ബംഗളുരു: കർണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസർക്കാർ ജൂണ്‍ പത്തിനപ്പുറം അതിജീവിക്കില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതവ് കെ.എൻ. രാജണ്ണ. ഉപമുഖ്യമന്ത്രി ജി. പരമേശ്വര റാവുവിനെതിരേയും രാജണ്ണ രൂക്ഷ വിമർശനമുയർത്തി. ഈ സർക്കാർ ഇപ്പോഴേ തകർന്നു കഴിഞ്ഞു. മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞാൽ പിന്നെ ബിജെപി ഒന്നും ചെയ്യേണ്ട കാര്യമില്ല. ഈ സർക്കാർ അങ്ങേയറ്റം ജൂണ്‍ 10 കടക്കില്ല- രാജണ്ണ പറഞ്ഞു. വിമത കോണ്‍ഗ്രസ് എംഎൽഎ രമേശ് ജാർഖിഹോളി അടുത്തിടെ ബിജെപി ക്യാന്പിൽ എത്തിയിരുന്നു. ബിജെപിയിൽ ചേർന്ന മുൻ കോണ്‍ഗ്രസ് എംഎൽഎമാരായ സി.പി. യോഗേശ്വർ, മല്ലികയ്യ ഗുട്ടേദാർ എന്നിവരും കൂടെയുണ്ടായിരുന്നു. സഖ്യസർക്കാറിൽ അസംതൃപ്തിയുള്ള എംഎൽഎമാരെ രമേശ് ജാർഖിഹോളിയുടെ നേതൃത്വത്തിൽ ഗോവയിലേക്ക് മാറ്റാനാണു പദ്ധതി. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഫോർട്ട് അഗ്വാഡയിൽ 30 മുറികൾ ബുക്ക് ചെയ്തതായും സൂചനയുണ്ട്.
Read MoreCategory: INDIA 360
യാഥാർഥ്യങ്ങൾ വിസ്മരിക്കരുത്, വിജയം വികസന അജണ്ടയുടെ അംഗീകാരം; മേദിയെ പ്രകീര്‍ത്തിച്ച് അബ്ദുള്ളക്കുട്ടി
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. മോദിയുടെ വിജയം വികസന അജണ്ടയുടെ അംഗീകാരമാണെന്നും വിമർശിക്കുന്പോൾ യാഥാർഥ്യങ്ങൾ വിസ്മരിക്കുതെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പ്രതിപക്ഷത്തെ മാത്രമല്ല, ബിജെപിക്കാരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണുണ്ടായത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണിത്. ഒരു ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചു എന്നതാണു മോദിയുടെ ജനപ്രീതിയുടെ കാരണം. “നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുന്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമിക്കുക’ എന്ന മഹാത്മ ഗാന്ധിയുടെ വാചകം മോദി കൃത്യമായി നിർവഹിച്ചെന്നും അബ്ദുള്ളക്കുട്ടി പ്രശംസിച്ചു. സ്മാർട്ട് സിറ്റികൾ, ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെ നിരവധി സ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നു. മോദിയെ വിമർശിക്കുന്പോൾ ഈ യാഥാർഥ്യങ്ങൾ വിസ്മരിക്കുതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിനു കൈകോർക്കുന്ന ഭരണ-പ്രതിപക്ഷ ശൈലി ചർച്ചയ്ക്കെടുക്കാൻ സമയമായെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.
Read Moreസത്യപ്രതിജ്ഞാ ചടങ്ങിനായി ഒഡീഷയിലേക്കു മോദിയെ “ക്ഷണിച്ച്’ പട്നായിക്
ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബിജെഡി അധ്യക്ഷൻ നവീൻ പട്നായിക്. ബുധനാഴ്ച രാവിലെ നടക്കുന്ന ചടങ്ങിലേക്കാണു മോദിക്കു ക്ഷണം. മിക്ക സംസ്ഥാനങ്ങളിലെയും നേതാക്കളെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ടെന്ന് ബിജെഡി നേതാക്കൾ അറിയിച്ചു. ബിജെഡി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പട്നായിക് നേരത്തെ തന്നെ മോദിയെ ക്ഷണിച്ചിരുന്നു. അടുത്ത തവണ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്പോഴാകും താൻ ഇനി ഒഡീഷയിലേക്കു വരിക എന്ന മോദിയുടെ പരാമർശത്തിനു മറുപടി പറയവെ ആയിരുന്നു പട്നായികിന്റെ ക്ഷണം. 5000-ൽ അധികം പേരെ പട്നായിക്കിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നാണു വിവരം. 147 അംഗ നിയമസഭയിൽ 112 സീറ്റ് നേടിയാണ് പട്നായിക്കിന്റെ ബിജെഡി അധികാം നിലനിർത്തിയത്. ബിജെപി 23 സീറ്റിൽ ഒതുങ്ങി.
