ന്യൂഡൽഹി: തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിപക്ഷപാർട്ടികളുടെ സംയുക്ത യോഗത്തിൽനിന്നും ഒഴിഞ്ഞുമാറി മമതാ ബാനർജിയും മായാവതിയും അഖിലേഷ് യാദവും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പ് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരേണ്ടതിന്റെ ആവശ്യമില്ലെന്നാണ് മൂന്നു നേതാക്കളും നിലപാട് എടുത്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ബംഗാളിലെത്തി മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിൽ പങ്കെടുക്കണമെന്ന ആവശ്യപ്പെടാനായിരുന്നു ചന്ദ്രബാബു നായിഡു മമതയെ സന്ദർശിച്ചത്. എന്നാൽ മമതയിൽനിന്നും നിഷേധാത്മക മറുപടിയാണ് ലഭിച്ചത്. ബിഎസ്പി അധ്യക്ഷ മായാവതിയും അതേ അഭിപ്രായമാണ് പങ്കുവച്ചത്. പ്രിപക്ഷത്തിനു അനകൂലമായ തെരഞ്ഞെടുപ്പു ഫലം ഉണ്ടായാൽ അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന ചർച്ച ഒഴിവാക്കാനാണ് മൂവരും യോഗത്തിൽനിന്നും മാറിനിൽക്കുന്നതായാണ് വിവരം. പ്രതിപക്ഷ ഐക്യം സൂക്ഷിക്കാൻ നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും അടുത്ത പ്രധാനമന്ത്രിയെ സംബന്ധിച്ച ചോദ്യങ്ങളിൽനിന്നും ഇവർ അകലം പാലിക്കുകയാണ്. നിലവിൽ മായാവതിക്കും മമതയ്ക്കും പ്രധാനമന്ത്രി പദത്തിൽ നോട്ടമുണ്ട്. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ…
Read MoreCategory: INDIA 360
മോദിയെ പേടിച്ച് കോണ്ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് സ്മൃതി ഇറാനി
ബല്ലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനകീയതയിൽ വിറളി പൂണ്ട കോണ്ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉത്തർപ്രദേശിലെ ബല്ലിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു സ്മൃതിയുടെ പരാമർശം. മലിനമായ എസ്പി-ബിഎസ്പി കൂട്ടുകെട്ടിനെ അകറ്റിനിർത്തണമെന്നും സ്മൃതി പ്രവർത്തകരോട് അഭ്യർഥിച്ചു. രാഹുൽ ഗാന്ധിയുടെ സഹോദരീ ഭർത്താവ് റോബർട്ട് വദ്രയ്ക്കു നേരെയും സ്മൃതി വിമർശനങ്ങൾ ഉന്നയിച്ചു. വദ്ര കോടതി വരെ എത്തിയെന്നും ഉടൻ അഴിക്കുള്ളിലാകുമെന്നും അവർ പറഞ്ഞു. അഞ്ചു വർഷത്തിലൊരിക്കൽ ജനങ്ങളെ കാണാനെത്തുന്നവർക്ക് ഇനി ഇറ്റലിക്കു പോകാമെന്നും രാഹുൽ ഗാന്ധിയെ പരിഹസിച്ച് സ്മൃതി പറഞ്ഞു. എസ്പി-ബിഎസ്പി മഹാസഖ്യത്തിനു നേരെയും അവർ വിമർശനമുയർത്തി. മുന്പ് ബദ്ധവൈരികളായിരുന്നവർ ഇപ്പോൾ കൂട്ടുചേർന്നു രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും ആ വനിതാ നേതാവ് (മായാവതി) അവരുടെ അപമാനം മറന്നിരിക്കുന്നുവെന്നും സ്മൃതി പറഞ്ഞു.
