ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു. ഇഎൻടിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് എയിംസിലെത്തിച്ചതെന്നും ശസ്ത്രക്രിയ നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇഎൻടി വിഭാഗത്തിനു കീഴിലുള്ള വാർഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എയിംസിൽ പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച രാജന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റു കേസുകളിലെ ശിക്ഷ അനുഭവിക്കുന്നതിനാൽ ജയിലിൽനിന്നു പുറത്തിറങ്ങാനായിരുന്നില്ല. 2015ൽ ഇന്തൊനീഷ്യയിൽനിന്നു പിടികൂടി ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്ത ഛോട്ടാ രാജന്റെ കേസുകളുടെ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. മുൻപ് കോടതിയിലെത്തിയ മിക്ക കേസുകളിലും ഇയാൾ കുറ്റവിമുക്തനാക്കപ്പെടുകയോ ജാമ്യം അനുവദിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
Read MoreCategory: Loud Speaker
ദ്വയാര്ഥ പ്രയോഗം നടത്തി; റിപ്പോര്ട്ടര് ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: കലോത്സവ റിപ്പോര്ട്ടിംഗിനിടെ ദ്വയാര്ഥ പ്രയോഗം നടത്തി. റിപ്പോര്ട്ടര് ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മീഷന്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള് കലോത്സവത്തിനിടെയാണ് സംഭവം. ഒപ്പനയില് മണവാട്ടിയായ ഒരു കുട്ടിയോട് ഷാബാസ് എന്ന റിപ്പോര്ട്ടര് ദ്വയാര്ഥ പ്രയോഗത്തോടെ സംസാരിച്ചെന്നാണ് കേസ്. ഇതേ തുടര്ന്ന് നടത്തിയ വാര്ത്താ അവതരണത്തില് അരുണ് കുമാര് സഭ്യമല്ലാത്ത ഭാഷയില് ദ്വയാര്ഥ പ്രയോഗത്തോടെ സംസാരിച്ചെന്നും ബാലാവകാശ കമ്മീഷന് വ്യക്തമാക്കി. ഇതിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിച്ചതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കെ.വി. മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയോടും റിപ്പോര്ട്ടര് ചാനല് മേധാവിയോടും കമ്മീഷന് റിപ്പോര്ട്ട് തേടിയിട്ടുണ്ട്.
Read Moreറിയല് എസ്റ്റേറ്റ് ബിസിനസുകാരന്റെ തിരോധാനം: ഡ്രൈവറെയും ഭാര്യയെയും കാണാതായി; അപ്രത്യക്ഷമായത് ക്രൈംബ്രാഞ്ച് നോട്ടീസിനു പിന്നാലെ
കോഴിക്കോട്: കാണാതായ റിയല് എസ്റ്റേറ്റ് ബിസിനസുകാരന് കോഴിക്കോട് എരമംഗലം ആട്ടൂര് ഹൗസില് മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കാണാതായി. കോഴിക്കോട് എലത്തൂര് പ്രണവം ഹൗസില് രജിത്കുമാര് (45), ഭാര്യ സുഷാര (35) എന്നിവരെയാണ് കാണാതായത്. മാമി തിരോധാന കേസില് പ്രത്യേക അന്വേഷണ സംഘം മാസങ്ങള്ക്കുമുമ്പ് രജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇപ്പോള് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനുമുമ്പാകെ ഹാരാകുന്നതിനുവേണ്ടി ഇയാള്ക്ക് നോട്ടീസ് നല്കിയിരുന്നു. ഇതിനിടയിലാണ് കാണാതായത്. കോഴിക്കോട് കെഎസ്ആര്ടിസി ബസ് ടെര്മിനലിനു സമീപത്തെ സ്വകാര്യ ടൂറിസ്റ്റ് ഹോമില് മുറിയെടുത്ത ഇരുവരും ഇന്നലെ രാവിലെ മുറി ഒഴിഞ്ഞതായി നടക്കാവ് പോലീസില് ബന്ധുക്കള് നല്കിയ പരാതിയില് പറയുന്നു. പിന്നീട് വീട്ടില് തിരിച്ചെത്തിയില്ല. ഇതേതുടര്ന്നാണ് രാത്രി വൈകി പോലീസ് സ്റ്റേഷനില് പരാതി നല്കിയത്. പോലീസ് കേസെടുത്ത് തെരച്ചില് ആരംഭിച്ചു. 2023 ഓഗസ്റ്റ് 21നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. കോഴിക്കോട് വൈഎംസിഎ ക്രോസ്…
