കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. കേസിലെ 20 സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ ദിലീപെന്നാണ് പ്രോസിക്യൂഷന്റെ വാദം. ലൈംഗിക പീഡനത്തിന് ക്വട്ടേഷൻ ചരിത്രത്തിലെ ആദ്യത്തെ സംഭവം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമവും പതിവില്ലാത്തത്. ഓരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചു. വലിയ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. സത്യം തെളിയാൻ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിലെ തുടരന്വേഷണം സംബന്ധിച്ച് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളാണ് വിചാരണ കോടതിയിൽ നൽകിയത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ പുതിയ ഹർജി നൽകിയിട്ടുണ്ട്. ഇത് ഈ മാസം 25 ന് പരിഗണിക്കും.…
Read MoreCategory: qatar world cup-2022
അണികള്‍ മുഴുവന്‍ കൊഴിഞ്ഞു പോയതോടെ കറന്റ് ബില്‍ അടയ്ക്കാന്‍ പോലും നിവര്‍ത്തിയില്ലാതായി, സിപിഎമ്മിന്റെ ബംഗാളിലെ പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുത്തത് 15,000 രൂപയ്ക്ക്, ഒരിക്കല്‍ രാജക്കന്മാരായിരുന്നിടത്ത് സിപിഎമ്മിന്റെ അവസ്ഥ പരമദയനീയം
ദൈനംദിന ചിലവുകള്‍ക്ക് വഴി കണ്ടെത്താനാവാതെ പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുക്കാനൊരുങ്ങി സിപിഎം. 34 വര്‍ഷം തങ്ങള്‍ അടക്കി ഭരിച്ചിരുന്ന ബംഗാളിലാണ് സിപിഎമ്മിന് ഇത്തരമൊരു ദുര്യോഗം നേരിടേണ്ടി വന്നത്. പൂര്‍വ്വ ബര്‍ധമാന്‍ ജില്ലയിലെ ഗുസ്കാര മുനിസിപ്പാലിറ്റിയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസാണ് 15000 വാടകയ്ക്ക് കൊടുക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായത്. മൂന്ന് മുറികളും രണ്ട് മീറ്റിങ് ഹാളും ബാത്ത് റൂമും അടുക്കളയും അടങ്ങുന്ന മൂന്ന് നില കെട്ടിടമായിരുന്നു ഓഫീസ്. മൂന്ന് നില കെട്ടിടം ഇനിയൊരു കോച്ചിംഗ് സെന്ററായാണ് രൂപമാറ്റം നടത്താന്‍ പോവുന്നത്. ഒരു കാലത്ത് സിപിഎമ്മിന്റെ ബംഗാളിലെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു പൂര്‍വ്വ ബര്‍ധമാന്‍ മേഖലകള്‍. 1999 ല്‍ ഏറെ ആഘോഷത്തോടെയായിരുന്നു ഓഫീസിന്റെ ഉദ്ഘാടനം നടന്നത്. ഇന്ന് സ്ഥാപനത്തിലെ വൈദ്യുതി ബില്‍ പോലും അടയ്ക്കാന്‍ പണം തികയാത്ത അവസ്ഥയാണ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനത്തിനായി ഫണ്ട് കയ്യിലില്ല, വാടകയായി ലഭിക്കുന്ന പണം പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിച്ച്…
Read Moreപശുവല്ല, മനുഷ്യനാണ് പ്രധാനം; മധ്യപ്രദേശ് സർക്കാരിനെതിരേ സച്ചിൻ പൈലറ്റ്
പശു സംരക്ഷണത്തിന്റെ പേരിൽ അറസ്റ്റിലായവർക്കെതിരേ ദേശസുരക്ഷാ നിയമം ചുമത്തിയ മധ്യപ്രദേശ് സർക്കാർ നടപടിയെ വിമർശിച്ച് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് രംഗത്ത്. പശു സംരക്ഷണത്തെക്കാൾ പ്രധാനപ്പെട്ട വിഷയങ്ങൾ രാജ്യത്തുണ്ടെന്നും മധ്യപ്രദേശ് സർക്കാർ അതിനായിരുന്നു പ്രധാന്യം നൽകേണ്ടിയിരുന്നതെന്നും സച്ചിൻ പറഞ്ഞു. ഗോവധത്തിനെതിരേയും അനധികൃത പശുക്കടത്തിനെതിരെയും രാജസ്ഥാൻ സർക്കാർ മധ്യപ്രദേശിന്േറതിൽനിന്നു വ്യത്യസ്തമായി നിലപാടാണ് സ്വീകരിക്കുന്നത്. മൃഗങ്ങളെ സംരക്ഷിക്കുന്നത് വേണ്ടതു തന്നെ. എന്നാൽ പശു സംരക്ഷണത്തേക്കാൾ കൂടുതൽ മുൻതൂക്കം നൽകേണ്ട വിഷയങ്ങളുണ്ട്. മധ്യപ്രദേശിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടയാൾ മുഖ്യമന്ത്രി കമൽനാഥ് ആണ്- സച്ചിൻ പറഞ്ഞു. പശു സംരക്ഷണത്തിന്റെ പേരിൽ അഞ്ചു പേർക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി മധ്യപ്രദേശ് പോലീസ് കേസെടുത്തത്. ഇതിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, സൽമാൻ ഖുർഷിദ് എന്നിവർ കമൽനാഥ് സർക്കാരിനെതിരേ രംഗത്തെത്തി. എന്നാൽ മധ്യപ്രദേശ് സർക്കാർ തീരുമാനത്തിൽ ഇടപെടില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ…
Read More