ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ബിജെപിയുടെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാക്കളുടെ അനുഗ്രഹം തേടിയാണ് ഇരുവരും എത്തിയതെന്നും തെരഞ്ഞെടുപ്പിൽ മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ പാർട്ടി നേടിയത് മാന്ത്രിക വിജയമാണെന്നു നേതാക്കൾ അഭിപ്രായപ്പെട്ടതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എൽ.കെ. അഡ്വാനിയെയും മുരളി മനോഹർ ജോഷിയെയും സന്ദർശിച്ചത് പ്രധാനമന്ത്രി മോദി ഫോട്ടോ സഹിതം രാവിലെ തന്നെ ട്വീറ്റ് ചെയ്തിരുന്നു. അഡ്വാനി മത്സരിച്ചിരുന്ന ഗുജറാത്തിലെ ഗാന്ധി നഗറിൽ അമിത് ഷായും മുരളി മനോഹർ ജോഷി മത്സരിച്ചിരുന്ന ഉത്തർപ്രദേശിലെ വാരാണസി നരേന്ദ്ര മോദിയും ഇത്തവണ ഏറ്റെടുത്തത് മുതിർന്ന നേതാക്കളുടെ വിയോജിപ്പിനു ഇടയാക്കിയിരുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
Read MoreCategory: INDIA 360
റിക്കാർഡ് തിരുത്തി വനിതകൾ; പാർലമെന്റിൽ പെണ്ണ് എണ്ണം കൂടുന്നു
ന്യൂഡൽഹി: രാഷ്ട്രത്തിന്റെ സുപ്രധാന തീരുമാനം എടുക്കുന്ന പരമോന്നത മണ്ഡലമായ പാർലമെന്റിൽ സ്ത്രീ ശബ്ദം കുറവാണെന്ന പരാതിക്ക് ഇത്തവണ ജനങ്ങൾ തന്നെ ചെറിയ പരിഹാരം വരുത്തി. ഇന്ത്യയുടെ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായി 78 വനിതകൾ ലോക്സഭയിലേക്ക് ജയിച്ചെത്തി. വനിതാ പ്രതിനിധികളുടെ എണ്ണത്തിൽ റിക്കാർഡ് സൃഷ്ടിച്ച ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ത്രീകളെ ലോക്സഭയിലേക്ക് എത്തിച്ചത് യുപിയും ബംഗാളും. യുപിയിൽനിന്നും ബംഗാളിൽനിന്നും 11 പേർ വീതം ഡൽഹി ടിക്കറ്റെടുത്തു. 17ാം ലോക്സഭയിൽ വനിതകൾ 14 ശതമാനമായി ഉയർന്നു. 1952 ന് ശേഷം ആദ്യമായാണ് ഇത്രയും അധികം സ്ത്രീകൾ ജയിച്ചെത്തുന്നത്. രാജ്യത്താകമാനം 724 വനിതാ സ്ഥാനാർഥികളാണ് മത്സരിച്ചത്. കോൺഗ്രസാണ് ഏറ്റവും കൂടുതൽ സ്ത്രീകളെ മത്സരരംഗത്തിറക്കിയത്. 54 സ്ത്രീകളാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചത്. ബിജെപി 53 വനികളെ മത്സരിപ്പിച്ചു. നിലവിലുള്ള 41 സിറ്റിംഗ് വനിതാ എംപിമാരിൽ 27 പേരും സീറ്റ് നിലനിർത്തി. സോണിയ…
Read Moreരാഹുൽ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കും; പ്രഖ്യാപനം ശനിയാഴ്ച?
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിവച്ചേക്കും. ശനിയാഴ്ച നടക്കുന്ന കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ രാഹുൽ രാജി പ്രഖ്യാപിക്കുമെന്നാണു റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രാഹുൽ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഉത്തർപ്രദേശിലെ ശക്തികേന്ദ്രമായ അമേഠിയും നഷ്ടമായതോടെയാണ് രാഹുൽ രാജി സന്നദ്ധത അറിയിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് 55,000-ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ പരാജയപ്പെട്ടത്. രാജി തീരുമാനം രാഹുൽ യുപിഎ ചെയർപേഴ്സണ്‍ സോണിയ ഗാന്ധിയെ അറിയിച്ചതായും ചില കോണ്‍ഗ്രസ് നേതാക്കൾ സൂചന നൽകുന്നു. ഫലം പുറത്തുവന്നതിനു പിന്നാലെ രാഹുൽ സോണിയ, സഹോദരി പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ രാഹുൽ രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോർട്ടുകൾ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജെവാല നിഷേധിച്ചു.
