അമേത്തി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ അഴിമതി പരാമർശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് യുവാവ് സ്വന്തം രക്തംകൊണ്ട് കത്തെഴുതി. അമേത്തി സ്വദേശിയായ മനോജ് കശ്യപ് എന്നയാളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയത്. രാജീവ് ഗാന്ധിക്കെതിരായ പരമാർശങ്ങളിൽനിന്ന് മോദിയെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. രാജ്യത്ത് വോട്ടിംഗ് പ്രായം പതിനെട്ട് ആക്കിയതും, കന്പ്യൂട്ടർ വിപ്ലവത്തിന് തുടക്കമിട്ടതും രാജീവ് ഗാന്ധിയാണ്. മുൻ പ്രധാനമന്ത്രി വാജ്പേയ് പോലും അദ്ദേഹത്തെ പുകഴ്ത്തിയിട്ടുണ്ടെന്നും മനോജ് കത്തിൽ കുറിച്ചു. രാജീവിനെ അപമാനിക്കുന്നവരെ അദ്ദേഹത്തെ കൊലപ്പെടുത്തിയവരെപ്പോലെ തന്നെ കാണാനേ ഞങ്ങൾ അമേത്തിക്കാർക്ക് സാധിക്കുകയുള്ളെന്നും കത്തിൽ പറയുന്നു. യുപിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അഴിമതിക്കാരനായാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചതെന്ന മോദിയുടെ വിവാദ പരാമര്‍ശമുണ്ടായത്.
Read MoreCategory: INDIA 360
നാവുപിഴച്ചു, മാപ്പാക്കണം..! സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് രാഹുൽ
ന്യൂഡൽഹി: റഫാല്‍ കേസിലെ വിവാദ പരാമര്‍ശത്തില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹം സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് നിരുപാധികം മാപ്പ് അപേക്ഷിച്ചത്. കാവൽക്കാരൻ കള്ളൻ തന്നെയെന്ന് കോടതിയും സമ്മതിച്ചെന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. പരാമര്‍ശം തെറ്റായിപ്പോയെന്നും തെരഞ്ഞെടുപ്പ് ആവേശത്തിൽ പറഞ്ഞതാണെന്നും രാഹുൽ വ്യക്തമാക്കി. അതിനാൽ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നും രാഹുൽ സത്യവാങ്മൂലത്തിൽ പറഞ്ഞു. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ച ഘട്ടത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. എന്നാൽ രാഹുലിന്റെ പരാമർശം കോടതിയലക്ഷ്യമാണെന്ന് കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസിൽ വാദം നടന്നപ്പോൾ രാഹുൽ ഗാന്ധി തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. സത്യവാങ്മൂലത്തിൽ ബ്രാക്കറ്റിൽ എഴുതിയ ഭാഗത്തായിരുന്നു ഖേദപ്രകടനം. ഇതു മതിയാവില്ലെന്നും നിരുപാധികം മാപ്പ് പറയണമെന്നും മീനാക്ഷി ലേഖി കോടതിയിൽ…
Read Moreപത്തിൽ പത്ത്, മോദി പിന്നേം ക്ലീൻ: രാജീവ് ഗാന്ധിക്കെതിരായ പരാമർശം ചട്ടലംഘനമല്ലെന്ന് തെര.കമ്മീഷൻ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴമതിക്കാരനാണെന്നായിരുന്നു മോദിയുടെ പരാമർശം. ബൊഫോഴ്സ് കേസിൽ ആരോപണ വിധേയനായ രാജീവ് ഗാന്ധിയുടെ പേരിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നായിരുന്നു മോദിയുടെ ചോദ്യം. ജാർഖണ്ഡിലെ ചായ്ബാസയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മോദി പരാമർശം കടുപ്പിച്ചത്. നേരത്തേ, ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മോദി രാജീവ് ഗാന്ധിക്കെതിരേ ആദ്യമായി വിവാദ പരാമർശം നടത്തിയത്. ഒന്നാം നമ്പർ അഴിമതിക്കാരനായാണ് രാജീവിന്റെ ജീവിതം അവസാനിച്ചത് എന്നായിരുന്നു മോദിയുടെ വാക്കുകൾ. ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ പരാതിയെത്തിയത്. എന്നാൽ ഈ പരാതിയും കമ്മീഷൻ തള്ളി. തുടർച്ചയായ പത്താം തവണയാണ് മോദിക്ക് തെര.കമ്മീഷൻ ക്ലീൻചിറ്റ് നൽകിയത്.
