നിയാസ് മുസ്തഫ കർണാടകയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുണ്ഡഗോലി, ചിഞ്ചോലി മണ്ഡലങ്ങളിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം പരാജയം മണക്കുന്നു ? മേയ് 19നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഉപതെരഞ്ഞെടുപ്പ്. ഇവിടെ പരാജയപ്പെട്ടാൽ സഖ്യ സർക്കാരിന്റെ പതനത്തിലേക്കായിരിക്കും കാര്യങ്ങൾ നീങ്ങുകയെന്ന് ഉറപ്പിക്കാം. ഇതോടൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും സഖ്യസർക്കാരിന്റെ ഭാവി തീരുമാനിക്കും. കർണാടകയിൽ ആകെയുള്ള 28 ലോക്സഭാ സീറ്റിൽ 2014ൽ ബിജെപി നേടിയത് 17 സീറ്റാണ്. കോൺഗ്രസ് ഒന്‍പതും ജെഡിഎസ് രണ്ടും. ഈ സീറ്റുനിലയിൽ കുറവുവന്നാൽ കോൺഗ്രസ്-ജെഡി എസ് സഖ്യത്തിന്റെ കെട്ടുറപ്പിനെ അതു ബാധിക്കും. ഇതെല്ലാം മുന്നിൽ കണ്ടാണ് ബിജെപി കർണാടക അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ നീക്കം. മേയ് 23 കഴിയുന്പോൾ കർണാടകയിൽ ഭരണമാറ്റം ഉണ്ടാവുമെന്നാണ് യെദ്യൂരപ്പ പറയുന്നത്. 2018ലാണ് കർണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 224അംഗ കർണാടക…
Read MoreCategory: INDIA 360
ആകാശത്തും ഭൂമിയിലുമായി പ്രചാരണത്തിന് മോദി പാഞ്ഞത് ഒരു ലക്ഷം കിലോമീറ്റർ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത് 142 റാലികളിൽ. അവസാന 50 ദിവസത്തെ കണക്കാണിതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ അറിയിച്ചു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ 282 സീറ്റ് നേടി ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി. ഇക്കുറി 300 സീറ്റ് പാർട്ടിക്ക് ലഭിക്കുമെന്നാണ് അമിത് ഷാ പറയുന്നത്. മാർച്ച് 28-ന് ഉത്തർപ്രദേശിലെ മീററ്റിൽ നടത്തിയ റാലിയോടെയാണ് മോദിയുടെ പ്രചാരണം ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്പോൾ ഒരു ലക്ഷത്തിലധികം കിലോമീറ്റർ ദൂരം പ്രധാനമന്ത്രി ഇന്ത്യയിലുടനീളം ആകാശത്തും കരയിലുമായി യാത്ര ചെയ്തു. 15 ദശലക്ഷം ജനങ്ങളോടു മോദി പ്രസംഗിച്ചു. 10000 ബിജെപി നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി. ഏപ്രിൽ 18-നാണ് മോദി ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചത്. ഗുജറാത്തിലെ അംറേലിയിൽനിന്നു യാത്ര തുടങ്ങിയ മോദി ബഗൽകോട്ട്, ചികോടി (രണ്ടും കർണാടക) വഴി തിരുവനന്തപുരത്ത് എത്തിയാണ് അവസാനിപ്പിച്ചത്.…
Read Moreപ്രജ്ഞയുടെ ഗോഡ്സെ പരാമർശം: മോദി മുതലക്കണ്ണീർ ഒഴുക്കുന്നുവെന്ന് ദിഗ്വിജയ് സിംഗ്
ഭോപ്പാൽ: പ്രജ്ഞാ സിംഗ് താക്കൂറിന്റെ ഗോഡ്സെ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലക്കണ്ണീർ ഒഴുക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. പ്രജ്ഞാ സിംഗിനെ ഭോപ്പാലിൽനിന്നുള്ള ബിജെപി സ്ഥാനാർഥിയാക്കിയത് മോദിയാണ്. മോദിയുടെ മുതലക്കണ്ണീർ പ്രാവർത്തികമാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രജ്ഞാ സിംഗ് താക്കൂറിന്റെ സ്ഥാനാർഥിത്വവും വോട്ടവകാശവും റദ്ദാക്കണം. മഹാത്മാ ഗാന്ധിക്കെതിരെ സംസാരിക്കുന്ന ഓരോ വ്യക്തിയുടേയും വോട്ടവകാശം റദ്ദാക്കണമെന്നും ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ഗോഡ്സെ ദേശസ്നേഹിയാണെന്ന വിവാദ പരാമർശം പ്രജ്ഞ സിംഗ് താക്കൂർ നടത്തിയത്. സംഭവത്തിൽ പ്രജ്ഞയ്ക്കു മാപ്പ് നൽകാനാകില്ലെന്ന് മോദി പ്രതികരിച്ചിരുന്നു.
