ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും ഏറ്റവും വലിയ ആന്തരികാവയവവും അയ്യായിരത്തിൽ കൂടുതൽ ധർമങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനവുമാണ് കരൾ. നമ്മുടെ ശരീരഭാരത്തിന്റെ രണ്ട് ശതമാനത്തോളം ആയിരിക്കും കരളിന്റെ ഭാരം. വയറിനു മുകളിൽ വലത് വശത്താണ് കരൾ സ്ഥിതി ചെയ്യുന്നത്. സ്വയം നിർമിക്കുന്ന കരൾ! ഏതെങ്കിലും കാരണമായി നാശം സംഭവിക്കുകയാണ് എങ്കിൽ നാശം സംഭവിച്ച ഭാഗം വീണ്ടും സ്വയം നിർമിച്ചെടുക്കാൻ കഴിവുള്ള അവയവമാണ് കരൾ. കരളിന് രോഗങ്ങൾ ബാധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും അസ്വസ്ഥതകൾ ഒന്നും തോന്നുകയില്ല. അതുകൊണ്ടാണ് കൂടുതൽ കരൾ രോഗികളിലും വ്യക്തമായ രോഗനിർണയം നേരത്തെ നടത്താൻ കഴിയാതെ പോകുന്നത്. കുറേ കൊല്ലങ്ങൾക്കു മുന്പുവരെ പ്രായം കൂടിയവരിൽ, അതും പ്രത്യേകിച്ച് മദ്യപാന ശീലം ഉള്ളവരിൽ മാത്രം ആയിരുന്നു കരൾരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായി കണ്ടിരുന്നത്. എന്നാൽ, കുറച്ച് കൊല്ലങ്ങളായി കാര്യങ്ങൾ അങ്ങനെയല്ല. കുട്ടികളിലും… ഇപ്പോൾ മുതിർന്നവരിൽ…
Read MoreCategory: Health
തൈറോയ്ഡ് പ്രശ്നങ്ങൾ: ഹോർമോൺ കൂടിയാലും കുറഞ്ഞാലും പ്രശ്നം!
കഴുത്തിനുതാഴെ ശ്വാസനാളത്തിനുമുകളിൽ പൂമ്പാറ്റയുടെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിലെ ജൈവരാസപ്രക്രിയകളിലും മാനസികാരോഗ്യത്തിലും ശാരീരിക പ്രവർത്തനങ്ങളിലും ഏറെ സ്വാധീനം ചെലുത്തുന്ന ഹോർമോണുകളുടെ ഉത്പാദനം നടക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയിലാണ്. അതുകൊണ്ട് ഈ ഹോർമോണുകളുടെ നില കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. തൈറോയ്ഡ് ഹോർമോണുകളുടെ നിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും.അതിനാൽ ശാരീരികവും മാനസികവുമായി നല്ല അവസ്ഥയിൽ ആയിരിക്കുന്നതിന് തൈറോയ്ഡ് ഹോർമോണുകൾ ശരിയായ അളവിൽ ഉണ്ടായിരിക്കണം. തൈറോയ്ഡ് തകരാറിലായാൽതൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഫലമായി ഏറ്റവും കൂടുതൽ പേരിൽ ഏറ്റവും കൂടുതലായി കാണാൻ സാധ്യതയുള്ള പ്രശ്നങ്ങൾ താഴെ പറയുന്നവയാണ്: * ശരീരത്തിന്റെ പ്രതിരോധശേഷി കുറയുക* ശരീരത്തിന്റെ ഭാരം കുറയുക,* മാനസിക വിഭ്രാന്തി * അസ്വസ്ഥത* ഉറക്കം കുറയുക * ക്ഷീണം,* പേശികളിൽ തളർച്ച അനുഭവപ്പെടുക,* അസഹ്യമായ ചൂട് അനുഭവപ്പെടുക,* കൈ വിറയ്ക്കുക,* കൂടുതൽ വിയർക്കുക* ഇടയ്ക്കിടെ വയറിളക്കം അല്ലെങ്കിൽ മലബന്ധം…
Read Moreചെങ്കണ്ണിനു സ്വയംചികിത്സ ഒഴിവാക്കാം
കണ്ണില് ഉണ്ടാകുന്ന രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണുദീനം എന്ന പേരിലും അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല് കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. ചെങ്കണ്ണ് പകര്ച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാല് പകരുന്നത് തടയാം. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാല് സങ്കീര്ണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്രരോഗങ്ങള്ക്കും ഇതേ രോഗലക്ഷണങ്ങളായതിനാല് ചെങ്കണ്ണ് ഉണ്ടാകുമ്പോള് സ്വയംചികിത്സ പാടില്ല. ചെങ്കണ്ണുണ്ടായാല് നേത്രരോഗവിദഗ്ധന്റെ സേവനം തേടണം. സര്ക്കാര് ആശുപത്രികളില് ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. രോഗലക്ഷണങ്ങള് കണ്ണചുവപ്പ്, അമിത കണ്ണുനീര്, കണ്പോളകളില് വീക്കം, ചൊറിച്ചില്, പഴുപ്പ്, രാവിലെ എഴുന്നേല്ക്കുമ്പോള് പഴുപ്പ് കാരണം കണ്ണ് തുറക്കാന് പ്രയാസം എന്നിവയാണ് ലക്ഷണം. ചെങ്കണ്ണ് ബാധിച്ചാല് സാധാരണ ഗതിയില് 5 മുതല് 7 ദിവസം വരെ നീണ്ടുനില്ക്കാം. രോഗം സങ്കീര്ണമായാല് 21 ദിവസം വരെയും നീണ്ടുനില്ക്കാം. രോഗമുള്ള കുട്ടികളെ പുറത്തുവിടരുത്. കുട്ടികളുള്പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില് വിശ്രമിക്കുക. പടരാതിരിക്കാൻ…
Read Moreചൂടുകാലത്തെ കരുതലോടെ നേരിടാം
1. വേനല്ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള് ദാഹം തോന്നിയില്ലെങ്കില് പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. യാത്രയിൽ ഒരു കുപ്പി വെള്ളം കരുതാം. ധാരാളം വിയര്ക്കുന്നവര് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക. 2. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില് ഉള്പ്പെടുത്തണം. 3. ശരീരം മുഴുവന് മൂടുന്ന അയഞ്ഞ, ലൈറ്റ് കളര്, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള് ധരിക്കുക. 4. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില് ഉച്ചയ്ക്ക് 11 മണി മുതല് 3 മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. 5. കുട്ടികളെ വെയിലത്ത് കളിക്കാന് അനുവദിക്കാതിരിക്കുക 6. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക…
Read Moreക്ഷയം ഏത് അവയവത്തെയും ബാധിക്കാം
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണ ങ്ങൾ. ശ്വാസകോശക്ഷയരോഗ ലക്ഷണങ്ങൾ * 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ* ഭാരക്കുറവ് * രക്തമയം കലർന്ന കഫം ശ്വാസകോശേതര ക്ഷയരോഗ ലക്ഷണങ്ങൾ * ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം* രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികംനീണ്ടുനിൽക്കുന്ന പനി പകരുന്നത്… ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ…
Read Moreമരുന്നിനെതിരേ രോഗാണു കൈ ഉയർത്തിയാൽ..!
ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയാണ് ആന്റി മൈക്രോബിയൽ മരുന്നുകൾ എന്നറിയപ്പെടുന്നത്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന് ശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണം കൂടിവരുന്നതിനേയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്നു പറയുന്നത്. ഇതൊരു ആഗോള പ്രശ്നമാണ്. ഒരു വര്ഷം ലോകത്ത് 7 ലക്ഷം പേരോളം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ അണുബാധ കാരണം മരണമടയുന്നു എന്നാണ് കണക്ക്. ഇതിപ്പോഴേ പ്രതിരോധിച്ചില്ലെങ്കില് ഭാവിയില് വളരെ വലുതാകുമെന്നാണ് കണക്കാക്കുന്നത്. രോഗാണുക്കൾ പ്രതിരോധശേഷി നേടിയാൽ… വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് തുടങ്ങിയ സൂക്ഷ്മജീവികൾക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകളെ യഥാക്രമം ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിങ്ങനെ വിളിക്കുന്നു. ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയ്ക്കതിരെ ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ, പാരസൈറ്റുകൾ എന്നിവ പ്രതിരോധശേഷി ആർജിക്കുന്നത് രോഗങ്ങൾക്കെതിരെയുള്ള ചികിത്സ സങ്കീർണമാക്കും. ആശുപത്രിയിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരികയും ചികിത്സാ ചെലവുകൾ വർധിക്കുകയും ചെയ്യും. ആന്റിമൈക്രോബിയൽ മരുന്നുകൾ കഴിക്കുന്പോൾ…
Read Moreജീവിതശൈലീരോഗങ്ങൾ; ബോഡി മാസ് ഇൻഡക്സും അമിതവണ്ണവും തമ്മിൽ
ജീവിതശൈലീരോഗങ്ങളിലേക്കുള്ള വഴികൾ * വ്യായാമക്കുറവ് * അമിതവണ്ണം* കൊളസ്ട്രോൾ അസന്തുലിതാവസ്ഥ* ഇലവർഗങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപയോഗം* പുകയിലയുടെ ഉപയോഗം * മദ്യപാനം* കടുത്ത മാനസിക സംഘർഷം* അമിതഭക്ഷണവും കൊഴുപ്പിന്റെയും എണ്ണയുടെയും അമിത ഉപയോഗവും ജീവിതശൈലീരോഗങ്ങൾ * പ്രമേഹം(ഡയബറ്റിസ് മെലിറ്റസ്)* ഹൃദ്രോഗങ്ങൾ * ഉയർന്ന രക്തസമ്മർദം, രക്താതിമർദം(ഹൈപ്പർ ടെൻഷൻ)* സന്ധിരോഗങ്ങൾ(ഓസ്റ്റിയോ ആർത്രൈറ്റിസ്)* പക്ഷാഘാതം(സ്ട്രോക്ക്)* വൃക്കരോഗങ്ങൾ (ക്രോണിക് കിഡ്നി ഡിസീസസ്)* അർബുദ രോഗങ്ങൾ * ശ്വാസകോശരോഗങ്ങൾ(ക്രോണിക് ലംഗ്സ് ഡിസീസസ്) അമിതവണ്ണം തിരിച്ചറിയാൻ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) വ്യക്തിയുടെ കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ ഇരട്ടികൊണ്ടു ഹരിക്കുക. ഉദാഹരണത്തിന് ഒരാളുടെ പൊക്കം 60 കിലോയും പൊക്കം 1.6 മീറ്ററുമാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23.4 ബോഡി മാസ് ഇൻഡക്സ് സൂചന 18 ൽ താഴെ ഭാരക്കുറവ് 18 മുതൽ 24 വരെ ശരിയായ ഭാരം 24 മുതൽ 30…
Read Moreതേങ്ങാ വെള്ളത്തിന് ഇത്രയും ഗുണങ്ങളോ…
തേങ്ങാ വെള്ളം കുടിച്ചാല് ശരീരഭാരം കുറയുമെന്നു കേട്ട് അദ്ഭുതപ്പെടേണ്ട, വാസ്തവമാണ്. വെറുതേ തേങ്ങാ വെള്ളം കുടിക്കുകയല്ല അതിനു ചെയ്യേണ്ടത് എന്നുമാത്രം. ഇന്റര്മിറ്റന്റ് ഫാസ്റ്റിംഗ് (ഐഎഫ്) എന്നൊരു പരിപാടിയുണ്ട്. രണ്ടു ഭക്ഷണങ്ങള്ക്ക് ഇടയിലുള്ള ഉപവാസ സമയത്തെയാണ് ഇന്റര്മിറ്റന്റ് ഫാസ്റ്റിംഗ് എന്നു പറയുന്നത്. ഈ ഉപവാസ സമയത്ത് മെറ്റബോളിസം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും കൊഴുപ്പ് ഓക്സിഡേഷന് വര്ധിപ്പിക്കുന്നതിലൂടെയും വിശപ്പ് കുറയ്ക്കുന്നതിലൂടെയും ജലാംശം നിലനിര്ത്തുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാന് ചില പാനീയങ്ങള് സഹായിക്കും. അത്തരം പാനീയങ്ങളില് ഒന്നാണ് തേങ്ങാ വെള്ളം. തേങ്ങാ വെള്ളം ശരീരത്തിന്റെ കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയയെ പിന്തുണയ്ക്കും. ശരീരഭാരം വേഗത്തില് കുറയ്ക്കുന്നതിന് ഐഎഫ് ഡയറ്റില് ചേര്ക്കാന് കഴിയുന്ന പാനീയങ്ങളെ കുറിച്ച്… ഗ്രീന് ടീ, വെള്ളം ശരീരത്തിന്റെ ജലാംശം നിലനിര്ത്താന് വെള്ളം അത്യന്താപേക്ഷിതമാണ്. കൂടാതെ മെറ്റബോളിസം ഉള്പ്പെടെ എല്ലാ ശാരീരിക പ്രവര്ത്തനങ്ങളെയും വെള്ളം പിന്തുണയ്ക്കുന്നു. നന്നായി ജലാംശം നിലനിര്ത്തുന്നത് കൊഴുപ്പ് കത്തിക്കാന് ശരീരത്തെ പ്രോത്സാഹിപ്പിക്കുന്നു.…
