ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ആശങ്കാജനകമായി വർധിക്കുന്നു. കോവിഡ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 12 ലക്ഷം കടന്നു. ഇന്നലെ ഇന്നലെ ഒറ്റദിനത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണു രോഗികളുടെ എണ്ണം. 45,720 കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. മരണനിരക്കിലും വർധനയുണ്ടായി. രാജ്യത്ത് ഇതുവരെ 12,38,635 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 7,82,606 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും അനുദിനം വർധിക്കുകയാണ്. 29,861 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ തെക്കൻ സംസ്ഥാനങ്ങളിലാണ് നിലവിൽ കോവിഡ് വ്യാപനം അതിതീവ്രമായിരിക്കുന്നത്. ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, കേരളം സംസ്ഥാന ങ്ങളിൽ ഇന്നലെ ഒറ്റദിനത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണു രോഗികളുടെ എണ്ണം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം ദിനവും തമിഴ്നാടിനെ ആന്ധ്രപ്രദേശ് മറികടന്നു. ഇന്നലെ മാത്രം ആന്ധ്രയിൽ 7,998 പേ ർക്കു കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച…
Read MoreCategory: Editor’s Pick
സമ്പൂർണ ലോക്ക്ഡൗൺ കാര്യം തിങ്കളാഴ്ച്ചയറിയാം! നിയമസഭാ സമ്മേളനം മാറ്റി; കേരള നിയമസഭയിൽ മറ്റൊരു ചരിത്രം കൂടി പിറന്നു!
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചു. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് യോഗത്തിൽ തീരുമാനമെടുക്കും. നിശ്ചയിച്ചശേഷം നിയമസഭാ സമ്മേളനം റദ്ദാക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണ്. തലസ്ഥാനത്ത് ഉൾപ്പെടെ കോവിഡ് പടരുന്ന സാഹചര്യത്തിൽ സഭ ചേരുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് യോഗം മാറ്റിവച്ചത്. അതേസമയം, സഭാസമ്മേളനത്തിൽ സർക്കാരിനെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്ന പ്രതിപക്ഷം നിയമസഭ ഒഴിവാക്കുന്നതിനോട് യോജിച്ചിട്ടില്ല. സഭാസമ്മേളനം മാറ്റിയതോടെ സർക്കാരിനെതിരെ പ്രതിപക്ഷം വി.ഡി.സതീശൻ നൽകിയ അവിശ്വാസ പ്രമേയ നോട്ടീസും റദ്ദായി. അവിശ്വാസ പ്രമേയ നോട്ടീസിൽ നിന്നും രക്ഷപ്പെടാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണു നടപടിയെന്നു പ്രതിപക്ഷം ആരോപിക്കുന്നു. നിയമസഭാ സമ്മേളനം മാറ്റിവെക്കാനുള്ള തീരുമാനത്തെ ഒളിച്ചോട്ടമെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കോവിഡ് പടർന്നു തുടങ്ങിയതോടെയാണ് ബജറ്റ്…
Read Moreകോവിഡ് 19! പ്രാദേശിക സമൂഹവ്യാപനം സ്ഥിരീകരിച്ചതോടെ കേരളം പൊട്ടിത്തെറിയുടെ വക്കിൽ; ഇനി സംഭവിക്കുന്നത്…
കോവിഡിൽ പ്രാദേശിക സമൂഹവ്യാപനം സ്ഥിരീകരിച്ചതോടെ കേരളം പൊട്ടിത്തെറിയുടെ വക്കിൽ. അതീവജാഗ്രത പാലിച്ചില്ലെങ്കിൽ ഏതു നിമിഷവും കൈവിട്ടുപോകാവുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ. സുരക്ഷിതത്വവും അപകടവും തമ്മിലുള്ള അകലം ഇപ്പോൾ വളരെ നേർത്തതാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗം പതിയെപ്പതിയെ കൂടി വരുന്നതും മാലപ്പടക്കത്തിനു തീപിടിക്കുന്നതുപോലെ വർധിക്കുന്നതും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. ഇതുവരെ കേരളത്തിൽ രോഗം പതിയെപ്പതിയെ വർധിക്കുകയായിരുന്നു ചെയ്തിരുന്നത്. അതിവേഗം രോഗം വർധിക്കാതിരിക്കാനാണ് നാം പ്രതിരോധ നടപടികൾ ശക്തമാക്കിയിരുന്നതും. അത് ഒരു പരിധിവരെ ഫലപ്രദവുമായിരുന്നു. പതിയെപ്പതിയെ രോഗം വർധിച്ചുവന്നാൽ എല്ലാവർക്കും തന്നെ ഫലപ്രദമായ ആശുപത്രി ചികിത്സ ഉറപ്പാക്കാൻ കഴിയും എന്നതാണ് ഇതിന്റെ മെച്ചം. രോഗികളെ എല്ലാവരെയും ആശുപത്രിയിലേക്കു മാറ്റാനും ചികിത്സ ഉറപ്പാക്കാനും ഇതുവരെ സംസ്ഥാനത്തിനു കഴിഞ്ഞിരുന്നു. ആളുകളുടെ റൂട്ട് മാപ്പ് തയാറാക്കാനും പ്രാഥമിക സന്പർക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുമൊക്കെ സാവകാശവും അവസരം ഈ ഘട്ടത്തിലുണ്ട്. രോഗസാധ്യതയുള്ളവരെ മുൻകൂട്ടി കണ്ടെത്താനും ഇതു സഹായിക്കുമായിരുന്നു. സമൂഹവ്യാപനം…
