പാലക്കാട്: കേരളം ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉണ്ടാകും. പാലക്കാടിന്റെ മണ്ണും മനസും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ. നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തും. നിയമസഭയ്ക്ക് അകത്തും പുറത്തും ഈ ജനതയുടെ ശബ്ദമായി രാഹുൽ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 5 അക്ക ഭൂരിപക്ഷം ഉണ്ടാകുമെന്ന് ഷാഫി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിക്കേണ്ടിരുന്ന ചിഹ്നം ബൂമറാങ്ങായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരുന്ന എല്ലാ കാര്യങ്ങളിലും തിരിച്ചടിയാണ് അവർക്ക് ഉണ്ടായതെന്ന് ഷാഫി കൂട്ടിച്ചേർത്തു. പത്ര പരസ്യം ഉൾപ്പെടെ എല്ലാ വിവാദങ്ങളും എൽഡിഎഫിന് തിരിച്ചടിയായി. നല്ല ഭൂരിപക്ഷത്തിൽ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Loud Speaker
വിദൂര പ്രദേശങ്ങളിൽ ബ്രോഡ്ബാൻഡ് സേവനങ്ങളും യാത്രാവിമാനങ്ങളിൽ ഇന്റർനെറ്റും നൽകുന്ന ഐഎസ്ആർഒയുടെ അത്യാധുനിക ആശയവിനിമയ ഉപഗ്രഹം: മസ്കിന്റെ റോക്കറ്റിൽ ‘ജിസാറ്റ് 20’ വിക്ഷേപണം വിജയം
ന്യൂഡൽഹി: ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്സിയായ ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. അമേരിക്കന് ശതകോടീശ്വരനായ ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ് 40 ൽ നിന്ന് ഇന്നു പുലർച്ചെ 12.01നായിരുന്നു വിക്ഷേപണം. 12.36ഓടെ മിഷൻ പൂർത്തീകരിക്കാനായി. വിദൂര പ്രദേശങ്ങളിൽ ബ്രോഡ്ബാൻഡ് സേവനങ്ങളും യാത്രാവിമാനങ്ങളിൽ ഇന്റർനെറ്റും നൽകുന്ന ഐഎസ്ആർഒയുടെ അത്യാധുനിക ആശയവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 20. ഇന്ത്യൻ മേഖലയിലുടനീളം ബ്രോഡ്ബാൻഡ് സേവനങ്ങളും ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനാണ് കൃത്രിമ ഉപഗ്രഹം സജ്ജീകരിച്ചിരിക്കുന്നത്.
Read Moreസന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനം മുസ്ലിം ലീഗിന് ഒഴിവാക്കാമായിരുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനം മുസ്ലിം ലീഗിന് ഒഴിവാക്കാമായിരുന്നുവെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപി ശ്രമങ്ങൾക്ക് സഹായകരമാണ് പാണക്കാട്ടെ സന്ദർശനമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ആർഎസ്എസിന്റെ ദീർഘകാല അജണ്ടകൾക്ക് സഹായകമാകുന്നതാണ് പണിയാണ് ലീഗ് എടുക്കുന്നത്. വിഷം തുപ്പുന്ന പ്രസംഗം നടത്തിയ വ്യക്തിക്ക് വിശുദ്ധിയുടെ സർട്ടിഫിക്കറ്റ് നൽകുന്ന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടന്നത്. ലീഗിനെ വിമർശിക്കുന്നതിൽ പുതുമയായിട്ടൊന്നുമില്ല. രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ വിമർശനവിധേയരാണെന്നും വിമർശനം തുടരുക തന്നെ ചെയ്യുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയ വിമർശനത്തെ ഈ നിലയിൽ കാണുന്നത് പ്രതിപക്ഷ നേതാവിന്റെ കപടതയാണ്. അദ്ദേഹത്തിന്റേത് താൻപ്രമാണിത്തമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Read Moreനിലമ്പൂർ ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് കർണാടകയിൽ കൊല്ലപ്പെട്ടു
ബംഗളൂരു: കേരളത്തിലെ നിലമ്പൂർ ഏറ്റുമുട്ടലിൽനിന്നു രക്ഷപ്പെട്ട ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കർണാടക പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ചിക്കമംഗളൂരു-ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായത്. മൂന്നു പേര് രക്ഷപ്പെട്ടു. ശൃംഗേരി, നരസിംഹരാജപുര, കാർക്കള, ഉഡുപ്പി മേഖലകളിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ വർധിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർണാടക പോലീസും ആന്റി നക്സൽ ഫോഴ്സും ഹിബ്രി വനമേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകളെ കാണുകയും ഏറ്റുമുട്ടൽ ഉണ്ടാവുകയുമായിരുന്നു. രക്ഷപ്പെട്ടവർക്കായി തെരച്ചിൽ തുടരുകയാണ്. മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് മേധാവിയായ വിക്രം ഗൗഡ, 2016ൽ നിലമ്പൂരിൽ കേരള പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രക്ഷപ്പെട്ടിരുന്നു.
