തിരുവനന്തപുരം: കോൺഗ്രസിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസ് ഓഫീസ് നിറയെ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ്. പിഎഫ്ഐ നേതാവാണ് സ്ഥാനാർഥിക്കും പ്രതിപക്ഷ നേതാവിനും ഒപ്പമുള്ളത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വർഗീയ ശക്തികളെ കൂട്ടുപിടിച്ച് വി.ഡി. സതീശനും യുഡിഎഫും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്ന് സുരേന്ദ്രൻ ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിന് ഈ തെരഞ്ഞെടുപ്പില്‍ എന്താണ് കാര്യം. പോപ്പുലര്‍ ഫ്രണ്ടും ജമാത്തെ ഇസ്ലാമിയും പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് .ജി. വാര്യരെയും അദ്ദേഹം പരിഹസിച്ചു. ‘കസേരയില്ലെന്നു പറഞ്ഞ് സന്ദീപ് കോൺഗ്രസിൽ പോയി, ‘മൊഹബത് കാ ദൂക്കാനിൽ’ വലിയ കസേരകൾ കിട്ടട്ടെ’ എന്ന് അദ്ദേഹം പറഞ്ഞു.
Read MoreCategory: Loud Speaker
പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിൽ തീപിടുത്തം; ബസ് പൂര്‍ണമായി കത്തി നശിച്ചു; ആർക്കും പരിക്കില്ല
പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ തീപിടുത്തം. ബസ് പൂർണമായും കത്തി നശിച്ചു. ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. പുലർച്ചെ അഞ്ചേകാലോടെ അട്ടത്തോട് ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. തീർഥാടകരെ കൊണ്ടുവരുന്നതിനായി പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന ബസിലാണ് തീപിടുത്തം ഉണ്ടായത്. ബസിന്റെ മുൻഭാഗത്ത് നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്ന് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടായ സമയത്ത് ബസിന് പിന്നാലെ മറ്റ് വാഹനങ്ങളും വരുന്നുണ്ടായിരുന്നു. പ്രദേശത്ത് മൊബൈൽ റേഞ്ച് ഇല്ലാതിരുന്നതിനാൽ ഫയർ ഫോഴ്സിനെ വിളിക്കാൻ ബുദ്ധിമുട്ടിയെന്ന് ജീവനക്കാർ പറഞ്ഞു. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തിനശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreപാലക്കാടും ചേലക്കരയിലും യുഡിഎഫിന് ജയം ഉറപ്പ്; ചേലക്കരയിൽ മൂന്നു തവണ എത്തിയ മുഖ്യമന്ത്രി തലതാഴ്ത്തുമെന്ന് കെ .സുധാകരൻ
പാലക്കാട്: പാലക്കാടും ചേലക്കരയിലും യുഡിഎഫിന് വിജയം ഉറപ്പെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. 28 വർഷമായി സിപിഎമ്മിന്റെ കൈയിലുള്ള ചേലക്കര യുഡിഎഫ് പിടിച്ചെടുക്കുമെന്നും ചേലക്കരയിൽ മൂന്നു തവണ എത്തിയ മുഖ്യമന്ത്രി തലതാഴ്ത്തുമെന്നും കെ. സുധാകരൻ പറഞ്ഞു. പോളിംഗ് ശതമാനം കൂടിയത് യുഡിഎഫ് വിജയത്തിന്റെ സൂചനയാണ്. 6000 വോട്ടുകൾ യുഡിഎഫ് ചേർത്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നൽകാമെന്ന് പ്രധാനമന്ത്രി വയനാട്ടിൽ വന്ന് പറഞ്ഞതാണ്. കാൽ പൈസ കൊടുത്തോയെന്നും സുധാകരൻ ചോദിച്ചു. വയനാട് ദുരന്തത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കേരളത്തെ വഞ്ചിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. പിണറായി ജയിലിൽ കിടക്കേണ്ടവനാണെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച സുധാകരൻ ബിജെപിയുടെ ഔദാര്യത്തിലാണ് പിണറായി പുറത്തിറങ്ങി നടക്കുന്നതെന്നും കൂട്ടിച്ചേർത്തു. സുരേന്ദ്രനും ജയിലിൽ കിടക്കേണ്ടയാളാണ്. പരസ്പരം ഡീലുണ്ടാക്കി ഇരുവരും തടിതപ്പുന്നുവെന്നും സിപിഎം – ബിജെപി സഖ്യം ആരോപിച്ച് സുധാകരൻ ചൂണ്ടിക്കാട്ടി. ഇ.പി. ജയരാജൻ പാവമാണെന്നും ജന്മം…
