തിയറ്ററില് ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഒടിടി പ്ലാറ്റ്ഫോമില് കൈയടി നേടുകയാണ് കാമ്പസ് ചിത്രം “ഋ’. ആമസോണ് പ്രൈമില് പ്രദര്ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാമ്പസ് രാഷ്ട്രീയവും പ്രണയവും ചര്ച്ച ചെയ്യുന്ന സിനിമ ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ഒഥല്ലോയില് നിന്നും പ്രചോദനമുള്ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. സര്വകലാശാല കാമ്പസില് നടക്കുന്ന മൂന്ന് പ്രണയങ്ങളുടെ കഥയിലൂടെ സമൂഹത്തില് വളര്ന്നുവരുന്ന ജാതി ചിന്തയും വര്ഗ വിവേചനവും വര്ണവെറിയുമൊക്കെയാണ് ചിത്രം പറയുന്നത്. മുസ്ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയത്തിലൂടെയാണ് കഥ പറച്ചില് ആരംഭിക്കുന്നത്. ഇവരുടെ പ്രണയബന്ധം നാട്ടിലും വീട്ടിലും വലിയ വര്ഗീയ പ്രശ്നമായി ഉയര്ന്നതോടെ സുഹൃത്തുക്കള് ചേര്ന്ന് ഇരുവരുടേയും വിവാഹം നടത്തിക്കൊടുക്കുകയും കാമ്പസില് തന്നെ സംരക്ഷണം ഏര്പ്പെടുത്തുകയും ചെയ്തു. പിന്നീട് പറയുന്ന രണ്ട് പ്രണയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഒന്ന് ഒരേ സമുദായത്തില്പ്പെട്ടവര് തമ്മിലുള്ള പ്രണയവും രണ്ടാമത്തേത് ദളിത് യുവാവും ഉയര്ന്ന സമുദയത്തില്പെട്ട യുവതിയുമായുള്ള പ്രണയവും.…
Read MoreCategory: Movies
വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികള് നേരിടേണ്ടി വന്നു; കുറിപ്പുമായി നടി നസ്രിയ നസിം
കൊച്ചി: കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുയിടങ്ങളില്നിന്ന് വിട്ടുനില്ക്കുന്നതില് വിശദീകരണവുമായി നടി നസ്രിയ നസിം. കുറച്ചുമാസങ്ങളായി തനിക്ക് വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികള് നേരിടേണ്ടി വന്നുവെന്നാണ് നസ്രിയ സാമൂഹികമാധ്യമങ്ങളില് പങ്കുവച്ച കുറിപ്പില് പറയുന്നത്. തന്റെ അസാന്നിധ്യംമൂലമുണ്ടായ ബുദ്ധിമുട്ടുകള്ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയയുടെ പോസ്റ്റ്. മാസങ്ങളായി ക്യാമറകള്ക്ക് മുന്നില് നിന്ന് ഒഴിഞ്ഞു നിന്ന നടി നസ്രിയ നസീം മൗനം വെടിഞ്ഞു രംഗത്തെത്തി. താരം സോഷ്യല് മീഡിയയില് പങ്കുവെച്ച കുറിപ്പില് തനിക്ക് മാസങ്ങളായി മാനസികമായി അത്ര സുഖമില്ലെന്നും, വ്യക്തിപരമായ ചില വെല്ലുവിളികള് മൂലമാണ് സോഷ്യല് മീഡിയയില് നിന്ന് മാറി നിന്നതെന്നും നസ്രിയ നസിം പറയുന്നു. ‘എന്റെ 30-ാം പിറന്നാളും പുതുവര്ഷവും, സൂക്ഷ്മദര്ശിനിയുടെ വിജയവുമെല്ലാം ഞാന് ആഘോഷിക്കാന് വിട്ടുപോയി, കാര്യങ്ങള് വിശദീകരിക്കാത്തതിനും കോളുകള്ക്കും സന്ദേശങ്ങള്ക്കും മറുപടി നല്കാത്തതിലും ഞാന് മാപ്പ് ചോദിക്കുന്നു. ഞാന് പൂര്ണമായും അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. ഇതിനൊപ്പം, എനിക്ക് കേരള ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച…
Read Moreവിൻസി അലോഷ്യസിന്റെ പരാതി; ഷൈൻ ടോം ചാക്കോയെ അമ്മയിൽ നിന്ന് പുറത്താക്കിയേക്കും
കൊച്ചി: നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി താര സംഘടന അമ്മ. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് ഷൈൻ ടോം ആണെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. വിൻസിക്ക് പിന്തുണയുമായി നടി പത്മപ്രിയ, നടൻ വിനു മോഹൻ, സംവിധായിക അഞ്ജലി മേനോൻ തുടങ്ങിയവർ രംഗത്തെത്തി.