Read Moreആരാണ് ദുര്യോധനനാകുകയെന്ന് 23 ന് കാണാം: പ്രിയങ്കയ്ക്ക് മറുപടിയുമായി അമിത് ഷാ
കോൽക്കത്ത: ധാർഷ്ട്യവും അഹങ്കാരവുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ദുര്യോധനനെപ്പോലെ തകർന്നടിയുമെന്ന പ്രിയങ്ക ഗാന്ധിയുടെ വിമർശനത്തിന് ബിജെപിയുടെ മറുപടി. ആരാണ് ദുര്യോധനനെന്ന് മെയ് 23നറിയാമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. പ്രിയങ്ക ഒരാളെ ദുര്യോധനൻ എന്ന് വിളിച്ചാൽ അയാൾ അതാകില്ലല്ലോ എന്നും ഷാ ചോദിച്ചു.പശ്ചിമബംഗാളിലെ ബിഷൻപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയത് സംസാരിക്കവേയാണ് എഐസിസി ജനറൽ സെക്രട്ടറിയുടെ ആരോപണങ്ങൾക്ക് ഷാ മറുപടി പറഞ്ഞത്.
Read Moreധാർഷ്ട്യവും അഹങ്കാരവും കൊണ്ട് തകർന്ന ദുര്യോധനനെപ്പോലെ മോദിയും തകർന്നടിയുമെന്ന് പ്രിയങ്ക
ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മഹാഭാരതത്തിൽ ദുര്യോധനൻ ധാർഷ്ട്യവും അഹങ്കാരവും കൊണ്ട് തകർന്നതുപോലെ മോദിയും തകർന്നടിയുമെന്നും പ്രിയങ്ക പറഞ്ഞു. ഹരിയാനയിലെ അംബാലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ തന്റെ പിതാവിനെ മോദി അപമാനിച്ചെന്നും പ്രിയങ്ക പറഞ്ഞു. മറ്റ് വിഷയങ്ങൾ ഇല്ലാതെ വരുന്ന സമയത്ത് തന്റെ കുടുംബത്തെ അപമാനിക്കുക എന്നത് മോദിയുടെയും ബിജെപിയുടെ സ്ഥിരം രീതിയാണ്. എന്നാൽ ഇത് ജനങ്ങൾ പൊറുക്കില്ല- പ്രിയങ്ക വ്യക്തമാക്കി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേയാണ് മോദി രാജീവ് ഗാന്ധിയെ വിമർശിച്ചത്. രാജീവ് അഴിമതിക്കാരനാണെന്നും ബൊഫോഴ്സ് കേസിൽ ആരോപണ വിധേയനായ രീജീവിന്റെ പേരിൽ വോട്ടു തേടാൻ കോൺഗ്രസിന് ധൈര്യമുണ്ടോ എന്നുമായിരുന്നു മോദിയുടെ പരാമർശം.