Read Moreപാക്കിസ്ഥാൻ പിടികൂടിയ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സാഹസികമായി മോചിപ്പിച്ചു
ന്യൂഡൽഹി: പാക്കിസ്ഥാൻ പിടികൂടിയ മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഗുജറാത്തിനു സമീപം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്ത പാക് മാരിടൈം ഏജൻസിയുടെ കപ്പലിനെ പിന്തുടർന്ന് കോസ്റ്റ് ഗാർഡ് പിടികൂടുകയായിരുന്നു. ഇന്ത്യ-പാക് സമുദ്രാതിർത്തിയിലെ നോ ഫിഷിംഗ് സോണിൽനിന്നാണ് പാക് മാരിടൈം ഏജൻസി ഏഴു മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തത്. കോസ്റ്റ് ഗാർഡ് കപ്പലായ ഐസിജിഎസ് അഗ്രിം, പാക്കിസ്ഥാൻ കപ്പലിനെ മണിക്കൂറുകളോളം പിന്തുടർന്നശേഷം തടഞ്ഞുനിർത്തുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇന്ത്യൻ കപ്പൽ പാക് കപ്പലിനെ പിന്തുടരുന്നതിന്റെ വീഡിയോയും പങ്കുവച്ചു.
Read Moreഭക്ഷ്യസുരക്ഷാ വിഭാഗം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചില്ല: ഗുണനിലവാരമില്ലാത്ത 19,000 ലിറ്റർ കുപ്പിവെള്ളം പിടിച്ചു
ഹൈദരാബാദ്: ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത 19,000ലേറെ ലിറ്റർ കുപ്പിവെള്ളം ഹൈദരാബാദിൽനിന്നു പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ് കുപ്പിവെള്ളം പിടിച്ചെടുത്തത്. തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കുപ്പിവെള്ളത്തിന്റെ ടോട്ടൽ ഡിസോൾവ്ഡ് സോളിഡ്സ് (ടിഡിഎസ്) നിശ്ചയിച്ചിരിക്കുന്ന 75 മില്ലിഗ്രാം വെള്ളത്തിൽ കുറവാണെന്ന് പരിശോധനയിൽ കണ്ടെത്തി. ധാതുക്കൾ, ലവണങ്ങൾ, ലോഹങ്ങൾ, മറ്റ് ജൈവ അജൈവ വസ്തുക്കൾ എന്നിവയുൾപ്പെടെ വെള്ളത്തിൽ ലയിച്ചിരിക്കുന്ന പദാർഥങ്ങളുടെ ആകെ അളവാണ് ടിഡിഎസ്.
Read Moreസൈബർ ക്രൈം ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് വയോധികനിൽ നിന്ന് പണം തട്ടി: രണ്ടുപേർ അറസ്റ്റിൽ; മുന്നറിയിപ്പുമായി പോലീസ്
അമൃത്സർ: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടുപേരെ പഞ്ചാബ് പോലീസ് പിടികൂടി. അസം സ്വദേശികളായ രണ്ടുപേരാണ് പഞ്ചാബ് പോലീസ് സൈബർ ക്രൈം ഡിവിഷന്റെ പിടിയിലായത്. അസമിലെ കാംരുപ് സ്വദേശികളായ നസ്റുൽ അലി, മിദുൽ അലി എന്നിവരാണ് അറസ്റ്റിലായത്. മുംബൈ സൈബർ ക്രൈം ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ 76കാരനായ വയോധികനെ ഫോണിൽ വിളിച്ച് നിങ്ങൾ ഞങ്ങളുടെ കസ്റ്റഡിയിലാണെന്നു ഭീഷണിപ്പെടുത്തി 75 ലക്ഷത്തോളം രൂപ കവർന്നിരുന്നു. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.
