കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ തകർന്നടിഞ്ഞ് ഇടതുപക്ഷം. നാലിടങ്ങളിൽ മാത്രമാണ് അവർ ലീഡ് ചെയ്യുന്നത്. ദേശീയപദവി പോലും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇടതുപക്ഷ പാർട്ടികൾ. വോട്ടെണ്ണലിൽ പശ്ചിമബംഗാളിൽ അവർ രംഗത്തുപോലുമില്ല. തമിഴ്നാട്ടിലെ ഡിഎംകെ സഖ്യത്തിൽ മാത്രമാണ് ഇടതുകക്ഷികൾക്ക് അൽപ്പമെങ്കിലും ആശ്വാസമുള്ളത്. കേരളത്തിൽ 19 മണ്ഡലങ്ങളിലും ഇടതുപക്ഷം പിന്നിലാണ്. ആലപ്പുഴയിൽ എ.എം. ആരിഫ് മാത്രമാണ് ലീഡ് ചെയ്യുന്നത്. ബംഗാളിൽ 35 വര്ഷം ഭരിച്ച സിപിഎം ഇപ്പോള് അവിടെ തൃണമൂലിനും ബിജെപിക്കും കോണ്ഗ്രസിനും പിറകേ നാലാം സ്ഥാനത്താണ് നിൽക്കുന്നത്.
Read MoreCategory: INDIA 360
പ്രിയങ്കയെത്തിയിട്ടും താമരയ്ക്ക് വാട്ടമില്ല; 300 മാർക്ക് പിന്നിട്ട് ബിജെപിയുടെ അവിശ്വസനീയ കുതിപ്പ്; ഭരണം ഒറ്റയ്ക്കോ?
ന്യൂഡൽഹി: കേവലഭൂരിപക്ഷത്തിനും അപ്പുറം 300 മാർക്ക് പിന്നിട്ട് ബിജെപി. ഉത്തരേന്ത്യയിൽ നടത്തിയ മികച്ച പ്രകടനമാണ് ബിജെപിക്കു സഹായകമാകുന്നത്. ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടാൻ കഴിയുമോ എന്നാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്. അതേസമയം, കോണ്ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 100 സീറ്റ് പിന്നിട്ടെങ്കിലും കേവലഭൂരിപക്ഷം എന്ന കടന്പയിലേക്ക് കോണ്ഗ്രസ് ഒരിക്കലും എത്തുന്നില്ല. കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രകടനമാണ് കോണ്ഗ്രസിനെ തുണയ്ക്കുന്നത്. കേരളത്തിൽ 20 സീറ്റുകളിലും യുഡിഎഫ് മുന്നിട്ടുനിൽക്കുകയാണ്.
Read Moreഅച്ഛന്റെ വാക്കുകൾ അറംപറ്റുന്നു; അവസാനം രാഹുലിന് എതിരായി മത്സരിക്കാൻ എത്തിയ തുഷാറിന് കെട്ടിവച്ച കാശ് നഷ്ടമായേക്കും
കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് കെട്ടിവച്ച കാശുപോയേക്കും. വോട്ടെണ്ണൽ തുടങ്ങി ആദ്യ ഒരു മണിക്കൂർ പിന്നിടുന്പോൾ മൂന്നാം സ്ഥാനത്തായ തുഷാറിന് രണ്ടായിരം വോട്ടു പോലും ലഭിച്ചിട്ടില്ല. അതേസമയം, രാഹുൽ ഗാന്ധി ഇരുപതിനായിരത്തിലധികം വോട്ടിന്റെ ലീഡ് നേടിക്കഴിഞ്ഞു.
Read Moreസ്വന്തം വോട്ടുപോലും ചെയ്യാതെ തൃശൂർ എടുക്കാനുള്ള സുരേഷ് ഗോപിയുടെ മോഹത്തിന് വോട്ടർമാർ നൽകിയ പണി പ്രതാപനിലൂടെയോ?