Read Moreകെ എസ്ആർടിസിയുടെ റിസർവേഷൻ ടിക്കറ്റുകൾ ചിലർ മറിച്ചു വിറ്റ് തട്ടിപ്പ് നടത്തുന്നുവെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ്
ചാത്തന്നൂർ: കെ എസ്ആർടിസിയുടെ ദീർഘദൂര സർവീസുകളിൽ ചിലർ റിസർവേഷൻ ടിക്കറ്റുകൾ മറിച്ചു വിറ്റ് തട്ടിപ്പു നടത്തുന്നതായി ഗതാഗത മന്ത്രി വ്യക്തമാക്കി. ചെറിയ വിഭാഗം കണ്ടക്ടർമാരാണ് ഇത്തരം തട്ടിപ്പു നടത്തുന്നത്. യാത്രക്കാരിൽ നിന്നും ടിക്കറ്റിന്റെ പണം ഈടാക്കിയ ശേഷം ടിക്കറ്റ് നല്‍കാതെയും തട്ടിപ്പ് നടത്തുന്നു. പരിശോധനയ്ക്ക് ബസിൽ കയറിയ കെ എസ് ആർ ടി സി യുടെ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും പണം വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കാതെ തട്ടിപ്പു നടത്തിയ അനുഭവമുണ്ടായെന്നും ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേശ് കുമാർ അറിയിച്ചു. അന്ത:സംസ്ഥാന റൂട്ടുകളിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും അരങ്ങേറുന്നത്. പണം അടച്ച് ടിക്കറ്റ് റിസർവ് ചെയ്യുന്ന യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യം നിമിത്തം യാത്ര ചെയ്യാൻ കഴിയാതെ വരും. ആസീറ്റ് ഒഴിവായി കിടക്കും. ആ റിസർവേഷന്റെ മറവിൽ മറ്റ് യാത്രക്കാരെ കയറ്റുകയും അവരിൽ നിന്നും ടിക്കറ്റ് നല്‍കാതെ ടിക്കറ്റിന്റെ…
Read Moreകേരള രാഷ്ട്രീയത്തിൽ സജീവമാകാൻ നിർദേശിച്ചത് ഉമ്മൻ ചാണ്ടി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേര് വന്നാൽ അപ്പോൾ നോക്കാമെന്ന് ശശിതരൂർ
തിരുവനന്തപുരം: ഉമ്മൻചാണ്ടിയാണ് തന്നോട് കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ നിർദേശിച്ചതെന്ന് ശശി തരൂർ എം.പി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തരൂരിന്റെ പ്രതികരണം. കേരളത്തിൽ തന്റെ സാന്നിധ്യം വേണമെന്ന് പാർട്ടി പറഞ്ഞാൽ മാറി നിൽക്കില്ല. കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രചാരണരംഗത്ത് താൻ ഉണ്ടായിരുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്- ശശി തരൂർ പറഞ്ഞു. ഗ്രൂപ്പ് രാഷ്ട്രീയം നല്ലതല്ലെന്ന് അഭിപ്രായപ്പെട്ട ശശി തരൂർ നേതാവ് ആരായാലും ഒരു പാർട്ടിയും ഒരു ചിഹ്നവുമല്ലേ, ചിഹ്നത്തിന് വോട്ട് നൽകാനല്ലേ അഭ്യർഥിക്കുന്നത് എന്നും കൂട്ടിച്ചേർത്തു. ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലെ കളികളിൽ താത്പര്യമില്ല. ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പ്രവർത്തനം പാടില്ലെന്നും കോൺഗ്രസിലെ ഒരു ഗ്രൂപ്പിലും ചേരാൻ ആഗ്രഹിക്കുന്ന ആളല്ല താനെന്നും ശശി തരൂർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് വന്നാൽ അപ്പോൾ നോക്കാമെന്നും ശശി തരൂർ പറഞ്ഞു.