Read Moreകേരളത്തിൽനിന്നുള്ള മാലിന്യലോറികൾ കന്യാകുമാരിയിൽ പിടിയിൽ: ഒന്പതുപേർ അറസ്റ്റിൽ
കന്യാകുമാരി: കേരളത്തിൽനിന്നു മാലിന്യവുമായെത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിയിൽ. സംഭവത്തിൽ മൂന്നു മലയാളികളടക്കം ഒൻപതുപേരെ കന്യാകുമാരി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ ദിനേശ് കുമാർ, ജയപ്രകാശ്, സൈന്റോ എന്നിവരാണ് അറസ്റ്റിലായ മലയാളികൾ. അറസ്റ്റിലായവരിൽ അഞ്ചു തമിഴ്നാട് സ്വദേശികളും ഒരു അസം സ്വദേശിയും ഉൾപ്പെടുന്നു. വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമെതിരേ കേസെടുത്തു. നേരത്തെ കേരളത്തിൽനിന്നുളള ആശുപത്രിമാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിയെടുത്തിരുന്നു. കേരളത്തിന്റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച ട്രൈബ്യൂണൽ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യിക്കുകയും ചെയ്തിരുന്നു.
Read Moreബോബി ചെമ്മണ്ണൂര് ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്കും: നേരിട്ട് ഹൈക്കോടതിയെ സമീപിക്കാനും നീക്കം
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്ശ കേസില് റിമാന്ഡിലായ വ്യവസായി ബോബി ചെമ്മണൂര് ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്കും. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. ഹൈക്കോടതിയില് ഹര്ജി നല്കുന്നതും പരിഗണനയിലുണ്ട്. കസ്റ്റഡിയില് വാങ്ങുന്നത് ആവശ്യമെങ്കില് മാത്രംഅതേസമയം, ബോചെയെ പോലീസ് കസ്റ്റഡിയില് വാങ്ങില്ല. പ്രതിക്കെതിരേയുള്ള നിര്ണായക തെളിവുകളെല്ലാം കോടതിയില് ഹാജരാക്കിയിരുന്നു. അതുപ്രകാരമാണ് ബോചെയ്ക്ക് കോടതി ജാമ്യം നിഷേധിച്ചത്. ഇനി കസ്റ്റഡിയില് വാങ്ങേണ്ട ആവശ്യം നിലവിലില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അത്തരം സാഹചര്യം വന്നാല് മാത്രം കസ്റ്റഡി അപേക്ഷ നല്കുമെന്നാണ് പോലീസ് പറയുന്നത്. തന്നെ അധിക്ഷേപിച്ചുവെന്നു കാണിച്ച് യുട്യൂര്മാര്ക്കെതിരേ ഹണി റോസ് ഇതുവരെ പരാതി നല്കിയിട്ടില്ലെന്നും പരാതി കിട്ടിയാല് അന്വേഷണം നടത്തുമെന്നും സെന്ട്രല് പോലീസ് അസിസ്റ്റന്റ് കമ്മീഷണര് സി. ജയകുമാര് പറഞ്ഞു. അതേസമയം, ബോബിയെ കൊണ്ടുപോയ പോലീസ് വാഹനം ബോചെ അനുകൂലികള് തടഞ്ഞ സംഭവത്തില് ആരെയും…
Read Moreസ്ത്രീ ശരീരം കണ്ടാൽ നിയന്ത്രണം പോകുമോ എന്ന ഹണിയുടെ ചോദ്യം അവരുടെ മനസിലെ ദേഷ്യത്തിൽ നിന്ന് വന്നതാണ്; ജനുവരി 10th ഇറങ്ങുന്ന റേച്ചൽ സിനിമയ്ക്ക് ആശംസകൾ; രാഹുൽ ഈശ്വർ
