നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.സുഹൈൽ കോയ എഴുതിയ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകർന്ന് കെ എസ് ചിത്ര,ജസ്റ്റിൻ വർഗീസ് എന്നിവർ ആലപിച്ച ” ആവിപോലെ പൊങ്ങണതിപ്പക….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ജനുവരി മുപ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൽ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ. വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ…
Read MoreCategory: Movies
ടോവിനോയുടെ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രം ഐഡന്റിറ്റി: ജനുവരി 31 മുതൽ സീ5 ൽ
ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റി ഡിജിറ്റൽ സ്ട്രീമിങിന് ഒരുങ്ങുന്നു.ജനപ്രിയ ഒ ടി ടി പ്ലാറ്റ്ഫോമായ സീ5 വഴി ജനുവരി 31 മുതൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കൈത്തുമ്പിൽ ചിത്രം എത്തും. ബിഗ് ബജറ്റിൽ തിയേറ്ററുകളിൽ പ്രകമ്പനം കൊള്ളിച്ച ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ, വിനയ്റോയ് , മന്ദിര ബേബി, അജു വർഗീസ് എന്നിവരും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് ഐഡന്റിറ്റി. ടോവിനോ തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമ്പതു കോടിക്ക് മുകളിൽ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്ന് എന്ന പ്രേക്ഷക പ്രതികരണങ്ങളുമായാണ് തീയറ്ററുകൾ വിട്ടത്. പ്രേക്ഷകരെ…
Read Moreഹോട്ട് ലുക്കിൽ വിന്ദുജ വിക്രമൻ; എന്ത് ഭംഗി നിന്നെ കാണാനെന്ന് ആരാധകർ
ടെലിവിഷന് പ്രേക്ഷകര്ക്ക് സുപരിചിതയാണ് വിന്ദുജ വിക്രമന്. മലയാളത്തില് മാത്രല്ല തമിഴിലും വിന്ദുജ സീരിയല് ചെയ്തിട്ടുണ്ട്. ഹിറ്റ് പരമ്പരയായ ചന്ദനമഴയിലൂടെയാണ് മലയാളത്തില് വിന്ദുജ താരമാകുന്നത്. അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമാണ് വിന്ദുജ. സോഷ്യല് മീഡിയയിലേയും നിറസാന്നിധ്യമാണ് താരം. ഇപ്പോഴിതാ വിന്ദുജയുടെ പുത്തന് ഫോട്ടോഷൂട്ടുകള് വൈറലായി മാറിയിട്ടുണ്ട്. ചുവന്ന ഗൗണ് അണിഞ്ഞാണ് വിന്ദുജ എത്തിയിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്ക്ക് സോഷ്യല് മീഡിയ കൈയടിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഞാന് കാമറയ്ക്ക് മുന്നിലാണ് കാണിക്കുന്നത്. കാണിച്ചാലും ഇല്ലെങ്കിലും ഞാനതില് കംഫര്ട്ട് ആയതിനാലാണ് ധരിക്കുന്നതെന്നാണ് മോശം കമന്റ് ഇടുന്നവര്ക്ക് വിന്ദുജ നല്കിയ മറുപടി കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഷെയിൻ നിഗം, മാർട്ടിൻ ജോസഫ് ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർ റിലീസായി
പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ സംവിധാന സഹായി മാർട്ടിൻ ജോസഫ് ഷെയിൻ നിഗത്തെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർ റിലീസായി. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഷെയ്ൻ നിഗം ചിത്രം, ഇ ഫോർ എക്സ്പെരിമെന്റ്സ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫിന്റെ നേതൃത്വത്തിലുള്ള ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറിൽ ഒരുമിച്ചു നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഈ ടീമിന്റെ ആദ്യ ചിത്രം ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് കോഴിക്കോട് ആരംഭിച്ചു. ഷെയ്ൻ നിഗമിനൊപ്പം സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ, ഷോബി തിലകൻ, നന്ദൻ ഉണ്ണി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജോമോൻ ജോൺ, ലിന്റോ…
Read Moreദൃശ്യം 2-ൽ അഭിനയിക്കാൻ സാധിച്ചത് അനുഗ്രഹീതമായ കാര്യമാണെന്ന് അഞ്ജലി നായര്
ദൃശ്യം എന്നെ സംബന്ധിച്ച് ഒരു ഭാഗ്യചിത്രമാണ്. ജീത്തു സാർ, മോഹന്ലാല് സാര്, മുരളി ഗോപി സാര് തുടങ്ങിയവരൊക്കെ മലയാളസിനിമയില് എല്ലാവരും ആരാധനയോടെ നോക്കിക്കാണുന്നവരാണ് എന്ന് അഞ്ജലി നായര്. ദൃശ്യത്തിലൂടെ എനിക്ക് ഇവര്ക്കൊപ്പം വര്ക്ക് ചെയ്യാന് കഴിഞ്ഞു. സിനിമയുടെ ഫസ്റ്റ് ഹാഫില് ഒരു ലുക്കും സെക്കന്റ് ഹാഫില് പോലീസ് വേഷവുമായിരുന്നു എനിക്കു ലഭിച്ചത്. തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയായിരുന്നു അത്. ദൃശ്യത്തിന്റെ ആദ്യ പകുതിയിലെ ഡള് മേക്കപ്പ് ലുക്ക് എന്റെ പല സിനിമകളിലും ഉള്ളതാണ്. പ്രേക്ഷകര് എന്നെ അങ്ങനെ കണ്ടിട്ടുള്ളത് കൊണ്ട് സെക്കന്റ് ഹാഫിലെ ട്വിസ്റ്റ് എല്ലാവര്ക്കും സത്യത്തില് ഞെട്ടലായിരുന്നു. ഇന്നും ആര് സംസാരിക്കുമ്പോഴും എന്നോട് ദൃശ്യത്തിലെ ആ വേഷത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. എനിക്കും സംതൃപ്തി നല്കിയ ഒരു കഥാപാത്രമായിരുന്നു അത്. ക്രൈം ഫാമിലി ത്രില്ലര് ഗണത്തിലെ മലയാളത്തിലെ ബെസ്റ്റ് മൂവിയാണ് ദൃശ്യമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അതിന്റെ രണ്ടാം ഭാഗത്തില്…
Read Moreഓരോ ദിവസത്തെയും എഴുത്തിലൂടെയാണ് ജീവിതത്തിലെ ദുഷ്കരമായ കാലത്തെ മറികടന്നത്; സാമന്ത
ജീവിതത്തിലെ പ്രതിസന്ധികള് നിറഞ്ഞ കാലത്തെ താന് അതിജീവിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് തെന്നിന്ത്യന് ചലച്ചിത്രതാരം സാമന്ത റൂത്ത് പ്രഭു. ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യങ്ങള് പങ്കുവച്ചത്. ഓരോ ദിവസത്തെയും എഴുത്തിലൂടെയാണ് താന് ജീവിതത്തിലെ ദുഷ്കരമായ കാലത്തെ മറികടന്നതെന്ന് താരം പറയുന്നു. കഴിഞ്ഞ രണ്ടുവര്ഷമായി എഴുത്ത് ഒരാചാരം പോലെ തുടരുന്നുവെന്നും സാമന്ത പറഞ്ഞു. കഴിഞ്ഞ രണ്ടുവര്ഷമായി ഞാന് ഈ ചെറിയ ആചാരം ഞാൻ പാലിച്ചുവരികയാണ്. എന്റെ ജീവിതത്തിലെ ദുഷ്കരമായ കാലത്തെ ഞാന് അതിജീവിച്ചത് ഇങ്ങനെയാണ്. ഇത് വളരെ നിസാരമാണ്, എന്നാല് അതിശക്തവുമാണ്. ഞാന് എവിടെയായിരുന്നു, ഇപ്പോഴെവിടെയാണ്, ഇനിയെന്താകും എന്നതിനെയെല്ലാം അഭിനന്ദിക്കാനായി ഒരു നിമിഷം. ഇത് ഒന്നുമല്ല എന്ന് തോന്നാം. പക്ഷേ അങ്ങനെയല്ല, ഇത് സഹായകരമാണെന്നതിന് തെളിവുണ്ട്. നിങ്ങള് സ്വാഭാവികമായി എഴുതാന് കഴിവുള്ളവരാണെങ്കില് നിങ്ങള്ക്ക് ഇന്നത്തെ ദിവസം മൂന്ന് കാര്യങ്ങള് കുറിച്ചുവയ്ക്കുക. അത് വലിയ സംഭവമാകണമെന്നില്ല, സത്യസന്ധമായാല് മതി. എന്നാൽ എഴുത്ത്…
Read Moreദിലീപാണ് പല വേഷങ്ങളും തന്നത്: ജയിലിൽ കിടന്നപ്പോൾ ഞാൻ നേരിട്ട് പോയി കണ്ടിരുന്നു; നാരായണൻകുട്ടി
തെങ്കാശിപ്പട്ടണത്തിലേക്കൊക്കെ എന്നെ വിളിച്ചത് ദിലീപാണ്. നായകന്റെ താത്പര്യം പോലെയാണ് പലർക്കും അന്ന് വേഷം കിട്ടിക്കൊണ്ടിരുന്നത്. ആളുമായി നല്ലൊരു സൗഹൃദം എനിക്കുണ്ട്. ഇടയ്ക്കിടെ കാണാറും വിളിക്കാറും സംസാരിക്കാറുമൊക്കെയുണ്ട്. ദിലീപ് ജയിലിൽ കിടന്നപ്പോൾ ഞാൻ നേരിട്ട് പോയി കണ്ടിരുന്നു. ഞാൻ ഹൈക്കോടതിയിൽ സർവീസിൽ ഇരിക്കുന്ന സമയമായിരുന്നു അത്. ഞാൻ ചെന്നപ്പോൾ പറഞ്ഞു, എല്ലാവരും കണ്ടുപോയി ഇനി കാണാൻ പറ്റില്ലെന്ന്. ഞാൻ പറഞ്ഞു അതൊരു കടലാസിൽ എഴുതി തരാൻ. അപ്പോൾ ഒരാൾ പറഞ്ഞു എടോ അയാൾ ഹൈക്കോടതിയിലെ സ്റ്റാഫാണ് കയറ്റിവിടെന്ന്. അങ്ങെനയാണ് കയറ്റി വിട്ടത്. ഏകദേശം 55 മിനിറ്റോളം ഞാൻ ദിലീപുമായി സംസാരിച്ചു. ദിലീപ് എന്റെ വീട്ടിലും ഞാൻ ദിലീപിന്റെ വീട്ടിലേക്കുമൊക്ക പോകാറുണ്ട്. ദിലീപ് തന്നെയാണ് എനിക്ക് പല വേഷങ്ങളും തന്നിട്ടുള്ളത്. ജയറാമും ചില അവസരങ്ങൾ തന്നിട്ടുണ്ട്. മമ്മൂക്കയ്ക്കും എന്നെ ഇഷ്ടമാണ്, അദ്ദേഹവും നിറയെ അവസരങ്ങൾ തന്നു നാരായണൻ കുട്ടി പറഞ്ഞു.
Read Moreകറുപ്പിൽ അഴകായി കീർത്തി; സോഷ്യൽ മീഡിയ തൂക്കി ചിത്രങ്ങൾ
തെന്നിന്ത്യയുടെ പ്രിയതാരമാണ് കീർത്തി സുരേഷ്. കീർത്തിയുടെ ഫാഷൻ സെൻസും എടുത്തു പറയേണ്ടതാണ്. ഏതു ഔട്ട്ഫിറ്റിലും കീർത്തി സ്റ്റൈലിഷാണ്. കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും വൈറലാവുകയാണ്. അതിമനോഹരമായ പ്ലെയിൻ ബ്ലാക്ക് ഷിഫോൺ സാരിക്ക് സിൽവർ-ബ്ലാക്ക് കോമ്പിനേഷനിൽ വരുന്ന ഫ്ലോറൽ സ്ലീവ്-ലെസ് ബ്ലൗസാണ് കീർത്തി ധരിച്ചിരിക്കുന്നത്. ഡീപ് വി-നെക്ക് ആണ് ബ്ലൗസിന്. ഇതിൽ നിറയെ പൂക്കളുടെ ഡിസൈനും കാണാം. ബ്ലാക്ക് സാരിക്ക് ഡയമണ്ട് ആക്സസറീസാണ് കീർത്തി അണിഞ്ഞത്. ഡയമണ്ട് കമ്മലും മോതിരവുമുണ്ട്. എന്നാൽ കഴുത്തിൽ തന്റെ സുവർണ-മംഗല്യ സൂത്ര മാത്രമേ ധരിച്ചിട്ടുള്ളൂ. കഴിഞ്ഞ ഡിസംബര് 12 ന് ആയിരുന്നു കീര്ത്തിയുടെ വിവാഹം. ബാല്യ കാല സുഹൃത്തായ ആന്റണി തട്ടിലിനെയാണ് താരം വിവാഹം കഴിച്ചത്.
