ന്യൂഡൽഹി: ‘ബുൾഡോസർ രാജി’ൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ തകർക്കാനാകുമെന്ന് സുപ്രീംകോടതി. കുറ്റാരോപിതരുടെ വീട് പൊളിക്കുന്നത് അവരുടെ കുടുംബങ്ങൾക്ക് കൂടി നൽകുന്ന ശിക്ഷയാണെന്നും വീട് നിൽക്കുന്ന സ്ഥലം അനധികൃതമെങ്കിൽ നോട്ടീസ് നൽകാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി. ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അവകാശ ലംഘനമെങ്കിൽ നഷ്ട പരിഹാരത്തിന് അർഹതയുണ്ടാകും. മുൻകൂട്ടി നോട്ടീസ് നൽകാതെ വീടുകൾ പൊളിക്കരുത്. 15 ദിവസം മുൻപെങ്കിലും നോട്ടീസ് നൽകണം. പൊളിക്കൽ നടപടി ചിത്രീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Read MoreCategory: Loud Speaker
പിണറായി വിജയന്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ: ഇ. പി ഒന്നുകൊണ്ടും ഭയക്കേണ്ടെ, പറഞ്ഞതിൽ ഉറച്ചുനിൽക്കണം; പിന്തുണ അറിയിച്ച് കെ. സുരേന്ദ്രൻ
തൃശൂർ: ഇ. പി. ജയരാജനെ പുകഴ്ത്തിയും പിന്തുണ അറിയിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോവുന്നു എന്നതിന്റെ തെളിവാണ് ഇപി ജയരാജന്റെ വെളിപ്പെടുത്തലുകളെന്നും അദ്ദേഹം പറഞ്ഞു. ഇ. പി ഒന്നും കൊണ്ടും ഭയക്കേണ്ടതില്ല. സിപിഎമ്മിന്റെ മുതിർന്ന നേതാവാണദ്ദേഹം. കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവരെ പ്രകാശ് ജാവദേക്കർ കണ്ടിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ഇപിക്കെതിരേ മാത്രം നടപടിയെടുത്തത്. പിണറായി വിജയന്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ. മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രി. ഇപിയേയും തോമസ് ഐസക്കിനെയും എം.എ.ബേബിയേയും ഒക്കെ ഒഴിവാക്കിയാണ് സിപിഎം മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
Read Moreജി20 ഉച്ചകോടിക്കായി മോദി ബ്രസീലിലേക്ക്; നൈജീരിയയും ഗയാനയും സന്ദര്‍ശിക്കും
ന്യൂഡൽഹി: ബ്രസീലിൽ ഈ മാസം 18, 19 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. റിയോ ഡ ഷനേറയിലാണ് ജി-20 ഉച്ചകോടി നടക്കുക. 16, 17 തീയതികളിൽ മോദി നൈജീരിയ സന്ദർശിക്കും. നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുന്റെ ക്ഷണപ്രകാരമാണു സന്ദർശനം. 17 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. നവംബർ 19, 20, 21 തീയതികളിൽ മോദി ഗയാന സന്ദർശിക്കും. 1968നുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്.
Read Moreസംസ്ഥാനത്തെ ആദ്യ വനിതാ ഡഫേദാര്‍: നിയമനം ആലപ്പുഴ കലക്ടറേറ്റില്‍; ചരിത്രത്തില്‍ ഇടംപിടിച്ച് സിജി
ആലപ്പുഴ: സംസ്ഥാനത്തെ കളക്ടറേറ്റിലെ ആദ്യ വനിതാ ഡഫേദാർ എന്ന നേട്ടം സ്വന്തം പേരിൽ ചേർത്ത് അറയ്ക്കൽ കെ. സിജി. ‘ചെത്തി’യെന്ന തീരഗ്രാമത്തിൽനിന്ന് 2000ൽ ജിവി രാജയുടെ മികച്ച കായികതാരത്തിനുള്ള അവാർഡ് നേടിയ സിജി 24 വർഷത്തിനിപ്പുറം അങ്ങനെ വീണ്ടും ചരിത്രത്തിന്റെ ഭാഗമാകുന്നു. ഇനി ആലപ്പുഴ കലക്ടർ അലക്സ് വർഗീസിന്റെ ഡഫേദാറായി (അകമ്പടി ജീവനക്കാരി) സദാസമയവും സിജിയുണ്ടാകും. തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ചു. നിലവിലെ ഡഫേദാർ എൽഡി ക്ലർക്കായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഒഴിവുവന്ന തസ്തികയിൽ മുൻഗണനാക്രമം അനുസരിച്ചാണ് സിജി നിയമിതയായത്. ‘വിരമിക്കാൻ 6 മാസം കൂടിയേയുള്ളൂ. നന്നായി പ്രവർത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നു. ജോലി ഏറ്റെടുത്തപ്പോൾ ഏറ്റവുമധികം പിന്തുണ തന്നത് കുടുംബമാണ്’ -സിജി പറഞ്ഞു. ഭാരോദ്വഹനത്തിൽ 1996, 1997, 1998 വർഷങ്ങളിൽ ദേശീയ, സംസ്ഥാന മത്സരങ്ങളിലും 1995ൽ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ മത്സരത്തിലും സ്വർണമെഡൽ നേടി. 2005 സെപ്തംബർ ഏഴിന് സ്പോർട്സ്…
