സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ത്രയം 25ന് പ്രദർശനത്തിനെത്തുന്നു. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ത്രയത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്ദു നാഥ്, ശാലു റഹീം, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ. വർമ, ഡെയ്ൻ ഡേവിസ്,സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ, ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കേറിയ ഒരു നഗരത്തിൽ അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ചില കഥാപാത്രങ്ങളും അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ത്രയം എന്ന ത്രില്ലർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവഹിക്കുന്നു. ഗോഡ്സ് ഓൺ കൺട്രി…
Read MoreCategory: Movies
ഈ ലോകം എന്നെ കാറി തുപ്പിയാലും സാരമില്ല നീ മാത്രം തെറ്റിദ്ധരിക്കരുതെന്ന് കണ്ണീരോടെ പറഞ്ഞത് കേട്ട് നെഞ്ച് പൊട്ടിപ്പോയി; പ്രിയാ രാമൻ
ഭർത്താവ് രഞ്ജിത്ത് ബിഗ് ബോസിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അയ്യോ ഇനി ഉടനെ ഒന്നും കാണാന്‍ പറ്റില്ലല്ലോ എന്ന വിഷമായിരുന്നു എന്ന് നടി പ്രിയാ രാമൻ. ബിഗ് ബോസില്‍ കാണുന്നത് പോലെയാണ് യഥാര്‍ഥത്തിലും രഞ്ജിത്ത്. അത്രയും പാവമാണ്. ഇതുപോലൊരു മനുഷ്യന് ഈ ലോകത്ത് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. ഈ സ്വഭാവുമായി ബിഗ് ബോസ് പോലൊരു ഷോ യില്‍ രഞ്ജിത്തിനെ പോലൊരാള്‍ക്ക് മുഴുവന്‍ ദിവസവും നില്ക്കാന് സാധിച്ചേക്കില്ല. പിന്നെ അദ്ദേഹം സ്വന്തം ഗ്രാമത്തിലെ സ്ലാങ്ങില്‍ സംസാരിക്കും. അതൊക്കെ വച്ച് ആരും കളിയാക്കരുത്. തമിഴ് വായില്‍ വരാത്തവരെ വേണമെങ്കില്‍ കളിയാക്കാം. പക്ഷേ ലാംഗ്വേജിന്റെ പേരിലൊക്കെ പരിഹസിക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഫേക്ക് ആണെന്ന് മത്സരാര്‍ഥികള്‍ പറഞ്ഞത് കേട്ട് എന്റെ മനസ് തകര്‍ന്നുപോയി. ശേഷം അദ്ദേഹം കാമറയ്ക്ക് മുന്നില്‍ വന്നിട്ട് ഈ ലോകം എന്നെ കാറി തുപ്പിയാലും സാരമില്ല. പ്രിയ നീ മാത്രം…
Read More‘സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് തൊടുന്നതും പിടിക്കുന്നതും ഇഷ്ടമല്ല’: അനാർക്കലി മരക്കാർ
സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് സ്പര്‍ശിക്കുന്നതും മറ്റും ഇഷ്ടമല്ലെന്ന് നടി അനാര്‍ക്കലി മരിക്കാര്‍. അതില്‍ ആണെന്നും പെണ്ണെന്നുമില്ല. പരിചിയമില്ലാത്ത പെണ്‍കുട്ടികള്‍ തന്നെ തൊടുന്നതും അമിത സ്നേഹം കാണിക്കുന്നതും ഇഷ്ടമല്ലെന്നും അനാര്‍ക്കലി പറയുന്നു. പുതിയ സിനിമയായ സോള്‍ സ്റ്റോറീസിന്റെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. നമുക്കൊക്കെ എപ്പോഴെങ്കിലുമൊക്കെ സംഭവിച്ചിട്ടുള്ളൊരു കഥയാണിത്. മിക്ക പെണ്‍കുട്ടികള്‍ക്കും എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടാകും. തിരക്കഥ കേള്‍ക്കുമ്പോള്‍ തന്നെ കണ്ണു തുറപ്പിക്കുന്നതായിരുന്നു. ഇതുപോലൊരു വിഷയം സിനിമയായി കണ്ടിട്ടില്ല. ചെറിയൊരു വിഷയം ഒരാളെ എന്തുമാത്രം ബാധിക്കുന്നുണ്ടെന്നാണ് കാണിച്ചു തരുന്നത്. മൂന്നാമത് ഒരാളായി നോക്കുമ്പോള്‍ അതൊരു പ്രശ്നമായി തോന്നിയേക്കില്ല. ഇഷ്ടമുള്ളൊരു സുഹൃത്തിനെ ഉമ്മ വച്ചു എന്ന് മാത്രമാണ്. പക്ഷെ അത് അനുഭവിച്ചയാള്‍ക്കു വലിയ പ്രശ്നമാണ്. തന്റേതു മാത്രമായുള്ള അതിര്‍ത്തിക്കുള്ളില്‍ അനുവാദമില്ലാതെ കടന്നുകയറി പെരുമാറുന്നതാണ്. പക്ഷെ കാണുന്നവര്‍ക്ക് അത് സ്നേഹമാണ്. ഒരാളെ തൊടണമെങ്കില്‍ പോലും അയാളുടെ സമ്മതത്തോടെ വേണമെന്നു…
Read Moreസിനിമയിൽ ഇഷ്ടം പോലെ ശമ്പളം കിട്ടാന്‍ ബാക്കിയുണ്ട്: മിയ ജോർജ്
എനിക്ക് ഇഷ്ടം പോലെ ശമ്പളം കിട്ടാന്‍ ബാക്കിയുണ്ട്. പ്രൊഡ്യൂസര്‍ പറയും നമ്മുക്ക് ഇച്ചിരി ഫിനാന്‍ഷ്യല്‍ പ്രശ്നം ഉണ്ട് ഡബ്ബിംഗിന് വരുന്പോൾ തരാമെന്ന്. ഓക്കേ അത് കേട്ട് നമ്മള് പോകുന്നു പിന്നീട് ഡബ്ബിംഗിന് വരുന്നു. രണ്ടു ദിവസം ഒക്കെ കാണും. ആദ്യത്തെ ദിവസം കഴിയുബോള്‍ നമ്മള് വിചാരിക്കും നാളെയും കൂടി ഉണ്ടല്ലോ നാളെ തരുമായിരിക്കും എന്ന്. നാളെ ആകുമ്പോഴേക്കും പറയുവാണ് നമ്മുക്ക് ഇച്ചിരി കുഴപ്പം ഉണ്ട് നമ്മുക്ക് റിലീസ് ആകുമ്പോഴേക്കും തരാം എന്ന്. അപ്പോള്‍ നമ്മള് എന്തായിരിക്കും വിചാരിക്കുന്നത്. അയാള്‍ മാര്‍ക്കറ്റിംഗിന് ഒക്കെ കുറെ പൈസ ഇറക്കിട്ടുണ്ട് അതുകൊണ്ട് പടം തിയറ്ററില്‍ ഇറങ്ങിക്കഴിയുമ്പോള്‍ അതില്‍ നിന്ന് വരുമാനം കിട്ടുമല്ലോ, അപ്പോള്‍ നമ്മളെ സെറ്റില്‍ ചെയ്യുമായിരിക്കും എന്ന്. ഞാനൊക്കെ അങ്ങനെ നമ്മുക്ക് തരുമായിരിക്കും, തരുമായിരിക്കും എന്ന് വിചാരിച്ചിട്ട് ഇങ്ങനെ മുന്നോട്ട് തള്ളി തള്ളി വച്ചിട്ട് കാര്യമായിട്ട് ഒന്നും കിട്ടാത്ത സിനിമ…
Read Moreഅംഗീകാരത്തിന്റെയും പുരസ്കാരങ്ങളുടെയും പിറകെ പോയിട്ടില്ല; സന്തോഷകരമായ സിനിമകൾ കൊണ്ടുവരാനാണ് ആഗ്രഹം; നിത്യാ മേനോൻ
