പത്തനാപുരം: അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും നടനുമായ ടി. പി. മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുടല് സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന് അന്തേവാസിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. നാടകങ്ങളിലൂടെയാണ് സിനിമയിലേക്കെത്തിയത്. 1975-ൽ റിലീസായ രാഗം എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്ത് ടി.പി. മാധവൻ സജീവ സാന്നിധ്യമായത്. സിനിമ വിജയിച്ചതോടെ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അറുനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Read MoreCategory: Movies
വ്യക്തിഹത്യയോട് എന്നും എതിർപ്പ്: ടോവിനോ
ഒന്നു ശ്രദ്ധിച്ചു നോക്കി കഴിഞ്ഞാല്‍ ഇപ്പോള്‍ സിനിമാക്കാരുതന്നെ റിവ്യൂകളെ പ്രമോഷന് വേണ്ടിയിട്ട് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നല്ല റിവ്യൂ ഇട്ട് കഴിഞ്ഞാല്‍ അതിന്റെ കട്സ് എടുത്ത് പ്രമോഷന് ആയി ഉപയോഗിക്കാറുണ്ട്. പിന്നെ റിവ്യൂസിനെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല. ഞാന്‍ വ്യക്തിഹത്യയെ മാത്രമേ അന്നും ഇന്നും എതിര്‍ക്കുന്നുള്ളൂ. അതിന്റെ ആവശ്യമില്ല, വ്യക്തിഹത്യ ചെയ്യാതെയും ഈ കാര്യങ്ങള്‍ പറയാം. ഇതിനെക്കുറിച്ച് വളരെ റിസര്‍ച്ച് ചെയ്ത് ഡീറ്റൈല്‍ഡ് ആയിട്ട് പറയുകയാണെങ്കില്‍ ആളുകള്‍ക്കും അത് ഇന്‍ട്രസ്റ്റിംഗ് ആയിരിക്കും. എനിക്കും താല്പര്യം ഉണ്ടെന്ന് ടൊവിനോ തോമസ് പറഞ്ഞു.
Read More‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
നടൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് . ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൽ നാസറാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിളായ് ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിനെ നോക്കി നിൽക്കുന്ന തരത്തിൽ ഷൈൻ ടോം ചാക്കോ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാകുകയാണ്. വാണി വിശ്വനാഥ്, സമുദ്രക്കനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ് പിഷാരടി,…
Read Moreഭർത്താവിനെ കാണുന്നത് മൂന്നു മാസത്തിലൊരിക്കൽ: വൈകുന്നേരം വീഡിയോ കോളിലൂടെയോ ഓഡിയോ കോളിലൂടെയോ കുറച്ച് സമയം സംസാരിക്കും; ഭർത്താവിനെ കുറിച്ച് പ്രിയാമണി
അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയസാന്നിധ്യമാകാൻ നടി പ്രിയാമണിക്കു സാധിച്ചിട്ടുണ്ട്. പരുത്തിവീരൻ, തിരക്കഥ, ചാരുലത തുടങ്ങിയവയെല്ലാം പ്രിയാമണിയുടെ ശ്രദ്ധേയ സിനിമകളാണ്. ബോളിവുഡിൽ കൂടുതൽ ശ്രദ്ധ നൽകുകയാണു താരം. മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിന്റെ പേര്. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. ഇപ്പോഴിതാ ദാന്പത്യ ജീവിതത്തെക്കുറിച്ചു തുറന്ന് സംസാരിക്കുകയാണ് പ്രിയാമണി. ഭർത്താവും താനും ഇപ്പോൾ മൂന്നു മാസത്തിലൊരിക്കലാണു കാണുന്നതെന്ന് പ്രിയാമണി പറയുന്നു. ഫിലിം ഫെയറിനോടാണു പ്രതികരണം. ആദ്യം അദ്ദേഹം ഇവന്റ് ബിസിനസിൽ ആയിരുന്നു. ഇവന്റുകൾ കാരണം അദ്ദേഹത്തിന് മൂന്നോ നാലോ മണിക്കൂർ മാത്രം ഉറങ്ങാൻ കഴിഞ്ഞ സമയമുണ്ടായിരുന്നു. കൊവിഡിനു ശേഷം സ്ഥാപനങ്ങൾ നിർത്തി. ഇപ്പോൾ അദ്ദേഹം യുഎസിലാണ്. സഹോദരനാെപ്പം ഓയിൽ ആൻഡ് ഗ്യാസ് ബിസിനസിലാണിപ്പോൾ. ഞങ്ങളുടേത് എപ്പോഴും ലോംഗ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നു. പ്രണയിക്കുമ്പോൾ ഞാൻ ബംഗളൂരുവിലും അദ്ദേഹം ദുബായിലും. 2012 ലാണ് പ്രണയം തുടങ്ങിയത്. 2017 ൽ വിവാഹവും നടന്നെന്ന്…