Read More“മോദിയുടെ വിജയം ഇന്ത്യയുടെ ആത്മാവിന് നല്ലതല്ല’; വിമർശിച്ച് ബ്രിട്ടീഷ് പത്രത്തിന്റെ മുഖപ്രസംഗം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്തിൽ വലിയ വിജയം നേടിയ ബിജെപിയെ വിമർശിച്ച് ബ്രിട്ടിഷ് പത്രമായ ദ ഗാർഡിയൻ. ഗാർഡിയന്റെ എഡിറ്റോറിയലിലാണ് വിമർശം. ഇന്ത്യയുടെ ആത്മാവിന് നല്ലതല്ല (Bad for India’s Soul) എന്ന തലക്കെട്ടിലാണ് എഡിറ്റാേറിയൽ എഴുതിയിരിക്കുന്നത്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചും ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്ന ഒരു സർക്കാർ അധികാരത്തിൽ വരുന്നത് ഇന്ത്യയ്ക്ക് നല്ലതല്ല. ബിജെപിയുടെ വിജയം ഇന്ത്യയ്ക്കും ലോകത്തിനും നല്ല വാർത്തയല്ല. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 1000 കോടി രൂപയോളം ബിജെപിക്ക് ചില ബിസിനസ് ഗ്രൂപ്പുകളിൽ നിന്ന് ലഭിച്ചു. ഈ പണം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയെ സഹായിച്ചെന്നും എഡിറ്റോറിയലിൽ പറയുന്നു. “ചായ വിൽപനക്കാരനിൽ നിന്നും രാഷ്ട്രീയ വേദിയിലെ അതികായൻ’ എന്ന് മറ്റൊരു ലേഖനത്തിലും ഗാർഡിയൻ വിലയിരുത്തുന്നു. “ഇന്ത്യൻ രാഷ്ട്രീയം അഴിച്ച് പണിത മോദി’, എന്നാണ് ബിബിസി വിജയത്തെ വിലയിരുത്തുന്നത്.…
Read Moreഅക്കൗണ്ട് തുറക്കാതെ കമൽഹാസൻ; സ്ഥാനാർഥികൾക്കു കെട്ടിവച്ച കാശുപോയി
ചെന്നൈ: കൊട്ടിഘോഷിച്ച് രാഷ്ട്രീയപ്രവേശനം നടത്തിയിട്ടു തമിഴ്നാട്ടിൽ അക്കൗണ്ട് തുറക്കാനാകാതെ കമൽഹാസന്റെ മക്കൾ നീതി മയ്യം. 22 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും കാര്യമായ നേട്ടമുണ്ടാക്കാൻ പാർട്ടിക്കു കഴിഞ്ഞില്ല. എന്നാൽ ചില മണ്ഡലങ്ങളിൽ പാർട്ടിയുടെ വോട്ട് ശതമാനം രണ്ടക്കത്തിൽ എത്തി. ചെന്നൈ സെൻട്രൽ, സൗത്ത്, നോർത്ത്, കോയന്പത്തൂർ എന്നി മണ്ഡലങ്ങളിലാണ് പാർട്ടിയുടെ വോട്ട് ശതമാനം രണ്ടക്കം കണ്ടത്. മറ്റു മണ്ഡലങ്ങളിൽ ദുർബലമായിരുന്നു പാർട്ടിയുടെ സ്ഥിതി. ഇവിടങ്ങളിൽ എല്ലാ സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശുപോയി. നേരത്തെ, പ്രചാരണ സമയത്ത് കമൽഹാസന്റെ യോഗങ്ങളിൽ ആളുകൾ പോലും ഉണ്ടായിരുന്നില്ല. 2006 നിയമസഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ച് നടൻ വിജയകാന്തിന്റെ പാർട്ടി അന്ന് 10 ശതമാനത്തിൽ അധികം വോട്ട് നേടിയിരുന്നു. മധുരയിൽ ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിനൊപ്പമാണ് കമലിന്റെ പാർട്ടിയുടെ വോട്ട് ഷെയർ. ഇവിടെ ഇരുപാർട്ടികൾക്കും എട്ടു ശതമാനം വോട്ട് ലഭിച്ചു. തിരുപ്പുർ, സേലം, പൊള്ളാച്ചി…
Read Moreമോദി പ്രധാനമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും; മന്ത്രിമാരായി മുതിർന്ന നേതാക്കളും
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എന്‍ഡിഎ സര്‍ക്കാര്‍ അടുത്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ മോദിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനായി രാജ്നാഥ് സിംഗ് തന്നെ തുടരുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും മന്ത്രിസഭയിൽ ഉണ്ടാകും.
