ന്യൂഡൽഹി: രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയെ പിന്തുണച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്ത്. രാജീവ് ഗാന്ധി സർക്കാരിന്റെ സത്യസന്ധതയ്ക്കു നേരെ ചോദ്യം ഉയരുമ്പോൾ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നത് എന്തിനാണെന്ന് ജെയ്റ്റ്ലി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം. എന്തുകൊണ്ടാണ് രാജീവ് ഗാന്ധി സർക്കാരിന്റെ സത്യസന്ധതയ്ക്കു നേരെ ചോദ്യം ഉയരുമ്പോൾ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നത്? എന്തുകൊണ്ടാണ് ഒട്ടാവിയോ ക്വട്രോച്ചിക്ക് ബൊഫോഴ്സിൽ കൈക്കൂലി ലഭിച്ചത്? ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ വിവാദപ്രസ്താവനയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. മമത ബാനർജി, അരവിന്ദ് കേജരിവാൾ, ശരദ് യാദവ് തുടങ്ങി നിരവധി നേതാക്കൾ ഇതിനെ വിമർശിച്ച് രംഗത്തെത്തി. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണ് മരിച്ചതെന്നായിരുന്നു മോ ദിയുടെ പ്രസ്താവന. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. നിങ്ങളുടെ പിതാവിനെ മിസ്റ്റർ…
Read MoreCategory: INDIA 360
വോട്ടിടുമുമ്പ് വിമതനെ തട്ടി കോൺഗ്രസ്; ഷക്കീല്‍ അഹമ്മദിന് സസ്പെൻഷൻ
പാറ്റ്ന: വിമത സ്ഥാനാര്‍ത്ഥിയായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കുന്ന മുന്‍ കേന്ദ്രമന്ത്രി ഷക്കീല്‍ അഹമ്മദിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആറു വര്‍ഷത്തേയ്ക്കാണ് സസ്പെൻഷൻ. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മുന്‍ എംപി കൂടിയായ ഷക്കീല്‍ അഹമ്മദിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ബീഹാറിലെ മധുബാനി ലോക്സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർഥിയായാണ് ഷക്കീല്‍ അഹമ്മദ് മത്സരിക്കുന്നത്. ഷക്കീല്‍ അഹമ്മദിനെ പിന്തുണച്ച ബെനിപതി എംഎൽഎ ഭാവന ഝായേയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച മധുബാനിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടി നടപടി ഉണ്ടായത്. മധുബനിയിൽ ആദ്യം കോൺഗ്രസ് സ്ഥാനാർഥിയായാണ് ഷക്കീല്‍ അഹമ്മദ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പിന്നീട് പാർട്ടി ഷക്കീല്‍ അഹമ്മദിന്റെ സ്ഥാനാർഥിത്വം പിൻവലിച്ചു. എന്നാൽ ഷക്കീല്‍ അഹമ്മദ് മത്സരരംഗത്തുനിന്ന് പിൻവാങ്ങാൻ തയാറായില്ല. ഇതോടെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്.
