കോട്ടയം: ആംബുലൻസ് പരിശോധന ശക്തമാക്കി മോട്ടോർ വാഹനവകുപ്പ്. അനധികൃതമായി ഓടുന്ന ആംബുലൻസുകൾക്കെതിരെ നിയമനടപടി ആരംഭിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ മൂന്നു സ്ക്വാഡുകളാണ് ആംബുലൻസ് പരിശോധന നടത്തുന്നത്. എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നലെ നടത്തിയ പരിശോധനയിൽ അനധികൃതമായി ഗ്ലാസുകളിൽ കൂളിംഗ് ഫിലുമുകളും സ്റ്റിക്കറുകളും ഒട്ടിച്ചു മറച്ച നിലയിൽ സർവീസ് നടത്തിയ 12 ആംബുലൻസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൂളിംഗ് ഫിലിമുകൾക്കു പുറമേ മുകളിലത്തെ ലൈറ്റ് ഒഴികെ ബാക്കിയുള്ള അനാവശ്യമായ ലൈറ്റുകൾ നീക്കം ചെയ്യാനും മോട്ടോർ വാഹനവകുപ്പ് നിർദേശം നൽകി. വാഹനത്തിന്റെ കണ്ണാടിയിൽ പുറംകാഴ്ച മറയ്ക്കുംവിധം കൂളിംഗ് ഫിലിം ഒട്ടിക്കാൻ പാടില്ലെന്ന നിയമത്തിൽ ആംബുലൻസിനും ഇളവില്ലെന്നു മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. രോഗിയുടെ സ്വകാര്യത സൂക്ഷിക്കാൻ എന്ന പേരിൽ കണ്ണാടി പൂർണമായി മൂടാൻ പാടില്ല. ആവശ്യമെങ്കിൽ രോഗിയെ പുതപ്പിക്കാം. ഇന്നലെ ജില്ലയിൽ പരിശോധനയ്ക്കു വിധേയമാക്കിയ ഏറെ ആംബുലൻസുകളും കൂളിംഗ് സ്റ്റിക്കർ പതിച്ചവയായിരുന്നു. രോഗി…
Read MoreCategory: Editor’s Pick
8.80 ലക്ഷം കടന്ന് കോവിഡ് മരണങ്ങൾ! അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 8.80 ലക്ഷകടന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോമീറ്ററും പുറത്തുവിട്ട ഒൗദ്യോഗിക കണക്കുകൾ പ്രകാരം ആകെ കോവിഡ് മരണങ്ങൾ 8,78,806 ആയി. 27,060,255 പേർക്കാണ് ആഗോളതലത്തിൽ വൈറസ് ബാധിച്ചിട്ടുള്ളത്. 19,159,799 പേർ ഇതുവരെ രോഗമുക്തി നേടി. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, പെറു എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. ഈ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെയും വൈറസ് ബാധിച്ച് മരിച്ചവരുടെയും എണ്ണം ഇനി പറയുവിധമാണ്. മരിച്ചവരുടെ എണ്ണം ബ്രായ്ക്കറ്റിൽ അമേരിക്ക- 6,431,152(192,818), ബ്രസീൽ- 4,123,000(126,203 ), ഇന്ത്യ- 4,110,839 (70,679), റഷ്യ- 1,020,310(17,759 ), പെറു-683,702 (29,687). ഇതിനു പുറമേ കൊളംബിയ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ആറു ലക്ഷത്തിനു മുകളിലാണ്. ആദ്യ 30 സ്ഥാനങ്ങളിലുള്ള എല്ലാ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ…
Read Moreകോവിഡ്! ഇന്ത്യ രണ്ടാം സ്ഥാനത്ത്; 30 ലക്ഷത്തിൽനിന്നു 40 ലക്ഷമാകാൻ 13 ദിവസം; ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 86,432 പേർക്ക്
ന്യൂഡൽഹി: കോവിഡ് കേസുകളിൽ ബ്രസീലിനെ പിന്തള്ളി ഇന്ത്യ ഇന്നലെ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. 40,92,550 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 64, 01817 രോഗികളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 40,91,801 രോഗികളുമായി ബ്രസീൽ മൂന്നാംസ്ഥാനത്തും. കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് 166 ദിവസം പിന്നിടുന്പോഴും രോഗികളുടെ എണ്ണത്തിലുള്ള വർധന ആശങ്കപ്പെടുത്തുന്നു. ഇന്നലെ മാത്രം 86,432 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗികൾ 30 ലക്ഷത്തിൽനിന്നു 40 ലക്ഷത്തിലെത്താൻ വേണ്ടിവന്നത് വെറും 13 ദിവസം.10 ലക്ഷത്തിൽനിന്ന് 20 ലക്ഷമാകാൻ 21 ദിവസവും. രാജ്യത്ത് കോവിഡ് കേസുകൾ ഒരു ലക്ഷമാകാൻ 110 ദിവസം വേണ്ടിവന്നു. ആകെ രോഗമുക്തർ 31,07, 223 പേരാണ്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 20,489 കേസുകൾ റിപ്പോർട്ട് ചെയ്തു. 378 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ മരിച്ച 69,561 പേരിൽ 25,964 പേരും…