Read Moreഎസെക്കിയേൽ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ
വ്യത്യസ്തമായ ഇതിവൃത്തവും അവതരണവുമായി എത്തുന്ന എസെക്കിയേൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ശ്രദ്ധേയമായി. സതീഷ് പോൾ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം, ഓൾ സ്മൈൽസ് ഡ്രീം മൂവീസും, പൈ മൂവീസും ചേർന്ന് നിർമിക്കുന്നു. കോതമംഗലത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. ബിയോണ്ട് ദ സെവെൻ സീസ്, ഇതു വരെ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിത്രനായ പീറ്റർ ടൈറ്റസ് നായകനാകുന്ന ചിത്രത്തിൽ, പുതുമുഖ താരം ചൈതന്യ ഹേമന്ത് നായികയായി എത്തുന്നു. സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ തന്റെ കാമുകിയുടെ തിരോധാനത്തിൽ പ്രതിയായി മാറുന്ന യുവാവിന്റെ വേഷത്തിലാണ് പീറ്റർ ടൈറ്റസ് പ്രേക്ഷകരുടെ മുന്നിലെത്തുക. തെലുങ്ക് കന്നട ഭാഷാ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങുന്ന സെവൻ രാജ്, ഡോ.രജിത് കുമാർ, ഐവർ, ഡോ. ശോഭ, ഹരിദാസ്, ലതദാസ്, ചിഞ്ചു, ബെൻ, അമൃത, ജയകുമാർ ചെങ്ങമനാട്, ഡോ. സ്മിത നായർ തുടങ്ങിയവരും…
Read Moreഅഭിനയം ഉപേക്ഷിക്കുന്നു! തൃഷയും രാഷ്ട്രീയത്തിലേക്കോ
തമിഴിലെ ഇളയദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങാനായി അഭിനയം ഉപേക്ഷിക്കുകയാണെന്നു നടന്തന്നെ വെളിപ്പെടുത്തിയത്അ ടുത്ത കാലത്താണ്. നിലവില് അവസാന സിനിമയിലാണ് നടന് അഭിനയിക്കുന്നത്. വിജയ്യുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില് നിറഞ്ഞു നില്ക്കുന്ന പേരാണ് നടി തൃഷ കൃഷ്ണൻ. 15 വര്ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ലിയോ എന്ന സിനിമയിലൂടെ കഴിഞ്ഞവര്ഷം ഒരുമിച്ച് അഭിനയിച്ചിരുന്നു. താരങ്ങള്ക്കിടയില് സൗഹൃദത്തിന് അപ്പുറമുള്ള റിലേഷന് ഉണ്ടെന്നാണ് ആരോപണം. ഇതിനിടെ വിജയ്യിക്കൊപ്പം തൃഷ കൂടി അഭിനയം ഉപേക്ഷിക്കുന്നതായിട്ടുള്ള റിപ്പോര്ട്ടുകള് പ്രചരിക്കുകയാണ്. അടുത്തകാലത്തായി സിനിമയില് ഗംഭീര തിരിച്ചുവരവ് നടത്തിയ തൃഷ സിനിമയിൽ നിറഞ്ഞു നില്ക്കുകയാണ്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയന് സെല്വന് എന്ന സിനിമയില് ഗംഭീര പ്രകടനമാണ് നടി കാഴ്ചവച്ചത്. അതുപോലെ കൈനിറയെ സിനിമകളാണ് തൃഷയെ തേടിയെത്തുന്നത്. പക്ഷേ അതൊന്നും തനിക്ക് വേണ്ടെന്നും വിജയ്യുടെ പാര്ട്ടിയില് ചേരുന്നതിന് വേണ്ടി അഭിനയം ഉപേക്ഷിക്കാനും നടി തയാറായിരിക്കുകയാണെന്ന് ഇപ്പോള് പ്രചരിക്കുന്ന റിപ്പോര്ട്ടുകൾ.…
Read More