Read Moreഹോട്ടൽ ഉടമയെ വിരട്ടി 2 കോടി തട്ടാൻ ശ്രമം; ഗുണ്ടാ നേതാവിന്റെ ഭാര്യ പിടിയിൽ; മനീഷയുടെ രണ്ടുഫോണുകൾ പിടിച്ചെടുത്ത് പോലീസ്
ഗുരുഗ്രാം (ഹരിയാന): ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവിന്റെ ഭാര്യ പിടിയിൽ. ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം തലവൻ കൗശൽ ചൗധരിയുടെ ഭാര്യ മനീഷ (35) യാണ് അറസ്റ്റിലായത്. കൗശൽ ചൗധരി-അമിത ദാഗർ സംഘത്തിലെ “ലോഡി ഡോൺ’ ആണ് മനീഷ. തങ്ങൾ ആവശ്യപ്പെടുന്ന തുക നൽകണമെന്നും അല്ലെങ്കിൽ ഹോട്ടലിനുനേരേ വെടിയുതിർക്കുമെന്നും ഹോട്ടൽ ഉടമയെ വധിക്കുമെന്നും ഇവർ ഫോണിലൂടെ ഭീഷണി മുഴക്കിയിരുന്നു. അറസ്റ്റിലായ മനീഷയുടെ പക്കൽനിന്നു രണ്ട് മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു.
Read Moreന്യൂഡൽഹി-ശ്രീനഗർ റൂട്ടിൽ വന്ദേഭാരത് ജനുവരിയിൽ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ യാത്ര
കൊല്ലം: അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്ക് കൂടി സ്വാഗതമോതി ന്യൂഡൽഹി-ശ്രീനഗർ റൂട്ടിൽ വന്ദേ സ്ലീപ്പർ ട്രെയിൻ ഓടിക്കാൻ റെയിൽവേ.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ ആയിരിക്കും ഈ ട്രെയിൻ കടന്നുപോകുക. 2025 ജനുവരി മുതൽ സർവീസ് ആരംഭിക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ നിർമിച്ചിരിക്കുന്നതാണ് ഉയരം കൂടിയ പാലം. ജമ്മു-ബരാമുള്ള റെയിൽവേ ലൈനിന്റെ ഭാഗമാണിത്.1315 മീറ്ററാണ് പാലത്തിന്റെ ദൈർഘ്യം. നദിയുടെ നിരപ്പിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ഇത് നിർമിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം എന്നതിലുപരി നദിയുടെ നിരപ്പിൽ നിന്നുള്ള ഉയരം കണക്കാക്കുമ്പോൾ ലോകത്തിലെ ഉയരം കൂടിയ പാലം കൂടിയാണിത്. ഹിമാലയൻ മലനിരകളിലെ കാഴ്ചകളും ചെനാബ് നദിയിലെ കാഴ്ചകളും ഇതുവഴിയുള്ള ട്രെയിൻ യാത്രയിൽ വിദേശ വിനോദ സഞ്ചാരികളെയടക്കം ഏറെ ആകർഷിക്കുമെന്നാണ് റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്. 11 ഏസി ത്രീ…
Read Moreദളിതർക്കു പ്രവേശനം അനുവദിച്ച ക്ഷേത്രത്തിലെ വിഗ്രഹം മേൽജാതിക്കാർ നീക്കി: മാണ്ഡ്യയിൽ വൻ സംഘർഷം
മാണ്ഡ്യ(കർണാടക): മാണ്ഡ്യയിൽ ഹനകെരെ ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ ദളിതര്‍ക്കു പ്രവേശനം അനുവദിച്ചതിനെത്തുടര്‍ന്നു വൻ സംഘർഷം. സംഘർഷത്തെത്തുടർന്ന് ക്ഷേത്രത്തിലെ വിഗ്രഹം മേല്ജാതിക്കാര് നീക്കം ചെയ്തു. ക്ഷേത്രപ്രവേശനത്തിനു ജില്ലാ അധികാരികള്‍ അനുമതി നല്‍കിയതിനു പിന്നാലെയാണു സംഘര്‍ഷം ഉടലെടുത്തത്. മേല്‍ജാതിക്കാരായ ഗൗഡ വിഭാഗത്തിലുള്ളവരാണു സംഘർഷത്തിനു പിന്നിൽ. സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ജീര്‍ണാവസ്ഥയിലായ ക്ഷേത്രം മൂന്നു വര്‍ഷം മുമ്പാണു പുതുക്കിപ്പണിതത്. അടുത്തിടെ ക്ഷേത്രം സംസ്ഥാന റീലിജിയസ് എന്‍ഡോവ്മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ദളിതര്‍ രംഗത്തെത്തുകയും അനുമതി നൽകുകയും ചെയ്തത്. മേല്‍ജാതിക്കാരുടെ എതിർപ്പിനെ അവഗണിച്ച് ഞായറാഴ്ച പോലീസ് സംരക്ഷണത്തില്‍ ദളിത് വിഭാഗത്തിലുള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. ഇതില്‍ പ്രകോപിതരായ മേല്ജാതിക്കാര് ക്ഷേത്രത്തിലെ വിഗ്രഹം നീക്കം ചെയ്യുകയായിരുന്നു.