Read Moreദ വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്റി ഡോട്ട്: ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ
ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ദ വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്റി ഡോട്ട്. എവർഗ്രീൻ നൈറ്റ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രം നിരവധി ടി.വി സീരിയലുകളിലൂടെയും ടെലി ഫിലിമുകളിലൂടെയും ശ്രദ്ധേയനായ ചെറിയാൻ മാത്യുവാണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത മോഡൽ സെൽബി സ്കറിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സോഹൻ സീനുലാൽ, കോട്ടയം രമേശ് തുടങ്ങിയവരും എത്തുന്നുണ്ട്. അലീന എന്ന പെൺകുട്ടി, മയക്കുമരുന്നിന് അടിമപ്പെട്ട ഒരു പറ്റം ചെറുപ്പക്കാരുടെ ട്രാപ്പിൽ അകപ്പെടുന്നു. അതോടെ സമൂഹം അവളെ കളങ്കിതയായി കണക്കാക്കുന്നു. ഈ സാമൂഹിക ചുറ്റുപാടിൽ ഇരയായ തനിക്ക് നീതി കിട്ടണമെന്ന് അലീന അഗ്രഹിച്ചു. അതിനായി തന്നെ കെണിയിൽ പെടുത്തിയ മയക്കുമരുന്നിന് അടിമകളായ ഒരു കൂട്ടം ചെറുപ്പക്കാരോട് അവൾ ഏറ്റുമുട്ടുന്നു. പോരാട്ടത്തിൽ സഹായിക്കാൻ നന്മ നിറഞ്ഞ ചിലരുമുണ്ടായിരുന്നു. തന്നെ ട്രാപ്പിൽ അകപ്പെടുത്തിയവരെ ഉന്മൂലനം ചെയ്യുന്നത് വരെ…
Read Moreആളുകള്‍ക്ക് എന്നെ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നു; ട്രോളുകൾ എനിക്ക് വിനോദമെന്ന് സൈജു കുറുപ്പ്
ട്രോളുകൾ വിനോദമായിട്ടാണ് ഞാൻ എടുക്കുന്നത്. ആളുകള്‍ നമ്മളെക്കുറിച്ച് ഓര്‍ക്കുന്നുണ്ടല്ലോ. ‘either you love or hate me, but please don’t ignore me’ എന്നു പറയാറുണ്ടല്ലോ. എനിക്കു പല പേരുകളുണ്ട്. പ്രാരാബ്ദം സ്റ്റാർ, കടക്കെണി സ്റ്റാര്‍, ഇഎംഐ സ്റ്റാർ, ലോണ്‍ സ്റ്റാര്‍ അങ്ങനെ. ബാങ്കില്‍ നിന്നുലോണ് എടുക്കാത്ത ആരും കാണില്ല. ഞാന്‍ ബൈക്ക് വാങ്ങിയത് ലോണ്‍ എടുത്താണ്. നമ്മള് വണ്ടി വാങ്ങുന്നതും വീട് വയ്ക്കുന്നതുമൊന്നും റൊക്കം കാശുള്ളതുകൊണ്ടല്ല. എല്ലാം ബാങ്കില്‍നിന്നു ലോണ്‍ എടുത്തിട്ടല്ലേ. സാധാരണക്കാരനായി എന്നെ പ്ലേസ് ചെയ്യാന്‍ സാധിക്കുന്നു എന്നത് തന്നെ ഭാഗ്യമാണ്. ആളുകള്‍ക്ക് എന്നെ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നതു കൊണ്ടാണല്ലോ. പിന്നെ ഓരോ കഥാപാത്രവും വ്യത്യസ്തമാണ്. കഥാപാത്രങ്ങളുടെ സാഹചര്യങ്ങളും അവസ്ഥകളും വ്യത്യസ്തമാണ്. -സൈജു കുറുപ്പ്
Read Moreഒരിക്കൽ ആ നടനെക്കുറിച്ച് തുറന്നുപറയും; ആ നടന്റെ ഇപ്പോഴത്തെ ജീവിതം എന്റെ ദാനമെന്ന് പ്രിയങ്ക
എന്നോട് മോശമായി പെരുമാറിയ നടൻ പാവമാണെന്ന് കരുതുന്നിലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തോട് ബഹുമാനമുണ്ട്. ഇപ്പോഴും അക്കാര്യം പറഞ്ഞാൽ വലിയ ബുദ്ധിമുട്ടാവും. എന്നിട്ടും ആ നടന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല. അതു കാണുമ്പോൾ എനിക്കു പറയണമെന്ന് തോന്നാറുണ്ട്. ഞാൻ ഒരിക്കൽ അതു തുറന്നുപറയും. ആ നടന്റെ ഇപ്പോഴത്തെ ജീവിതം എന്റെ ദാനമായി കണക്കാക്കിയാൽ മതി. ഒരുപാട് പുതുതലമുറ ഇതിലേക്ക് വരാനുണ്ട്. ഇത്തരം ആളുകൾ അതിൽ നിന്നു പോകണം. സിനിമ മോശം ഫീൽഡല്ല, എന്നാൽ ഇത്തരക്കാർ ചേർന്ന് അതിനെ നശിപ്പിക്കുകയാണ്. എന്നെ ഉപദ്രവിക്കാൻ വന്നവരെ ഞാൻ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. -പ്രിയങ്ക അനൂപ്
