ന്യൂഡൽഹി: സാന്പത്തികവളർച്ച രാജ്യത്തെ യുവജനങ്ങളുടെ തൊഴിലവസരങ്ങൾ ഉയർത്തുമെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. ശക്തമായ, ദീർഘവീക്ഷണത്തോടുകൂടിയ സാന്പത്തിക പുരോഗതിയാണ് സന്പദ്ഘടനയുടെ വളർച്ചയ്ക്കു കാരണം. സമീപവർഷങ്ങളിൽ വളർച്ച സുസ്ഥിരമായി നിലനിൽക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. റോഡ്, റെയിൽ, തുറമുഖം ഉൾപ്പെടെ അടിസ്ഥാനസൗകര്യമേഖലയിൽ നടത്തിയ നിക്ഷേപങ്ങൾ അടുത്ത ദശകത്തിൽ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് അടിസ്ഥാനമാകും. രണഘടനയുടെയും ഇന്ത്യയുടെ സമ്പന്നമായ നാഗരിക പൈതൃകത്തിന്റെയും പ്രാധാന്യവും എടുത്തുപറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. ഇന്ത്യക്കാര് എന്ന നിലയില് നമ്മുടെ കൂട്ടായ സ്വത്വത്തിന്റെ ആത്യന്തിക അടിത്തറയാണ് ഭരണഘടന. ഒരു കുടുംബമെന്ന നിലയില് അത് നമ്മളെ ബന്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരികതകളില് ഒന്നാണ് ഇന്ത്യയുടേത്. അറിവിന്റെയും ജ്ഞാനത്തിന്റെയും ഉറവിടമായിരുന്ന ഇന്ത്യ ഒരു കാലത്ത് ലോകം മുഴുവൻ അറിയപ്പെട്ടിരുന്നു- രാഷ്ട്രപതി പറഞ്ഞു. പല ഘട്ടങ്ങളിലായി രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പിനു പകരമായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി പാർലമെന്റിൽ ബിൽ അവതരിപ്പിച്ചതും ദ്രൗപദി…
Read MoreCategory: Loud Speaker
കാണാമറയത്ത്: കണ്ണവത്തെ സിന്ധുവിനെ കാണാതായിട്ട് മൂന്നാഴ്ച
കണ്ണവം വനത്തിൽനിന്ന് കാണാതായ യുവതി കാണാമറയത്തു തന്നെ. യുവതിക്കായുള്ള അന്വേഷണം മൂന്നാഴ്ച പിന്നിട്ടിട്ടും ഇവരെ പറ്റിയുള്ള യാതൊരു സൂചനയും ലഭിച്ചില്ല. കണ്ണവം പോലീസും വനപാലകരും നാട്ടുകാരും തിരച്ചിൽ നിർത്തിയിട്ടുമില്ല. 2024 ഡിസംബർ 31 നാണ് കണ്ണവം നഗറിലെ വേലേരി മലയമ്പാടി വീട്ടിൽ രവിയുടെ ഭാര്യ എൻ. സിന്ധുവിനെയാണ്(40) കാണാതായത്. വനത്തിൽ വിറക് ശേഖരിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. അന്വേഷണം ഇങ്ങിനെ സിന്ധുവിനെ കാണാതായതിനെ തുടർന്ന് ആദ്യം കണ്ണവം പോലീസും വനം വകുപ്പുദ്യോഗസ്ഥരുമായിരുന്നു തെരച്ചിൽ നടത്തിയത്. ഇവരെ കണ്ടെത്താൻ കഴിയാതെ വന്നതിനാൽ പിന്നീട് വനത്തിനകത്ത് തെരച്ചിൽ നടത്തുന്നതിന് പ്രാവീണ്യം നേടിയ പ്രത്യേക പോലീസ് സംഘവും തണ്ടർബോൾട്ടും ക്യുആർടിയും തെരച്ചിൽ ഏറ്റെടുത്തു. ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനുള്ള യാതൊരു സൂചനയും ലഭിച്ചില്ല. വിവിധ ഭാഗങ്ങളിലായി നാട്ടുകാരുടെ നേതൃത്വത്തിലും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജയുടെയും…
Read Moreപഞ്ചാരക്കൊല്ലിയില് ജനരോഷം; മന്ത്രിയെ തടഞ്ഞു; പ്രതിഷേധങ്ങള്ക്കിടയില് രാധയുടെ വീട്ടിലെത്തി എ. കെ ശശീന്ദ്രന്
വയനാട്: ടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി എകെ ശശീന്ദ്രനെ തടഞ്ഞ് പ്രതിഷേധവുമായി നാട്ടുകാർ. മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ നാട്ടുകാർ മന്ത്രി ചർച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ടു. പഞ്ചാര കൊല്ലിക്ക് മുൻപുള്ള പിലാക്കാവിലാണ് പ്രതിഷേധം ഉണ്ടായത്. രാധയുടെ വീടിനു സമീപത്തായാണ് നാട്ടുകാർ മന്ത്രിയെ തടഞ്ഞിരിക്കുന്നത്. വൻ പോലീസ് അകമ്പടിയിലാണ് മന്ത്രി എത്തിയിരുന്നത്. പൊലീസ് ആളുകളെ ബലം പ്രയോഗിച്ചു നീക്കിയതോടെയാണ് കൊല്ലപ്പെട്ട രാധയുടെ വീട്ടിലേക്ക് മന്ത്രിക്ക് കയറാനായത്. സിപിഎം നേതാക്കളും മന്ത്രിക്ക് ഒപ്പമുണ്ട്. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്ക് കരിങ്കൊടി കാണിച്ചു.