തൃശൂർ: തൃശൂരിൽ ബിജെപി സ്ഥാനാർഥിയും എംപിയുമായ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനാണ് ഇവിടെ ലീഡ് ചെയ്യുന്നത്. പ്രതാപന് ഇപ്പോൾ 3000-ൽ ഏറെ വോട്ടുകളുടെ ലീഡുണ്ട്. എൽഡിഎഫിന്റെ രാജാജി മാത്യു തോമസ് രണ്ടാം സ്ഥാനത്തുണ്ട്.
Read Moreട്വന്റി 20 യിലേക്ക് യുഡിഎഫ്; 19 ഇടത്ത് യുഡിഎഫ്, ഒരിടത്ത് എൽഡിഎഫ്, എൻഡിഎ ഒരിടത്തുമില്ല
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ ആദ്യഫല സൂചനകൾ പുറത്തുവരുന്പോൾ യുഡിഎഫിന് വ്യക്തമായ മേൽക്കൈ. 19 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. ഒരിടത്ത് എൽഡിഎഫും മുന്നിട്ടു നിൽക്കുന്നു. അതേസമയം, പോസ്റ്റൽ ബാലറ്റ് എണ്ണിയപ്പോൾ മുന്നിലെത്തിയ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ പിന്നീട് പിന്നിലേക്ക് പോയി. യുഡിഎഫ് സ്ഥാനാർഥി ശശി തരൂരാണ് ഇപ്പോൾ ഇവിടെ ലീഡ് ചെയ്യുന്നത്.
Read Moreരാജ്യം ഉറ്റുനോക്കുന്ന അമേഠിയിൽ സ്മൃതി ഇറാനിക്ക് ലീഡ്; രാഹുൽ ഗാന്ധി പിന്നിലേക്ക്
ന്യൂഡൽഹി: അമേഠിയിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ. ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ വോട്ടെണ്ണിയപ്പോൾ സ്മൃതി ഇറാനി പിന്നിലായിരുന്നു. ഇരു സ്ഥാനാർഥികളും ശക്തമായി ഏറ്റുമുട്ടിയ മണ്ഡലമാണ് അമേഠി. തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിൽ സ്ഥാനാർഥിയായതെന്നു ബിജെപി ആരോപിച്ചിരുന്നു.
Read Moreപോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങി; എൽഡിഎഫ് 9 ഇടങ്ങിൽ മുന്നേറുന്നു;തിരുവനന്തപുരത്ത് കുമ്മനം രാജശേഖൻ മുന്നിലേക്ക് തന്നെ
കേരളത്തിലെ പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങുമ്പോൾ എൽഡിഎഫ് 9 ഇടങ്ങളിലും യുഡിഎഫ് ഏഴിടങ്ങളിലും വീതം മുന്നിൽ. തിരുവനന്തപുരത്ത് ബിജെപിക്ക് ലീഡ് . കണ്ണൂരിൽ പി.കെ.ശ്രീമതിയും മലപ്പുറത്ത് കെ.കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറും മുന്നിൽ. ചാലക്കുടിയിൽ ഇന്നസെന്റ് പിന്നിൽ തന്നെ. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് മുന്നിൽ. കൊല്ലത്ത് എൻ. കെ പ്രേമചന്ദ്രൻ മുന്നിൽ.
