ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഗുരുതര രോഗമാണ് ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒ പിഡി). പുകവലി, കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകൾ, പാരന്പര്യഘടകങ്ങൾ എന്നിവയും രോഗകാരണങ്ങളിലുണ്ട്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പുക, പൊടിപുക, വാതകങ്ങള്‍, പൊടിപടലങ്ങള്‍ തുടങ്ങിയവയോടുള്ള സമ്പര്‍ക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്ക്കുന്നു. ലോകത്ത് മരണങ്ങള്‍ക്കുള്ള ആദ്യ മൂന്നു കാരണങ്ങളില്‍ ഒന്നാണ് സി.ഒ.പി.ഡി. ഗ്ലോബല്‍ ബര്‍ഡെന്‍ ഓഫ് ഡിസീസസ് എസ്റ്റിമേറ്റ്സ് (GBD) പ്രകാരം ഇന്ത്യയില്‍ മാരക രോഗങ്ങളില്‍ സിഒപിഡി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ഗുരുതരമായാൽ* ശ്വാസകോശ അണുബാധ * ഹൃദ്രോഗങ്ങൾ *ശ്വാസകോശധമനികളിൽ ഉയർന്ന രക്തസമ്മർദം * വിഷാദരോഗം….എന്നിവയ്ക്കു സാധ്യത.ഇൻഹേലർ ഇൻഹേലർ ഉപയോഗം വളരെ പ്രാധാന്യമുള്ളതാണ്. അതു ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നത് എന്നുള്ളത് കൃത്യമായ ഇടവേളകളിൽ വിലയിരുത്തപ്പെടേണ്ടതുമാണ്.പോഷകസമൃദ്ധമായ ഭക്ഷണംനിർദേശിക്കപ്പെട്ടിട്ടുള്ള…
Read MoreCategory: Health
മോഷണം ഒരു രോഗമാകുന്പോൾ..!
സിസിടിവിയിൽ പിടിക്കപ്പെട്ട ചില കള്ളന്മാരുടെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. അവരെ കണ്ടാൽ മോഷ്ടിക്കാൻ വന്നവരാണെന്നു തോന്നുകയേയില്ല. അത്ര മാന്യന്മാരായിരിക്കും. അവരിൽ ചിലരെങ്കിലും മോഷണശീലം രോഗമായിട്ടുള്ളവരാണ്. അവർ മോഷ്ടിക്കുന്നത് മാനസിക തൃപ്തിക്കു വേണ്ടി മാത്രമായിരിക്കും. ഇവരെ നമ്മൾ മോഷണക്കുറ്റത്തിനു ശിക്ഷിച്ചാലും ഇവർ പിന്നെയും മോഷ്ടിച്ചുകൊണ്ടിരിക്കും. “പഠിച്ച കള്ളൻ’’അല്ലാത്തതിനാൽ ഈ പാവം കള്ളൻ ഇടയ്ക്കിടെ പിടിക്കപ്പെടുകയും അത് ആ വ്യക്തിക്കും അവന്റെ കുടുംബത്തിനും സമൂഹത്തിൽ വലിയ നാണക്കേടുണ്ടാക്കുന്നു. ഇതു കടുത്ത അപകർഷബോധത്തിലേക്കും പിന്നീട് വിഷാദ രോഗത്തിലേക്കും എത്തിച്ചേരാം. ക്ലെപ്റ്റോ മാനിയ എന്നാണ് ഈ രോഗത്തിനു വൈദ്യശാസ്ത്രത്തിൽ പറയുന്നത്. ഒരു ശതമാനത്തിൽ താഴെ മാത്രം ആളുകളിലേ ഇതു കാണാറുള്ളു. എന്തുകൊണ്ട് ?ശരിയായ കാരണം കണ്ടെത്തിയിട്ടില്ല. തലച്ചോറിലെ സെറിട്ടോണിൻ എന്ന നാഡീചാലക രാസവസ്തുവിന്റെ കുറവ് ഇത്തരം നിയന്ത്രണാതീതമായ പ്രവർത്തന ശീലങ്ങൾ ഉണ്ടാക്കാറുണ്ട്. മോഷ്ടിക്കുന്പോൾ ലഭിക്കുന്ന സുഖം കൊണ്ട് തലച്ചോറിലെ മറ്റൊരു നാഡീചാലകമായ…
