കൊട്ടിയൂർ: കേളകം മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. കായംകുളം ദേവ കമ്യൂണിക്കേഷൻ നാടകട്രൂപ്പിലെ നടിമാരായ കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി (32), കരുനാഗപള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. മലയാംപടി എസ് വളവിൽ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മിനിബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്നു പുലർച്ചെ നാലോടെയായിരുന്നു അപകടം. കടന്നപ്പള്ളിയിൽ നടന്ന നാടകോത്സവത്തിൽ പങ്കെടുത്തശേഷം ബത്തേരിയിൽ നാളെ നടക്കുന്ന നാടകോത്സവത്തിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് ബസ് അപകടത്തിൽപ്പെട്ടത്. 14 പേരാണ് സംഘത്തിലുണ്ടായിരുന്നത്. കൊട്ടാരക്കര സ്വദേശി വിജയകുമാർ(52), മുഹമ്മ സ്വദേശി അജി എന്ന സജിമോൻ, കൊല്ലം പാരിപ്പള്ളി സ്വദേശി ശ്യാം (38), മുതുകുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), അതിരുങ്കൽ സ്വദേശി സുഭാഷ് (59), കല്ലുവാതുക്കൽ ചെല്ലപ്പൻ (43), എറണാകുളം സ്വദേശിനി ബിന്ദു സുരേഷ് (56), ചേർത്തല…
Read MoreCategory: Loud Speaker
കാൽ വന്ദിക്കാൻ ശ്രമിച്ച് നിതീഷ് കുമാർ: തടഞ്ഞ് നരേന്ദ്ര മോദി
പാറ്റ്ന: പൊതുചടങ്ങിനിടെ തന്റെ പാദങ്ങള്‍ വന്ദിക്കാന്‍ ശ്രമിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദി തടഞ്ഞു. ദര്‍ഭംഗയില്‍ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. സ്റ്റേജില്‍ നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് അരികിലേക്കു വന്ന നിതീഷ് കുമാറിനോട് തന്റെ തൊട്ടടുത്ത് ഇരിക്കാന്‍ മോദി പറഞ്ഞു. അതിനിടെയാണു മോദിയുടെ കാല് തൊട്ട് വന്ദിക്കാന്‍ നിതീഷ് ശ്രമിച്ചത്. നിതീഷ് കുമാര്‍ കാലില്‍ വീഴാന്‍ ശ്രമിച്ചപ്പോള്‍ മോദി പെട്ടെന്ന് എഴുന്നേറ്റ് തടഞ്ഞ് ഹസ്തദാനം നല്കി. നേരത്തെയും നിതീഷ് കുമാര്‍ മോദിയുടെ കാല്‍തൊട്ട് വന്ദിക്കാൻ ശ്രമിച്ചിട്ടുണ്ട്.
Read More‘ടിയാൻ’ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ പ്രയോഗം ഇനി വേണ്ടെന്ന് ഉദ്യോഗസ്ഥ ഭരണ പരിക്ഷകാര വകുപ്പ്
കണ്ണൂർ: ഭരണരംഗത്ത് ‘ടിയാൻ’ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ പ്രയോഗം ഇനി വേണ്ടെന്നു നിർദേശം. ഉദ്യോഗസ്ഥ ഭരണ പരിക്ഷകാര വകുപ്പാണ് ഈ നിർദേശം നൽകിയത്. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന രീതിയിൽ ഉപയോഗിക്കുന്ന ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായാണ് പലരും ടിയാരി പ്രയോഗിച്ചിരുന്നത്. ഉദ്യോഗസ്ഥ തലത്തിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന്റെ പ്രയോഗ സാധ്യത പരിശോധിച്ച ഭാഷാ മാർഗനിർദേശക വിദഗ്ധ സമിതി ഈ വാക്ക് ഉപയോഗിക്കേണ്ടതില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് വകുപ്പ് തീരുമാനം.