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് നിത്യ മേനോൻ. തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനാണ് നടിക്ക് പുരസ്കാരം ലഭിച്ചത്. ധനുഷ് നായകനായ സിനിമ ബോക്സ്ഓഫീസിൽ വൻ വിജയമായിരുന്നു. ധനുഷിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമാണ് സിനിമയിൽ നിത്യ ചെയ്തത്. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സിനിമകൾ ലഭിച്ച നിത്യക്ക് നേരത്തെ തന്നെ ദേശീയ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു എന്ന അഭിപ്രായമുണ്ട്. അതേസമയം തിരുച്ചിത്രമ്പലത്തിലെ പ്രകടനത്തിന് പുരസ്കാരം ലഭിച്ചതിൽ ചില വിമർശനങ്ങളും വരുന്നുണ്ട്. തിരുച്ചിത്രമ്പലം കൊമേഴ്ഷ്യൽ സിനിമ മാത്രമാണെന്നും നിത്യയേക്കാൾ അർഹരായവർ ഇത്തവണയുണ്ടായിരുന്നെന്ന് വാദം വന്നു. നടി സായ് പല്ലവിയായിരുന്നു പുരസ്കാരത്തിന് അർഹയെന്നും അഭിപ്രായം വന്നു. ഗാർഗി എന്ന സിനിമയിലെ സായ് പല്ലവിയുടെ പ്രകടനം ജൂറി അവഗണിച്ചെന്ന് ഇവർ അഭിപ്രായപ്പെട്ടു. സായ് പല്ലവിയുടെ ആരാധകരുടെ വിമർശനം സോഷ്യൽ മീഡിയയിൽ കുറച്ച് നാൾ തുടർന്നു. ഇപ്പോഴിതാ താൻ പുരസ്കാരത്തിന് അർഹയല്ലെന്ന വാദത്തിന്…
Read More‘അഞ്ചു കോടി തന്നാൽ പ്രശ്നം തീർക്കാം, ഇല്ലെങ്കിൽ കൊല്ലും’; സൽമാൻ ഖാനെതിരേ വീണ്ടും വധഭീഷണി
മുംബൈ: ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെതിരേ ഭീഷണിസന്ദേശം. പണം നൽകിയില്ലെങ്കിൽ വധിക്കുമെന്നും അടുത്തിടെ കൊലചെയ്യപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടേതിനേക്കാൾ മോശം അവസ്ഥ സൽമാന് ഉണ്ടാകുമെന്നും ഭീഷണിസന്ദേശത്തിൽ പറയുന്നു. മുംബൈ ട്രാഫിക് പോലീസിനാണ് വാട്സാപ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും താരത്തിന്റെ ബാന്ദ്രയിലെ വസതിക്കു സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും മുംബൈ പോലീസ് അറിയിച്ചു. മുൻകാല ഭീഷണികളെത്തുടർന്നു നടൻ അതീവ ജാഗ്രതയിലാണ്. അടുത്തിടെ സൽമാന്റെ വസതിക്കുനേരേ ബിഷ്ണോയിസംഘം വെടിയുതിർത്തിരുന്നു. ബിഷ്ണോയി സംഘത്തിലെ പ്രധാനിയായ സുഖ്ബീർ ബൽബീർ സിംഗിനെ നവി മുംബൈ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സൽമാനെ വധിക്കാനുള്ള ഗൂഢാലോചനയുമായി ഇയാൾക്കു ബന്ധമുണ്ടെന്നും നടനെ ആക്രമിക്കാൻ സിംഗ് മറ്റു സംഘാംഗങ്ങൾക്കു കരാർ നൽകിയതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിനായി പാക്കിസ്ഥാനിൽനിന്നു കടത്തിയ എകെ 47, എം 16,…
Read Moreഅനധികൃത വാതുവയ്പ്: നടി തമന്നയെ 8 മണിക്കൂർ ഇഡി ചോദ്യംചെയ്തു