Read Moreപഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ‘നരഭോജി’ കടുവയായി പ്രഖ്യാപിച്ചു; ഉത്തരവിറക്കി സർക്കാർ
വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവിൽ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്ക്കാര് ഉത്തരവിറക്കി. നിര്ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവച്ച് കൊല്ലാനാകുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ വാര്ത്താസമ്മേളനത്തിൽ അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് നിര്ണായക തീരുമാനം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ചീഫ് സെക്രട്ടറി ഉള്പ്പെടെയുള്ളവര് ഉന്നത തല യോഗത്തിൽ പങ്കെടുത്തു. പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ഇന്ന് തെരച്ചിലിനിടെ ആര്ആര്ടി ഉദ്യോഗസ്ഥനായ ജയസൂര്യയെയും ആക്രമിച്ചത്. തുടർച്ചയായി ആക്രമണം വന്നതിനാൽ ആണ് നരഭോജി എന്ന പ്രഖ്യാപനം.
Read Moreലൗകിക ജീവിതം ഉപേക്ഷിച്ചു: ബോളിവുഡ് താരം മമത കുൽക്കർണി ഇനി സന്യാസിനി ‘മായി മംമ്താ നന്ദ് ഗിരി’
മഹാകുംഭ് നഗർ (ഉത്തർപ്രദേശ്): ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിലാണ് 52കാരിയായ മമത ആത്മീയജീവിതത്തിനു തുടക്കമിട്ടത്. ലൗകിക ജീവിതം ഉപേക്ഷിച്ച അവർ ‘മായി മംമ്താ നന്ദ് ഗിരി’ എന്ന പുതിയ പേരും സ്വീകരിച്ചു. 23 വർഷം മുമ്പ് കുപ്പോളി ആശ്രമത്തിലെ ഗുരു ശ്രീ ചൈതന്യ ഗഗൻ ഗിരിയിൽനിന്നു ദീക്ഷ സ്വീകരിച്ച താൻ ഇപ്പോൾ പൂർണസന്യാസത്തോടെ പുതിയ ജീവിതത്തിലേക്കു പ്രവേശിക്കുകയാണെന്നു താരം പറഞ്ഞു.
Read Moreഫ്രാൻസ് എഐ ഉച്ചകോടിയിൽ മോദി സഹ അധ്യക്ഷനാകും
ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണത്തെത്തുടർന്ന് ഫ്രാൻസിൽ നടക്കുന്ന എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോ-ചെയർ ആയി പങ്കെടുക്കുമെന്നു വിദേശകാര്യ മന്ത്രാലയം. ഇന്നലെ നടന്ന പ്രതിവാര പത്രസമ്മേളനത്തിൽ വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും ജയ്സ്വാൾ പറഞ്ഞു. ഫെബ്രുവരി 10, 11ന് ആണ് ഫ്രാൻസിൽ എഐ ഉച്ചകോടി നടക്കുന്നത്.
Read Moreആരാധനാലയങ്ങൾ പ്രാർഥയ്നക്കുള്ളതാണ്: പള്ളിക്കു മുകളിൽ ഉച്ചഭാഷിണി വേണ്ടെന്നു കോടതി
പ്രയാഗ് രാജ്: മുസ്ലിം പള്ളികൾക്ക് മുകളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കണമെന്ന ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ആരാധനാലയങ്ങൾ പ്രാർഥയ്നക്കുള്ളതാണെന്നും അവിടെ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് ശരിയായ കാര്യമല്ലെന്നും പ്രദേശവാസികൾക്ക് ഇത് ബുദ്ധിമുട്ടായി മാറുമെന്നും നിരീക്ഷിച്ചാണു കോടതി ഹർജി തള്ളിയത്. പിലിഭറ്റ് സ്വദേശി നൽകിയ ഹർജിയിൽ ജസ്റ്റീസ് അശ്വനി കുമാർ മിശ്ര, ജസ്റ്റീസ് ടൊണാഡി രമേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണു വിധി. ഹർജിക്കാരൻ പള്ളിയുടെ ചുമതലയുള്ള വ്യക്തിയോ അദ്ദേഹത്തിന്റെ അവകാശത്തിലുള്ള പള്ളിയോ അല്ലാത്തതിനാൽ പരാതി നൽകാനുള്ള അവകാശമില്ലെന്നു ചൂണ്ടിക്കാട്ടി ഹർജിയുടെ സാധ്യതയെ കോടതി തുടക്കത്തിൽ ചോദ്യം ചെയ്തിരുന്നു.