Read Moreഞാനും അനീതി നേരിട്ടു; സിനിമാ മേഖലയിൽ താൻ നേരിട്ട അനുഭവം വെളിപ്പെടുത്തി വിമല രാമന്
ഒരു വേനല്‍പുഴയില്‍ എന്ന പാട്ടിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് വിമല രാമൻ. പിന്നീട്, മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെയായി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു താരം. ഒരിടവേളയ്ക്കു ശേഷം തിരിച്ചുവരികയാണ് വിമല. ഇപ്പോഴിതാ സിനിമാ മേഖലയില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചു സംസാരിക്കുകയാണ് വിമല രാമന്. സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് വിമല രാമന് പറയുന്നത്. ഒരു അഭിമുഖത്തിലാണ് വിമല മനസുതുറന്നത്. കാസ്റ്റിംഗ് കൗച്ച് സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ എനിക്ക് അതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഇത് സിനിമാമേഖലയില്‍ മാത്രം ഉള്ളതാണ് എന്നു പറയാനാവില്ല. സിനിമ പോലെയുള്ള പല മേഖലകളില്‍ ഇതു കണ്ടുവരുന്നുണ്ട്. പക്ഷെ ഇന്നത്തെക്കാലത്ത് അതു കുറഞ്ഞുവരുന്നുണ്ട് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം- വിമല പറഞ്ഞു. അതേസമയം തനിക്കു നേരിടേണ്ടി വന്ന മറ്റൊരു അനീതിയെക്കുറിച്ച് താരം സംസാരിക്കുന്നുണ്ട്. ഞാനും അനീതി നേരിട്ടിട്ടുണ്ട്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ഞാന്‍…
Read Moreകൈതപ്രത്തെ സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ് മനസിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്: എം. ജി. ശ്രീകുമാർ
കൈതപ്രം ചേട്ടൻ ഒരു ഇതിഹാസമാണ്. അതിൽ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ എത്രയോ കച്ചേരികൾ ഞാൻ കേട്ടിരിക്കുന്നു. മൂകാംബികാ ദേവിയുടെ വലിയ ഭക്തൻ കൂടിയാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. അവിടെ നിന്നും കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോഴും ഓർമയിലുണ്ട്. കൈതപ്രം ചേട്ടനെ എന്റെ സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ് മനസിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം ചേർന്ന് എത്രയോ പാട്ടുകൾ ഞാൻ ചെയ്തിട്ടുണ്ട്. പലരും പറയുന്നത് കേട്ട് വിവാദങ്ങൾക്കൊന്നും ഞാനില്ല. എം.ജി. ശ്രീകുമാർ പറഞ്ഞു.
Read Moreനീ നടന്നുപോകുമാ, കൈവിരല്‍ പിടിക്കുവാന്‍ കൂടെയാരിനി… പാടിയപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ല: വൈക്കം വിജയ ലക്ഷ്മി
എറണാകുളത്തായിരുന്നു അങ്ങ് വാനക്കോണിൽ എന്നു തുടങ്ങുന്ന പാട്ടിന്റെ റിക്കാർഡിംഗ്. അവിടെ ചെന്നപ്പോഴാണ് സിനിമയുടെ പേര് അജയന്റെ രണ്ടാം മോഷണം എന്നാണെന്നും സിനിമ ത്രീഡി ആണെന്നുമൊക്കെ അറിയുന്നത്. പിന്നെ പാട്ടിലെ സന്ദര്‍ഭങ്ങളെ കുറിച്ചും വിശദമാക്കി തന്നു. ഫീല്‍ വേണമെന്നും പറഞ്ഞു. അങ്ങനെയാണ് പാടിയത്. പാടുന്ന സമയത്ത് എനിക്കും സങ്കടം വന്നു. പ്രത്യേകിച്ച് നീ നടന്നുപോകുമാ, കൈവിരല്‍ പിടിക്കുവാന്‍ കൂടെയാരിനി എന്നൊക്കെയുള്ള വരികൾ. ആ വരികളൊക്കെ എന്ത് രസമാണ്. എന്തൊരു ഫീലാണ്. അത്രയും അര്‍ഥമുള്ള വരികൾ. ആ വരികളൊക്കെ കേള്‍ക്കുമ്പോള്‍ ശരിക്കും സങ്കടം വരും. എന്തായാലും ആ പാട്ടിന്റെ ഫീല്‍ ഉള്‍ക്കൊണ്ട് പാടാന്‍ പറ്റിയെന്ന സന്തോഷമുണ്ട്. ആളുകള്‍ ഓരോ പാട്ടും നെഞ്ചിലേറ്റുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഏതൊരു അവാര്‍ഡിനേക്കാളും വലുതാണത്. -വൈക്കം വിജയലക്ഷ്മി
Read More