Read More‘ജീപ്പ് ഡ്രൈവേഴ്സ് രോഗ’ത്തിന് ലേസര്‍ ചികിത്സ
ദീര്‍ഘനേരം കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുന്നവരിലോ പരീക്ഷയ്ക്ക് തയാറെടുക്കുന്നവരിലോ ദൂരയാത്ര ചെയ്യുന്നവരിലോ ആണ് പൈലോനിഡല്‍ സൈനസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. ‘ജീപ്പ് ഡ്രൈവേഴ്സ് ഡിസീസ്’ (Jeep Driver’s Disease) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. ശരീരത്തിന്റെ പുറകുവശത്തെ അഗ്രഭാഗത്തുള്ള അസ്ഥിയുടെ ഭാഗത്തെ (tail bone area) ബാധിക്കുന്ന ഈ രോഗം പ്രായഭേദമന്യേ വരാന്‍ സാധ്യതയുണ്ടെങ്കിലും കൗമാരക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്. പൈലോനിഡല്‍ സൈനസ്‘പൈലോനിഡല്‍’ എന്ന വാക്കി ന്റെ അര്‍ഥം ഒരു സഞ്ചിക്കുള്ളില്‍ രോമം കൂടിയിരിക്കുക എന്നതാണ്. എന്നാല്‍ ‘Sinus tract’ എന്നത് ശരീരത്തില്‍ എവിടെയെങ്കിലും ഇടുങ്ങിയ ദ്വാരം പോലെയുള്ള ഘടന ഉണ്ടാകുന്നതാണ്. അപ്പോള്‍ പൈലോനിഡല്‍ സൈനസ് എന്നത് പൃഷ്ഠ ഭാഗങ്ങളുടെ തൊട്ടുമുകളിലായി ഉണ്ടാകുന്ന മുഴയോ, ഇടുങ്ങിയ ദ്വാരമോ ആണ്. ഈ മുഴകളില്‍ രോമവളര്‍ച്ചയും മറ്റ് അവശിഷ്ടങ്ങളും ഉണ്ടാകും. കാരണങ്ങള്‍ ഇത് സാധാരണയായും ആണുങ്ങളിലാണ് കണ്ടുവരുന്നത്, പ്രത്യേകിച്ചും ചെറുപ്പക്കാരില്‍. ദീര്‍ഘനേരം…
Read Moreകള്ളംപറച്ചിലും മാനസിക സംഘർഷവും
പുതിയ പ്രതീക്ഷയുടെ പുതുവര്‍ഷത്തിലാണു നമ്മൾ. ഈ ദിനങ്ങളിൽ ധാരാളം പേർ പുതിയ തീരുമാനങ്ങള്‍ എടുക്കാറുണ്ട്. എന്നാല്‍, ചിലര്‍ ഈ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഒരു കാര്യവുമില്ല എന്ന് ചിന്തിക്കുന്നവരാണ്. കാരണം, പുതുവര്‍ഷത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വര്‍ഷം മുഴുവനും നടപ്പിലാക്കുന്നതില്‍ എല്ലാ വര്‍ഷവും പരാജയപ്പെടുന്നു എന്നുള്ളതാണ് അവരുടെ വാദം. എന്നിരുന്നാലും നമുക്ക് പുതുവര്‍ഷത്തില്‍ നടപ്പാക്കാനായി കുറച്ചു കാര്യങ്ങള്‍ ഉണ്ടാവുക എന്നത് വളരെ പ്രധാന കാര്യമാണ്. അത് നമ്മള് വര്‍ഷം മുഴുവനും ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതിലുപരി നാം നമ്മളെ തന്നെ വിലയിരുത്തുന്നതും ഭാവിയെക്കുറിച്ച് പദ്ധതികള്‍ തയാറാക്കുന്നതും നമ്മുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതിനു സഹായകമാണ്. ഒരു പദ്ധതിയും വിലയിരുത്തലും ഇല്ലാതിരിക്കുന്നത് നമ്മുടെ ജീവിതം മുരടിച്ച അവസ്ഥയില്‍ തുടരുന്നതിന് കാരണമാകും. ഈ വര്‍ഷം എടുക്കാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുക എന്നുള്ളതാണ്. കള്ളം പറയുന്നതിന് യാതൊരു മടിയും ഇല്ലാത്ത…