ന്യൂഡൽഹി: അനധികൃത വാതുവയ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്തു. ഗുവാഹാത്തിയിലെ ഇഡി ഓഫീസിൽ അമ്മയോടൊപ്പമാണ് തമന്ന എത്തിയത്. ചോദ്യം ചെയ്യൽ എട്ടു മണിക്കൂറോളം തുടർന്നു. അനധികൃത വാതുവയ്പ് സംഭവങ്ങളിൽ പ്രതിസ്ഥാനത്തുള്ള മഹാദേവ് ഓൺലൈൻ ഗെയിമിംഗിന്റെ ഉപകമ്പനി ആപ്പിൽ ഐപിഎൽ മത്സരങ്ങൾ കാണാൻ പരസ്യം ചെയ്തതായി ആരോപിച്ചു തമന്നയ്ക്ക് ഇഡി സമൻസ് അയച്ചിരുന്നു. സ്പോർട്സ് ബെറ്റിംഗ് ഉൾപ്പെടെ വിവിധതരം ചൂതാട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ബെറ്റിംഗ് എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ ഫെയർപ്ലേ പ്രൊമോട്ട് ചെയ്യുന്നതിലെ പങ്കിനെക്കുറിച്ചാണ് പ്രധാനമായും തമന്നയോട് ചോദിച്ച് അറിഞ്ഞത്. മഹാദേവ് ഓൺലൈൻ ഗെയിമിംഗ് ആപ്പിന്റെ ഉപകമ്പനിയാണ് ഫെയർപ്ലേ. മഹാദേവ് ആപ്പിന്റെ പ്രമോഷനൽ പ്രവർത്തനങ്ങളിൽ പങ്കാളിയായതിന് ബോളിവുഡ് താരങ്ങളായ രൺബീർ കപുറിനും ശ്രദ്ധ കപുറിനും ഇഡി നേരത്തേ സമൻസ് അയച്ചിരുന്നു.
Read Moreപൂരം… ചിരിപ്പൂരം.. വരുന്നു “കുണ്ടന്നൂരിലെ കുത്സിതലഹള’ക്കാർ
തിയറ്ററുകളിൽ ചിരിയുടെ പൂരം തീർക്കാൻ “കുണ്ടന്നൂരിലെ കുത്സിതലഹള’യുമായി ജനപ്രിയതാരങ്ങളെത്തുന്നു. ന്യൂജെൻ താരങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും വൻ ഹിറ്റായി മാറിയിരുന്നു. കുണ്ടന്നൂർ എന്ന ഗ്രാമത്തിലെ സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലെടുക്കാൻ മടിയുള്ള ഒരു കൂട്ടം ഭർത്താന്മാരുടെയും ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. പുതുമയുള്ള കഥാസന്ദർഭങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ചിത്രം പ്രതീക്ഷയോടെയാണു പ്രേക്ഷകർ കാത്തിരിക്കുന്നത്. ട്രെയിലറിലെ തൊഴിലുറപ്പ് സ്ത്രീകൾ തമ്മിലുള്ള ആക്ഷൻ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് തിരക്കഥയും സംവിധാനവും നിർവിഹിക്കുന്ന ചിത്രത്തിൽ ലുക്മാൻ അവറാൻ, വീണാ നായർ, ആശാ മഠത്തിൽ, ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരദ് പവിത്രൻ, അധിൻ ഉള്ളൂർ, സുമിത്ര, ആദിത്യൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖ…
Read More“ഗോസിപ്പ് വന്നപ്പോൾ കരഞ്ഞിട്ടുണ്ട്’; സീരിയലുകളിൽ അഭിനയിച്ചതിനെക്കുറിച്ച് അഞ്ജു പറയുന്നതിങ്ങനെ
