കണ്ണൂർ: തളിപ്പറന്പ് പാന്പുരുത്തി ബൂത്തിൽ പ്രവാസികളുടെ പേരിൽ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന സിപിഎം ആരോപണത്തിനെതിരേ മുസ്ലിം ലീഗ്. സിപിഎം പുറത്തുവിട്ട പട്ടികയിലെ എം. സാബിത്ത്, എം. മുഹമ്മദ് അൻവർ, കെ.വി. താജുദ്ദീൻ എന്നിവരെ ലീഗ് ജില്ലാ നേതൃത്വം മാധ്യമങ്ങൾക്കുമുന്നിൽ ഹാജരാക്കി. മൂന്നുപേരും സിപിഎം ആരോപണം നിഷേധിച്ചു. സിപിഎം പട്ടികയിലുള്ള 184-ാം നന്പർ വോട്ടർ എം.ഷബീർ വോട്ട് ചെയ്തതിനുശേഷം കഴിഞ്ഞ 25ന് വിദേശത്ത് ജോലിക്ക് പോയതിന്റെ യാത്രാരേഖകളും ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽകരീം ചേലേരി ഹാജരാക്കി. സിപിഎം പട്ടികയിൽ 21-ാം നന്പർ വോട്ടർ കെ.പി. ജാബിർ ആണ്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയിലെ 21-ാം നന്പർ വോട്ടർ പി.കമാലാണ്. കള്ളവോട്ട് വിവാദത്തിൽ മുഖംനഷ്ടപ്പെട്ട സിപിഎം കള്ളപ്രചാരണം നടത്തുന്നുവെന്നതിന്റെ തെളിവാണ് വ്യാജരേഖകളെന്നു ചേലേരി മാധ്യമങ്ങളോടു പറഞ്ഞു
Read MoreCategory: INDIA 360
തോൽക്കുമെന്ന ഭയമുണ്ടായാൽ ആ ദിവസം മുറിക്കുള്ളിൽ ഒളിച്ചിരിക്കുമെന്ന് പ്രിയങ്ക
ലക്നോ: തോൽക്കുമെന്ന ഭയമുണ്ടായാൽ ആ ദിവസം താൻ മുറിക്കുള്ളിൽ ഒളിച്ചിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മത്സരിക്കാനുള്ള നീക്കത്തിൽനിന്നു പിൻമാറിയതിനെ കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. ഞാൻ പോരാടുകയാണ്. എല്ലാ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് പ്രചാരണം നടത്തുന്നുണ്ട്. ഇവിടുത്തെ പ്രവർത്തകരോട് അഭിപ്രായം ചോദിച്ചു. വാരാണണാസിയിൽ മത്സരിച്ചാൽ എന്റെ പ്രവർത്തനം ഇവിടെ മാത്രം ഒതുങ്ങിപ്പോകുമെന്ന് അവർ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ തോൽക്കുമെന്ന് ഒരിക്കലും ഭയപ്പെടുന്നില്ല. തോൽക്കുമെന്ന ഭയം ഉണ്ടായാൽ ആ ദിവസം ഞാൻ മുറിക്കുള്ളിൽ ഒളിച്ചിരിക്കും- പ്രിയ ങ്ക പറഞ്ഞു. കോണ്‍ഗ്രസ് അതിന്റെ ശക്തി കേന്ദ്രങ്ങളിലും മറ്റു ചില സീറ്റുകളിലും വിജയിക്കുമെന്നും വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ടുകൾ ചോർത്തുമെന്നും പ്രിയങ്ക പറഞ്ഞു. മഹാസഖ്യത്തിന്റെ വോട്ടുകൾ ചോർത്താൻ കോണ്‍ഗ്രസിനു പദ്ധതിയില്ലെന്നും അവർ വ്യക്തമാക്കി.
