കോൽക്കത്ത: പശ്ചിമബംഗാളിലെ ഒന്പതു ലോക്സഭാ മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച അവസാനിക്കേണ്ടിയിരുന്ന പരസ്യപ്രചാരണം ഇന്നു രാത്രി പത്തിന് അവസാനിക്കുന്നത്. ഞായറാഴ്ചയാണു വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു സ്ഥലങ്ങളിൽ ഇന്ന് റാലി നടത്തും. ഭരണഘടനയുടെ 324-ാം വകുപ്പ് നൽകുന്ന അധികാരങ്ങളുപയോഗിച്ച് രാജ്യത്ത് ആദ്യമായാണ് പരസ്യ പ്രചാരണം നേരത്തേ അവസാനിപ്പിക്കാൻ തെര. കമ്മീഷൻ തീരുമാനമെടുത്തത്. അതേസമയം, ബിജെപിയുടെ താത്പര്യപ്രകാരമാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെന്ന് തൃണമൂൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നു.
Read MoreCategory: INDIA 360
തെളിയിച്ചാൽ രാഷ്ട്രീയം വിടാൻ തയാർ; മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് സ്റ്റാലിൻ
ചെന്നൈ: ഡിഎംകെ ബിജപിയുമായി ചർച്ചകളിലാണെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ തമിഴിസൈ സൗന്ദർരാജന്റെ പരാമർശം തള്ളി ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ. ഇത്തരത്തിൽ സഖ്യചർച്ചകൾ നടത്തിയെന്നു തെളിയിച്ചാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയാറാണെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രി മോദിയോ, തമിഴിസൈ സൗന്ദർരാജനോ താൻ തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ചു ചർച്ച നടത്തിയെന്നു തെളിയിച്ചാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയാറാണ്. അവർ ഇതിൽ പരാജയപ്പെട്ടാൽ അവരും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും സ്റ്റാലിൻ വെല്ലുവിളിച്ചു. തമിഴിസൈ പറഞ്ഞത് നുണയാണെന്നും തോൽവിയുടെ വക്കിൽ നിൽക്കുന്പോൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതു ബിജെപിയുടെ പതിവ് പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച തമിഴിസൈ ഇത്തരത്തിൽ തരംതാഴുന്നത് വേദാനാജനകമാണെന്നു പറഞ്ഞ സ്റ്റാലിൻ, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യമായി ഉയർത്തിക്കാട്ടിയത് ഡിഎംകെയാണെന്നും കൂട്ടിച്ചേർത്തു. തൂത്തുക്കുടിയിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് സ്റ്റാലിൻ ബിജെപിയുമായി ചർച്ചകളിലാണെന്ന് തമിഴിസൈ പറഞ്ഞത്.
Read Moreമൂന്നാം മുന്നണി ഭരിക്കും, കോണ്ഗ്രസിനു വേണമെങ്കിൽ പിന്തുണയ്ക്കാമെന്ന് ടിആർഎസ്
ഹൈദരാബാദ്: കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാൻ പ്രാദേശിക പാർട്ടികളുടെ മുന്നണിയെ കോണ്ഗ്രസിനു വേണമെങ്കിൽ പിന്തുണയ്ക്കാമെന്ന് ടിആർഎസ്. രാഹുൽ ഗാന്ധിയെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തില്ലെന്ന നിബന്ധനയോടെയാണ് ഈ ക്ഷണം. കഴിഞ്ഞ വർഷം മുതൽ പ്രാദേശിക പാർട്ടികളെ കൂട്ടിച്ചേർത്ത് മൂന്നാം മുന്നണി രൂപീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ശ്രമിച്ചിരുന്നെങ്കിലും മമത ബാനർജി ഒഴിച്ചുള്ള നേതാക്കൾ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെയാണ് കോണ്ഗ്രസുമായും സഖ്യമാകാം എന്ന നിലപാടിലേക്ക് ടിആർഎസ് എത്തുന്നത്. മൂന്നാം മുന്നണി കേന്ദ്രത്തിൽ സർക്കാരുണ്ടാക്കുമെന്നു തന്നെയാണ് റാവു വിശ്വസിക്കുന്നതെന്നും ഇനി ഭൂരിപക്ഷം തികഞ്ഞില്ലെങ്കിൽ കോണ്ഗ്രസിനെ പുറത്തുനിന്നു പിന്തുണയ്ക്കാൻ അനുവദിക്കുമെന്നുമാണ് ടിആർഎസ് വക്താവ് ആബിദ് റസൂൽ ഖാൻ പറയുന്നത്.