Read Moreയോഗയിലൂടെ കുട്ടികള്ക്കുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള് ഇതാ…
കുട്ടികളെന്നോ, മുതിര്ന്നവരെന്നോ വ്യത്യാസമില്ലാതെ ശരീരത്തിനു മൊത്തത്തില് ഗുണകരമാണ് യോഗ. കുട്ടികള് യോഗ ചെയ്യുന്നത് അവരുടെ ജീവിതത്തില് വിവിധ ആരോഗ്യ ഗുണങ്ങള്ക്കു കാരണമാകുന്നുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തെ യോഗ ഉത്തേജിപ്പിക്കും. മനസും ശരീരവും തമ്മിലുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരവുമായ കുട്ടിക്കാലത്തിനുള്ള മികച്ച പരിശീലനമാണ് യോഗ യോഗ കുട്ടികള്ക്ക് എങ്ങനെ ഗുണം ചെയ്യുന്നു എന്ന് നോക്കാം വഴക്കം, ശക്തിയോഗയി ആസനങ്ങള് പതിവായി പരിശീലിക്കുന്നത് പേശികളുടെ നാരുകള് നീട്ടുകയും ഇലാസ്തികത വര്ധിപ്പിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട വഴക്കം പരിക്കുകള്ക്കുള്ള സാധ്യത കുറയ്ക്കും. കുട്ടികളുടെ മൊത്തത്തിലുള്ള ശാരീരിക വികസനത്തെ യോഗ പരിപോഷിപ്പിക്കും. മാത്രമല്ല, പല യോഗ പോസുകളും പേശികളെ ഇടപഴക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പേശികളുടെ ശക്തി വര്ധിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും. വഴക്കവും ശക്തി ഉണ്ടാകുന്നതിലൂടെ കായികപരമായ ആരോഗ്യം വര്ധിക്കാനും വഴിതെളിയും. ശ്രദ്ധയും ഏകാഗ്രതയുംയോഗയിലെ ശ്വസന, ധ്യാന…
Read Moreസൈനസൈറ്റിസ്; സൈനസിലെ അണുബാധയും തലവേദനയും
പൊടിയും വരണ്ട തണുപ്പും കൂടുന്പോൾസാധാരണമാകുന്ന ഒരു രോഗമാണു സൈനസൈറ്റിസ്. തലയുടെ വ്യത്യസ്തഭാഗങ്ങളിൽ വേദന നമ്മുടെ തലയോട്ടിയിലുള്ള പൊള്ളയായ അറകളെയാണു സൈനസ് എന്നു പറയുന്നത്. കവിളെല്ലിനുള്ളിലാണ് ഏറ്റവും വലിയ സൈനസ് ആയ മാക്സില്ലറി സൈനസുള്ളത്. നെറ്റിയിൽ മധ്യഭാഗത്താണു ഫ്രോണ്ടൽ സൈനസുകളുടെ സ്ഥാനം. കണ്ണുകളുടെ ഇടയിലായി മൂക്കിന്റെ പാലം തുടങ്ങുന്നിടത്താണു എത്മോയിഡ് സൈനസ് ഉള്ളത്. കണ്ണിന്റെ പിൻ ഭാഗത്താണു സ്ഫിനോയിഡ് സൈനസ്. അതുകൊണ്ടുതന്നെയാണ് ഒാരോ സൈനസിനെ പഴുപ്പു ബാധിക്കുന്പോഴും തലയുടെ വ്യത്യസ്തഭാഗങ്ങളിൽ വേദന തോന്നുന്നത്. സാധാരണയായി സൈനസുകളുടെയുള്ളിൽ വായുവാണുണ്ടായിരിക്കുക. അവയുടെ സാന്നിധ്യമാണു നമ്മൂടെ സ്വരത്തിനു മുഴക്കം നല്കുന്നത്. സൈനസിന്റെ വലുപ്പ രൂപ വ്യതിയാനത്തിനനുസരിച്ച് ശബ്ദവ്യത്യാസം വരാം. ഈ എല്ലിൻ ഗുഹകളിലുള്ള ശ്ളേഷ്മ സ്തരങ്ങളിൽ വൈറസ്, ബാക്റ്റീരിയ, ഫംഗസ് എന്നിവ കടന്നാക്രമിക്കുന്പോഴാണു സൈനസൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാകുന്നത്. എല്ലിൻ ഗുഹകളായതിനാൽ പുറത്തേക്കു വികസിക്കാൻ സാധിക്കാത്തതിനാൽ ശക്തമായ വിങ്ങലും വേദനയും അനുഭവപ്പെടും. സൈനസുകൾ…
Read More