ഹണി റോസിന് ചുട്ട മറുപടിയുമായി സാമൂഹിക നിരീക്ഷകന് രാഹുൽ ഈശ്വർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ ഈശ്വറിന്റെ മറുപടി. ഹണിയുടെ കലാപ്രവർത്തനങ്ങൾക്കും സിനിമ കരിയറിനും ബഹുമാനം നേരുന്നു. ബഹുമാനത്തോടെയുള്ള ഒരു വിമർശനം ഒരു ഫീഡ്ബാക്കായി എടുക്കുമെന്നാണ് കരുതുന്നത് എന്ന തുടക്കത്തോടെയാണ് രാഹുലിന്റെ കുറിപ്പ്. തന്ത്രികുടുംബത്തിൽപെട്ട രാഹുൽ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി എന്ന ഹണിറോസിന്റെ പോസ്റ്റിന് മറുപടിയായിട്ടാണ് രാഹുൽ ഇപ്പോൾ രംഗത്തെത്തിയത്. ഭാഷയിൽ തന്റെ നിയന്ത്രണത്തെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. സ്ത്രീ ശരീരം കണ്ടാൽ നിയന്ത്രണം പോകുമോ എന്ന ഹണിയുടെ ചോദ്യം അവരുടെ മനസിലെ ദേഷ്യത്തിൽ നിന്ന് വന്നതാണെന്ന് മനസിലാക്കുന്നു. ഹണിക്കെതിരേ ഒരു സ്ത്രീക്കുമെതിരേ ഉള്ള ഒരു ദ്വയാർഥ പ്രയോഗങ്ങളെയും ന്യായീകരിക്കുന്നില്ലന്നും രാഹുൽ കൂട്ടിച്ചേർത്തു. ഹണിയെ പോലുള്ള കലാകാരികൾ വളർന്നു വരുന്ന പെൺകുട്ടികൾക്ക് നല്ല മാതൃകകളാകണം. അതോടൊപ്പം ദ്വയാർഥ പ്രയോഗം നടത്തിയതിനു ബൊച്ചെയെ…
Read Moreമൊബൈല് ഫോണ് ഫോറന്സിക് പരിശോധനയ്ക്ക് : ബോചെയ്ക്കെതിരേ കുരുക്ക് മുറുക്കി പോലീസ്
കൊച്ചി: നടി ഹണി റോസിന്റെ പരാതിയെ തുടര്ന്ന് ലൈംഗികാധിക്ഷേപ കേസില് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില് ഹാജരാക്കും. എറണാകുളം സിജെഎം കോടതിയിലാണ് ഹാജരാക്കുക. കോടതിയില് ഹാജരാക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ അഞ്ചിന് ഇയാളെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ബുധനാഴ്ച രാത്രിയും വൈദ്യ പരിശോധന നടത്തിയിരുന്നു. കൂസലൊട്ടും ഇല്ലാതെ ചിരിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര് വൈദ്യ പരിശോധനയ്ക്ക് എത്തിയത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും ആവര്ത്തിച്ച ബോബി ചെമ്മണ്ണൂര് കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം ബോബി ചെമ്മണ്ണൂരിനെ തിരികെ എറണാകുളം സെന്ട്രല് പോലീസ് സ്റ്റേഷനില് എത്തിച്ചു. രാത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥര് ഇയാളെ ചോദ്യം ചെയ്തെങ്കിലും താന് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇയാള് ആവര്ത്തിക്കുന്നത്. പരാമര്ശങ്ങള് ദുരുദ്ദേശപരമായിരുന്നില്ല. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും ബോബി പോലീസിനോടു പറഞ്ഞു. 15ഓളം…
Read Moreഅധികൃതർ അറിയാതെ കേക്കിൽ ചേർക്കുന്ന എസൻസ് അമിത അളവിൽ കുടിച്ചു: 3 തടവുകാർ മരിച്ചു
ബംഗളൂരു: കേക്കിൽ ചേർക്കുന്ന എസൻസ് അമിതയളവിൽ ഉള്ളിൽച്ചെന്നതിനെ തുടർന്ന് മൈസൂരു സെൻട്രൽ ജയിലിലെ മൂന്നു തടവുകാർ മരിച്ചു. ജയിലിലെ പലഹാരനിർമാണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന മദേഷ (36), നാഗരാജ (32), രമേഷ് (30) എന്നിവരാണ് മരിച്ചത്. കേക്ക് ഒരുക്കുന്നതിൽ ഏർപ്പെട്ടിരുന്ന ഇവർ അധികൃതർ അറിയാതെ എസൻസ് അമിതയളവിൽ കുടിക്കുകയായിരുന്നു. വയറുവേദനയും ഛർദിയും ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ ബന്ധുക്കളോട് എസൻസ് കുടിച്ച കാര്യം ഇവർ അറിയിച്ചതായി ജയിൽ സൂപ്രണ്ട് ബി.എസ്. രമേഷ് പറഞ്ഞു. വ്യത്യസ്ത കൊലപാതക കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു മദേഷയും നാഗരാജയും. പീഡനക്കേസിൽ 10 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് രമേഷ്.