Read Moreമഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് മടങ്ങവേ മുൻ ആഭ്യന്തരമന്ത്രിക്കുനേരേ കല്ലേറ്: തലയ്ക്കു ഗുരുതര പരിക്ക്
മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻസിപി (എസ്പി) നേതാവുമായ അനിൽ ദേശ്മുഖിന്റെ കാറിനുനേരേ കല്ലേറ്. സംഭവത്തിൽ അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ടു നർഖേഡ് ഗ്രാമത്തിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് 74കാരനായ ദേശ്മുഖിന്റെ കാർ ആക്രമിക്കപ്പെട്ടത്. കടോൾ ജലൽഖേഡ റോഡിൽ വച്ചാണ് കാറിനുനേരേ കല്ലേറുണ്ടായത്. കാറിന്റെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന അനിൽ ദേശ്മുഖിന്റെ തലയിൽ കല്ലു കൊണ്ടു. ഉടൻതന്നെ ദേശ്മുഖിനെ നാഗ്പുരിലെ അലക്സിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കെതിരേ വേഗത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശ്മുഖിന്റെ അനുയായികൾ കാട്ടോൾ പോലീസ് സ്റ്റേഷനു പുറത്തു തടിച്ചുകൂടിയിരുന്നു.
Read Moreപൊളിറ്റിക്കല് ഇസ്ലാമിന് അടിയറ വയ്ക്കരുത്; ഒരു വ്യക്തിയെ മതനേതാവിന്റെ മുന്നിലേക്ക് കൊണ്ടുപോയത് എന്തിനെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് പി.സി.ജോർജ്
കോട്ടയം: കേരളംപോലെ മതേത രത്തില് വിശ്വസിക്കുന്ന ജനത യെ പൊളിറ്റിക്കല് ഇസ്ലാമിന് അടിയറ വയ്ക്കുന്നതു ശരി യോയെന്ന് കോണ്ഗ്രസ് ചിന്തിക്കണമെന്നു പി.സി. ജോര്ജ്. പാലക്കാട് സീറ്റിന്റെ പേരില് ബിജെപി വിട്ട വ്യക്തിയെ ഒരു മതവിഭാഗത്തിന്റെ നേതാവിന്റെ മുന്നിലേക്ക് കോണ്ഗ്രസ് ആനയിച്ചതിന്റെ കാരണം ജനങ്ങളോട് പറയണമെന്നും പി.സി. ജോര്ജ് കൂട്ടിച്ചേർത്തു.
Read Moreസന്ദീപിന്റെ കൂടിക്കാഴ്ചയെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അവമതിക്കാന് ശ്രമിക്കുന്നതിലൂടെ പിണറായി വിജയന് സ്വയം ചെറുതാവുകയാണ്: പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട; ആഞ്ഞടിച്ച് മുസ്ലിം ലീഗ് മുഖപത്രം
കോഴിക്കോട്: സാദിഖലി തങ്ങള് ജമാഅത്തെ ഇസ് ലാമിയുടെ അനുയായിയെപ്പോലെ പ്രവര്ത്തിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരേ ആഞ്ഞടിച്ച് മുസ്ലിം ലീഗ്. പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ടെന്നും സാമുദായിക സൗഹാര്ദത്തിന്റെ അംബാസിഡറെന്ന് മലയാളിക്കര നീട്ടിവിളിച്ച പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും എത്തിച്ചേര്ന്നിട്ടുള്ള വര്ഗീയബാന്ധവത്തിന്റെ ബഹിസ്ഫുരണമായി മാത്രമേ കാണാന് കഴിയൂവെന്നും ലീഗ് മുഖപത്രം വിമര്ശിച്ചു. ത്യശൂര്പൂരം കലങ്ങിയതിലും ആര്എസ്എസ് ബാന്ധവത്തിന്റെ പേരില് സംശയത്തിന്റെ നിഴലില് നില്ക്കുന്ന ഉന്നത ഉദ്യോഗസ്ഥരോടുള്ള അനുഭാവ പൂര്ണമായ സമീപനത്തിലും മുനമ്പം വിഷയം അപരിഹാര്യമായി അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിലുമെല്ലാം ഈ സഹായ ഹസ്തത്തിന്റെ ലാഞ്ചനകളാണ് നിറഞ്ഞുനില്ക്കുന്നത്. ബിജെപിയുടെ ഉന്നതാധികാര സമിതി അംഗമായിരുന്നൊരാള് ഒരു നിബന്ധനകളുടെയും പുറത്തല്ലാതെ കൊടപ്പനക്കല് തറവാട്ടിലെത്തി ആശിര്വാദങ്ങളേറ്റുവാങ്ങുമ്പോള് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയും അസഹിഷ്ണുതയുമുണ്ടാകുന്നുവെങ്കില് അത് സംഘപരിവാര് ബാന്ധവത്തിന്റെ അനുരണനമല്ലാതെ മറ്റെന്താണ്. മുഖ്യമന്ത്രിയും കൂട്ടരും നാഴികക്കു നാല്പ്പതുവട്ടം വിളിച്ചു പറയുന്ന…
Read More