Read Moreസോപ്പിട്ടോണം, മാസ്ക്കിട്ടോണം, ഗ്യാപ്പിട്ടോണം.., ജാഗ്രത കൈവിടാതെ ഓണം ആഘോഷിക്കാൻ സാധിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം തടയുന്നതിനാവശ്യമായ ജാഗ്രതയിൽ യാതൊരു വിധ പാളിച്ചയ്ക്കും ഇടനൽകാതെ നമുക്ക് ഈ ഓണം ആഘോഷിക്കാൻ സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് അത്തം. ജാതിയുടേയും മതത്തിന്റെയും അതിർ വരമ്പുകൾ ഭേദിച്ചുകൊണ്ട് നമ്മൾ മലയാളികൾ ഒത്തു ചേരുന്ന ഓണാഘോഷത്തിന് ഇന്നു തുടക്കം കുറിക്കുകയാണ്. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയുടെ നിഴലിലാണ് ഇത്തവണത്തെ ഓണമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങളോടെയാണെങ്കിലും സമാധാനത്തിന്റെയും മാനവികതയുടേയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു നമുക്ക് ഈ ഓണത്തെ വരവേൽക്കാം. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനായി സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലോകം മുഴുവൻ പടർന്ന ഈ മഹാമാരിയുടെ ഇരുണ്ട നാളുകളെ വകഞ്ഞു മാറ്റി, സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതിയ കേരളത്തെ പടുത്തുയർത്താൻ ഈ ഓണക്കാലം നമ്മിൽ പ്രത്യാശയും ആത്മവിശ്വാസവും നിറയ്ക്കട്ടെ. മലയാളികൾ ഒറ്റക്കെട്ടാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്,…
Read Moreകള്ളപ്പണം ഇല്ലേയില്ല ! കോണ്‍സല്‍ ജനറല്‍ കിട്ടിയതിന്റെ ഒരു പങ്ക് നല്കി; സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലും ഞെട്ടിക്കുന്നത്…
തന്റെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയത് യുഎഇ കോണ്‍സല്‍ ജനറല്‍ തനിക്ക് സമ്മാനമായി നല്കിയ തുകയെന്ന് സ്വപ്ന കോടതിയില്‍. ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ ലഭിച്ച കമ്പനി, കോണ്‍സല്‍ ജനറലിന് കമ്മിഷന് നല്‍കിയിരുന്നു. ഇതിന്റെ ഒരു വിഹിതം തനിക്ക് സമ്മാനമായി ലഭിക്കുകയായിരുന്നെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞു. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വാദം പുരോഗമിക്കുന്നതിനിടെയാണ് അഭിഭാഷകന് വഴി സ്വപ്ന ഇക്കാര്യം കോടതിയെ അറിയിച്ചത്. ലോക്കറില്‍ കണ്ടത് കള്ളപ്പണമല്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ പേരില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ല എന്ന വാദമാണ് സ്വപ്നയുടെ അഭിഭാഷകന് ഇന്ന് കോടതിയില്‍ ഉയര്‍ത്തിയത്. കള്ളപ്പണമല്ലെങ്കില്‍ പിന്നെ എന്തിന് ലോക്കറില്‍ സൂക്ഷിച്ചെന്ന് കോടതി തിരിച്ചു ചോദിച്ചപ്പോള്‍ നിയമപരമായി പണം ലോക്കറില്‍ വയ്ക്കുന്നതിന് തടസമില്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. എന്നാല്‍ യൂണിടാക് എന്ന കമ്പനി ഉദ്യോഗസ്ഥരോട് യുഎഇ കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കാണാന്‍…