Read Moreവയനാട്ടില്‍ പോളിംഗ് ശതമാനം കുറഞ്ഞു; മുന്നണികള്‍ക്ക് ആശങ്ക; പ്രിയങ്കയ്ക്ക് ഭൂരിപക്ഷം കുറയുമെന്നും വിലയിരുത്തല്‍
കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞത് സംബന്ധിച്ച് മുന്നണികള്‍ക്ക് ആശങ്ക. രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം മറികടന്ന് പ്രിയങ്കയ്ക്ക് അഞ്ചുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന യുഡിഎഫിന്റെ പ്രതീക്ഷയ്ക്കു മങ്ങലേറ്റിരിക്കുകയാണ്. തങ്ങളുടെ വോട്ടുകള്‍ കുറയില്ലെന്ന നിലപാടിലാണ് മൂന്നു മുന്നണികളും. 64.72 ശതമാനമാണ് വയനാട്ടിലെ പോളിംഗ് ശതമാനം. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ 73.48 ആയിരുന്നു പോളിംഗ് ശതമാനം. പത്തുശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ഏറനാട് നിയമസഭാ മണ്ഡലത്തിലും കുറവ് നിലമ്പൂരിലുമാണ്. ചരിത്രഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധിയെ പാർലമെന്റിൽ എത്തിക്കണമെന്ന ചിന്തയിൽ നടത്തിയ പ്രചാരവേലകൾ ഫലവത്തായില്ലെന്ന് കരുതുന്നവർ യുഡിഎഫ് നിരയിൽ നിരവധിയാണ്. അതേസമയം, പ്രതീക്ഷിച്ച ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുമെന്നും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതിൽ അധികവും എൽഡിഎഫ് അണികളും അനുഭാവികളും ആണെന്ന് വിലയിരുത്തുന്നവരും യുഡിഎഫിലുണ്ട്. തങ്ങളുടെ വോട്ടര്‍മാര്‍ എല്ലാവരും എത്തിയിട്ടുണ്ടെന്നും വരാത്തവര്‍ എല്‍ഡിഎഫിലെയും എന്‍ഡിഎയിലെയും വോട്ടര്‍മാരാണെന്നും കോണ്‍ഗ്രസ്…
Read Moreസരിൻ ഏറ്റവും യോഗ്യനായ സ്ഥാനാർഥി; പാലക്കാട്ടുകാരുടെ മഹാഭാഗ്യം: വാനോളം പുകഴ്ത്തി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ
പാലക്കാട്: ഏറ്റവും യോഗ്യനായ ഏറ്റവും അർഹതയുള്ള നല്ല ചെറുപ്പക്കാൻ. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. പി. സരിനെ പുകഴ്ത്തി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ജനങ്ങളുടെ വേദനകള്‍ നേരിട്ട് കണ്ട് മനസിലാക്കി ആശ്വാസമേകാന്‍ സരിനാകും. സരിൻ ഉത്തമനായ സ്ഥാനാർഥിയാണ്. ജനസേവനത്തിനായി ജോലി പോലും രാജിവച്ചു. പാലക്കാട്ടെ ജനതയുടെ മഹാഭാഗ്യമാണ് സരിന്റെ സ്ഥാനാർഥിത്വമെന്നും ഇ.പി കൂട്ടിച്ചേർത്തു. ആത്മകഥയിൽ സരിനെക്കുറിച്ച് മോശം പരാമർശമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇ.പി രംഗത്തെത്തിയത്. സരിൻ ആദ്യം സ്വീകരിച്ചത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റേത് ഇടതുപക്ഷ മനസായിരുന്നുവെന്നും ഇ.പി പറഞ്ഞു. കർഷക കുടുംബത്തിൽ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി, എംബിബിഎസിന് ശേഷം സിവിൽ സർവീസ് ആഗ്രഹിച്ചു. ഉയർന്ന തസ്തികയിൽ ജോലി ചെയ്തു. അദ്ദേഹം അപ്പോഴും ജനങ്ങൾക്ക് ഒപ്പമായിരുന്നു. കൃഷിക്കാർക്കും തൊഴിലാളികൾക്കും ഒപ്പമായിരുന്നു. ഏത് രംഗത്തും പണമുണ്ടാക്കാനുള്ള സാഹചര്യമുള്ള ഉന്നതനായ…
Read Moreജയരാജൻ ഇനി പാലക്കാട്ട് പോയിട്ട് കാര്യമില്ല; സരിനിനെ പറ്റി ഇപി പറഞ്ഞത് യാഥാർഥ്യം മാത്രമാണെന്ന്. വി.ഡി. സതീശൻ
