക്കടൽ, മധ്യകിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 വരെ കിലോമീറ്റർ വേഗതയിലും 21-ന് തെക്ക് ബംഗാൾ ഉൾക്കടൽ, മധ്യകിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ…
Read Moreകുറയാതെ മഹാമാരി! ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടിയിലേക്ക്; വിശദമായ കണക്കുകള്‍ ഇങ്ങനെ…
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടിയിലേക്ക് അടുക്കുന്നു. 29,721,811 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നാണ് ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകൾ. ചൊവ്വാഴ്ച 29,415,168 പേരായിരുന്നു കോവിഡ് ബാധിതരായുണ്ടായിരുന്നത്. 24 മണിക്കൂറിനിടെ 3,10,000ത്തിലേറെ പേർക്കാണ് ആഗോള വ്യാപകമായി വൈറ്സ് സ്ഥിരീകരിച്ചത്. 939,076 പേർക്ക് ജീവൻ നഷ്ടമായെന്നും 21,536,056 പേർ രോഗമുക്തി നേടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, പെറു, കൊളംബിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, അർജൻറീന എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കിൽ ആദ്യ പത്തിൽ നിൽക്കുന്നത്. രോഗബാധിതരുടെ എണ്ണം അമേരിക്ക-200,197, ഇന്ത്യ-82,091, ബ്രസീൽ-133,207, റഷ്യ-18,785, പെറു-30,927, കൊളംബിയ-23,288, മെക്സിക്കോ-676,487, ദക്ഷിണാഫ്രിക്ക-651,521, സ്പെയിൻ-603,167, അർജൻറീന-577,338. മരണമടഞ്ഞവരുടെ എണ്ണം അമേരിക്ക-198,897, ഇന്ത്യ-80,808, ബ്രസീൽ-132,006, റഷ്യ-18,635 , പെറു-30,812, കൊളംബിയ-23,123, മെക്സിക്കോ-71,678, ദക്ഷിണാഫ്രിക്ക-15,641, സ്പെയിൻ-30,004, അർജൻറീന-11,852.
Read Moreസ്വപ്നയുടെ ചാറ്റിൽ മന്ത്രിയും! ചാറ്റ് വിവരങ്ങള്‍ ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചത് പിന്നീടു ബ്ലാക്ക് മെയിലിംഗിന് ഉപയോഗിക്കാനെന്ന് നിഗമനം; ഉറക്കം നഷ്ടപ്പെട്ട് ഉന്നതർ
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഗൂഗിള്‍ ഡ്രൈവില്‍നിന്ന് എന്‍ഐഎ വീണ്ടെടുത്ത ചാറ്റുകളില്‍ പരിധി വിടുന്ന പലതും ഉണ്ടെന്നത് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന മന്ത്രി ഉൾപ്പെടെയുള്ള ഉന്നതൻമാരുടെ ഉറക്കം കെടുത്തുന്നു. സംസ്ഥാന സര്‍ക്കാരുമായി ബന്ധമുള്ളതും അല്ലാത്തതുമായ പലരുമായും സ്വപ്ന സ്വകാര്യ ഫോണ്‍ ചാറ്റ് ചെയ്തതിന്റെ തെളിവുകളാണ് എന്‍ഐഎ കണ്ടെടുത്തത്. ഇവ സ്ക്രീന്‍ ഷോട്ടുകളാക്കി ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകം സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത്തരം സ്വകാര്യ ചാറ്റുകള്‍ താന്‍ പിടിക്കപ്പെടാതിരിക്കാനോ പിടിക്കപ്പെടുന്ന ഘട്ടത്തില്‍ രക്ഷപെടുന്നതിനോ ബ്ലാക്ക് മെയിലിംഗിനായി ഉപയോഗിക്കാനാകാം ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചതെന്നാണ് എന്‍ഐഎ കരുതുന്നത്. ഇക്കാര്യങ്ങള്‍ എന്‍ഐഎയുടെ കേസ് ഡയറിയിലുണ്ടെന്നാണ് അറിയുന്നത്. മന്ത്രിയുടെ വീട്ടിലെത്തി സ്വപ്നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എന്‍ഐഎയ്ക്കു വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിംഗിനു പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്. ഉന്നതന്റെ…
Read Moreബിനീഷിനു പണം എവിടെനിന്ന്? മുഹമ്മദ് അനൂപിന് അടക്കം ബിനീഷ് നല്‍കിയത് ലക്ഷക്കണക്കിനു രൂപ; ഈ പണം എവിടെനിന്നെന്ന് അന്വേഷണം; വിവരങ്ങള്‍ ശേഖരിക്കുന്നു
കൊച്ചി: ബിനീഷ് കോടിയേരി നല്കിയ മൊഴികള്‍ വിശദമായി പരിശോധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബിനീഷിന്റെ ബാങ്ക് ഇടപാടുകളടക്കം പരിശോധനയ്ക്കു വിധേയമാക്കുന്ന അന്വേഷണസംഘം പണം എവിടെനിന്നു ലഭിക്കുന്നുവെന്നുള്ള വിവരങ്ങളും ശേഖരിച്ചുവരികയാണ്. ഇതുസംബന്ധിച്ച ഏതാനും വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചതായാണു പുറത്തുവരുന്ന വിവരങ്ങള്‍. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ബിനീഷിന്റെ അക്കൗണ്ടിലേക്കു ലക്ഷക്കണക്കിനു രൂപ എത്തിയതായി ഇഡി കണ്ടെത്തിയതായാണു സൂചന. ഇതുസംബന്ധിച്ച വിവരങ്ങളടക്കമാണു ബിനിഷില്നിന്ന് ആരാഞ്ഞത്. മുഹമ്മദ് അനൂപിന് അടക്കം പണം നൽകിയതാണ് ബിനീഷ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഈ ലക്ഷക്കണക്കിനു രൂപയുടെ ഉറവിടം വ്യക്തമായിട്ടില്ല. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലൂടെയാണു പണം ലഭിക്കുന്നതെന്നു ബിനീഷ് മൊഴി നല്‍കിയതായാണു പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍, ഇതു പൂര്‍ണമായും അധികൃതര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായി ഇത്രയധികം രൂപ എവിടെനിന്നു ലഭിച്ചുവെന്നുള്ള വിവരങ്ങളും അധികൃതര്‍ അന്വേഷിച്ചുവരികയാണ്. കക്ഷി രാഷ്്ട്രീ ഭേദമെന്യേ ബിനീഷ് ഇടനിലനിന്നു നിരവധി ഇടപാടുകള്‍ നടത്തിയതായുള്ള വിവരങ്ങളും…
Read More