Read Moreമോദിക്ക് ശരിയായ ഉറക്കം ലഭിക്കാത്തതുമൂലം മാനസിക നില തെറ്റിയെന്ന് ഭൂപേഷ് ബാഗൽ
റായ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. മോദിക്ക് ശരിയായ ഉറക്കം ലഭിക്കാത്തതുമൂലം അദ്ദേഹത്തിന്റെ മാനസിക നില തെറ്റിയെന്ന് ഭൂപേഷ് ബാഗൽ പറഞ്ഞു. മോദിക്ക് വൈദ്യസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി മരിച്ചിട്ട് വർഷങ്ങളായി. മോദി ഇപ്പോഴും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ രാജീവ് ഗാന്ധിയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. 3-4 മണിക്കൂർ മാത്രം ഉറങ്ങുന്നതെന്നാണ് മോദി പറയുന്നത്. ഉറക്കം കുറഞ്ഞതോടെ മോദിയുടെ മാനസിക നില തെറ്റിയെന്നും ഭൂപേഷ് പരിഹസിച്ചു. രാജീവ് ഗാന്ധി ഒന്നാം നന്പർ അഴിമതിക്കാരനാണെന്ന് മോദി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഭൂപേഷ് ബാഗൽ. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മോദി രാജീവ് ഗാന്ധിക്കെതിരേ വിവാദ പരാമർശം നടത്തിയത്. നിങ്ങളുടെ പിതാവിനെ മിസ്റ്റർ ക്ലീൻ എന്നായിരിക്കും നിങ്ങളുടെ സേവകർ വിശേഷിപ്പിക്കുന്നത്. എന്നാൽ ഒന്നാം നന്പർ അഴിമതിക്കാരനായാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്- ബോഫോഴ്സ് കേസ് സൂചിപ്പിച്ചുകൊണ്ട്…
Read Moreസ്വന്തം ഭാര്യയെ നോക്കാനറിയാത്തയാൾ എങ്ങനെ രാജ്യത്തെ സംരക്ഷിക്കും; മോദിക്കെതിരെ വീണ്ടും മമത
കോൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രൂക്ഷ വിമർശനങ്ങൾ തുടർന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. സ്വന്തം ഭാര്യയെ നോക്കാനറിയാത്തയാൾ എങ്ങനെ രാജ്യത്തെ സംരക്ഷിക്കുമെന്ന് മമത ചോദിച്ചു. സ്വന്തം ഭാര്യ എന്തെടുക്കുന്നുവെന്നോ എവിടെയാണെന്നോ ചോദിച്ചാൽ മോദിക്കത് അറിയില്ല. അങ്ങനെയുള്ള ഒരാൾ രാജ്യത്തെ എങ്ങനെ സംരക്ഷിക്കും- മമത ചോദിച്ചു. ഒപ്പം, തന്നെ പിരിവുകാരി എന്ന് വിളിച്ച മോദിയെ താനും ജനങ്ങളും എന്തുപേരിട്ട് വിളിക്കണമെന്നും അവർ ആരാഞ്ഞു. മോദി അടി മുതൽ മുടിവരെ ചോരയിൽ കുളിച്ച് നിൽക്കുന്നയാളാണെന്നും മമത കൂട്ടിച്ചേർത്തു. നേരത്തെ, കാലാവധി തീർന്ന പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് താനില്ലെന്ന മമതയുടെ വാക്കുകൾ ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിഹാസം കലർന്ന ചോദ്യങ്ങളുമായി മമത വീണ്ടുമെത്തിയത്.