തിരുവനന്തപുരം: ഇ.പി.ജയരാജൻ പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി പി.സരിനെതിരെ പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞെന്നും ഇനി തിരുത്തി പറഞ്ഞിട്ടു കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇ.പി.ജയരാജനെ പാലക്കാട് എത്തിച്ചിട്ടു പ്രയോജനമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. സരിനിനെ പറ്റി ഇപി പറഞ്ഞത് യാഥാർഥ്യം മാത്രമാണ്. സരിനെ സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎമ്മിനകത്ത് അതൃപ്തിയുണ്ട്. ഇപി ഇക്കാര്യം തുറന്നുപറഞ്ഞു. പാർട്ടി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇപി പാലക്കാട്ടെത്തുന്നത്- വി.ഡി.സതീശൻ പറഞ്ഞു. ഇ.പി.ജയരാജനന്റെ പുസ്തകത്തിന്റെ പ്രകാശനം നീട്ടിവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം കാരണമെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു. സരിൻ സ്ഥാനാർത്ഥിയായതോടെ എൽഡിഎഫ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുമെന്നും പാലക്കാട് യുഡിഎഫ് പതിനായിരം വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടുമെന്നും പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
Read Moreഇപിയെ തത്കാലം വിശ്വാസം! വിശദീകരണം തേടും; വിവാദം ചേലക്കരയിൽ പ്രതിഫലിച്ചേക്കാമെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു ദിവസമായ ഇന്നലെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥയുടെ ഉള്ളടക്കം എന്ന പേരിൽ പുറത്തുവന്ന വിവരങ്ങൾ ഉയർത്തിയ വിവാദത്തിൽ നിലവിൽ ഇപിയുടെ പ്രതികരണങ്ങൾ വിശ്വാസത്തിലെടുത്താണ് സിപിഎം മുന്നോട്ടു പോകുന്നതെങ്കിലും വിഷയത്തിൽ ഇ.പി. ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. ജയരാജനൊപ്പം നിൽക്കുന്നു എന്ന രീതിയിലാണ് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. ആളുകള്‍ പുസ്തകം എഴുതുന്നതിനും രചന നടത്തുന്നതിനുമൊന്നും പാര്‍ട്ടിയോട് അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നു പറഞ്ഞ എം.വി. ഗോവിന്ദൻ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ലെന്ന് ജയരാജന് തന്നെ പറഞ്ഞ സ്ഥിതിക്ക് പിന്നെ നിങ്ങള്‍ ഉണ്ടാക്കുന്ന ഗൂഢാലോചനയ്ക്ക് ഞങ്ങള്‍ എന്തിനാണ് ഉത്തരം പറയുന്നതെന്നും മാധ്യമങ്ങളോടു ചോദിച്ചിരുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വിവാദം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിവാദം ചേലക്കരയിൽ പ്രതിഫലിച്ചേക്കാമെന്ന…
Read Moreശബരിമല തീര്‍ഥാടനം: സുരക്ഷയ്ക്കായി പോലീസ് സേനയുടെ വിന്യാസം അഞ്ചു ഘട്ടങ്ങളിലായി; സന്നിധാനത്തെ കണ്ട്രോള് റൂമും വ്യാഴം മുതൽ പ്രവര്‍ത്തനസജ്ജം
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്കു കാലത്തെ സുരക്ഷാ ജോലികള്‍ക്കായുള്ള പോലീസ് സേനയുടെ ആദ്യസംഘം നാളെ ചുമതലയേല്‍ക്കും. സന്നിധാനത്തെ കണ്ട്രോള് റൂമും നാളെ പ്രവര്‍ത്തനസജ്ജമാകും. ഓരോ കമ്പനി ആര്‍എഎഫ്, എന്‍ഡിആര്‍ എഫ് സേനാംഗങ്ങളും ഡ്യൂട്ടിക്കെത്തും. ഇവരെ സന്നിധാനം, പമ്പ എന്നിവടങ്ങളിലായി നിയോഗിക്കും. പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യം സംഘം നാളെ ഉച്ചയ്ക്ക് ചുമതലയേല്‍ക്കും. മണ്ഡലകാലത്ത് മൂന്ന് ഘട്ടങ്ങളും മകരവിളക്കു കാലത്ത് രണ്ടുഘട്ടങ്ങളുമായാണ് പോലീസ് വിന്യാസം. ഓരോഘട്ടത്തിലും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ സ്പെഷല്‍ ഓഫീസര്‍മാരായി സന്നിധാനം, പന്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ചുമതലയിലുണ്ടാകും. ആദ്യഘട്ടത്തിലെ സന്നിധാനം സ്പെഷല്‍ ഓഫീസറായി എറണാകുളം റേഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്പി കെ.ഇ.ബൈജുവിനെ നിയമിച്ചിട്ടുണ്ട്. പമ്പ എസ്ഒ ആയി സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എസ്പി ടി. ഫെറാഷും നിലയ്ക്കലില്‍ പത്തനംതിട്ട ക്രൈം ബ്രാഞ്ച് എസ്പി എസ്.സുരേഷ് കുമാറും (സീനിയര്‍) നിയമിതാരായിട്ടുണ്ട്. ശബരിമല താത്കാലിക പോലീസ് സ്റ്റേഷനുകള്‍ ഇന്നു…