Read Moreമോദി കാബിനറ്റിൽ അമിത് ഷാ ധനമന്ത്രി?; ജയ്റ്റ്ലി, രവിശങ്കർ പ്രസാദ് പുറത്തേക്ക്
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വരവിൽ ബിജെപി അധ്യക്ഷൻ അമിത് ഷായെ കാബിനറ്റിൽ ഉൾപ്പെടുത്തിയേക്കുമെന്നു റിപ്പോർട്ട്. അരുണ്‍ ജയ്റ്റ്ലി കൈകാര്യം ചെയ്തിരുന്ന ധനകാര്യ വകുപ്പ് അമിത് ഷായ്ക്കു നൽകുമെന്നാണു സൂചന. നിലവിലെ കാബിനറ്റിൽ മോദി മാറ്റം വരുത്തും. സഹമന്ത്രിമാരായി പുതുമുഖങ്ങളെ ഉൾപ്പെടുത്തും. പ്രഫഷണലുകളായ ചിലരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിലേക്കും. 2014 വിജയത്തേക്കാൾ കാബിനറ്റ് പദവികൾ നൽകുന്നതിൽ ഇക്കുറി മോദിക്കു കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. 2014-ൽ അന്നത്തെ ബിജെപി അധ്യക്ഷൻ രാജ്നാഥ് സിംഗിൽനിന്നും ആർഎസ്എസ് നേതൃത്വത്തിൽനിന്നും മോദിക്കു നിർദേശങ്ങൾ സ്വീകരിക്കേണ്ടിയിരുന്നു. എന്നാൽ ഇക്കുറി അതിന്റെ ആവശ്യം വരില്ല. അമേഠിയിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് കൂടുതൽ മെച്ചപ്പെട്ട വകുപ്പ് ലഭിച്ചേക്കും. ലോക്സഭാ സ്പീക്കർ സ്ഥാനം സ്മൃതിക്കു നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്. സുഷമ സ്വരാജ്, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി എന്നിവർക്ക് അവർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ…
Read Moreനിങ്ങൾ അതു നേടിക്കഴിഞ്ഞിരിക്കുന്നു; മോദിയെ അഭിനന്ദിച്ച് സ്റ്റൈൽ മന്നൻ
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ മിന്നും വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് തമിഴ്സൂപ്പർ താരം രജനികാന്ത്. “പ്രിയപ്പെട്ട നരേന്ദ്ര മോദി, ഹൃദയം നിറഞ്ഞ ആശംസകൾ, നിങ്ങൾ അതു നേടിക്കഴിഞ്ഞിരിക്കുന്നു..’ രജനികാന്ത് ട്വിറ്ററിൽ കുറിച്ചു. Respected dear @narendramodi ji hearty congratulations … You made it !!! God bless. — Rajinikanth (@rajinikanth) May 23, 2019
Read Moreഅടുത്ത ലക്ഷ്യം കേരളമെന്നു ബിജെപി; പശ്ചിമ ബംഗാളിൽ നടപ്പിലാക്കിയ തന്ത്രം കേരളത്തിൽ പ്രയോഗിക്കും
ന്യൂഡൽഹി: ബിജെപിയുടെ അടുത്ത ലക്ഷ്യം കേരളമാണെന്ന് പാർട്ടി വക്താവ് ജി.വി.എൽ. നരസിംഹറാവു. ബംഗാളും ഒഡീഷയും പിടിച്ച തരത്തിൽ കേരളവും പിടിക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും റാവു പറഞ്ഞു. ഇനി ദക്ഷിണേന്ത്യയാണ് പാർട്ടിയുടെ ലക്ഷ്യം. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. പശ്ചിമ ബംഗാളിലും ഒഡീഷയും ബിജെപി നടപ്പിലാക്കിയ തന്ത്രമായിരിക്കും കേരളത്തിലും നടപ്പാക്കുകയെന്നും റാവു പറഞ്ഞു. ബംഗാളിൽ 24 സീറ്റിലും ഒഡീഷയിൽ ഏഴുസീറ്റിലും ലീഡ് നേടാൻ ബിജെപിക്കു കഴിഞ്ഞു. കേരളത്തിൽ 20 സീറ്റിൽ 19 എണ്ണത്തിലും കോണ്‍ഗ്രസ് സഖ്യമാണ് മുന്നിട്ടു നിൽക്കുന്നത്.
Read Moreഅമേഠി വിട്ട് വയനാട്ടിലേക്ക് രാഹുൽ ഓടിയത് തോൽവിഭയന്ന്; ബിജെപിയുടെ ആരോപണം ശരിയാവുന്നു; വോട്ട് തൂത്തുവാരി സ്മൃതിയുടെ മുന്നേറ്റം
ന്യൂഡൽഹിക കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 20,000 വോട്ടുകൾക്ക് പിന്നിൽ. ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. വയനാട്ടിൽ ഭൂരിപക്ഷം ഒരു ലക്ഷം പിന്നിടുന്പോഴാണ് അമേഠിയിൽ പിന്നിലായത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ രാഹുൽ ലീഡ് നേടിയിരുന്നെങ്കിലും പിന്നീട് സ്മൃതി ഇറാനി ലീഡ് നേടുകയായിരുന്നു. ഇരു സ്ഥാനാർഥികളും ശക്തമായി ഏറ്റുമുട്ടിയ മണ്ഡലമാണ് അമേഠി. തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിൽ സ്ഥാനാർഥിയായതെന്നു ബിജെപി ആരോപിച്ചിരുന്നു
Read More