Read Moreഇനി മണിക്കൂറുകള് മാത്രം! നെഞ്ചിടിപ്പേറി മുന്നണികൾ; ആകാംക്ഷയോടെ ജനങ്ങൾ; കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന സൂചന
സാബു ജോണ് തിരുവനന്തപുരം: ഒരു മാസമായി വോട്ടുപെട്ടിയിലിരിക്കുന്ന ജനഹിതമറിയാൻ ഇനി ഒരു ദിവസം മാത്രം. ഫലമറിയാനുള്ള ആകാംക്ഷയോടെ ജനങ്ങൾ കാത്തിരിക്കുമ്പോൾ നെഞ്ചിടിപ്പിലാണു മുന്നണികൾ. പാർട്ടി സംവിധാനങ്ങളിലൂടെ നടത്തിയ വിലയിരുത്തലുകളിൽ ആരും പിശുക്കു കാട്ടിയില്ല. ഇരുപതിൽ ഇരുപതുമെന്നു യുഡിഎഫ് പറഞ്ഞപ്പോൾ പതിനെട്ടു സീറ്റിലാണ് ഇടതുമുന്നണിയുടെ വിജയപ്രതീക്ഷ. ബിജെപിയാകട്ടെ ഏതാനും സീറ്റുകൾ നേടി കേരളത്തിൽ അക്കൗണ്ട് തുറക്കൽ ആഘോഷമാക്കുമെന്നും പറയുന്നു. എക്സിറ്റ് പോളുകൾ പൊതുവേ യുഡിഎഫിനു മുൻതൂക്കം പറഞ്ഞപ്പോൾ രണ്ട് എക്സിറ്റ് പോളുകൾ എൽഡിഎഫിന് പകുതിയിലേറെ സീറ്റുകൾ നൽകി. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന സൂചനയാണു മിക്ക എക്സിറ്റ് പോളുകളും പ്രകടിപ്പിക്കുന്നത്. മുൻകാലങ്ങളിൽ എക്സിറ്റ് പോളുകൾ ഫലിക്കാതെ പോയ ചരിത്രം ചൂണ്ടിക്കാട്ടി അദ്ഭുതങ്ങൾ പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. കേന്ദ്രത്തിൽ ബിജെപിയുടെ തുടർഭരണം പ്രവചിക്കുന്നതു കൊണ്ടുതന്നെ എക്സിറ്റ് പോളുകളിൽ അമിതമായി ആഹ്ലാദിക്കാൻ യുഡിഎഫിനും കഴിയുന്നില്ല. തെരഞ്ഞെടുപ്പുരംഗത്തുനിന്നുള്ള റിപ്പോർട്ടുകൾ സൂചനയാക്കാമെങ്കിൽ യുഡിഎഫിനു മുൻതൂക്കമുണ്ട്. അവർക്ക്…
Read Moreപെരുമാറ്റ ചട്ടലംഘനം: മായാവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി
ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി അധ്യക്ഷ മായാവതി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ബിജെപി ആരോപിച്ചു. മായാവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിച്ചശേഷവും മായാവതി ട്വിറ്ററിലൂടെ വോട്ട് അഭ്യർഥിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി രംഗത്തെത്തിയത്.
Read Moreബിജെപി ഇടപെടലില്ലാതെ തെരഞ്ഞെടുപ്പ് നടത്തണം; തെര.കമ്മീഷനെ കത്തിൽ കുത്തി മമത
കോൽക്കത്ത: ബിജെപിയുടേയും കേന്ദ്രസർക്കാരിന്റെയും ഇടപെടൽ കൂടാതെ സംസ്ഥാനത്ത് സമാധാനപരവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇക്കാര്യം ആവശ്യപ്പെട്ട് മമത തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. പൊതുതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ആരംഭിക്കുന്നതിനു തലേന്നാണ് മമത മുഖ്യതെര.കമ്മീഷൻ സുനിൽ അറോറയ്ക്കു കത്തെഴുതിയത്. സംസ്ഥാനത്ത് സമാധാനപരവും നിഷ്പക്ഷവും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇടപെടലും ഇല്ലാതെയുള്ള തെരഞ്ഞെടുപ്പ്, തെര. കമ്മീഷൻ ഉറപ്പ് വരുത്തണമെന്ന് മമത കത്തിൽ ആവശ്യപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങളെയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെയും സംരക്ഷിക്കുകയും പ്രതിപക്ഷപാർട്ടികൾക്ക് അർഹിക്കുന്ന ബഹുമാനം നൽകുകയും വേണമെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇടപെടലിൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വേളയിൽ നിരവധി നിയമവിരുദ്ധമായ, ഭരണഘടനാ വിരുദ്ധമായ, പക്ഷപാതപരമായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാന ഭരണകൂടവും അതിന്റെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും അവഹേളനത്തിനും ആക്രമണത്തിനും വിധേയമായിട്ടുണ്ടെന്നും മമത കത്തിൽ പറയുന്നു.
Read More