Read Moreആ നടൻ ഷൈൻ ടോം ചാക്കോ; വിൻസി അലോഷ്യസ് പരാതി നൽകി
തിരുവനന്തപുരം: തന്നോട് സിനിമാ സെറ്റില് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ. നടി വിൻസി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നൽകി. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു മോശം പെരുമാറ്റം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില് വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്സി വെളിപ്പെടുത്തിയത്. നടിയുടെ പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റി അടിയന്തര യോഗം ചേരും. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഉടൻ വിവരശേഖരണം നടത്തും. കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർ നടപടിയുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു. വിൻസിയുടെ വെളിപ്പെടുത്തലിൽ സ്റ്റേറ്റ് ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയിൽ നിന്നുതന്നെ ആവശ്യമുയർന്നിട്ടുണ്ട്.
Read Moreലിപ് ലോക്ക് ചിത്രം പുറത്ത്; അനുപമയും ധ്രുവ് വിക്രമും പ്രണയത്തിലോ?
നടി അനുപമ പരമേശ്വരനും ചിയാന് വിക്രത്തിന്റെ മകനും തമിഴ് നടനുമായ ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന് റിപ്പോര്ട്ടുകൾ. അനുപമയും ധ്രുവും ലിപ്ലോക് ചെയ്യുന്ന ഒരു ചിത്രം പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങള് പ്രചരിച്ചത്. ബ്ലൂമൂണ് എന്നപേരിലുള്ള സ്പോട്ടിഫൈ പ്ലേലിസ്റ്റിന്റെ കവര് ചിത്രത്തിന്റേതായി പ്രചരിക്കുന്ന സ്ക്രീന്ഷോട്ടിലാണ് ഇരുവരും ചുംബിക്കുന്നതായുള്ളത്. സ്ക്രീന്ഷോട്ട് പ്രചരിച്ചതിന് പിന്നാലെ പ്ലേലിസ്റ്റ് പ്രൈവറ്റാക്കിയതായി റിപ്പോര്ട്ടുകള് പറയുന്നു. അനുപമ പരമേശ്വരൻ, ധ്രുവ് വിക്രം എന്നീ പേരുകളിലുള്ള അക്കൗണ്ടുകള് ചേര്ന്നുള്ള പ്ലേലിസ്റ്റാണെന്നാണ് സ്ക്രീന്ഷോട്ടില്നിന്ന് വ്യക്തമാവുന്നത്. ഏഴുമണിക്കൂറിലേറെ ദൈര്ഘ്യമാണ് പ്ലേലിസ്റ്റിനുള്ളത്. അനുപമ എന്ന അക്കൗണ്ടില്നിന്ന് 36 പാട്ടുകളും ധ്രുവ് വിക്രം എന്ന അക്കൗണ്ടില്നിന്ന് 85 പാട്ടുകളും പ്ലേലിസ്റ്റിലേക്ക് ചേര്ക്കപ്പെട്ടിരിക്കുന്നു. അനുപമ പരമേശ്വരന് ആണ് പ്ലേലിസ്റ്റിന്റെ ‘ഓണര്’. ധ്രുവ് വിക്രത്തെ ‘കൊളാബറേറ്റർ’ എന്നുമാണ് സ്ക്രീന്ഷോട്ടിലുള്ളത്. സ്ക്രീന്ഷോട്ട് വിവിധ സാമൂഹികമാധ്യമങ്ങളില് വൈറലാണ്. ഇതേത്തുടര്ന്നാണ് ഡേറ്റിങ് അഭ്യൂഹങ്ങള് പ്രചരിച്ചത്.ഇരുതാരങ്ങളും അഭ്യൂഹങ്ങള് സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. അതേസമയം സ്ക്രീന്ഷോട്ടിന്റെ ആധികാരികതയെക്കുറിച്ച്…
Read Moreപ്ലൂട്ടോയുടെ അനൗണ്സ്മെന്റ് വീഡിയോ