Read Moreകൊല്ലപ്പെട്ട ജവാൻമാരുടെ പേരിൽ വോട്ട് ചോദിച്ച മോദിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ ക്ലീൻചിറ്റ്
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാരുടെ പേരിൽ കന്നിവോട്ടർമാരോടു വോട്ടു ചോദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ ഒന്പതിനു മഹാരാഷ്ട്രയിലെ ലത്തൂരിൽ മോദി നടത്തിയ പ്രസംഗത്തിൽ പിഴവില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിച്ചു. പ്രസംഗം വിശദമായി പരിശോധിച്ചാണ് ക്ലീൻ ചിറ്റ് നൽകുന്നതെന്നും കമ്മീഷൻ അറിയിച്ചു. കന്നിവോട്ടർമാരോട് എനിക്കു ചോദിക്കാനുള്ളത്, ബാലക്കോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികർക്കായി നിങ്ങളുടെ വോട്ട് നൽകാൻ കഴിയില്ലേ?. പുൽവാമയിൽ കൊല്ലപ്പെട്ട ധീരജവാൻമാർക്കായി നിങ്ങളുടെ വോട്ട് നൽകാൻ കഴിയില്ലേ? എന്നിങ്ങനെയായിരുന്നു മോദിയുടെ ലത്തൂരിലെ പ്രസംഗം. സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കരുതെന്ന് കമ്മീഷൻ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഈ നിലപാടിൽ മലക്കം മറിഞ്ഞാണ് പ്രധാനമന്ത്രിക്കു കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് കമ്മീഷൻ മോദി അനുകൂല നിലപാട് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്…
Read Moreപ്രസംഗം പാരയാകുമോ? രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡൽഹി: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വിനയായി. പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നടത്തിയ പരാമർശമാണ് പ്രശ്നമായത്. “പ്രധാനമന്ത്രി പുതിയ ഒരു നിയമമുണ്ടാക്കിയിട്ടുണ്ട്. അതിൽ ആദിവാസികൾക്ക് നേരെ വെടിയുതിർക്കാം എന്നു പറയുന്നുണ്ട്” – ഈ പരാമർശത്തിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. രാഹുലിന്റെ പരാമർശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് കമ്മീഷന്റെ നിർദേശം. നിശ്ചിത സമയത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ കോൺഗ്രസ് അധ്യക്ഷനെതിരെ ഇനിയൊരു മുന്നറിയിപ്പുമില്ലാതെ നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
Read Moreകണ്ണൂരിലെ കള്ളവോട്ട്: ആൾമാറാട്ട വകുപ്പുകൾ ചേർത്ത് മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്
കണ്ണൂര്‍: പിലാത്തറയില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം പഞ്ചായത്ത് അംഗം എം.വി. സലീന, കെ.പി. സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സലീനയെ അയോഗ്യയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ വ്യക്തമാക്കിയിരുന്നു.പരിയാരം പോലീസാണ് മൂവർക്കുമെതിരെ കേസെടുത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. മൂവരും കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, ഇവർ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തിരിക്കുന്നത്.
Read More‘മാണ്ഡ്യയിൽ മകൻ തോൽക്കുന്നത് സഹിക്കാനാവില്ല’; കുമാരസ്വാമി വിയർക്കുന്നു, സുമലത ചിരിക്കുന്നു
നിയാസ് മുസ്തഫ മേയ് 23ന് വോട്ടെണ്ണുന്പോൾ കർണാടക രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാർ സുമലത ആയി മാറുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ കുമാരസ്വാമിയും കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സ്വതന്ത്രയായി മത്സരിച്ച മുൻകാല തെന്നിന്ത്യൻ നടി സുമലതയും പോരാട്ടത്തിനിറങ്ങിയതോടെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിന് താരപരിവേഷം വന്നിരുന്നു. കോൺഗ്രസ്-ജെഡിഎസ് സഖ്യം നിലനിൽക്കുന്ന കർണാടകയിൽ ജെഡിഎസിനാണ് മാണ്ഡ്യ സീറ്റ് നൽകിയത്. സുമലതയുടെ ഭർത്താവും നടനും എംപിയുമായിരുന്ന അംബരീഷ് ആയിരുന്നു മാണ്ഡ്യ മണ്ഡലത്തെ പ്രതിനിധീകരിച്ചുവന്നത്. എംപിയായിരിക്കേ 2018 നവംബർ 24ന് അംബരീഷ് മരണപ്പെട്ടു. ഇതോടെ അംബരീഷിന്റെ പിൻഗാമിയായി സുമലത മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ സുമലത മത്സരിക്കുന്നതിനോട് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിൽ ചിലർക്ക് അത്ര താല്പര്യം ഇല്ലായിരുന്നു. പക്ഷേ പ്രാദേശിക കോൺഗ്രസ് നേതൃത്വം സുമലയതക്ക് സീറ്റ് നൽകണമെന്നും വാദിച്ചു. പിന്നീട് ജെഡിഎസുമായി ഒത്തുകളിച്ച് കോൺഗ്രസിന്റെ ചില നേതാക്കൾ സുമലത…
Read Moreഓപ്പൺ വോട്ടിലുറച്ച് സിപിഎം; സർക്കാർ പ്രതിക്കൂട്ടിലല്ല; വാർത്ത പ്രചരിപ്പിച്ചവർക്കെതിരേ നിയനടപടിയെന്ന് ഇ.പി.ജയരാജൻ