Read Moreകുറയാതെ മഹാമാരി! 24 മണിക്കൂറിനിടെ 63,489 കോവിഡ് കേസുകള്‍; മരണ സംഖ്യ അരലക്ഷത്തിലേക്ക്; ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 2.16 കോടിയിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 63,489 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 944 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 25,89,682 ആയി. മരണ സംഖ്യ 49,980 ആയി ഉയര്‍ന്നു. 6,77,444 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 18,62,258 രോഗമുക്തി നേടി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് ഒന്നാമത് നില്‍ക്കുന്നത്. ശനിയാഴ്ച 12,000 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയിലെ കോവിഡ് കേസുകള്‍ 5.8 ലക്ഷം കടന്നു. തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്. ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 2.16 കോടിയിലേക്ക് ന്യൂഡൽഹി: ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 2.16 കോടിയിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തോളം കോവിഡ് കേസുകളാണ് ലോകത്താകെ റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,15,92,555 ആയി. മരണസംഖ്യയും…
Read Moreപിടിതരാതെ കുതിച്ച്; ലോകത്ത് രണ്ടു കോടി 10 ലക്ഷം കോവിഡ് രോഗികൾ
ന്യൂഡൽഹി: ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം രണ്ടു കോടി 10 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തോളം കോവിഡ് കേസുകളാണ് ലോകത്താകെ റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. ഇതുവരെ ഏഴരലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ മരിച്ചവരുടെ എണ്ണം 752,728 (അഞ്ച് ശതമാനം) ആയി. ഇന്നലെ മാത്രം 6,816 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 6,415,806 രോഗികളാണ് വിവിധ രാജ്യങ്ങളിലായുള്ളത്. ഇതിൽ 64,640 (ഒരു ശതമാനം) പേരും ഗുരുതരാവസ്ഥയിലാണ്. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത രോഗം അഞ്ച് ശതമാനം പേർക്ക് മരണകാരണമാകുമ്പോൾ 95 ശതമാനം പേരും അതിജീവിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ ലോകത്താകെ 13,900,557 പേർ രോഗത്തിൽ നിന്ന് പൂർണ മുക്തരായി. അമേരിക്കയിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത്. 54 ലക്ഷം പേർക്കാണ് യുഎസിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.…
Read Moreസെക്സ് സർവീസ് കെണി! പ്രമുഖ ക്ലബിലെ 18 വീട്ടമ്മമാർ ഇരകളായി; മെയിൽ സെക്സ് സർവീസിന്റെ ചതിക്കുഴികളുടെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തേക്ക്…
തലശേരി: കേരളത്തിലെ എട്ടു ജില്ലകളിൽ വേരുറപ്പിച്ച പ്രഫഷണൽ മെയിൽ സെക്സ് സർവീസ് റാക്കറ്റിന്റെ കെണിയിൽ നിരവധി സ്ത്രീകൾ ഇരകളായതായി റിപ്പോർട്ട്. രാഷ്ട്രദീപികയാണ് അതീവ രഹസ്യ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന പുരുഷവേശ്യാ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. സംസ്ഥാനത്തെ എട്ടു ജില്ലകളിൽ വേരുകളുള്ള മെയിൽ സെക്സ് സർവീസിൽ മധ്യ കേരളത്തിലെ പ്രമുഖ ക്ലബിലെ അതിസമ്പന്നരായ 18 വീട്ടമ്മമാർ ഇരകളായെന്നാണ് ഒടുവിൽ ലഭിച്ച വിവരം. ചില ഫിസിക്കൽ ഫിറ്റ്നസ് സെന്ററുകൾ വഴി നടത്തിയ കരുനീക്കങ്ങളിലൂടെയാണ് സമ്പന്നരുടെ ക്ലബിലെ വീട്ടമ്മമാരെ വലയിൽ വീഴ്ത്തിയതെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള രഹസ്യവിവരം. ഫിറ്റ്നസ് ക്ലബിൽ അംഗമായിട്ടുള്ള വ്യവസായ പ്രമുഖന്റെ ഭാര്യയാണ് ആദ്യം കൊച്ചി കേന്ദ്രമായിട്ടുള്ള സംഘത്തിന്റെ വലയിൽ വീണത്. ഭർത്താവുമായി മാനസികമായി അകന്നു കഴിയുന്ന വീട്ടമ്മയെ ഫിറ്റ്നസ് സെന്ററിലെ പരിശീലകയാണ് ഈ സംഘത്തിന്റെ കെണിയിൽ കൊണ്ടുവീഴിച്ചത്. ദിവസങ്ങൾക്കുള്ളിൽ വീട്ടമ്മയെ സംഘം തങ്ങളുടെ സ്വാധീനത്തിലാക്കി. സംഘത്തിലെ ഒരു…