Read Moreപശ്ചിമബംഗാളിലെ സംഘർഷാവസ്ഥ: തെര. കമ്മീഷൻ അടിയന്തര യോഗം ചേരും
കോൽക്കത്ത: പശ്ചിമബംഗാളിൽ അമിത്ഷായുടെ റോഡ് ഷോയ്ക്കിടെ വ്യാപക സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ തെര. കമ്മീഷൻ അടിയന്തര യോഗം ചേരും. ഇന്നു രാവിലെ 11ന് കോൽക്കത്തയിൽ യോഗം ചേരാനാണ് തീരുമാനം. ചൊവ്വാഴ്ച രാത്രി കോൽക്കത്ത നഗരത്തിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ബിജെപി നേതാക്കൾ മമതയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. അമിത്ഷായുടെ റോഡ്ഷോയ്ക്കിടെ ബിജെപി പ്രവർത്തകരും ഇടതുപക്ഷത്തിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും വിദ്യാർഥി വിഭാഗക്കാരും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. പിന്നീട് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
Read Moreബംഗാളിൽ ഷായ്ക്കു പിന്നാലെ യോഗിക്കും പൂട്ട്; റാലിക്ക് അനുമതി നിഷേധിച്ചു
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിനു പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിക്കും അനുമതി റദ്ദാക്കി. സൗത്ത് കോൽക്കത്തയിലെ റാലിക്ക് നൽകിയ അനുമതിയാണ് റദ്ദാക്കിയതെന്ന് ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ പറഞ്ഞു. പശ്ചിമ ബംഗാളിൽ ജനാധിപത്യം എന്നത് ഒരു തമാശയാണെന്നും അദ്ദേഹം പറഞ്ഞു. ജാദവ്പുരിൽ അവസാന നിമിഷമാണ് അമിത് ഷായുടെ റാലിക്ക് അനുമതി നിഷേധിച്ചത്. ഇപ്പോൾ യോഗിയുടെ റാലിക്കും അനുമതി നിഷേധിച്ചു. തൃണമൂൽ കോണ്ഗ്രസ് ഏജന്റുമാരെ പോലെയാണ് ഇവിടെ പ്രാദേശിക ഭരണകൂടം പ്രവർത്തിക്കുന്നതെന്നും ദിയോധർ കുറ്റപ്പെടുത്തി. 19ന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായാണ് അമിത് ഷായും യോഗിയും ഇവിടെ എത്താനിരുന്നത്. അതേസമയം, മമത സർക്കാരിന്റെ നീക്കത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
Read Moreമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച മായാവതി മാപ്പ് പറയണമെന്ന് ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച ബിഎസ്പി അധ്യക്ഷ മായാവതി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കേന്ദ്രസർക്കാർ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നു. സ്ത്രീകളുമായി പാർട്ടിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും അവർ പറഞ്ഞു. മായാവതിയുടെ പ്രസ്താവന ഞെട്ടിച്ചു. പാർട്ടിയിൽ തങ്ങൾ എല്ലാവരും സുരക്ഷിതരാണ്. നല്ല ബന്ധമാണ് പ്രവർത്തകർക്കിടയിലുള്ളത്. മോദിയെയും സ്ത്രീകളെയും അപമാനിച്ച മായാവതി മാപ്പ് പറയണമെന്നും സീതാരാമൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച ആളാണ് നരേന്ദ്ര മോദിയെന്നായിരുന്നു മായാവതിയുടെ പ്രസ്താവന. ബിജെപി നേതാക്കളുടെ ഭാര്യമാര്ക്ക് മോദിയെ ഭയമാണെന്നും തങ്ങളെ ഭര്ത്താക്കന്മാരില് നിന്ന് മോദി വേര്പ്പെടുത്തിയേക്കുമെന്ന് അവര് ഭയക്കുന്നതായും മായാവതി ആരോപിച്ചു. വിഷയത്തില് മോദി നീചമായ രാഷ്ട്രീയമാണ് കളിക്കുന്നത്. ഭാര്യയെ ഉപേക്ഷിച്ച മോദി ഒരിക്കലും സ്ത്രീകളെ ബഹുമാനിച്ചിട്ടില്ലെന്നും മായാവതി പറഞ്ഞു. മായാവതിക്കെതിരെ അരുൺ ജയ്റ്റ്ലി ഉൾപ്പെടെ നിരവധി നേതാക്കൾ രംഗത്തെത്തി.