Read Moreഉപ്പ് കുറയ്ക്കാം…
പല വട്ടം ഉപ്പ് ചേർക്കരുത്പാകം ചെയ്യുന്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളന്പുന്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.തൈരിലും സാലഡിലും..?തൈര്, സാലഡ് എന്നിവ കഴിക്കുന്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗിരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചികരമാക്കാം. അത്തരത്തിൽ പ്രത്യേകമായി ഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക. മിതമായി വിഭവങ്ങൾ തയാറാക്കു ന്പോൾ ഉപ്പ് മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ അതു കുറയ്ക്കണം. അയഡിൻ ചേർത്തകറിയുപ്പ് അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്. വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്. പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല. സർവേ നടത്തി അയഡിൻ…
Read Moreഉപ്പ് ഉപയോഗിക്കുന്പോൾ ; ഉപ്പും ബിപിയും സ്ട്രോക്കും തമ്മിൽ…
പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ് നാം ശീലിക്കുന്നതാണ്. ചോറിനൊപ്പം ഉപ്പ്, ചോറു വാർക്കുന്പോൾ ഉപ്പ്… എന്നിങ്ങനെ ഉപ്പിന്റെ ഉപയോഗം വർഷങ്ങളായി പല തരത്തിൽ ശീലിക്കുന്നതാണ്. ചിപ്സ്, കോണ്‍ഫ്ളേക്സ് തുടങ്ങിയവയിലും ഉപ്പ് ധാരാളം. അച്ചാറിലും മറ്റും പ്രിസർവേറ്റീവ് ആയും ധാരാളം ഉപ്പ് ചേർക്കുന്നുണ്ട്. ബിപി കൂട്ടുന്ന സോഡിയംശരീരത്തിലെത്തുന്ന സോഡിയത്തിന്റെ തോത് ബാലൻസ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളിൽ നിന്നും പഴവർഗങ്ങളിൽ നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ ഒഴിവാക്കി പ്രോസസ്ഡ് ഫുഡ്സ് ശീലമാക്കുന്നവരാണ് നമ്മളിൽ പലരും. പച്ചക്കറികൾ കഴിക്കാത്തവർ ഉപ്പ് കൂടുതലായി കഴിക്കുന്പോൾ ശരീരത്തിൽ സോഡിയത്തിന്റെ അളവു ക്രമാതീതമായി കൂടുന്നു. സോഡിയം ശരീരത്തിൽ വെള്ളം പിടിച്ചുനിർത്തും. അതായത് രക്തത്തിലെ വെള്ളത്തിന്റെ അളവു കൂടും. രക്തത്തിന്റെ വ്യാപ്തം കൂടും. അപ്പോൾ രക്തസമ്മർദം(ബിപി) കൂടും ഉപ്പും കൊളസ്ട്രോളും?ഉപ്പും കൊളസ്ട്രോളും തമ്മിൽ ബന്ധമില്ല. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനു പുറമേ നാം…
Read Moreദിവസം ഒരാൾക്ക് എത്രത്തോളം ഉപ്പ് ഉപയോഗിക്കാം?