Read Moreകർണാടകയിൽ സർക്കാരിനു ഭീഷണി; കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിലേക്ക്
ബംഗളൂരു: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമി സർക്കാരിനു ഭീഷണി. കോൺഗ്രസിലെ രണ്ട് വിമത എംഎൽഎമാർ ബിജെപി പാളയത്തിലേക്കെന്ന് സൂചന. മുൻ മന്ത്രി രമേഷ് ജാർക്കിഹോളി, കെ. സുധാകർ എന്നിവർ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇതോടെ ഇരുവരും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ഇവരെ ഗോവയിലെ റിസോർട്ടിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം മണ്ഡ്യയിൽ ജയിച്ച സുമലത അംബരീഷും യെദിയൂരപ്പയുമായും കൂടിക്കാഴ്ച നടത്തി. സുമലത ബിജെപിയിൽ ചേരുമെന്നാണ് സൂചന. 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു 113 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിക്ക് നിലവിൽ 105 എംഎൽഎമാരുണ്ട്.
Read Moreഇരപത്തിയഞ്ചുകാരി ചന്ദ്രാണി മർമു ലോക്സഭയിലെ “ബേബി’; തന്റെ ആദ്യലക്ഷ്യ ത്തെക്കുറിച്ച് ചന്ദ്രാണി പറഞ്ഞതിങ്ങനെ…
ന്യൂഡൽഹി: ഒഡീഷയിലെ ക്യോഞ്ചർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25കാരി ചന്ദ്രാണി മർമുവാണ് 17ാം ലോക്സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം. ബിജെഡി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ചന്ദ്രാണിയ്ക്ക് 25 വയസും 11 മാസവും ഒൻപത് ദിവസവുമാണ് പ്രായം. ആദിവാസി ഭൂരിപക്ഷ മണ്ഡമായ ക്യോഞ്ചറിൽ നിന്ന് 66,203 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചന്ദ്രാണി ജയിച്ചു കയറിയത്. തോൽപിച്ചതാകട്ടെ ഇവിടെ നിന്ന് രണ്ടുവട്ടം എസ്റ്റപിയായ അന്തനായകിനെയും. മെക്കാനിക്കൻ എഞ്ചിനിയറിംഗ് പഠനം പൂർത്തിയാക്കിയ ശേഷം ജോലി തേടുന്നതിനിടെയാണ് ആകസ്മികമായുള്ള രാഷ്ട്രീയ പ്രവേശമെന്ന് ചന്ദ്രാണി പറഞ്ഞു. ക്യോഞ്ചർ മേഖല ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന പ്രശ്നം തൊഴിലില്ലായ്മയാണെന്നും അതിനൊരു പരിഹാരം കാണുകയാണ് ആദ്യ ലക്ഷ്യമെന്നും ചന്ദ്രാണി വ്യക്തമാക്കി. ഒൻപത് തവണയാണ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ഇതര പ്രതിനിധികൾ ലോക്സഭയിൽ എത്തിയിട്ടുള്ളത്. ആറുവട്ടം ഇവിടെ നിന്ന് കോൺഗ്രസ് പ്രതിനിധികൾ പാർലമെന്റിലെത്തി. 1996ലായിരുന്നു മണ്ഡലത്തിലെ അവസാന കോൺഗ്രസ് ജയം. ബിജെപി…
Read Moreതെരഞ്ഞെടുപ്പ് തോൽവി: തന്റെ രാജിക്കാര്യം രാഹുൽ തീരുമാനിക്കുമെന്ന് ചവാൻ
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലേറ്റ തിരിച്ചടിക്കു പിന്നാലെ രാജിക്കൊരുങ്ങി പിസിസി അധ്യക്ഷൻ അശോക് ചവാൻ. താൻ ഇതിനോടകം തന്നെ രാജി സമർപ്പിച്ചെന്നും ഇനി അതിന്മേൽ തീരുമാനമെടുക്കേണ്ടത് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടെതെന്നും രാഹുൽ തന്നെയാകും തീരുമാനിക്കുക. കോൺഗ്രസ് പാർട്ടിയൊന്നടങ്കം അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുമെന്നും ചവാൻ കൂട്ടിച്ചേർത്തു.