Read Moreകമൽഹാസന്റെ നാവരിയണം; തീവ്രവാദത്തിനു മതമില്ല; ഗോഡ്സെയെ ഹിന്ദു ഭീകരനാക്കിയതിനെതിരേ തമിഴ് മന്ത്രി
ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന്റെ നാവരിയണമെന്ന് തമിഴ്നാട് മന്ത്രി കെ.ടി. രാജേന്ദ്ര ബാലാജി. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെ ഹിന്ദു ഭീകരവാദിയായിരുന്നെന്ന കമലിന്റെ പരാമർശത്തിലാണ് മന്ത്രിയുടെ പ്രതികരണം. മക്കൾ നീതി മയ്യത്തിന് വിലക്കേർപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവാണെന്ന് അയാൾ പറഞ്ഞു. അയാളുടെ ആ നാവരിയണം. തീവ്രവാദത്തിനു മതമില്ല, ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഇല്ല- ബാലാജി പറഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു. തമിഴ്നാട്ടിലെ അറവാകുറിച്ചി നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സംസാരിക്കവെയാണ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി മഹാത്മാ ഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്സെയാണെന്ന് കമൽഹാസൻ പറഞ്ഞത്. ഇതൊരു മുസ്ലിം ഭൂരിപക്ഷ മേഖല ആയതുകൊണ്ടല്ല ഞാൻ ഇങ്ങനെ പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെ ഉള്ളതുകൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദിയെന്നത്…
Read Moreനാഥുറാം ഗോഡ്സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദിയെന്ന് കമൽഹാസൻ
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി മഹാത്മാ ഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്സെയാണെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. തമിഴ്നാട്ടിലെ അറവാകുറിച്ചി നിയമസഭാ മണ്ഡലത്തിൽ മക്കൾ നീതി മയ്യം സ്ഥാനാർഥി എസ്. മോഹൻ രാജിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു മുസ്ലിം ഭൂരിപക്ഷ മേഖല ആയതുകൊണ്ടല്ല ഞാൻ ഇങ്ങനെ പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെ ഉള്ളതുകൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദിയെന്നത് ഒരു ഹിന്ദുവാണ്. പേര് നാഥുറാം ഗോഡ്സെ- കമൽ പറഞ്ഞു. വിവിധ മതവിശ്വാസങ്ങൾ സഹവർത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയാണു താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പതാകയിൽ മൂന്നു നിറങ്ങളും നിലനിൽക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. താനൊരു നല്ല ഇന്ത്യക്കാരനാണ്. അഭിമാനത്തോടെ അതെവിടെയും വിളിച്ചുപറയാൻ മടിയില്ലെന്നും കമൽഹാസൻ പറഞ്ഞു.
Read More“ബൂത്ത് പിടിത്തം’ വീഡിയോയിൽ; ബട്ടൻ അമർത്തിയ പോളിംഗ് ഏജന്റ് അറസ്റ്റിൽ
ഫരീദാബാദ്: വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച പോളിംഗ് ഏജന്റ് അറസ്റ്റിൽ. ഡൽഹിക്കു സമീപത്തെ ഫരീദാബാദിലാണു സംഭവം. ഏജന്റ് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ട്വിറ്ററിൽ എത്തിയതോടെയാണ് അറസ്റ്റ്. ഫരീദാബാദിലെ പ്രിതാലയിലെ പോളിംഗ് ബൂത്തിലാണു സംഭവം. നീല ടീ ഷർട്ട് ധരിച്ച പോളിംഗ് ഏജന്റ് ഒരു സ്ത്രീ വോട്ട് ചെയ്യാൻ എത്തിയപ്പോൾ എഴുന്നേറ്റ് പോയി വോട്ടിംഗ് മെഷീനിൽ ബട്ടൻ അമർത്തിയ ശേഷം തിരിച്ചുവന്ന് സീറ്റിൽ ഇരിക്കുന്നതായാണ് വീഡിയോയിലുള്ളത്. മറ്റു രണ്ടു സ്ത്രീകൾ വോട്ടു ചെയ്യാൻ എത്തിയപ്പോഴും ഇയാൾ ഇത് ആവർത്തിച്ചു. ഈ സമയത്ത് പോളിംഗ് ഉദ്യോഗസ്ഥർ ആരും തന്നെ മുറിയിൽ ഇയാളെ തടയാൻ ശ്രമിച്ചില്ല. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകൾ ഇയാൾക്കെതിരേ നടപടി ആവശ്യപ്പെട്ടു. ഇതേതുടർന്ന് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കാൻ പോലീസിനോടു നിർദേശിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് ഞായറാഴ്ച വൈകിട്ട് ഇയാളെ അറസ്റ്റ് ചെയ്തു.…
Read Moreപെരുമാറ്റച്ചട്ട ലംഘനം: ഗിരിരാജ് സിംഗിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡൽഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിനു ബിജെപി സ്ഥാനാർഥി ഗിരിരാജ് സിംഗിനു തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. കഴിഞ്ഞ ഏപ്രിൽ 24 ന് നടത്തിയ വിവാദ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് റാലിയിൽ മുസ്ലിം സമുദായത്തി നെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയെന്നാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. “വന്ദേമാതരം ചൊല്ലാത്തവരോടും മാതൃരാജ്യത്തെ ബഹുമാനി ക്കാത്തവരോടും ഈ രാജ്യം പൊറുക്കില്ല. സിമാരിയ ഘട്ടിൽ ജീവൻ വെടിഞ്ഞ എന്റെ പൂർവികർക്ക് ശ്മശാനം വേണ്ടിയിരുന്നില്ല. പക്ഷെ, നിങ്ങൾക്ക് മൂന്നു ചാൺ വേണ്ടിവരും’ എന്നൊക്കെയായിരുന്നു ഗിരിരാജ് പറഞ്ഞത്. കേന്ദ്രമന്ത്രി കൂടിയായ ഗിരിരാജ് സിംഗ് ബിഹാറിലെ ബെഗുസരായി മണ്ഡലത്തിൽനിന്നാണ് ജനവിധിതേടുന്നത്. സിപിഐയുടെ കനയ്യകുമാർ, ആർജെഡിയുടെ തൻവീർ ഹസൻ എന്നിവരാണ് ഗിരിരാജിന്റെ എതിർസ്ഥാനാർഥികൾ.
Read More