കൊല്ലം: രാജ്യത്തെ തന്ത്രപ്രധാനമായ സർക്കാർ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ഫിഷിംഗ് ഇ മെയിലുകൾക്കെതിരേ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ മുന്നറിയിപ്പ്. സർക്കാർ സെർവറുകളിലേയ്ക്ക് അനധികൃതമായി നുഴഞ്ഞുകയറി അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അടക്കം കൈവശപ്പെടുത്തുക എന്നതാണ് ഹാക്കർമാരുടെ ലക്ഷ്യം. രാജ്യസുരക്ഷയെ അടക്കം പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും എൻഐസിയുടെ സൈബർ ആൻഡ്് ഇൻഫർമേഷൻ സെക്യൂരിറ്റി ഗ്രൂപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. ദേശവിരുദ്ധ ശക്തികൾ അടക്കം ഹാക്കർമാരുടെ മറവിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്നു എന്ന വിലയിരുത്തലിലാണ് അവർ. അപഹരിക്കപ്പെട്ട ഇമെയിൽ ഐഡികളിൽ നിന്നായിരിക്കും ഹാക്കർമാർ മെസേജുകളും കത്തുകളും സർക്കാർ സ്ഥാപനങ്ങളിലേയ്ക്ക് അയക്കുക. എൻഐസിയുടെ വെബ്സൈറ്റിലെ സൈൻ ഇൻ പേജുകളെ അതേപടി അനുകരിക്കുന്ന മെയിലുകളാണ് ഹാക്കർമാർ ഉപയോഗിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്താൽ ഹാക്കർമാരുടെ യുആർഎല്ലിലേക്കായിരിക്കും (യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ) സ്വീകർത്താക്കളുടെ വിവരങ്ങൾ ചെന്നെത്തുന്നത്. ഇത്തരത്തിലുള്ള ഇമെയിലുകൾ ലഭിച്ചാൽ ഒരു കാരണവശാലും എൻഐസിയുടെ…
Read MoreCategory: Loud Speaker
പരീക്ഷാ പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു: മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയായിരുന്നു പീഡനം; രണ്ട് അധ്യാപകർ അറസ്റ്റിൽ
കാണ്‍പുർ: നീറ്റ് പരീക്ഷാ പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർ അറസ്റ്റിൽ. 17 വയസുകാരിയെയാണ് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചത്. കാൺപുരിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു സംഭവം. വിദ്യാർഥികളുടെ പാർട്ടിയെന്ന് പറഞ്ഞ് അധ്യാപകരിലൊരാളായ സഹിൽ സിദ്ദിഖി തന്നെ വീട്ടിലേക്ക് ക്ഷണിച്ചെന്നും അപ്പാർട്ട്മെന്റിൽ എത്തിയപ്പോൾ മയക്കമരുന്ന് കലർത്തിയ പാനീയം തന്ന് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നും പെണ്‍കുട്ടി പരാതിയിൽ പറയുന്നു. വീഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തുടർന്നും ബലാത്സംഗം ചെയ്തെന്നും മറ്റൊരു അധ്യാപകനായ വികാസ് പർവാളും പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
Read Moreബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതി ഉത്തർപ്രദേശിൽ പിടിയിൽ; കേസിലെ മൂന്നുപ്രതികളും ഇതോടെ പിടിയിലായി
ന്യൂഡൽഹി: എൻസിപി നേതാവ് ബാബ സിദ്ദിഖിയെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതി ശിവകുമാറിനെ ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽനിന്ന് അറസ്റ്റ് ചെയ്തു. ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയതു മുതൽ ഒളിവിലായിരുന്ന ഇയാൾ നേപ്പാളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുപി സ്പെഷൽ ടാസ്ക് ഫോഴ്സിന്റെയും (എസ്ടിഎഫ്) മുംബൈ ക്രൈംബ്രാഞ്ചിന്റെയും സംയുക്ത ഓപ്പറേഷനിൽ കുടുങ്ങുകയായിരുന്നു. ഇതോടെ ബാബ സിദ്ദിഖിന്റെ കൊലപാതകത്തിലെ മൂന്നു പ്രതികളും പിടിയിലായി. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്നു ശിവകുമാർ സമ്മതിച്ചു. ഒക്ടോബർ 12നായിരുന്നു കൊലപാതകം.