Read Moreകൂപ്പണ് വിതരണ കൗണ്ടറിൽ തിക്കും തിരക്കും: തിരുപ്പതി ദുരന്തത്തിൽ മരണം ആറ്; 20 പേരുടെ പരിക്ക് ഗുരുതരം; മരിച്ചവരിൽ അഞ്ചു സ്ത്രീകൾ
ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്ശൻ കൂപ്പണ് വിതരണത്തിനായി താഴെ തിരുപ്പതിയിൽ സജ്ജമാക്കിയ കൗണ്ടറിൽ ഇന്നലെ രാത്രിയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ആറായി. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. 20 പേരുടെ പരിക്ക് ഗുരുതരമാണ്. ഇതിൽ നാല് പേരുടെ നില അതീവഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. മരിച്ച ആറു പേരിൽ അഞ്ച് പേരും സ്ത്രീകളാണ്. തമിഴ്നാട് സേലം സ്വദേശിനി മല്ലിക (49), കർണാടക ബെല്ലാരി സ്വദേശിനി നിർമല (50), ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ലാവണ്യ (40), രജനി (47), ശാന്തി (34), നരസിപ്പട്ടണം സ്വദേശി നായിഡു ബാബു (51) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ മുതലാണ് വൈകുണ്ഠ ഏകാദശിക്കുവേണ്ടിയുള്ള കൗണ്ടറുകളിൽ കൂപ്പൺ വിതരണം തുടങ്ങേണ്ടിയിരുന്നത്. 1,20,000 കൂപ്പണുകൾ വിതരണം ചെയ്യാൻ 94 കൗണ്ടറുകൾ തയാറാക്കിയിരുന്നു. ഇന്നലെ രാവിലെ മുതൽതന്നെ ഇവിടെ ആളുകൾ ക്യൂവിൽ നിൽക്കാനായി എത്തി. എന്നാൽ…
Read Moreഡൽഹിയിൽ ആംആദ്മിക്ക് സമാജ്വാദി പാർട്ടി പിന്തുണ; നന്ദി അറിയിച്ച് പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിൽ ആംആദ്മി പാർട്ടിക്കു പിന്തുണ പ്രഖ്യാപിച്ച് സമാജ്വാദി പാർട്ടി. ഡൽഹിയിൽ ആംആദ്മി പാർട്ടി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നു സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഡൽഹിയിൽ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് അധികാരത്തിലെത്തേണ്ടത്. ആംആദ്മി പാർട്ടിക്ക് മാത്രമെ ഡൽഹിയിൽ ബിജെപിയെ തടഞ്ഞുനിർത്താൻ സാധിക്കുകയുള്ളുവെന്നും അഖിലേഷ് യാദവ് പറഞ്ഞു. സമാജ്വാദി പാർട്ടിയുടെ പിന്തുണയ്ക്ക് ആംആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ നന്ദി അറിയിച്ചു. കോൺഗ്രസ് മത്സരരംഗത്തുണ്ടെങ്കിലും എസ്പി അവർക്ക് പിന്തുണ നൽകാത്തത് ചർച്ചയായിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.
Read More