Read Moreമോദി വീണ്ടും അധികാരത്തിലെത്തിയാൽ ഉത്തരവാദി രാഹുൽ മാത്രമെന്ന് കേജരിവാൾ
ന്യൂഡൽഹി: നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ രാഹുൽ ഗാന്ധി മാത്രമായിരിക്കും ഉത്തരവാദിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിനും കേരളത്തിൽ ഇടതുപക്ഷത്തിനും പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്ഗ്രസിനും ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കും കോണ്ഗ്രസ് ക്ഷീണമുണ്ടാക്കുകയാണെന്നും കേജരിവാൾ കുറ്റപ്പെടുത്തി. ഡൽഹി വോട്ടു ചെയ്യാൻ രണ്ടു ദിവസം ബാക്കിനിൽക്കെയാണ് കേജരിവാൾ കോണ്ഗ്രസ് അധ്യക്ഷനു നേരെ ആക്രമണം നടത്തുന്നത്. ബിജെപി-കോണ്ഗ്രസ്-എഎപി പാർട്ടികൾ തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന ഡൽഹിയിൽ, കോണ്ഗ്രസുമായി സഖ്യത്തിന് എഎപി ശ്രമിച്ചിരുന്നെങ്കിലും സാധ്യമായിരുന്നില്ല. കോണ്ഗ്രസ് പ്രതിപക്ഷ പാർട്ടികൾക്കെതിരായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ബിജെപിക്ക് എതിരല്ലെന്നും കേജരിവാൾ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മേഖലകളിലും പരാജയപ്പെട്ടെന്നും വ്യാജ ദേശീയതയിലൂടെ രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് മോദി ശ്രമിക്കുന്നതെന്നും കേജരിവാൾ കുറ്റപ്പെടുത്തി.
Read Moreകെസിആറും മാറി ചിന്തിക്കുന്നു ; ‘ഫെഡറൽ മുന്നണി ആവിയാകും’
നിയാസ് മുസ്തഫ കെസിആറിന് അവസാനം ഒരുകാര്യം മനസിലായിട്ടുണ്ട്. മേയ് 23ന് തെരഞ്ഞെടുപ്പ് ഫലം വരുന്പോൾ മൂന്നാം മുന്നണിക്ക് ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തി കുറയും എന്നത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്കും കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ മുന്നണിക്കും ബദലായി മൂന്നാം മുന്നണി എന്ന ആശയം തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നേതാവുമായ കെ. ചന്ദ്രശേഖര റാവു (കെസിആർ) ഏറെക്കാലമായി കൊണ്ടു നടക്കുന്ന സ്വപ്നമാണ്. ഇതിനായി ചില ചരടുവലികൾ അദ്ദേഹം നടത്തിയിരുന്നു. അടുത്തിടെ കേരളത്തിലെത്തിയ അദ്ദേഹം മുഖ്യ മന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നട ത്തിയിരുന്നു. ഡിഎംകെ നേതാവ് എം കെ സ്റ്റാലി നുമായി കൂടിക്കാഴ്ചയ്ക്കും ശ്രമിച്ചിരുന്നു. പ്രമുഖ പാർട്ടി നേതാക്കളായ അഖിലേഷ് യാദവ്, മായാവതി, മമത ബാനർജി, നവീൻ പട്നായിക്, ഫാറൂഖ് അബുദുള്ള, എച്ച് ഡി കുമാരസ്വാമി, അരവിന്ദ് കെജ്രിവാൾ, ചന്ദ്രബാബു നായിഡു, ജഗൻമോഹൻ…
Read Moreപഞ്ചാബിൽ മോദിക്ക് വോട്ട് ചോദിക്കാൻ അവകാശമില്ലെന്ന് അമരീന്ദർ സിംഗ്
അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഞ്ചാബിൽ വോട്ട് ചോദിക്കാൻ യാതൊരു അവകാശവുമില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കേന്ദ്ര സർക്കാർ പഞ്ചാബിനായി യാതൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിനായി ഒന്നും ചെയ്യാത്ത സ്ഥിതിക്ക് മോദിക്ക് വോട്ട് ചോദിക്കാനും അവകാശമില്ല. പ്രതാപ് നഗറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഭരിച്ച കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് രാജ്യത്തെ സ്ഥാപനങ്ങളെയെല്ലാം നശിപ്പിച്ചു. നോട്ട് നിരോധനവും ജിഎസ്ടിയും പ്രതിസന്ധികൾ സൃഷ്ടിച്ചുവെന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു.