Read More‘കോഴിക്കോട് ‘കളക്ടർ ബ്രോ’ ആയിരിക്കെ ഫണ്ട് വക മാറ്റി കാർ വാങ്ങി’: എൻ. പ്രശാന്തിനെതിരേ ആരോപണവുമായി എം. ഗോപകുമാർ
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെതിരെ വീണ്ടും ആരോപണം. കോഴിക്കോട് കളക്ടറായിരിക്കെ എൻ. പ്രശാന്ത് ഫണ്ട് മാറ്റി കാര്‍ വാങ്ങിയെന്നും ഇതിന്റെ റിപ്പോര്‍ട്ട് തയാറാക്കിയ അഡീഷണൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറാണ് പ്രശാന്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോപകുമാറിന്റെ വിമർശനം. ആഴക്കടൽ യാനങ്ങളുടെ നിർമാണത്തിനായി തെരഞ്ഞെടുപ്പടുപ്പിന്റെ തലേന്നോ മറ്റോ സർക്കാരുമായി ആലോചിക്കാതെ 5000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പു വെച്ച ഐഎഎസ് നന്മ മരമാണ് പ്രശാന്ത് ബ്രോ എന്ന കഥാപാത്രമെന്ന് അദ്ദേഹം പരിഹസിച്ചു. എൻ. പ്രശാന്ത് കോഴിക്കോട് കളക്ടറായിരിക്കെ പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാര്‍ വാങ്ങി. ധനകാര്യ നോണ്‍ ടെക്നിക്കൽ പരിശോധന വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോര്‍ട്ട് എഴുതുകയും ചെയ്തു. അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട്…
Read Moreഇരുട്ടിന്റെ മറവിൽ സദാചാര ഗുണ്ടായിസം; യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു;ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; സംഭവം കൊല്ലത്ത്
കൊല്ലം: യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദ്ദനമേറ്റത്. തെന്മല ഇടമണ്ണിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവാവിനെ നഗ്നനാക്കി മർദിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പ്രദേശവാസികളും സുഹൃത്തുക്കളുമായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.വ്യക്തിവിരോധമാണ് പ്രശ്നത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തെന്മല പോലീസ് കേസെടുത്തു
Read Moreവിശപ്പോടെ സ്കൂളിൽ നിന്നു വന്നു, മേശമേലുണ്ടായ തേങ്ങാപ്പൂൾ എടുത്ത് കഴിച്ചു: അബദ്ധത്തിൽ കഴിച്ചത് എലിവിഷമുള്ള തേങ്ങ;15 വയസുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് 15 വയസുള്ള മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിൽ എലി ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ശനിയാഴ്ച രാത്രി മരണപ്പെട്ടു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉടന്‍ കുടുംബത്തിന് വിട്ടുനല്‍കും
Read Moreജയതിലക് ‘മാടന്പള്ളിയിലെ യഥാർഥ മനോരോഗി’: ഐഎഎസ് തലപ്പത്ത് പൊരിഞ്ഞ പോര്; ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത്
തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ജോലിക്കു ഹാജരാകാതെ ‘വ്യാജ ഹാജർ’ രേഖപ്പെടുത്തിയെന്ന റിപ്പോർട്ട് വാർത്തയായതിനു പിന്നാലെ ഐഎഎസ് തലപ്പത്ത് പോര് കനക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെ ആക്ഷേപിച്ചും വെല്ലുവിളിച്ചും പ്രശാന്ത് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പാണ് പോര് പുതിയ തലത്തിലേക്ക് എത്തിച്ചത്. ജയതിലക് ‘മാടന്പള്ളിയിലെ യഥാർഥ മനോരോഗി’യാണെന്ന് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. തന്റെ പോസ്റ്റിനു താഴെ വന്ന കമന്റിനുള്ള മറുപടിയായാണ് പ്രശാന്ത് ‘മനോരോഗി’ പരാമർശം നടത്തിയത്. പിന്നീട് ഇത് വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയെന്ന് ജയതിലകിനെ ഫേസ്ബുക്ക് പോസ്റ്റിൽ വിശേഷിപ്പിച്ച പ്രശാന്ത്, അദ്ദേഹത്തിനെതിരേ സർക്കാർ ഫയലുകൾ പുറത്തുവിടുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വെല്ലുവിളിച്ചു. നിലവിൽ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറിയായ പ്രശാന്ത് തനിക്കെതിരേ വാർത്ത നൽകിയ പത്രത്തിനെതിരേ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ…
Read Moreശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി 22കാരിയെ പീഡിപ്പിച്ചു: മുന്‍ ഹോര്‍ട്ടികോർപ്പ് എംഡി പോലീസില്‍ കീഴടങ്ങി
കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്കി പീഡിപ്പിപ്പിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. മുന്‍ ഹോര്‍ട്ടികോർപ്പ് എംഡി ആയിരുന്ന ശിവപ്രസാദ് (75) ആണ് ഇന്ന് രാവിലെ എറണാകുളം സൗത്ത് എസിപി ഓഫീസിലെത്തി കീഴടങ്ങിയത്. 27 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. പോലീസില്‍ കീഴടങ്ങിയ ഉടന്‍ ദേഹാസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പോലീസ് നിരീക്ഷണത്തില്‍ ഇയാള്‍ ചികിത്സയിലാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും. വീട്ടുജോലിക്കുനിന്ന 22 കാരിയെ ശീതള പാനീയത്തില്‍ മദ്യം നല്കി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിനു ശേഷം അവശനിലയിലായ പെണ്‍കുട്ടി മറ്റൊരു ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അതിനുശേഷം പ്രതിയും കുടുംബവും ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പോലീസ് നടപടികള്‍ വൈകുന്നുവെന്ന് പരാതി ഉയർന്നിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയുണ്ടായി.…
Read Moreകൊലപ്പെടുത്താൻ അഞ്ചുപേർ കരാർ ഏറ്റെടുത്തു: പപ്പു യാദവ് എംപിക്ക് വീണ്ടും ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി
ബിഹാർ: പപ്പു യാദവ് എംപിക്കു വീണ്ടും ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി. പൂർണിയയിൽനിന്നുള്ള ലോക്സഭാംഗമാണ് പപ്പു യാദവ്. പേഴ്സണൽ സെക്രട്ടറി മുഹമ്മദ് സാദിഖ് ആലമിന് വാട്സാപിലൂടെയാണു ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2.25 നും 9.49 നുമിടെയിലാണ് സന്ദേശങ്ങൾ വന്നതെന്ന് ഡൽഹിയിലെ കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സാദിഖ് ആലം പറഞ്ഞു. പപ്പു യാദവിനെ കൊലപ്പെടുത്താൻ അഞ്ചുപേർ കരാർ ഏറ്റെടുത്തതായാണു സന്ദേശത്തിൽ പറയുന്നത്. ഭീഷണി സന്ദേശം അയച്ച വ്യക്തി വാട്സാപ് ചാറ്റിൽ ഒരു തുർക്കി നിർമിത പിസ്റ്റളിന്റെ ചിത്രവും അയച്ചുനൽകി. ഈ തോക്ക് കൊണ്ടായിരിക്കും പപ്പു യാദവിനെ കൊലപ്പെടുത്തുകയെന്നും പറഞ്ഞു. നേരത്തെയും ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഒരാളിൽനിന്നും പപ്പു യാദവിനു ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ പിടിയിലായിരുന്നു.
Read Moreആശങ്കയ്ക്കു വിരാമം: കാണാതായ ഡെപ്യൂട്ടി തഹസില്‍ദാർ വീട്ടിലെത്തി; മാനസിക പ്രയാസം കാരണമാണ് നാടുവിട്ടതെന്ന് ബന്ധുക്കൾ
കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ തിരൂര്‍ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബ് വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് വീട്ടില്‍ എത്തിയത്. ഇതോടെ ഇദ്ദേഹത്തെ കാണാതായതുമുതലുള്ള ആശങ്കയ്ക്കു വിരമമായി. മാനസിക പ്രയാസം കാരണമാണ് നാടുവിട്ടതെന്ന് ചാലിബ് പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്നലെ രാവിലെ ഭാര്യ ചാലിബുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എവിടെനിന്നാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. എന്നാല്‍, മംഗലാപുരത്തുവച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമായിരുന്നു. താന്‍ സുരക്ഷിതനാണെന്നും മാനസിക പ്രയാസമുള്ളതിനാല്‍ തത്കാലം വിട്ടുനിന്നതാണെന്നും ഭാര്യയോടു പറഞ്ഞിരുന്നു. ഉടനെതന്നെ നാട്ടില്‍ തിരിച്ചെത്തുമെന്നും പറഞ്ഞു. പിന്നീട് ഫോണ്‍ ഓഫായി. രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ചാലിബിനെ കാണാതായതായതായി ബന്ധുക്കള്‍ പരാതി നല്കിയ സാഹചര്യത്തില്‍ രാത്രി തന്നെ തിരൂര്‍ പോലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇന്നു വിവരങ്ങള്‍ ശേഖരിച്ചശേഷം കോടതിയില്‍ ഹാജരാക്കും. ഇദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് ഏതാനും ആളുകളെ പോലീസ് ചോദ്യം ചെയ്തിരുന്നു. തിരൂര്‍ മാങ്ങാട്ടിരി…
Read More