കോമഡി സെറ്റിംഗില് ഏലിയന് കഥ പറയാനെത്തുന്ന പ്ലൂട്ടോയുടെ അനൗണ്സ്മെന്റ് വീഡിയോ പുറത്തിറങ്ങി. നീരജ് മാധവും അല്ത്താഫ് സലീമും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഷമല് ചാക്കോയാണ്. ചിത്രത്തില് ഏലിയനായി എത്തുന്നത് സംവിധായകനായും അഭിനേതാവുമായ അല്ത്താഫ് സലീമാണ്. സിംഗപ്പുര് ആസ്ഥാനമാക്കി സിനിമ വിതരണം നടത്തുന്ന ഓര്ക്കിഡ് ഫിലിംസിന്റെ ബാനറില് റെജു കുമാറും രശ്മി റെജുവും ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ ആദ്യ വാരം ആരംഭിക്കും. നവംബര് 2025-ലാണ് തിയറ്റര് റിലീസ് ലക്ഷ്യമിടുന്നത്. കോമഡി, ഫാന്റസി, സയന്സ് ഫിക്ഷന് എന്നീ ഘടകങ്ങള് ഒന്നിച്ചുകൂടുന്ന ഒരു ചിത്രമായിരിക്കും പ്ലൂട്ടോ എന്നാണ് അണിയറില് നിന്നുള്ള റിപ്പോര്ട്ട്. ആര്ഡിഎക്സിനു ശേഷം നീരജ് മാധവ് മലയാളത്തില് പ്രധാനവേഷത്തിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ രചനയും ക്രീയേറ്റീവ് ഡയറക്ഷനും നിര്വഹിക്കുന്നത് നിയാസ് മുഹമ്മദ്. കാമറ-ശ്രീരാജ് രവീന്ദ്രൻ, എഡിറ്റിംഗ്-അപ്പു ഭട്ടതിരി,…
Read Moreമഞ്ജുവിനെ ചിലപ്പോള് കണ്ണില് പെടില്ലെന്ന് രമേഷ് പിഷാരടി
മഞ്ജു വാര്യര് ഇടയ്ക്ക് സിനിമയ്ക്ക് വരും. മാസ്ക് ഇട്ട് ചുമ്മാ ഒരു ബനിയനുമിട്ടായിരിക്കും വരിക. തിരക്കിനിടയില് പെട്ടാല് മഞ്ജുവിനെ ചിലപ്പോള് കണ്ണില് പെടില്ല. നൂണ്ട് നൂണ്ട് കയറി പോകും. ഡല്ഹിയില് വന്നപ്പോള് അവിടെയുള്ള സരോജനി മാര്ക്കറ്റ് എന്ന സ്ഥലത്ത് പോയി. അവിടെനിന്നു 400 രൂപയുള്ള ഒരു ടോപ്പ് മഞ്ജു വാങ്ങിച്ചു. ഒരെണ്ണം ഫ്രീയും കിട്ടിയെന്നാണ് തോന്നുന്നത്. എന്നാല് ഇതൊക്കെ നമ്മള് രണ്ട് മൂന്ന് മാസം കഴിയുമ്പോള് മറക്കുമല്ലോ, എന്നിട്ട് എന്റെയൊരു പരിപാടിക്ക്, കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും പ്രതിഫലമുള്ള പരിപാടിയാണത്. ആ 400 രൂപയുടെ ടോപ്പും ഇട്ട് വന്ന് ഒന്നും അറിയാത്ത പോലെ ഇരിക്കുകയാണ്. രമേഷ് പിഷാരടി
Read Moreഅഭിനയം എന്റെ തൊഴിലാണെന്ന് നിഷ സാരംഗ്
എന്നെ സംബന്ധിച്ച് ഞാന് വളരെ നേരത്തേ വിവാഹം കഴിച്ചയാളാണ്. അമ്മമാര് ഒരിക്കലും തോല്ക്കില്ല, ഓരോ അമ്മമാരും അവരുടെ മക്കള്ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. ജീവിതത്തില് പല അവസരങ്ങളിലും അമ്മമാര് തോറ്റുപോയിട്ടുണ്ടാകും. എങ്കിലും അവസാനം വരെ ജീവന് അവര് നിലനിര്ത്തുന്നത് മക്കള്ക്ക് വേണ്ടിയാണ്. ലോകത്തിലെ ഏറ്റവും വലിയ പോരാളികള് തന്നെയാണ് അമ്മമാർ. സിനിമയില് വന്ന അവസരങ്ങളെല്ലാം ചെയ്തിട്ടുണ്ട്. കാരണം മറ്റ് വഴികള് ഇല്ലല്ലോ ജീവിക്കാൻ. അപ്രതീക്ഷിതമായാണ് അഭിനയിക്കാന് അവസരം വരുന്നത്. പിന്നെ അത് തുടര്ന്നു പോയി. എന്നെ സംബന്ധിച്ച് അഭിനയം എന്റെ തൊഴിലാണ്. പറഞ്ഞ പ്രതിഫലം കിട്ടാത്ത അവസരങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാലും ഒരുപാടൊന്നും ഉണ്ടായിട്ടില്ല. ജീവിതത്തില് നമ്മള് പ്രതീക്ഷിക്കാത്ത, ചിന്തിക്കാത്ത കാര്യങ്ങളൊക്കെ നടക്കും. ഇങ്ങനെ നടന്നിരുന്നെങ്കില് അങ്ങനെ ചെയ്യാമായിരുന്നുവെന്നൊക്കെ നമ്മുക്ക് ചിന്തിക്കാനേ പറ്റുള്ളൂ. അല്ലാതെ എന്ത് സംഭവിക്കുമെന്ന് നമ്മുക്ക് ഇപ്പോള് പ്രവചിക്കാനാകില്ല. നിഷ സാരംഗ്