Read Moreസ്വര്‍ണത്തിനുള്ള ഹാള്‍ മാര്‍ക്കിംഗ് കര്‍ശനമാക്കുന്നു: കേരളം സമ്പൂര്‍ണ ഹാള്‍മാര്‍ക്കിംഗ് സംസ്ഥാനം
കൊച്ചി: രാജ്യത്ത് സ്വര്‍ണത്തിനുള്ള ഹാള്‍ മാര്‍ക്കിംഗ് കര്‍ശനമാക്കുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 343 ജില്ലകളില്‍ മാത്രമായിരുന്നു ഹാള്‍മാര്‍ക് നിര്‍ബന്ധം. എന്നാല്‍, 20 ജില്ലകളില്‍ കൂടി പുതുതായി ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ വന്നതോടുകൂടി 363 ജില്ലകളില്‍ സ്വര്‍ണത്തില്‍ ഹാള്‍മാര്‍ക്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കി. കേരളം മാത്രമാണ് സമ്പൂര്‍ണ ഹാള്‍മാര്‍ക്കിംഗ് സംസ്ഥാനം. 2021ല്‍ ഹാള്‍ മാര്‍ക്കിംഗ് എച്ച് യുഐഡി നിലവില്‍ വരുമ്പോള്‍ 276 ജില്ലകളില്‍ മാത്രമായിരുന്നു നിര്‍ബന്ധം ഉണ്ടായിരുന്നത്. ഇപ്പോഴും രാജ്യത്തെ പകുതി ജില്ലകളില്‍ പോലും ഹാള്‍മാര്‍ക്ക് നിര്‍ബന്ധം അല്ല. ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ ഇല്ലാത്ത ജില്ലകളില്‍ സ്വര്‍ണാഭരണം വില്‍ക്കുന്നതിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമല്ല. അവിടെ ഏത് പരിശുദ്ധിയിലുള്ള ആഭരണങ്ങളും ഹാള്‍മാര്‍ക്കിംഗ് മുദ്ര ചെയ്യാതെ വില്ക്കാന് കഴിയും. ഇന്ത്യയില്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമ്പോള്‍ 34,647 ജ്വല്ലറികള്‍ മാത്രമായിരുന്നു ലൈസന്‍സ് എടുത്തിരുന്നത്. ഇപ്പോള്‍ രണ്ട് ലക്ഷത്തോളം ജ്വല്ലറികള്‍ക്ക് ലൈസന്‍സുണ്ട്. 2023 ഒക്ടോബറിലെ കണക്കനുസരിച്ച് 1, 81,590 ജ്വല്ലറികളാണ് ലൈസന്‍സ്…
Read Moreതാൻ പുസ്തകം എഴുതി കഴിഞ്ഞില്ല,നിയമനടപടി സ്വീകരിക്കുമെന്ന് ഇ.പി. ജയരാജൻ; ആത്മകഥ പ്രസാധനം മാറ്റിവച്ചെന്ന് ഡിസി ബുക്സ്
കണ്ണൂർ: തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന് പറഞ്ഞ് പുറത്തു വന്ന കാര്യങ്ങളെല്ലാം ഇ.പി. ജയരാജൻ നിഷേധിച്ചു. താൻ പുസ്തകം എഴുത്തികഴിഞ്ഞിട്ടില്ലെന്നും പേരോ കവർചിത്രമോ തീരുമാനിച്ചിട്ടില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന് പറഞ്ഞ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പുറത്തു വിട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് താൻ ഡിസി ബുക്സുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. ഡിസിയും മാതൃഭൂമിയും താത്പര്യം അറിയിച്ചിരുന്നു. ഇപ്പോഴും പുസ്തകം എഴുത്തുപുരയിലാണ്. എന്റെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവുമാണ് എഴുതുന്നത്. ഇപ്പോൾ പുറത്തു പറയുന്ന കാര്യങ്ങളൊന്നും തന്നെ താൻ എഴുതിയിട്ടില്ല. ബോധപൂർവമായ ഗൂഢാലോചനയാണ് ഇപ്പോഴത്തെ സംഭവത്തിനു പിന്നിൽ. ഇതിനെതിരേ താൻ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ആത്മകഥ പ്രസാധനംമാറ്റിവച്ചെന്ന് ഡിസി ബുക്സ്കട്ടൻ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജന്റെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്താവുകയും വിവാദമാകുകയും…
Read More