Read Moreഅതീവ ജാഗ്രത! രാജ്യത്ത് കോവിഡ് മരണം കാൽലക്ഷം കടന്നു; രോഗികൾ പത്ത് ലക്ഷവും…
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും ദിനംപ്രതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 10,03,832 ആയി. ഇതിൽ 3,42,473പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ 6,35,757 പേർക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് 687 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 25,602 ആയി ഉയർന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥനങ്ങളുടെ വിവരം ചുവടെ:- മഹാരാഷ്ട്ര:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,84,281. മരണം 11,194. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 1,14,947 പേർ. ഡൽഹി:- കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,645. മരണം…
Read Moreകോവിഡ്: ആശങ്കകൾക്കിടയിലും രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വർധന; കോവിഡ് വാക്സിൻ; വാക്സിൻ പരീക്ഷണങ്ങളിൽ ശുഭ സൂചന നൽകി മരുന്ന് കന്പനികൾ
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തിൽ വർധിക്കുന്നതിന്റെ ആശങ്കകൾക്കിടയിലും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധന ചിലപ്രതീക്ഷകളും നൽകുന്നു. നിലവിൽ 59,38,954 പേരാണ് കോവിഡിൽ നിന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ബുധനാഴ്ച ഇത് 57,83,996 ആയിരുന്നു. 24 മണിക്കൂറിനിടെ ആഗോള വ്യാപകമായി 1,54,958 പേർക്കാണ് രോഗമുക്തി നേടാനായത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,08,02,849 ആയി. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,18,921 ആയി. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒൗദ്യോഗിക കണക്കുകൾ പ്രകാരമാണിത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്. അമേരിക്ക- 27,79,953, ബ്രസീൽ- 14,53,369, റഷ്യ- 6,54,405, ഇന്ത്യ-6,05,220, ബ്രിട്ടൻ- 3,13,483, സ്പെയിൻ- 2,96,739, പെറു- 2,88,477, ചിലി- 2,82,043, ഇറ്റലി- 2,40,760, മെക്സിക്കോ- 2,31,770. മേൽപറഞ്ഞ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർ:- അമേരിക്ക-…
Read Moreമഹാമാരി വീണ്ടും പെരുകുന്നു! ലോകത്തിൽ കോവിഡ്-19 ബാധിച്ചവർ ഒരു കോടി കവിഞ്ഞു; ഏറ്റവും കൂടുതൽ രോഗബാധിതരും മരിച്ചവരും അമേരിക്കയിൽ
കഴിഞ്ഞ വർഷം ഡിസംബർ 31-നാണു ചൈനയിലെ വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ പുതിയതരം ന്യൂമോണിയ (കോവിഡ്-19) രോഗം ലോകാരോഗ്യസംഘടനയ്ക്കു റിപ്പോർട്ട് ചെയ്തത്. ഇന്നലെ 180-ാം ദിവസം ഈ ആഗോള മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. കോവിഡ് മൂലം മരിച്ചവരുടെ സംഖ്യ അഞ്ചു ലക്ഷവുമായി. പ്രതിരോധ വാക്സിൻ ഗവേഷണം നാലു വാക്സിൻ ഗവേഷണങ്ങളാണു പ്രതീക്ഷ പകരുന്നത്. ചാഡോക്സ് വൺ എസ്. ഔഷധ കന്പനി അസ്ട്രാ സെനക്കയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ചേർന്നാണ് ഈ രാസസംയുക്തത്തിന്റെ പരീക്ഷണം. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും മൂന്നാംഘട്ട പരീക്ഷണം നടക്കുന്നു. 2000 ആൾക്കാരിലെ പരീക്ഷണഫലം ജൂലൈ അവസാനം അറിയാം. അഡനോവൈറസ് ടൈപ്പ് 5- വെക്ടർ ചൈനീസ് കന്പനി കാൻസിനോയും ബെയ്ജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ചേർന്ന് ഗവേഷണം നടത്തുന്നു. 500 മനുഷ്യരിൽ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു. ഒരു മാസത്തിനകം ഫലമറിയാം. ഈ രാസവസ്തു കോവിഡിനെതിരേ…
Read Moreമഹാമാരി പെരുകുന്നു! ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്; ഇന്ത്യയില്‍ 24 മണിക്കൂറില്‍ 18,552 പേര്‍ക്ക് കോവിഡ്; 384 പേര് മരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 5,08,953 ആയി. ഇതിൽ 1,97,387 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,95,881 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ രാജ്യത്ത് 384 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 15,685 ആയി ഉയർന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു കോടിയിലേക്ക് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുന്നു. നിലവിൽ 99,10,068 ആഗോള വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക അടുക്കുന്നുവെന്നതും ആശങ്ക വർധിപ്പിക്കുന്നു. ഇതുവരെ 4,96,845…