Read Moreഐഎസ് കണ്ണികൾ സിനിമയിലും! സ്വര്‍ണക്കടത്തിലെ ചില വ്യക്തികള്‍ക്ക് ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുമായും ബന്ധം; സിനിമാരംഗത്തെ ചിലരിലേക്കും അന്വേഷണം നീങ്ങും
കൊച്ചി: സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട ചിലർക്ക് ഐഎസ് കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്ന് എൻഐഎ കോടതിയിൽ അറിയിച്ചതിനു പിന്നാലെ അന്വേഷണം സിനിമയിലേക്കും നീളുമെന്ന് ഉറപ്പായി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചിലർ സിനിമാരംഗത്ത് സജീവമായിരുന്നെന്ന റിപ്പോർട്ടുകൾ നേരത്തെതന്നെ പുറത്തുവന്നിരുന്നു. സ്വർണക്കടത്തും തീവ്രവാദവും സിനിമയുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്നതിനാൽ അന്വേഷണം വൈകാതെ സിനിമയിലേക്കും നീങ്ങുമെന്നാണ് സൂചന. സിനിമയിലേക്കു കാര്യമായി അറിയപ്പെടാത്ത സങ്കേതങ്ങളിൽനിന്നു വലിയ തോതിൽ പണമെത്തുന്നു എന്നതു നേരത്തെ തന്നെ ചർച്ചാവിഷയമാണ്. സിനിമയിൽ ഇങ്ങനെ പണമിറക്കിയവർക്കു തീവ്രവാദ ബന്ധങ്ങളുണ്ടോയെന്നതു പരിശോധിക്കും. ഐഎസ് ബന്ധമുള്ള കണ്ണികൾ സിനിമയിൽ പണം മുടക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ടോയെന്നതും പരിശോധനാ വിഷയമാകും. സ്വർണക്കടത്തിൽ മുഖ്യ ആസൂത്രകനായ യുഎഇ പ്രവാസി നാലു സിനിമകളിൽ പണം മുടക്കിയിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. 2014 മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന മലയാള സിനിമകളില്‍ പങ്കാളിയാകാൻ ഇവർ ശ്രമം നടത്തിയിരുന്നതായാണ് സൂചന.…
Read Moreആശങ്കയൊഴിയാതെ ലോകം! 24 മണിക്കൂറിനിടെ 2.17 ലക്ഷം പേർക്ക് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 47,703 കോവിഡ് രോഗികൾ; 654 മരണം
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് വ്യാപനത്തോതിലുള്ള വർധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,785പേർക്കാണ് രോഗം ബാധിച്ചതെന്ന് ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ 1,66,35,409 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. 6,56,081 പേർക്ക് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു. 1,02,25,851 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് വൈറസ് വ്യാപനം ക്രമാതീതമായി വർധിക്കുന്നത്. മേൽപറഞ്ഞ രാജ്യങ്ങൾ ഉൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലെ കണക്കുകൾ ഇനിപറയുംവിധമാണ്. അമേരിക്ക-44,33,389, ബ്രസീൽ-24,43,480, ഇന്ത്യ-14,82,503, റഷ്യ-8,18,120, ദക്ഷിണാഫ്രിക്ക-4,52,529, മെക്സിക്കോ-3,90,516, ചിലി-3,89,717, പെറു-3,47,923, സ്പെയിൻ-3,25,862, ബ്രിട്ടൻ-3,00,111. ഈ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം: അമേരിക്ക-1,50,444 , ബ്രസീൽ-87,679, ഇന്ത്യ-33,448, റഷ്യ-13,354, ദക്ഷിണാഫ്രിക്ക-7,067, മെക്സിക്കോ-43,680, ചിലി-18,418, പെറു-9,187, സ്പെയിൻ-28,434, ബ്രിട്ടൻ-45,759. ഇവിടങ്ങളിൽ 24 മണിക്കൂറിനിടെ…
Read More