Read Moreവൃശ്ചികപ്പുലരിയില്‍ നട തുറന്ന് പുതിയ മേല്‍ശാന്തി, ഭക്തരുടെ വന്‍ തിരക്ക്; ആധാര്‍ കാര്‍ഡിന്റെ കോപ്പി ഉപയോഗിച്ച് തത്സമയ ബുക്കിംഗ് നടത്താം
ശബരിമല: ശബരിമലയില്‍ വൃശ്ചികപ്പുലരിയില്‍ ദര്‍ശനം കാത്ത് ഭക്തരുടെ നീണ്ടനിര. പുതുതായി ചുമതലയേറ്റ മേല്‍ശാന്തിമാരായ അരുണ്‍കുമാര്‍ നമ്പൂതിരി ശബരില ശ്രീധര്‍മശാസ്താ ക്ഷേത്ര നടയും വാസുദേവന്‍ നമ്പൂതിരി മാളികപ്പുറത്തും നട തുറന്നു. നിര്‍മാല്യദര്‍ശനം തൊഴുത് അയ്യപ്പപൂജകള്‍ സമര്‍പ്പിക്കാനെത്തിയവര്‍ ശരണം വിളികളോടെ അപ്പോഴേക്കും ശ്രീകോവിലിനു മുമ്പില്‍ തിരക്കു കൂട്ടി. നെയ്യഭിഷേകം ഉള്‍പ്പെടെയുള്ളവയും പുലര്‍ച്ചെ ആരംഭിച്ചു. പുലര്‍ച്ചെ നട തുറക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് മെംബര്‍മാരായ കെ. അജികുമാര്‍, സി.ജി. സുന്ദരേശന്, എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരി ബാബു, ദേവസ്വം കമ്മീഷണര്‍ വി. പ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും. പിന്നീട് മൂന്നിന് തുറക്കും. രാത്രി 11നാണു പിന്നീട് നട അടയ്ക്കുന്നത്. നട തുറന്ന ദിവസങ്ങളില്‍ ദര്‍ശനത്തിനായി വന്‍ തിരക്കാണുള്ളത്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഏറെക്കുറെ എല്ലാദിവസവും പൂര്‍ത്തിയായി. തത്സമയ ബുക്കിംഗിലൂടെ അയ്യപ്പഭക്തരെ കടത്തിവിടുന്നുണ്ട്. പമ്പ, വണ്ടിപ്പെരിയാര്‍,…
Read Moreമണ്ഡലക്കാലമണഞ്ഞു… പതിനെട്ടാംപടിക്ക് താഴെ ആഴി തെളിച്ച് തീർഥാടനത്തിന് തുടക്കം കുറിച്ച് മേൽശാന്തി; ശരണമന്ത്രധ്വനികളാൽ സന്നിധാനം; വെർച്വൽ ക്യൂ ബുക്കിംഗ് ഫുൾ
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം നാലിനാണ് നട തുറന്നത്. പിന്നീട് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി താഴെ എത്തി ആഴി തെളിയിച്ചതോടെ 41 നാള് നീളുന്ന മണ്ഡല കാല തീര്‍ഥാടനത്തിനു തുടക്കമായി. മേല്‍ശാന്തി താഴെ കാത്തുനില്ക്കുന്ന നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ കൈപിടിച്ച് പതിനെട്ടാംപടി കയറ്റി. പിന്നാലെ ഭക്തരും പടി ചവിട്ടിത്തുടങ്ങി. ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍കുമാര്‍ നന്പൂതിരിയുടെ അഭിഷേക ചടങ്ങുകള്‍ വൈകുന്നേരം ശബരിമല സന്നിധാനത്ത് ആരംഭിക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. നിയുക്ത മേല്‍ശാന്തിയെ അഭിഷേകം ചെയ്ത് അവരോധിച്ചശേഷം ശ്രീകോവിലിനുള്ളിലെത്തിച്ച് മൂലമന്ത്രം ഓതിക്കൊടുക്കും. മാളികപ്പുറത്ത് പുതിയ മേല്‍ശാന്തി വാസുദേവന്‍ നന്പൂതിരിയുടെ അഭിഷേകവും പിന്നാലെ തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തനും സന്നിഹിതനാകും. മേല്‍ശാന്തി മഹേഷ് നമ്പൂതിരി നട അടച്ച് താക്കോല്‍ ദേവസ്വം അധികൃതരെ ഏല്പിക്കുന്നതോടെ ഒരുവര്‍ഷത്തെ അയ്യപ്പപൂജ…
Read Moreവയനാട് ദുരന്തം; കേന്ദ്രം രാഷ്ട്രീയം കളിക്കരുത്: രാജ്യത്തോടുള്ള വെല്ലുവിളിയാണിത്; കെ.വി. തോമസ്
കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. ഓഗസ്റ്റ് ആദ്യ വാരം തന്നെ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്നും ഇതിനുള്ള മറുപടിയാണ് മാസങ്ങള്‍ക്ക് ശേഷം വന്നതെന്നും അദ്ദേഹം പറഞ്ഞു. 100 ശതമാനം സഹായം വേണമെങ്കില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. സംസ്ഥാന ദുരന്തമോ പ്രകൃതി ദുരന്തമോ ആണെങ്കില്‍ 80 ശതമാനം കേന്ദ്ര സര്‍ക്കാരും 20 ശതമാനം സംസ്ഥാനവും നല്‍കണം. ഈ പശ്ചാത്തലം മനസിലാക്കിയാണ് ഓഗസ്റ്റ് ആദ്യ ആഴ്ച തന്നെ മുഖ്യമന്ത്രി കത്ത് നല്‍കിയത്. താനത് പിന്തുടര്ന്ന് വീണ്ടും കത്ത് നല്കി. ആ കത്തിനുള്ള മറുപടിയാണ് മാസങ്ങള്‍ക്ക് ശേഷം വന്നത്. പ്രത്യേകമായ സഹായം വയനാടിന് ലഭിക്കണം. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും നേരിട്ട് കണ്ടതാണ്. നിര്‍മല സീതാരാമന് കൊച്ചിയില്‍ വന്നപ്പോള്‍ കൈവിടില്ലെന്ന് മാധ്യമങ്ങളോട് തന്നെ പറഞ്ഞതാണെന്നും പ്രഫ.…
Read Moreകോടതി വിധിയിൽ കുരുങ്ങുന്ന ആന എഴുന്നള്ളിപ്പുകൾ; സർക്കാർ അടിയന്തരമായി ഇടപെടണം; പൂരപ്രേമിസംഘം നിയമനടപടികളിലേക്ക്
തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ ഹൈക്കോടതി വിധിയിൽ കേരളത്തിലെ ഉത്സവ എഴുന്നള്ളിപ്പുകൾ അസാധ്യമാക്കുന്ന അപ്രായോഗിക നിർദ്ദേശങ്ങളാണുള്ളതെന്ന് കേരളത്തിലെ പൂരാസ്വാദകരുടെ കൂട്ടായ്മയായ പൂരപ്രേമി സംഘം അഭിപ്രായപ്പെട്ടു. പൂരോൽസവങ്ങളുടെ നിലനിൽപ്പിനായി സർക്കാർ തലത്തിലും, കോടതി മുഖേനെയും നിയമ നടപടികൾക്കായി ഇറങ്ങുകയാണെന്നും പൂരപ്രേമിസംഘം അറിയിച്ചു. കപട മൃഗസ്നേഹി സംഘടനകളുടെ ഏറെ കാലത്തെ ആവശ്യമാണ് ഉത്സവ ആഘോഷങ്ങളിലെ എഴുന്നെള്ളിപ്പ് നിരോധനം എന്നുള്ളത്. ഇപ്പോൾ വന്ന കോടതി വിധി അത് ഫലത്തിൽ സാധ്യമാക്കി എന്ന് നിസംശയം പറയാമെന്ന് പൂരപ്രേമിസംഘം അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആന എഴുന്നെള്ളിപ്പുകൾ ഇല്ലാതാക്കുന്ന തരത്തിലുള്ള ഹൈക്കോടതി വിധി നിയമപരമായി എല്ലാ ഉത്സവക്കമ്മിറ്റികളും പൂരപ്രേമികളും, പൂരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും എതിർക്കേണ്ടതാണെന്നും വലിയ നിയമ യുദ്ധം തന്നെ ഇതിനായി നടത്തേണ്ടതുണ്ടെന്നും പൂരപ്രേമിസംഘം ഇതിനു തുടക്കമിടുകയാണെന്നുംപൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട്, കണ്‍വീനർ വിനോദ് കണ്ടെംകാവിൽ, ഭാരവാഹികളായ നന്ദൻ വാകയിൽ, അനിൽകുമാർ മോച്ചാട്ടിൽ, പി.വി.അരുണ്‍…
Read Moreഇ.പി. ജയരാജന്റെ ആത്മകഥാവിവാദം; പ്രാഥമിക അന്വേഷണം ഇന്നാരംഭിക്കും; സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ മൊഴിയെടുക്കാൻ പോലീസ്
കോട്ടയം: ആത്മകഥാവിവാദം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന് നല്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം ഇന്നാരംഭിക്കും. കോട്ടയം ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ഡിജിപി നിയോഗിച്ചിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് എസ്പി പറഞ്ഞു. ഷാര്‍ജയിലുള്ള ഡിസി ബുക്സ് സിഇഒ രവി ഡിസി നാട്ടിലെത്തുന്ന മുറയ്ക്ക് അദ്ദേഹത്തിന്റെ മൊഴിയെടുക്കും. പുസ്തക പ്രകാശനത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യില്ലെന്നും പ്രാഥമിക അന്വേഷണം മാത്രമാണു നടക്കുന്നതെന്നും എസ്പി പറഞ്ഞു. അതേസമയം, ഫേസ്ബുക്കിലൂടെ പറഞ്ഞതില്‍ അപ്പുറത്ത് തങ്ങള്‍ക്ക് ഒന്നും വിശദീകരിക്കാന്‍ ഇല്ലെന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി വ്യക്തമാക്കി. പൊതുരംഗത്തുനില്‍ക്കുന്ന ആളുകളെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജാ പുസ്തകോത്സവത്തിനിടയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു രവി. പുസ്തകം താന്‍ എഴുതി ഡിസി ബുക്സിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന ഇ.പി. ജയരാജന്റെ വാദങ്ങളെ ഡിസി…
Read More