Read Moreഅഞ്ച് സുന്ദരികളിലെ സേതുലക്ഷ്മി ആണ് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം: ഒരു പാമ്പ് കടിക്കാൻ വരുന്പോൾ എങ്ങനെയാകും പേടി, അത് അഭിനയിച്ചു കാണിക്ക് എന്നു പറഞ്ഞാണ് ഒരു പ്രത്യേക സീനില് അഭിനയിപ്പിച്ചത്; അനിഖ സുരേന്ദ്രൻ
അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ ഓർമകൾ ഓർത്തെടുത്ത് അനിഖ സുരേന്ദ്രൻ. അന്നതിന്റെ ഭാഗമാകുമ്പോള് ഒന്പതു വയസേയുള്ളൂ എനിക്ക് പ്രായം. അഭിനയിക്കുമ്പോള് എന്താണ് കഥയെന്നൊന്നും അറിയില്ല. ത്രെഡ് ചെറുതായി അറിയാമെന്ന് മാത്രം. ഇത്രയും വലിയൊരു പ്രമേയമാണെന്ന് തിരിച്ചറിഞ്ഞത് ഒരുപാട് കാലത്തിന് ശേഷമാണ്. അതില് സേതുലക്ഷ്മിയുടെ പേടി അഭിനയിച്ചു ഫലിപ്പിക്കേണ്ട ചില രംഗങ്ങള് ഉണ്ടായിരുന്നു. അതിന് എന്നെ തയാറാക്കിയത് ഇപ്പോഴും ഓര്മയുണ്ട്. ഒരു പാമ്പ് മോളെ കടിക്കാന് വരുന്നു. അപ്പോള് എങ്ങനെയാകും മോളുടെ പേടി. അത് അഭിനയിച്ചു കാണിക്ക്… എന്നു പറഞ്ഞാണ് ഒരു പ്രത്യേക സീനില് എന്നെ സീനില് അഭിനയിപ്പിച്ചത്. എന്റെയും ചേതന്റെയും നിഷ്കളങ്കമായ ഭാവങ്ങളൊക്കെ നന്നായി എടുത്തു. ഇപ്പോള് ആ സിനിമയിലെ സേതുലക്ഷ്മി തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണെന്ന് അനിഖ.
Read Moreകാണുന്പോൾ പരുക്കനാണെങ്കിലും ശുദ്ധ പാവവും സ്നേഹസന്പന്നനുമാണ് എന്റെ അനുഭവത്തിലെ മമ്മൂട്ടി: കുഞ്ചൻ
സോമേട്ടനായിരുന്നു ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളെന്ന് കുഞ്ചൻ. ജയനുമായും നല്ലൊരു ബന്ധമുണ്ടായിരുന്നു. ജയൻ ഒറ്റയാനായിരുന്നു. പക്ഷേ എന്നോടു നല്ല സൗഹൃദമായിരുന്നു. പിന്നീടു മമ്മൂട്ടിയും മോഹൻലാലുമൊക്കെ വന്നു. അവരുമായും നല്ല ബന്ധം സൂക്ഷിക്കാനായി, മമ്മൂട്ടിയുടെ ഭാര്യ സുലു എന്റെ ജ്യേഷ്ഠന്റെ കൂട്ടുകാരന്റെ മകളാണ്. മമ്മൂട്ടിയുമായുള്ള ബന്ധം ഇപ്പോഴും ഏറെ ഭംഗിയോടെ നിലനിർക്കുന്നു. സിനിമയിലല്ലാതെ സാന്പത്തികമായും മമ്മൂട്ടി സഹായിച്ചിട്ടുണ്ട്. എന്റെ കല്യാണസമയത്ത് കൈയിൽ വലിയ കാശൊന്നുമില്ലായിരുന്നു. ആ സമയത്ത് അദ്ദേഹം വന്ന് നല്ലൊരു സംഖ്യ കൈയിൽ വച്ചുതന്നു. കാണുന്പോൾ പരുക്കനാണെങ്കിലും ശുദ്ധ പാവവും സ്നേഹസന്പന്നനുമാണ് എന്റെ അനുഭവത്തിലെ മമ്മൂട്ടി. അതുപോലെ ഞാനുമായി ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് മണിയൻ പിള്ള രാജു. രാജു കൊച്ചിയിലുണ്ടെങ്കിൽ ഏതു സമയത്തായാലും വീട്ടിലേക്കു വരും. ഒരേ വയറ്റിൽ പിറക്കാതെ സഹോദരനാണ് എനിക്ക് രാജു കുഞ്ചൻ പറഞ്ഞു.
Read More