Read Moreആശങ്കയ്ക്കും മേലെ! രാജ്യത്ത് 24 മണിക്കൂറിനിടെ 465 കോവിഡ് മരണം; രാജ്യത്ത് കോവിഡ് മരണം 14,476 ആയി ഉയർന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 കേസുകൾ ദിനംപ്രതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും ഉയർന്ന കോവിഡ് മരണ നിരക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 465 മരണം. ഇതോടെ രാജ്യത്ത് കോവിഡ് മരണം 14,476 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 15,968 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4,56,183 ആയി. ഇതിൽ 1,83,022 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,58,685 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 1,39,010 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 6,531 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. 62,848 പേർ ഇപ്പോഴും സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നുണ്ട്. ഡൽഹിയിൽ 66,602 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 2,301 പേരാണ് കോവിഡ്…
Read Moreകൊറോണ അതിവേഗം വ്യാപിക്കുന്നു! ലോകം അപകടത്തില്‍; ഡബ്യൂഎച്ച്ഒ മുന്നറിയിപ്പ്
ജനീവ: കൊറോണ വൈറസിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തിലാണെന്ന് ലോകമെന്ന് ലോകാരോഗ്യ സംഘടന. കൊറോണ അതിവേഗത്തിലാണ് വ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം 150,000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വൈറസ് വ്യാപിക്കുന്നത് തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വൈറസ് ഇപ്പോഴും അതിവേഗം പടരുന്നുണ്ട്. സാമൂഹിക അകലം, മാസ്ക് ധരിക്കുക, കൈ കഴുകല്‍ തുടങ്ങിയ നടപടികള്‍ ഇപ്പോഴും നിര്‍ണായകമാണെന്നും ടെഡ്രോസ് പറയുന്നു. അഭയാര്‍ഥികളുടെ എണ്ണം വളരെ കൂടുതലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, അവരില്‍ 80 ശതമാനത്തിലധികം പേരും വികസ്വര രാജ്യങ്ങളില്‍ താമസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങൾ ലോകത്താകമാനം നടന്നുകൊണ്ടിരിക്കുകയാണ്. പാര്‍ശ്വഫലങ്ങൾ ഉണ്ടാകുമോ എന്നൊക്കെ അറിയാൻ വലിയ അളവിൽ പരിശോധന ആവശ്യമാണെന്നും ടെഡ്രോസ് അദനോം ഗബ്രിയേസസ് പറഞ്ഞു.
Read Moreആശങ്ക ഉയരുന്നു..! ലോകത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിൽ മരിച്ചത് 4,590പേർ; ലോകത്തെ ആകെ മരണം 4.27 ലക്ഷമായി
ന്യൂഡൽഹി: ലോകത്തു കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,590പേര്. ഇന്നലെ മാത്രം 1.39 ലക്ഷം പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ലോകത്തെ ആകെ മരണം 4.27 ലക്ഷമായി. 214 രാജ്യങ്ങളിലായി 77.24 ലക്ഷം പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇതില്‍ 39.16 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. 33.80 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുളളത്. 53,830 പേരുടെ നില ഗുരുതരമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മരിച്ചത് അമേരിക്കയിലാണ്. ഇന്നലെ മാത്രം 781 പേരാണ് ഇവിടെ മരണമടഞ്ഞത്. 26,510 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 21.16 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ 1.16 ലക്ഷം ആളുകളാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. 8.39 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. 11.59 ലക്ഷം പേരാണ് ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സയിലുളളത്. ഇന്നലെ ഏറ്റവുമധികം മരണങ്ങള് നടന്നത്…
Read More