Read Moreവിഐപി സംസ്കാരം ഗുണം ചെയ്യില്ല, ധാർഷ്ഠ്യം വെടിയണമെന്ന് എംപിമാരോടു മോദി
ന്യൂഡൽഹി: ആദ്യമായി തെരഞ്ഞെടുപ്പിൽ വിജയിച്ചു പാർലമെന്റിൽ എത്തിയ എംപിമാർ പ്രത്യേകം ജാഗ്രത പുലർത്തണമെന്നു നരേന്ദ്ര മോദിയുടെ നിർദേശം. വിഐപി സംസ്കാരം ഒരു കാലത്തും ഗുണം ചെയ്യില്ലെന്നും ഭരണഘടന ശിൽപിയായ അംബേദ്കറെയും ഓർമിക്കണം എന്നും പുതിയ എംപിമാരോടായി മോദി പറഞ്ഞു. മന്ത്രിമാർ ആകാനുള്ളവരുടെ പട്ടികയിൽ നിങ്ങളുടെ പേരുണ്ടെന്ന് മാധ്യമങ്ങൾ പറയും. ആരും അത് കേട്ട് സന്തോഷിക്കാൻ നിൽക്കേണ്ട. അതൊക്കെ നിങ്ങളെ വഴി തെറ്റിക്കുന്ന വാർത്തകളാണ്. നിങ്ങളുടെ പേര് സത്യപ്രതിജ്ഞ ചെയ്യേണ്ടവരുടെ പട്ടികയിൽ ഉണ്ടെങ്കിൽ പ്രധാന മന്ത്രിയുടെ ഓഫീസിൽനിന്ന് ഫോണ്‍ വരും. അങ്ങനെ ഫോണ്‍ വന്നാൽ അത് സത്യമാണെന്ന് ഉറപ്പാക്കണമെന്നും മോദി ഓർമിപ്പിച്ചു. ഡൽഹി ഒരു പ്രത്യേക സ്ഥലം ആണ്. പുതിയ എംപിമാരെ സഹായിക്കാൻ പലരും വരും. ആദ്യമൊക്കെ ചെറിയ ചെറിയ സഹായങ്ങളാകും ലഭിക്കുക. പിന്നെ വലിയ വലിയ സഹായങ്ങളിലേക്ക് കടക്കും. കുറച്ച് കഴിയുന്പോൾ അവരെ ഒഴിവാക്കാൻ പോലും ആകാതെ…
Read Moreഅധ്യക്ഷ പദവിയിൽ “നെഹ്റു’ വേണ്ട; രാജിയിൽ ഉറച്ച് രാഹുൽ; പിന്തുണച്ച് പ്രിയങ്ക
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് സഹോദരി പ്രിയങ്ക ഗാന്ധി. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഒന്നുചേർന്ന് രാഹുലിന്റെ തീരുമാനത്തെ എതിർത്തെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് രാഹുൽ. ഈ തീരുമാനത്തെ പ്രിയങ്ക പിന്തുണച്ചെങ്കിലും നേതൃത്വത്തിലേക്ക് മറ്റൊരാളെ തെരഞ്ഞെടുക്കാൻ പാർട്ടിക്കു സമയം നൽകണമെന്ന് പ്രിയങ്ക രാഹുലിനോട് ആവശ്യപ്പെട്ടു. രാജി തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്നും സാധാരണ കോണ്‍ഗ്രസ് പ്രവർത്തകനായി തുടരാൻ തയാറാണെന്നുമാണ് പ്രവർത്തക സമിതിയിൽ രാഹുൽ പ്രഖ്യാപിച്ചത്. എന്നാൽ പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കാമെന്നായി നേതാക്കൾ. ഇതിനെ എതിർത്ത രാഹുൽ, തന്റെ സഹോദരിയെ ഇതിലേക്കു വലിച്ചിഴയ്ക്കരുതെന്നും ആവശ്യപ്പെട്ടു. നെഹ്റു കുടുംബത്തിൽനിന്നു തന്നെ കോണ്‍ഗ്രസ് അധ്യക്ഷൻ വേണമെന്നില്ലെന്നും രാഹുൽ പറഞ്ഞു. നേരത്തെ, രാഹുലിന്റെ നിർബന്ധ പ്രകാരമാണ് പ്രിയങ്ക രാഷ്ട്രീയ പദവി ഏറ്റെടുക്കാൻ തയാറായതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രിയങ്കയ്ക്കു രാഹുൽ ഉത്തർപ്രദേശിന്റെ ചുമതല നൽകിയെങ്കിലും കോണ്‍ഗ്രസിന് ഇവിടെ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല, രാഹുലിന്റെ…