Read Moreബിജെപിയും ആർഎസ്എസും ഗോഡ്സെ സ്നേഹികൾ: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബിജെപിയും ആർഎസ്എസും ഗോഡ്സെ സ്നേഹികളാണ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രജ്ഞാ സിംഗ് താക്കൂറിനു പിന്നാലെ രണ്ട് ബിജെപി നേതാക്കൾ കൂടി മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് രംഗത്തെത്തിയെന്നും രാഹുൽ പറഞ്ഞു. ഒടുവിൽ എനിക്ക് അത് പിടികിട്ടി. ആർഎസ്എസും ബിജെപിയും ദൈവത്തിന്റെ സ്നേഹിതരല്ല. അവർ ഗോഡ്സെയുടെ സ്നേഹിതരാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയായ പ്രജ്ഞാ സിംഗ് താക്കൂറിനു പുറമേ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ, എംപി നളിൻ കുമാർ കട്ടീൽ എന്നിവരാണ് ഗോഡ്സെ പരാമർശങ്ങൾ നടത്തിയത്. ഇവരെ തള്ളി പാർട്ടി അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തിയിരുന്നു. ഇവരുടെ പരാമർശങ്ങൾ പാർട്ടി അച്ചടക സമതി പരിശോധിക്കുമെന്നും അമിത് ഷാ പറഞ്ഞു. വ്യാഴാഴ്ചയാണ് ഗോഡ്സെ ദേശസ്നേഹിയാണെന്ന വിവാദ പരാമർശം പ്രജ്ഞ സിംഗ് താക്കൂർ നടത്തിയത്. നിമിഷങ്ങൾക്കുള്ളിൽ ഇത് വിവാദമാവുകയും ചെയ്തു. പ്രജ്ഞയെ അനുകൂലിച്ചാണ്…
Read Moreവീരേന്ദ്രകുമാറിനു 23നുശേഷം പാർട്ടി പേരിലും രൂപത്തിലും മാറ്റേണ്ടിവരും; കാരണം ഇതാണ്
ജോണ്സണ് വേങ്ങത്തടം കൊച്ചി: എം. പി വീരേന്ദ്രകുമാറിനു ലോക് താന്ത്രിക ജനതാദൾ എന്ന പേരിലും രൂപത്തിലും മാറ്റം വരുത്തേണ്ടി വരും. ദേശീയതലത്തിലുണ്ടായ ചില നടപടികളുടെ ഭാഗമായിട്ടാണ് ലോക് താന്ത്രിക് ജനതാദളിനു പുതിയ രൂപം സ്വീകരിക്കേണ്ട അവസ്ഥവരുന്നത്. നിലവിൽ കേരള ഘടകത്തിനു ഈ രൂപത്തിൽ തുടരാൻ കഴിയില്ല. പാർട്ടിയുടെ ദേശീയ നേതാവ് ശരത് യാദവ് ബീഹാറിൽ ലാലു പ്രസാദ് യാദവിന്റെ പാർട്ടി ചിഹ്നമായ റാന്തലിൽ മത്സരിച്ചതാണ് പ്രശ്നമായത്. അദ്ദേഹം നിലവിൽ ആർജെഡിയിലാണ്. അതു മൂലം എം. പിവീരേന്ദ്രകുമാറും പാർട്ടിയും വെട്ടിലായി. 23നു ശേഷം കേരളത്തിൽ പാർട്ടിയെ സംബന്ധിച്ചു തീരുമാനമുണ്ടാകും. ഒന്നെങ്കിൽ ലോക് താന്ത്രിക ജനതാദൾ എന്ന പാർട്ടി പിരിച്ചുവിട്ടു പഴയപാർട്ടിയായ സോഷ്യലിസ്റ്റ് ജനതാദൾ എന്ന പേര് സ്വീകരിച്ചു പുനർജീവിപ്പിക്കേണ്ടിവരും. അല്ലെങ്കിൽ ദേശീയ കക്ഷികളുമായി ലയനം. അതിനു ഏറ്റവും അനുയോജ്യമായതു ഉത്തർപ്രദേശിലെ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയാണ്. ഇതിൽ…
Read Moreപോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പോലീസുകാരെ തിരികെ വിളിച്ചു