Read Moreസ്വത്തുതർക്കം: യുവാവിനെ സഹോദരനും ഭാര്യയും ജീവനോടെ കത്തിച്ചു
പട്ന: ബിഹാർ മുസാഫർപുരിൽ സ്വത്തുതർക്കത്തിന്റെ പേരിൽ യുവാവിനെ സഹോദരനും ഭാര്യയും ചേർന്നു ജീവനോടെ കത്തിച്ചുകൊന്നു. മാനസികവൈകല്യമുള്ള സുധീർകുമാർ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം സുധീർ സഹോദരന്റെ ഭാര്യയുമായി വഴക്കുണ്ടായിരുന്നു. തുടർന്ന് സഹോദരനും ഭാര്യയും ചേർന്ന് സുധീർ കുമാറിനെ വൈദ്യുതി തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. സംഭവം കണ്ട ഒരു വാച്ച്മാൻ ആണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസാണ് പാതി കത്തിക്കരിഞ്ഞ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സഹോദരനെ പിടികൂടാൻ പോലീസ് തെരച്ചിൽ ഊർജിതമാക്കി.
Read Moreനേതൃമാറ്റം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല; കെ. സുധാകരനെ മാറ്റണമെന്ന ആവശ്യം ഹൈക്കമാന്ഡിനോട് ഉന്നയിച്ചിട്ടില്ല; കെ. മുരളീധരൻ
കോഴിക്കോട്: സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകൾ തള്ളി കെ. മുരളീധരൻ. നേതൃമാറ്റം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചും പാർട്ടിയിൽ ചർച്ചയില്ലെന്നും എന്നാൽ ഡിസിസി ഭാരവാഹി തലത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും മുരളീധരന് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. കെ. സുധാകരനെ മാറ്റണമെന്ന ആവശ്യം ഹൈക്കമാന്ഡിനോട് ഞങ്ങളാരും ഉന്നയിച്ചിട്ടില്ല. ഇക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. കെ. സുധാകരന് ഒരു ആരോഗ്യപ്രശ്നവുമില്ല. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സർവേ നടത്തുന്നതിൽ തെറ്റില്ല. പാർട്ടി വേദിയിൽ ഇക്കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ തീരുമാനം എടുക്കുന്നത് ഹൈക്കമാൻഡാണ്. സംസ്ഥാനത്ത് കോൺഗ്രസിന് മിനിമം 60 സീറ്റുകളെങ്കിലും ലഭിക്കണം. പാർട്ടിക്ക് കൂടുതൽ നിയമസഭാ സീറ്റ് നേടാൻ എഐസിസി തലത്തിൽ ചർച്ച നടക്കുന്നുണ്ട്. താൻ സർവേ നടത്താൻ പോകുന്നുവെന്ന് പാർട്ടിയിൽ പറയേണ്ടതില്ല. സർവേ പ്രതിപക്ഷ നേതാവിനും കെ. സുധാകരനും നടത്താം.…
Read Moreകെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് കെ.സുധാകരനെ ഉടൻ മാറ്റില്ല; സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനം ഉണ്ടാകില്ലെന്ന് ഹൈക്കമാൻഡ്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് കെ.സുധാകരനെ ഉടൻ മാറ്റില്ലെന്ന് ഹൈക്കമാൻഡിന്റെ ഉറപ്പ്. സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് ഹൈക്കമാൻഡ് അദ്ദേഹത്തെ അറിയിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുന്ഷി നടത്തുന്നത് പുനഃസംഘടനാ ചർച്ചകൾ മാത്രമാണെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. പാര്ട്ടിക്കുള്ളില് താന് അറിയാതെ നടക്കുന്ന നേതൃമാറ്റ ചര്ച്ചകളില് സുധാകരന് ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് മറുപടി നൽകിയത്. കഴിഞ്ഞ ദിവസങ്ങളില് പാര്ട്ടിക്കുള്ളില് നിന്ന് തന്നെ നേതൃമാറ്റത്തിനായി ആവശ്യം ഉയര്ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുന്ഷി പാര്ട്ടി നേതാക്കളെ പ്രത്യേകമായി കണ്ട് ചര്ച്ച നടത്തിയിരുന്നു. ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം.ജോൺ തുടങ്ങിയവരുടെ പേരുകൾ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Read More