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്. പ്രോസസ്ഡ് ഫുഡ്സിൽ(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്റെ തോതു കൂടുതലായിരിക്കും. ദിവസം ഒരാൾക്ക് അഞ്ച് ഗ്രാം ഉപ്പ്ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂണ്‍ ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂണ്‍ ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2- 3 വയസാകുന്പോൾ രണ്ടു ഗ്രാം ഉപ്പ്.…
Read Moreപല്ലിൽ കന്പിയിടുന്ന ചികിത്സ
പല്ലിൽ കന്പിയിടുന്നതിനു മുന്‍പ് വായ്ക്കുള്ളിൽ പൂർണമായ പരിശോധന ആവശ്യമാണ്.1. നിലവിൽ അണപ്പല്ലുകൾ ഏതെങ്കിലും എടുത്തുകളഞ്ഞിട്ടുണ്ടെങ്കിൽ അവിടം സംരക്ഷിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത ചികിത്സ ആവശ്യമാണ്.2. പല്ലുകൾ പുറത്തുവരുന്പോൾ മുതലുള്ള പരിശോധനയും ചികിത്സയും പല്ലിൽ കന്പിയിടുന്നതിന്റെ സങ്കീർണത കുറയ്ക്കുന്നു. 3. ഡോക്ടറുടെ ട്രീറ്റ്മെന്റ് പ്ലാനിംഗ് പ്രകാരമുള്ള ചികിത്സ ചെയ്യാൻ സഹകരിക്കുക. ഉദാ: ചികിത്സ തീർക്കാൻ രണ്ടുവർഷമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെങ്കിൽ ഇതിനു മുന്‍പായി തീർക്കണം എന്ന ആവശ്യം ചികിത്സ തുടങ്ങിയതിനുശേഷം ആവശ്യപ്പെടാതിരിക്കുക. വിവാഹം, ദൂരയാത്ര, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ദൂരെ പോകേണ്ടി വരുന്പോൾ ഡോക്ടറുടെ നിർദേശം സ്വീകരിച്ച് ചികിത്സയ്ക്ക് തീരുമാനമെടുക്കണം.ഭക്ഷണകാര്യത്തിൽകന്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ വളരെ വ്യത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. പ്രത്യേക ശ്രദ്ധ ഇതിനു നൽകണം. ഭക്ഷണകാര്യത്തിൽ ക്രമീകരണങ്ങൾ ചെയ്യണം. * ചില ഭക്ഷണസാധനങ്ങൾ പൂർണമായും ഉപേക്ഷിക്കണം. * കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക, ഒട്ടിപ്പിടിക്കുന്ന ആഹാരം,…
Read Moreപേവിഷം അതിമാരകം; ചെറിയ പോറലുകൾ പോലും അവഗണിക്കരുത്
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുന്പോൾ ഉണ്ടാ കുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം. പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ കാറ്റഗറി 1മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക – കുത്തിവയ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക. കാറ്റഗറി 2തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ– പ്രതിരോധ കുത്തിവയ്പ് എടുക്കണം കാറ്റഗറി 3രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി– ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി) മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ…
Read Moreയൂറിക് ആസിഡ് പ്രശ്നങ്ങൾ; ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg/dlആണു നോർമൽ യൂറിക്ക് ആസിഡ് നില. ഭക്ഷണത്തിലെ തകരാറുകൾ10% ആളുകളിൽ ഭക്ഷണത്തിലെ തകരാറുകളാണ് യൂറിക്കാസിഡ് അടിയാൻ കാരണമാകുന്നത്. മദ്യമാണ് ഒന്നാമത്തെ പ്രശ്നക്കാരൻ. അതിൽത്തന്നെ ബിയർ ആണു ഭീകരൻ. * കോള പാനീയങ്ങൾ ഒഴിവാക്കുക.* മാംസ ഭക്ഷണം… അതിൽ തന്നെ കരൾ, ഹൃദയം, വൃക്ക എന്നിവ നിർബന്ധമായുംഒഴിവാക്കുക.* കടൽ ഭക്ഷണത്തിൽ ഞണ്ടും കൊഞ്ചും ചെമ്മീനും പ്രശ്നക്കാരാണ്. ഉണക്കിയ കൂണുകളിലും യൂറിക്കാഡുണ്ടാക്കുന്ന പ്യൂറിൻ എന്ന ഘടകം കൂടുതലായുണ്ട്. ഇക്കാര്യത്തിൽ നെത്തോലി അത്ര ചെറിയ മീനല്ല. ഉണക്ക മത്തിയിലും നെത്തോലിയിലും പ്യൂറിൻ കൂടുതലുണ്ട്. തിരണ്ടിയിൽ മിതമായ നിലയിലേ പ്യൂറിൻ അടങ്ങിയിട്ടുള്ളു എന്നു ചില പഠനങ്ങൾ പറയുന്നു.* ചിക്കനും പ്രശ്നക്കാരുടെ പട്ടികയിലാണ്. ചില പച്ചക്കറികളിലും പ്യൂറിൻ അടങ്ങിയിട്ടുണ്ട്. എന്നാലവ പ്രശ്നക്കാരല്ല എന്നും നിരീക്ഷണങ്ങളുണ്ട്. പയർ, ചീര,…
Read More