തിരുവനന്തപുരം: പഞ്ചാബിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പോലീസുകാരെ തിരിച്ചുവിളിച്ചു. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഇവരെ തിരികെ വിളിച്ചതെന്നാണ് വിവരം. എപി ബറ്റാലിയന് എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിൽ ഇന്റലിജന്‍സ് അന്വേഷണത്തില്‍ പരാമര്‍ശമുള്ള മണിക്കുട്ടന് ഉള്‍പ്പെടെയുള്ള പോലീസുകാരെയാണ് തിരികെ വിളിച്ചത്. നിലവില്‍ അന്വേഷണം നേരിടുന്ന ഇവരെ പ്രാഥമിക നടപടിയെന്ന നിലയ്ക്കാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് തിരികെ വിളിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഒരു പോലീസുകാരനെ പോലീസുകാരനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Read Moreമോദി ഭക്തിയോ ഇത് രാജ്യഭക്തിയോ..! തെര.കമ്മീഷനെതിരെ വാളെടുത്ത് കേജരിവാൾ
ന്യൂഡൽഹി: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പു പ്രചാരണം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിക്കെതിരെ ശക്തമായ വിമർശനവുമായി ആം ആദ്മി പാർട്ടി നേതാവു ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ. കമ്മീഷൻ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് കേജരിവാൾ ആരോപിച്ചു. ബംഗാളിൽ പ്രധാനമന്ത്രിയുടെ റാലിക്കു തൊട്ടുപിന്നാലെ രാത്രി 10 ന് തന്നെ എന്തിനുവേണ്ടിയാണ് പ്രചാരണം അവസാനിപ്പിക്കാൻ കമ്മീഷൻ ഉത്തരവിട്ടതെന്ന് അദ്ദേഹം ചോദിച്ചു. പഞ്ചാബിലെ മോഗയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേജരിവാൾ. കമ്മീഷന്റെ നിലപാടിനെ ശക്തമായി അപലപിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ പക്ഷപാതപരമായി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിട്ടില്ല. മുഖ്യമന്ത്രി മമത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ച കേജരിവാൾ മോദിയെ ബംഗാളിലെ ജനം പാഠം പഠിപ്പിക്കുമെന്നും പറഞ്ഞു. കമ്മീഷന്റെ നടപടിയിൽ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. കമ്മീഷന്റെ നടപടി ഭരണഘടനയോടു കാണിക്കുന്ന ക്ഷമിക്കാനാവാത്ത വഞ്ചനയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചപ്പോൾ, മമതാ ബാനർജിക്കെതിരായ ബിജെപി…
Read More“ഗോഡ്സെ ദേശസ്നേഹി’: ബിജെപി നേതൃത്വം പറഞ്ഞിട്ടും മാപ്പുപറയാതെ പ്രജ്ഞാസിംഗ്
ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയായിരുന്നെന്ന പരാമർശത്തിൽ മാപ്പു പറയാതെ ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിംഗ് താക്കൂർ. പ്രസ്താവന വിവാദമായതോടെ പ്രജ്ഞ പരസ്യമായി മാപ്പുപറയണമെന്ന് ബിജെപി നിർദേശിച്ചെങ്കിലും അവർ അതിനു തയാറായില്ല. തന്റെ പോരാട്ടം ബിജെപിക്കൊപ്പമാണെന്നും ബിജെപിയുടെ നയമാണ് തന്റെ നയമെന്നു പറയുകയും മാത്രമാണ് പ്രജ്ഞ ചെയ്തത്. നേരത്തെ, പ്രജ്ഞ മാപ്പുപറഞ്ഞതായി ബിജെപി മധ്യപ്രദേശ് വക്താവ് അറിയിച്ചിരുന്നു ഗോഡ്സെ ഹിന്ദു തീവ്രവാദിയാണെന്ന നടൻ കമൽഹാസന്റെ പ്രസ്താവനയോടു പ്രതികരിക്കവെയാണ് പ്രജ്ഞാ സിംഗ് ഗാന്ധിജിയുടെ ഘാതകനായ ഗോഡ്സെയെ പുകഴ്ത്തിയത്. ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു, അദ്ദേഹത്തെ ഭീകരൻ എന്നു വിളിക്കുന്നവർക്ക് ഈ തെരഞ്ഞെടുപ്പിൽ തക്കതായ മറുപടി ലഭിക്കുമെന്നുമായിരുന്നു പ്രജ്ഞാ സിംഗിന്റെ പരാമർശം. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവർ ആത്മപരിശോധന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. പിന്നാലെ പ്രജ്ഞയെ തള്ളി ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തി. പ്രജ്ഞയുടെ പ്രസ്താവനയെ അപലപിക്കുന്നെന്നും പ്രസ്താവന പിൻവലിച്ച്…
Read Moreപ്രധാനമന്ത്രി പദം വേണമെന്നില്ല; എൻഡിഎ വരാതിരിക്കുകയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ്
പാറ്റ്ന: എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്താതിരിക്കാൻ പ്രതിപക്ഷ കക്ഷികളുമായി ഏതു നീക്കത്തിനും തയാറെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എൻഡിഎ വീണ്ടും അധികാരത്തിൽ എത്തുന്നത് തടയുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിലും പ്രശ്നമില്ലെന്നും പാറ്റ്നയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷ കക്ഷികൾക്കിടയിൽ ധാരണയായാൽ നേതൃത്വം ഏറ്റെടുക്കാൻ തയാറാണെന്നും ഗുലാം നബി ആസാദ് വിശദമാക്കി. മേയ് 21 ന് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് മയപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ല എന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി പദം അടക്കം മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
Read Moreപോലീസുകാരുടെ തപാൽ വോട്ട്; കൂടുതൽ സമയം തേടി ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: പോലീസുകാരുടെ തപാൽവോട്ടുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ റിപ്പോർട്ട് കൈമാറി. തപാൽവോട്ടിൽ ഭാഗിക ക്രമക്കേട് നടന്നതായും സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഡിജിപി തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് കൈമാറിയത്. വോട്ടെണ്ണൽ ദിനത്തിന്റെ തലേന്നു വരെ തപാൽ ബാലറ്റ് കൈമാറാൻ അവസരമുള്ളതിനാൽ അന്വേഷണത്തിനു കൂടുതൽ സമയം വേണമെന്നാണു റിപ്പോർട്ടിൽ പ്രധാനമായി നിർദേശിക്കുന്നത്.എന്നാൽ, ഇതുവരെയുള്ള അന്വേഷണത്തിൽ ഐആർ ബറ്റാലിയനിലെ തപാൽ വോട്ട് ക്രമക്കേടു വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു കാരണക്കാരായവർക്കെതിരേ കേസെടുക്കുകയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
Read More