Read Moreരാജീവിനെ ബഹുമാനിക്കും അഴിമതിക്കാരനെന്നും വിളിക്കും; മോദിക്ക് പ്രതിരോധവുമായി നിർമല
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിയാണെന്നും ബിജെപി അദ്ദേഹത്തെ ബഹുമാനിക്കുമെന്നും പ്രതിരോധമന്ത്രി നിർമല സീതാരാമൻ. എന്നാൽ അദ്ദേഹത്തിന്റെ സർക്കാരിലെ ദുർഭരണവും അഴിമതിയും സംബന്ധിച്ച് സംസാരിക്കില്ലെന്ന് ഇതിന് അർധമില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. രാജീവ് ഗാന്ധി ഐഎൻഎസ് വിരാടിൽ വിനോദയാത്ര നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെയും അവർ പിന്തുണച്ചു. ഇക്കാര്യത്തെക്കുറിച്ച് 2013 ൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. യുദ്ധക്കപ്പലിൽ രാജീവും അദ്ദേഹത്തിന്റെ കുടുംബവും ഭാര്യയുടെ കുടുംബവും യാത്ര ചെയ്തെന്ന വിവരം വിരാടിലെ ജീവനക്കാർ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കോൺഗ്രസ് മുൻപ് കര, നാവിക, വ്യോമ സേനകളെ ദുരുപയോഗം ചെയ്തിട്ടുള്ളവരാണ്. ഇപ്പോൾ സൈന്യത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു നിർമല സീതാരാമൻ കുറ്റപ്പെടുത്തി.
Read Moreനിങ്ങൾ സമ്മർദത്തിനു അടിമപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രിക്ക് രാഹുലിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മർദത്തിനു അടിമപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ഉത്കണ്ഠയിൽനിന്നാണ് മോദിയുടെ സമീപകാല പ്രസ്താവനകളെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആക്രമണം.പ്രിയപ്പെട്ട മോദി താങ്കളുടെ സമീപകാല അഭിമുഖങ്ങളും പ്രസ്താവനകളും വീഡിയോകളും താങ്കൾ സമ്മർദത്തിൽ അടമപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് താങ്കൾക്ക് തീർച്ചയായും ഉത്കണ്ഠ ഉണ്ടാവുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവനകളാണ് മോദി അടുത്തകാലത്തായി നടത്തിയത്. രാജീവ് നമ്പർ വൺ അഴിമതിക്കാരനാണെന്നും വിമാനവാഹിനി കപ്പൽ വിനോദയാത്രയ്ക്കു ഉപയോഗിച്ചെന്നുമായിരുന്നു മോദിയുടെ ആരോപണം.
Read Moreഡൽഹിയിൽ പ്രിയങ്ക സമയം പാഴാക്കുന്നു; എന്തുകൊണ്ടാണ് പ്രിയങ്ക രാജസ്ഥാനിലും മധ്യപ്രദേശിലും പോകാത്തതെന്ന് കേജരിവാൾ
ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി സമയം പാഴാക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് കോണ്ഗ്രസ് ഒഴിവാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രിയങ്ക ഡൽഹിയിൽ സമയം പാഴാക്കുകയാണ്. എന്തുകൊണ്ടാണ് പ്രിയങ്ക രാജസ്ഥാനിലും മധ്യപ്രദേശിലും പ്രചരണം നടത്താത്തതെന്നും കേജരിവാൾ ചോദിച്ചു. പ്രിയങ്ക യുപിയിൽ എസ്-ബിഎസ്പി സഖ്യത്തിനെതിരെ റാലി നടത്തുന്നു. ഡൽഹിയിൽ ആംആദ്മിക്കെതിരെയും പ്രിയങ്ക റാലികൾ സംഘടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ കോണ്ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ പ്രിയങ്കയും രാഹുൽ ഗാന്ധിയും പോകുന്നില്ലെന്നും കേജരിവാൾ കുറ്റപ്പെടുത്തി.