Read Moreക്ലാസിൽ സംസാരിച്ച വിദ്യാർഥികളുടെ വായിൽ അധ്യാപിക ടേപ് ഒട്ടിച്ചു; രക്തം വാർന്നും ശ്വാസ തടസം നേരിട്ടും കുട്ടികൾ
ചെന്നൈ: തഞ്ചാവൂരിൽ ക്ലാസിൽ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു പെൺകുട്ടി അടക്കം അഞ്ച് കുട്ടികളുടെ വായിലാണു ടേപ് ഒട്ടിച്ചത്. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണു സംഭവം. പ്രധാന അധ്യാപികയായ പുനിത കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച് നാലു മണിക്കൂറോളം നിർത്തിയെന്നും ഒരു കുട്ടിയുടെ വായിൽനിന്നു രക്തം വന്നെന്നുമാണു പരാതി. ചില കുട്ടികൾക്ക് ശ്വാസതടസവും നേരിട്ടു. ഇതിന്റെ ചിത്രങ്ങൾ സ്കൂളിലെ മറ്റൊരു അധ്യാപിക മാതാപിതാക്കൾക്ക് അയച്ചതോടെയാണു സംഭവം പുറത്തായത്. കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Read More18 വര്‍ഷത്തിനുശേഷം മകനെ കണ്ടു; ഒരുമിച്ചു ചായ കുടിച്ചു, മോചന ഉത്തരവ് കാത്ത് ഫാത്തിമ; 17ന് നിര്‍ണായക വിധി
കോഴിക്കോട്: 18 വര്‍ഷത്തിനുശേഷം മകനെ കണ്ട സന്തോഷത്തില്‍ ഫാത്തിമ. സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലിലെത്തി കണ്ട സന്തോഷത്തിലാണ് റഹീമിന്റെ ഉമ്മ ഫാത്തിമ. നവംബര്‍ 17ന് മോചന ഉത്തരവ് വരുന്നതുവരെ റിയാദില്‍ തുടരാനാണ് നിലവില്‍ ഉമ്മയും ബന്ധുക്കളും തീരുമാനിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷം മകനെ കണ്ടുവെന്നും ഒന്നിച്ചു ചായ കുടിച്ചെന്നും ഫാത്തിമ പ്രതികരിച്ചു. നേരത്തെ കാണാൻ വിസമ്മതിച്ച റഹീം പിന്നീട് കൂടിക്കാഴ്ചയ്ക്ക് സമ്മതിക്കുകയായിരുന്നു. മകന് തിരിച്ചുവരുമെന്ന പ്രതീക്ഷയാണുള്ളത്. കൂടിക്കാഴ്ചയില്‍ മകന് ഏറെ വികാരഭരിതനായിരുന്നുവെന്നും ഫാത്തിമ പ്രതികരിച്ചു. റിയാദിലെ ജയിലിലെത്തിയാണ് ഉമ്മയും സഹോദരനും അമ്മാവനും ഉൾപ്പെട്ട സംഘം റഹീമിനെ കണ്ടത്. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. ഇന്ത്യൻ എംബസിയിലും റഹീമിന്റെ…
Read Moreഐഎഎസ് ചേരിപ്പോര്: നടപടി മുഖ്യമന്ത്രി തീരുമാനിക്കും; എൻ. പ്രശാന്തിനെതിരേ കടുത്ത നടപടി ഉണ്ടാകാൻ സാധ്യത
തിരുവനന്തപുരം : അഡിഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരേ ഫെയ്സ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിനെതിരേ കടുത്ത നടപടി ഉണ്ടാകാൻ സാധ്യത. നടപടി എന്തായിരിക്കുമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.കീഴ് ഉദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകർക്കുന്ന പ്രവർത്തികളാണ് അഡിഷണൽ ചീഫ് സെക്രട്ടറി ജയതിലകിന്റേത് എന്നായിരുന്നു പ്രശാന്തിന്റെ വിമർശനം. എസ് സി-എസ് ടി വകുപ്പിൽ താനുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ടതിനു പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നാണ് പ്രശാന്ത് ആരോപിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് മറുപടിയായി മാടന്പപള്ളിയിലെ യഥാർഥ മനോരോഗി ജയതിലക് ആണെന്നും പ്രശാന്ത് ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരേ സര്‍ക്കാര്‍ നടപടി ആലോചിക്കുന്നതിനിടെയാണു വീണ്ടും കടുത്ത വിമര്‍ശനമുയര്‍ത്തി പ്രശാന്ത് രംഗത്തെത്തിയത്. സർവീസ് ചട്ടം ലംഘിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരേ തുടർച്ചയായി കടുത്ത വിമർശനം നടത്തിയ കൃഷി വകുപ്പ്…
Read More