Read Moreപാര്‍ട്ടിയെ ആരു നയിക്കും? അമിത് ഷാ മന്ത്രിസഭയിലേക്ക്..? കേരളത്തില്‍നിന്ന് വി. മുരളീധരന്, അല്‍ഫോന്‍സ് കണ്ണന്താനം, കുമ്മനം രാജശേഖരന് എന്നിവരുടെ പേരുകള്‍ പരിഗണനയില്‍
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പുതിയ നരേന്ദ്രമോദി മന്ത്രിസഭയിൽ രണ്ടാമനായി വന്നേക്കുമെന്ന് വാർത്തകൾ വരുന്പോൾ തന്നെ പുതിയ ദേശീയ അധ്യക്ഷനെക്കുറിച്ചും ചർച്ചകൾ മുറുകുന്നു. 2019 ജനുവരിയിൽ അമിത് ഷായുടെ അധ്യക്ഷ സ്ഥാനത്തുള്ള കാലാവധി കഴിഞ്ഞതാണ്. പൊതുതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അധ്യക്ഷ സ്ഥാനത്ത് തുടരാൻ തീരുമാനിക്കുകയായിരുന്നു. പുതിയ അധ്യക്ഷനെക്കുറിച്ചുള്ള ചർച്ചകൾ അനൗദ്യോഗികമായി ബിജെപിയിലും ആർഎസ്എസിലും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മോദി മന്ത്രിസഭയിലെ ശക്തയായ പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ പേരാണ് പ്രധാനമായും പ്രസിഡന്റ് സ്ഥാ നത്തേക്ക് പറഞ്ഞു കേൾക്കുന്നത്. നിർമല സീതാരാമന് കൈ കാര്യം ചെയ്ത പ്രതിരോധ വകുപ്പ് അമിത് ഷായ്ക്കു നൽകിയേ ക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത മുതിർന്ന നേതാവ് രാജ്നാഥ് സിംഗ് വീണ്ടും ആഭ്യന്തരമന്ത്രിയാകാനാണ് കൂടുതൽ സാധ്യത. ആരോഗ്യ പ്രശ്നങ്ങൾ മൂലം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പുതിയ സർക്കാരിലുണ്ടാവില്ലെന്നുറപ്പാണ്. പകരം പിയൂഷ് ഗോയൽ ധനമന്ത്രിയായേക്കും.…
Read Moreലോക്സഭയിലേക്കുള്ള പരാജയം വലിയ വിഷയമല്ലെന്ന് ദേവഗൗഡ
ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് വലിയ വിഷയമല്ലെന്ന് മുൻ പ്രധാനമന്ത്രി ദേവഗൗഡ. രണ്ടാം തവണയാണ് ദേവഗൗഡ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്. തുമകുരയിൽനിന്നും ലോക്സഭയിലേക്ക് മത്സരിച്ച ദേവഗൗഡയെ ബിജെപിയുടെ ജി.എസ്. ബസവരാജാണ് പരാജയപ്പെടുത്തിയത്. 13,000 വോട്ടുകൾക്കായിരുന്നു ദേവഗൗഡയുടെ പരാജയം. ഒരു പ്രാദേശിക പാർട്ടിയെ എങ്ങനെ സംരക്ഷിക്കാമെന്നതാണ് തന്റെ ആശങ്കയെന്നും ദേവഗൗഡ പറഞ്ഞു. ജെഡിഎസ് അതിന്റെ അടിത്തറ ശക്തിപ്പെടുത്തും. ഉത്തരവാദിത്വം താൻ ഏറ്റെടുത്ത് മുന്നോടു പോകുമെന്നും അദ്ദേഹം പറഞ്ഞു.തോൽവിയുടെ പേരിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.
Read More