Read Moreകള്ളപ്പോലീസേ….! പോലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജൻസ്
തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായി ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് ഇന്റലിജൻസ് റിപ്പോർട്ട്. പോസ്റ്റൽ വോട്ടിൽ പോലീസ് അസോസിയേഷൻ സ്വാധീനിച്ചെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. പുറത്തുവന്ന വിവാദ ശബ്ദരേഖയിൽ പരമാർശം ഉള്ളവരെക്കുറിച്ച് അന്വേഷണം വേണം. എല്ലാ ജില്ലയിലും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. വോട്ട് ചെയ്യുന്നതിനു മുമ്പും ശേഷവും അസോസിയേഷന്റെ ഇടപെടൽ ഉണ്ടായി. ഭീഷണികാരണം പലരും തെളിവ് നൽകാൻ മടിക്കുകയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്തു. ഇന്റലിജൻസ് മേധാവി ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ അസോസിയേഷന് ശേഖരിക്കുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിച്ചത്. പോലീസ് സംഘടനാ നേതാവിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്ന ശബ്ദരേഖയിലുള്ളത്. പോസ്റ്റല്‍ വോട്ടുകള്‍ പോലീസ് അസോസിയേഷന് നേതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്നാണ് ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നത്. പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ശേഖരിച്ച ശേഷം…
Read Moreവിടില്ല ഞാന്‍ ! അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ തറപറ്റിക്കാനുറച്ച് സരിതാ നായര്‍ ! സരിതയുടെ ‘ചിഹ്നം’ നമ്മുടെ നിത്യോപയോഗ വസ്തു…
അമേഠി: രാഹുല്‍ ഗാന്ധിയെ വിടാന്‍ സരിതാ നായര്‍ക്ക് മനസ്സില്ല. വയനാട്ടില്‍ രാഹുലിനെതിരേ മത്സരിക്കാന്‍ സരിത പദ്ധതിയിട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതോടെ സരിത തോറ്റു പിന്മാറിയെന്നു കരുതിയവരെയാണ് സോളാര്‍ നായിക ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ അമേഠിയില്‍ രാഹുലിനെതിരേ സരിത മത്സരിക്കുമെന്ന് ഉറപ്പായി. പച്ചമുളക് ചിഹ്നമാണ് സരിതയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുന്ന വയനാട്ടിലും എറണാകുളത്ത് ഹൈബീ ഈഡനെതിരെയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും വിവിധ കേസുകളുമായി ബന്ധപ്പെട്ട് വിശദ രേഖകള്‍ ഹാജരാക്കാനാവാതിരുന്നതിനാല്‍ പത്രിക തള്ളുകളായായിരുന്നു. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വിലാസത്തിലാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സരിത മത്സരിക്കുന്നത്. സരിത അമേഠിയില്‍ എത്ര വോട്ടുകള്‍ പിടിക്കും എന്നതിലാണ് മലയാളികളുടെ ആകാംക്ഷ.
Read Moreമോദിയുടെ “വയനാട്’ പ്രസംഗത്തിൽ ചട്ടലംഘനമില്ല; നാലാം ദിവസം നാലാം ക്ലീൻചിറ്റ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പെരുമാറ്റ ചട്ടലംഘന പരാതികളിൽ ക്ലീൻ ചിറ്റ് നൽകുന്നതു തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തുടർച്ചയായ നാലാം ദിവസം നാലാം ക്ലീൻ ചിറ്റാണു മോദിക്ക് കമ്മീഷൻ നൽകുന്നത്. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിലാണ് ഇക്കുറി ക്ലീൻ ചിറ്റ്. ന്യൂനപക്ഷം ഭൂരിപക്ഷമായ ഒരു മണ്ഡലമാണ് രാഹുൽ മത്സരിക്കാൻ തെരഞ്ഞെടുത്തതെന്നും ഇത് മൈക്രോസ്കോപ്പ് വച്ചാണ് കണ്ടുപിടിച്ചതെന്നുമായിരുന്നു മോദിയുടെ പരാമർശം. രാഹുൽ മത്സരിക്കുന്ന വയനാട് മണ്ഡലത്തെയും ഇവിടുത്തെ മുസ്ലിം, ക്രിസ്ത്യൻ വോട്ടർമാരെയും ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വർഗീയത കലർന്ന പരാമർശം. മഹാരാഷ്ട്രയിലെ നാന്ദഡിൽ കഴിഞ്ഞ മാസം ആറിന് നടത്തിയ പ്രസംഗത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ലഭിച്ചെങ്കിലും ഇതിൽ കുറ്റമില്ലെന്ന് കമ്മീഷൻ നിലപാട് സ്വീകരിക്കുകയായിരുന്നു. നേരത്തെ മൂന്നു പരാതികളിൽ മോദിക്കു ക്ലീൻ ചിറ്റ് നൽകി കമ്മീഷൻ തീർപ്പാക്കിയിരുന്നു. പാക്കിസ്ഥാനെതിരായ അണ്വായുധവുമായി ബന്ധപ്പെട്ട പരാമർശത്തിലും ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട…
Read Moreഇത് കേരളത്തിന്റെ കള്ളവോട്ട് രോഗ ചികിത്സയ്ക്കുള്ള സുവർണാവസരമെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: കേരളത്തിന്റെ കള്ളവോട്ട് രോഗത്തിന് ചികിത്സ നൽകാനുള്ള സുവർണാവസരമാണ് ഇപ്പോൾ ഉണ്ടായതെന്നു സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഈ രോഗം മറച്ചു വയ്ക്കേണ്ടതല്ല. ചികിത്സിച്ചു ഭേദമാക്കേണ്ടതാണ്. അതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിശബ്ദനായി നിൽക്കണമെന്നല്ല സുപ്രീംകോടതി പറഞ്ഞത്. പ്രവൃത്തിക്കാനാണ്. പരാതികളെല്ലാം പരിശോധിക്കും. ഇക്കാര്യത്തിൽ കളക്ടർമാർ വീഴ്ചവരുത്തിയാൽ അവരുടെ തലയും ഉരുളുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രണ്ട് ജില്ലകളെ കുറിച്ച് കമ്മീഷന് നല്ല അഭിപ്രായമല്ല ഉള്ളത്. യുപി, ബീഹാർ പോലുള്ള സംസ്ഥാനങ്ങളെ പോലയല്ല ഇവിടെ. അതിനാൽ കേരളത്തിന്റെ സൽപേര് സൂക്ഷിക്കണം. ഈ തെരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കണമെന്നും മീണ പറഞ്ഞു.
Read Moreകള്ളവോട്ട്: മുസ്ലിം ലീഗ് പ്രവർത്തകരെ ശനിയാഴ്ച അറസ്റ്റ് ചെയ്തേക്കും
തിരുവനന്തപുരം: കാസർഗോട്ട് കള്ളവോട്ട് ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകരെ ഇന്ന് അറസ്റ്റു ചെയ്തേക്കും. കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സ്ഥിരീകരിച്ചതോടെ വരണാധികാരിയായ കളക്ടറുടെ പരാതിയിൽ പോലീസ് കേസെടുക്കും. അതേസമയം ലീഗ് പ്രവര്‍ത്തകര്‍ നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് നിയമപരമായി തെളിഞ്ഞാല്‍ കർശന നടപടിയെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. മുഹമ്മദ് ഫയാസ്, കെ.എം. മുഹമ്മദ്, അബ്ദുൾ സമദ് എന്നിവരാണു കള്ളവോട്ട് ചെയ്തത്. കല്യാശേരിയിൽ പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ 69, 70 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. മുഹമ്മദ് ഫായിസ് രണ്ടു ബൂത്തുകളിലാണ് വോട്ട് ചെയ്തത്. അബ്ദുൽ സമദ് ഒരേ ബൂത്തിൽ രണ്ടു തവണ വോട്ട് ചെയ്തു. കെ.എം. മുഹമ്മദ് സ്വന്തം വോട്ടടക്കം മൂന്നു തവണ വോട്ട് ചെയ്തതായും കണ്ടെത്തി. നാലു പേർ കള്ളവോട്ട് ചെയ്തെന്നാണു പരാതിയെങ്കിലും ഇതിൽ ഒരാളുടെ കാര്യത്തിൽ വ്യക്തയില്ല.