കേളടി കണ്മണി എന്ന സിനിമയില്‍ നായികയായ കാലത്ത് എന്നെപ്പറ്റി ഗോസിപ്പുകള്‍ വന്നിരുന്നു. അയ്യോ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയല്ലോ… എന്ന് പറഞ്ഞ് ഞാന്‍ കുറെ കരഞ്ഞു. അപ്പോള്‍ മഹേന്ദ്രന് സാര്‍ സമാധാനിപ്പിക്കും. ഈ ഇന്‍ഡസ്ട്രിയല്‍ ഗോസിപ്പ് എന്ന് പറയുന്നത് സൗജന്യമായ പരസ്യമാണ്. ഗോസിപ്പ് വരികയാണെങ്കില്‍ നിങ്ങള്‍ പ്രശസ്ത ആണെന്നാണ് അതിനര്‍ഥം എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കും. സോഷ്യല്‍ മീഡിയ അത്ര സജീവമല്ലാതിരുന്ന കാലത്താണെങ്കിലും ഞാന്‍ ബോഡിഷെമിംഗിന് ഇരയായിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടുള്ള യാത്ര മുടക്കരുത് എന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചിട്ടുള്ളത്. അഭിനയത്തില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. നായികാ വേഷം തന്നെ വേണമെന്നൊന്നും എനിക്ക് വാശി ഇല്ലായിരുന്നു. എല്ലാ ഭാഷകളിലും അഭിനയിച്ചു. അന്ധയായാലും മൂകയായാലും ഭ്രാന്തിയായാലും വില്ലത്തിയായാലും ഞാന്‍ ഏറ്റെടുക്കും. വ്യത്യസ്തമായ കഥാപാത്രങ്ങളെ എന്നിലൂടെ വരച്ചിടാന്‍ ഇഷ്ടമാണ്. അതുകൊണ്ടാണ് സീരിയലുകളും തെരഞ്ഞെടുത്തത്. -അഞ്ജു
Read Moreകേന്ദ്ര ആഭ്യന്തരമന്ത്രാലയ ഏജൻസിയുടെ സൈബർ സുരക്ഷ അംബാസിഡറായി നടി രശ്മിക മന്ദാന
reshmകേന്ദ്ര ആഭ്യന്തരമന്ത്രാലയ ഏജൻസിയുടെ സൈബർ സുരക്ഷ അംബാസിഡറായി നടി രശ്മിക മന്ദാന. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററാണ് രശ്മികയെ സൈബർ സുരക്ഷ അംബാസഡറായി നിയമിച്ചത്. സൈബർ ഭീഷണികളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഓൺലൈൻ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രാജ്യവ്യാപക ക്യാമ്പയിന് ഇവർ നേതൃത്വം നൽകും. അംബാസഡറായി തന്നെ നിയമിച്ച വിവരം രശ്മിക സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. നമുക്കും ഭാവി തലമുറകൾക്കുമായി സുരക്ഷിതമായ സൈബർ ഇടം കെട്ടിപ്പടുക്കാൻ നമുക്ക് ഒന്നിക്കാം. ബ്രാൻഡ് അംബാസഡറുടെ റോൾ ഏറ്റെടുക്കുമ്പോൾ, സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് നിങ്ങളിൽ പരമാവധി ആളുകളെ ബോധവത്കരിക്കാനും സംരക്ഷിക്കാനും ഞാൻ ആഗ്രഹിക്കുകയാണ്. ഇതു നേരിട്ട് അനുഭവിച്ച ഒരാളെന്ന നിലയിൽ, ഈ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും നല്ല മാറ്റത്തിന് സൈബർ സുരക്ഷയുടെ സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനും ഞാൻ പ്രതിജ്ഞാബദ്ധയാണ്. ഈ ഭീഷണികളെ ചെറുക്കുന്നതിനും നമ്മുടെ ഡിജിറ്റൽ ഇടങ്ങൾ സംരക്ഷിക്കുന്നതിനും നമ്മൾ ഒന്നിക്കേണ്ടത് നിർണായകമാണ്-…
Read More