തിരുവനന്തപുരം: കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചതിന് പിന്നാലെ ഓപ്പണ്‍ വോട്ടാണ് നടന്നതെന്ന വാദം ആവര്‍ത്തിച്ച് മന്ത്രി ഇ.പി ജയരാജന്. ഓപ്പൺ വോട്ട് തന്നെയാണ് ചെയ്തത്. കള്ളവോട്ട് ചെയ്തെന്ന വാർത്ത നൽകിയവർക്കെതിരെ നിയമനടപടി എടുക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. കള്ളവോട്ട് വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലല്ല. സര്‍ക്കാരിതില്‍ കക്ഷിയുമല്ല. തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടര്‍മാരും തമ്മിലുള്ളതാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. ഓപ്പണ്‍ വോട്ട് ചെയ്തതാണെന്ന് സ്ത്രീകൾ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കള്ളവോട്ടെന്ന് വാർത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരേയും നിയമ നടപടിക്ക് ആ സ്ത്രീകള്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറ എയുപി സ്കൂളിലെ 19-ാം നമ്പർ ബൂത്തിൽ മൂന്നു കള്ളവോട്ട് നടത്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. ഓപ്പണ്‍ വോട്ടാണ് നടന്നതെന്ന സിപിഎം വാദം ടിക്കാറാം മീണ തള്ളി. സിപിഎമ്മിന്റെ വാദം…
Read Moreമുസ്ലിം വിരുദ്ധ പരാമർശം: ഗിരിരാജ് സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു
പാറ്റ്ന: മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണകാണിക്കൽ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഗിരിരാജ് സിംഗ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യാ മനസിലാക്കാം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മതത്തെ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി നിർദേശമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയിലാണ് ഗിരിരാജ് സിംഗ് വിവാദ പരാമർശം നടത്തിയത്. വന്ദേ മാതരം പറയാത്തവര്‍, മാതൃഭൂമിയെ ബഹുമാനിക്കാത്തവര്‍ – അവര്‍ക്ക് രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ല. തന്റെ പൂര്‍വികരുടെ സംസ്കാരം സിമരിയ ഘട്ടിലായിരുന്നു. അവര്‍ക്ക് ശവക്കുഴി വേണ്ടിയിരുന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് മണ്ണ് വേണം. പലരും ഇവിടെ വര്‍ഗീയത പ്രചരിപ്പിക്കാന്‍ നോക്കുന്നുണ്ട്. ബിഹാറില്‍ ഞങ്ങളത് അനുവദിക്കില്ലെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. തനിക്ക്…
Read Moreപ്രധാനമന്ത്രി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി; തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച യോഗം ചേരുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്കെതിരായി മാതൃകാ പെരുമാ റ്റച്ചട്ടം ലംഘിച്ചെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച പരിഗണിക്കും. പരാതിയിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ചെവ്വാഴ്ച യോഗം ചേരുന്നുണ്ട്. പരാതി സംബന്ധിച്ച് കമ്മീഷൻ എല്ലാ വിവരങ്ങളും വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തുടർച്ചയായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി പരിശോധിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന്റെയും സൈന്യത്തിന്റെയും പേരിൽ വോട്ട് ചോദി ച്ചതു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹർജി സമർപ്പിച്ച കാര്യം ശ്രദ്ധയിൽ പെടുത്തിയ മുതിർന്ന അഭിഭാഷകൻ…
Read Moreവാരാണസിയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി; നടക്കാൻ പോകുന്നത് ത്രികോണ മത്സരമോ ?
നിയാസ് മുസ്തഫ ഉത്തർപ്രദേശിലെ വിവിഐപി മണ്ഡലമായ വാരാണസി സാക്ഷ്യംവഹിക്കാൻ പോകുന്നത് ത്രികോണ മത്സരത്തിനോ? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യ സ്ഥാനാർഥിയായി മത്സരിക്കുന്നത് ശാലിനി യാദവ് ആണ്. കോൺഗ്രസ് സ്ഥാനാർഥി ആയി അജയ് റായിയും. മോദിക്കെതിരേ വാരാണസിയിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധിക്ക് ആഗ്രഹമുണ്ടായിരുന്നു. രാഹുൽഗാന്ധി പറഞ്ഞാൽ വാരാണസിയിൽ മത്സരിക്കുമെന്നും പ്രിയങ്ക പറഞ്ഞതാണ്. എന്നാൽ അവസാന നിമിഷം പ്രിയങ്ക മത്സരിക്കേണ്ടതില്ലായെന്ന തീരുമാനത്തിൽ രാഹുൽഗാന്ധിയും സോണിയ ഗാന്ധിയും എത്തി. ഇതോടെ 2014ൽ മോദിയെ നേരിട്ട അജയ് റായി കോൺഗ്രസിന്റെ സ്ഥാനാർഥി ആയി വീണ്ടും വന്നിരിക്കുന്നു. മോദിക്കെതിരേ പ്രതിപക്ഷ കക്ഷികളുടെ ഏക സ്ഥാനാർഥി എന്ന ആശയം നടപ്പിലാകാതെ പോയതിൽ ബിജെപി ക്യാന്പ് ആഹ്ലാദത്തിലാണ്. പ്രിയങ്ക ഗാന്ധി ഇവിടെ മത്സരിക്കാനെത്തിയാൽ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യം പിന്തുണ നൽകിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. പ്രിയങ്ക വന്നാൽ മോദി രണ്ടാമതൊരു സീറ്റിൽ കൂടി മത്സരിക്കുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നു. വാരാണസിയിലെ…
Read More