Read Moreഅഖിലേഷും മായാവതിയും ഉടക്കി; മഹാസഖ്യത്തെ സോപ്പിട്ട് രാഹുൽ ഗാന്ധി
നിയാസ് മുസ്തഫ നരേന്ദ്രമോദി ഇനി ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്ന് ഉറപ്പുതരാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഏഴുഘട്ടത്തിൽ നാലുഘട്ടം തെരഞ്ഞെടുപ്പ് പൂർത്തിയായതോടെയാണ് രാഹുൽഗാന്ധിയുടെ ഈ പ്രസ്താവന. 373 ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞു. ഇനി 169 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കാനുള്ളത്. ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യവും (മഹാ സഖ്യം) കോണ്‍ഗ്രസും വേറിട്ട് മത്സരിക്കുന്നുവെന്നത് ബിജെപിക്ക് ഗുണം ചെയ്യില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകാനോ ഇതിന്റെ ഗുണഫലം ബിജെപിക്ക് കിട്ടാനോ കോണ്‍ഗ്രസ് അനുവദിക്കില്ല. കോണ്‍ഗ്രസിന് സ്വാധീനം കുറഞ്ഞ മണ്ഡലത്തിൽ മഹാസഖ്യത്തിന് അനുകൂലമായ നിലപാടായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുക. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയോടും ജ്യോതിരാദിത്യ സിന്ധ്യയോടും കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുപിയിൽ വിജ യിക്കുക മതേതര സഖ്യമായിരിക്കും. അത് മഹാസഖ്യമാവാം, കോണ്‍ഗ്രസ് ആകാം. ഉത്തർപ്രദേശിനെ മുന്നിലെത്തിക്കാനാണ് കോണ്‍ഗ്രസും മഹാസഖ്യവും ശ്രമിക്കുന്നത്.…
Read Moreയോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്
ലക്നോ: പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) പ്രസ്താവനയിലാണ് തെര. കമ്മീഷന് യോഗിക്ക് നോട്ടീസ് അയച്ചത്. പരാതിയില്‍ 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാനാണ് നിർദേശം. ഏപ്രിൽ 19ന് ഉത്തര്‍പ്രദേശിലെ സാംബലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് യോഗി വിവാദ പരാമര്‍ശം നടത്തിയത്. മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചായിരുന്നു പരാമർശം. വര്‍ഗീയ പരാമര്‍ശത്തിൽ തെര. കമ്മീഷന്റെ 72 മണിക്കൂര്‍ വിലക്ക് അവസാനിച്ചതിന് പിന്നാലെയായിരുന്നു ഇത്.
Read Moreസ്ഥാനാർഥിയാക്കാൻ ആരെയും കിട്ടിയില്ല, സാധ്വിയെയല്ലാതെ; ബിജെപിയെ ട്രോളി ദിഗ്വിജയ് സിംഗ്
ഭോപ്പാൽ: ഭോപ്പാലിൽ ബിജെപിക്ക് സ്ഥാനാർഥിയാക്കാൻ മറ്റാരെയും കിട്ടാതെ വന്നപ്പോഴാണ് സാധ്വി പ്രജ്ഞാസിംഗ് താക്കൂറിനെ മത്സരരംഗത്തേക്ക് കൊണ്ടുവന്നതെന്ന് ആരോപണവുമായി കോൺഗ്രസ് സ്ഥാനാർഥി ദിഗ്വിജയ് സിംഗ്. അവരെയല്ലാതെ വേറെ ഒരാളെപ്പോലും കണ്ടെത്താൻ ബിജെപിക്കായില്ലെന്നും അദ്ദേഹം പരിഹസിച്ചു. പ്രജ്ഞാസിംഗിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവാദ പരാമർശത്തിന്റെ പേരിൽ മൂന്ന് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കിയിരിക്കുകയാണ്. എന്നാൽ, അവർ ഇനിയും പ്രസംഗങ്ങളും ഇത്തരം വിവാദ പരാമർശങ്ങളും തുടരട്ടെയെന്നാണ് തന്റെ ആഗ്രഹം- ദിഗ്വിജയയ് സിംഗ് പറഞ്ഞു.
Read More