Read Moreമോദി ഫാഷിസ്റ്റ് ഭരണാധികാരി, പുറത്താക്കിയേ പറ്റൂ; “ക്വിറ്റ് ഇന്ത്യ’ പ്രഖ്യാപിച്ച് മമത
കോൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടം മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആക്രമണത്തിനു മൂർച്ചകൂട്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദി ഫാഷിസ്റ്റ് സർക്കാരുമായാണ് മുന്നോട്ടുപോകുന്നതെന്നും ഫാഷിസ്റ്റ് മോദിയെ പുറത്താക്കാനാണ് ഈ തെരഞ്ഞെടുപ്പെന്നും മമത പറഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണു നിലനിൽക്കുന്നത്. മോദിയെ പേടിച്ച് ആളുകൾ പൊതുജനമധ്യത്തിൽ ഒന്നും പറയാറില്ല. ഈ ഫാഷിസവും ഭീകരതയും അവസാനിപ്പിക്കണം. ഈ പൂച്ചയ്ക്ക് ആരെങ്കിലും മണി കെട്ടിയേ തീരൂ. 1942-ൽ ബ്രിട്ടീഷുകാർക്കെതിരേ ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചു. ഇന്ന് ഫാഷിസ്റ്റ് ഭരണാധികാരിയായ മോദിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ നമ്മൾ പോരാടുന്നു- മിഡ്നാപ്പൂരിലെ ഡെബ്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മമത പറഞ്ഞു. ബംഗാളിൽ 17 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മമതയും മോദിയും തമ്മിൽ വാക്പോരും മൂർച്ഛിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാംതവണയാണ് മമത മോദിക്കെതിരേ രൂക്ഷ വിമർശനം തൊടുക്കുന്നത്. മോദിക്ക് ജനാധിപത്യത്തിൽനിന്ന് ഒരു…
Read Moreമോദി, മോദി, യേസ് പപ്പ, വികസനമുണ്ടോ? ഇല്ലപ്പാ..! പാരഡിപ്പാട്ടുമായി ആർജെഡി
പാറ്റ്ന: നഴ്സറി കുട്ടികളുടെ കവിത ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ട്രോളുമായി ലാലു പ്രസാദ് യാദവിന്റെ ആർജെഡി. ജോണി ജോണി യേസ് പപ്പാ എന്ന നഴ്സറി കവിതയുടെ പാരഡിയാണ് മോദിയെയും ബിജെപിയെയും ആക്രമിക്കാൻ ആർജെഡി തെരഞ്ഞെടുത്തത്. ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഈ പാരഡിപ്പാട്ട് പ്രസിദ്ധീകരിച്ചത്. ഭാവിയിൽ മോദി ഭക്തരുടെ കുട്ടികൾ ഈ കവിത പഠിക്കും- മോദി, മോദി യേസ് പപ്പ, വികസനമുണ്ടോ? ഇല്ലപ്പാ, കർഷകർ സന്തോഷത്തിലാണോ? അല്ലപ്പാ, സ്ത്രീകൾ സുരക്ഷിതരാണോ? അല്ലപ്പാ, 10 കോടി ജോലി? ഇല്ലപ്പാ, 15 ലക്ഷം? ഇല്ലപ്പാ. തട്ടിപ്പ് മാത്രം ഹഹഹ- എന്നായിരുന്നു ട്വീറ്റ്. आने वाले वक़्त में मोदी भक्तों के बच्चे यही कविता पढेंगे ——– Modi modi yes papa Any development? No papa Farmer happy? No papa Women safe? No…
Read More