Read Moreരാജീവ് ഗാന്ധിക്കെതിരായ പ്രസ്താവന; മോദിയുടെ റാലി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്
ഡൽഹി: രാജീവ് ഗാന്ധിയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. രാജീവ് ഗാന്ധിയെ കുറിച്ച് ഗുരുതര ആരോപണങ്ങളാണ് മോദി ഉന്നയിച്ചിരിക്കുന്നത്. ഇത്തരം പ്രസ്താവനകൾ നടത്തിയ മോദിക്ക് ഇന്ത്യയുടെ സംസ്കാരത്തെ സംബന്ധിച്ചോ പാരന്പര്യത്തെ കുറിച്ചോ അറിവില്ല. മോദിയും ബിജെപി ദേശീയ അധ്യക്ഷനും തുടർച്ചയായി നിയമം ലംഘിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. മോദിക്കെതിരെ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിഷേക് മനു സിഖ്വി പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സിഖ്വി കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധി ഒന്നാം നന്പർ അഴിമതിക്കാരനാണെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മോദി രാജീവ് ഗാന്ധിക്കെതിരേ വിവാദ പരാമർശം നടത്തിയത്. നിങ്ങളുടെ പിതാവിനെ മിസ്റ്റർ ക്ലീൻ എന്നായിരിക്കും നിങ്ങളുടെ സേവകർ വിശേഷിപ്പിക്കുന്നത്. എന്നാൽ ഒന്നാം…
Read Moreആംആദ്മി കൂടാരത്തില്‍ നിന്ന് കൂട്ടരാജി തുടരുന്നു
ഡൽഹിയിൽ ആം ആദ്മിപാർട്ടിക്ക് തിരിച്ചടിയായി ബിജെപിയിലേക്ക് എംഎൽഎമാർ ചേക്കേറുന്നു. എഎപിയുടെ മറ്റൊരു എംഎൽഎ കൂടി തിങ്കളാഴ്ച ബിജെപിയിൽ ചേർന്നു. ബിജ്വാസൻ എംഎൽഎ ദേവേന്ദർ കുമാർ സെഹ്രവാത് ആണ് ബിജെപിയിൽ ചേർന്നത്. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി വിജയ് ഗോയൽ, സംസ്ഥാന അധ്യക്ഷൻ വിജേന്ദ്ര ഗുപ്ത എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ദേവേന്ദർ കുമാർ ബിജെപി അംഗത്വം സ്വീകരിച്ചത്. അടുത്തിടെ ബിജെപിയിൽ ചേരുന്ന രണ്ടാമത്തെ എംഎൽഎയാണ് ദേവേന്ദർ കുമാർ. നേരത്തെ അനിൽ ബാജ്പേയിയും ബിജെപിയിൽ ചേർന്നിരുന്നു.
Read Moreബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം, യുപിയിലെ തിരിച്ചടി ബംഗാളിലും ഒഡീഷയിലും മറികടക്കും, കൂടുതല്‍ ഘടകകക്ഷികള്‍ എന്‍ഡിഎയില്‍ എത്തും, മോദിയെയും ഷായെയും തള്ളി റാം മാധവ്
പൊതുതെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയും കോണ്‍ഗ്രസിന്റെ കാര്‍മികത്വത്തില്‍ യുപിഎയും കടുത്ത മത്സരമാണ് നടത്തുന്നത്. അവസാന ഘട്ടത്തിലെത്തി നില്‍ക്കേ ഇരുപാര്‍ട്ടികളും വിജയത്തെക്കുറിച്ച് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് ദേശീയ സെക്രട്ടറി റാം മാധവിന് ഉള്ളത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നാണ് റാം മാധവ് പറയുന്നത്. സഖ്യകക്ഷികളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഭരണം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. ഉത്തരേന്ത്യയില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് തിരിച്ചടിയുണ്ടാകുമെന്നും ബ്ലൂംബര്‍ഗിനു നല്കിയ അഭിമുഖത്തില്‍ റാം മാധവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി അധ്യക്ഷന്‍ അമിത്ഷായുമെല്ലാം ബിജെപിക്ക് വന്‍ ഭൂരിഭക്ഷം ലഭിക്കുമെന്ന് അഭിപ്രായപ്പെടുന്നതിനിടെയാണ് റാം മാധവിന്റെ വേറിട്ട അഭിപ്രായ പ്രകടനം. ബിജെപിക്ക് ഒറ്റയ്ക്ക് 271 സീറ്റുകള്‍ ലഭിച്ചാല്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാകും. എന്‍ഡിഎയുടെ പിന്തുണയോടെ ഞങ്ങള്‍ക്ക് വേണ്ട ഭൂരിപക്ഷം ലഭിക്കും. 2014നെ…
Read More