മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കലോത്സവ വേദികളിലൂടെ സിനിമയിലെത്തിയ നവ്യ മികച്ച നര്‍ത്തകിയുമാണ്. മലയാളത്തില്‍ തുടരെത്തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് തന്റെ കരിയറിന്റെ ഉയരത്തിൽ നിൽക്കുന്പോഴായിരുന്നു നവ്യ ഇടവേളയെടുക്കുന്നത്. വിവാഹത്തോടെയാണ് താരം സിനിമ വിടുന്നത്. പിന്നീട് നീണ്ട പത്ത് വര്‍ഷത്തിന് ശേഷമാണ് നവ്യ തിരിച്ചുവരുന്നത്. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നാണ് നവ്യയുടേത്. ഒരുത്തീ എന്ന വി. കെ പ്രകാശ് ചിത്രത്തിലൂടെയാണ് നവ്യ തിരികെ വരുന്നത്. സിനിമ വലിയ വിജയമായി മാറുകയും നവ്യ തന്റെ മടങ്ങി വരവില്‍ കയ്യടി നേടുകയും ചെയ്തു. തുടര്‍ന്ന് ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായി ടെലിവിഷനിലേക്കും നവ്യ എത്തി. നൃത്ത വേദികളിലും സജീവമാണ് നവ്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നവ്യ നായര്‍. താരത്തിന്റെ ഫോട്ടോഷൂട്ടുകളും മറ്റും വൈറലായി…
Read MoreCategory: Movies
‘ഹെയർസ്റ്റൈലിന്റെ പേരിൽ ശങ്കറുമായി വഴക്ക്, നൻപൻ സെറ്റിൽ നിന്ന് വിജയ് ഇറങ്ങിപ്പോയി’: ശ്രീകാന്ത്
ശങ്കർ സംവിധാനം ചെയ്ത ‘നൻപൻ’ സിനിമയുടെ സെറ്റിൽ നിന്നും വിജയ് പിണങ്ങിപ്പോയിരുന്നതായി വെളിപ്പെടുത്തി നടൻ ശ്രീകാന്ത്. നൻപൻ സിനിമയുടെ സെറ്റില്‍ ഏറ്റവും അവസാനം ജോയിൻ ചെയ്തത് ഞാനാണ്. സെറ്റിലെത്തിയപ്പോൾതന്നെ നേരേ പോയത് സംവിധായകൻ ശങ്കർ സാറിനെ കാണാനാണ്. അപ്പോൾ അവിടെ നിന്ന് വിജയ് സാർ ഇറങ്ങിവരുന്നതു കണ്ടു. അദ്ദേഹത്തെ നോക്കി ചിരിച്ചെങ്കിലും എന്നെ മൈൻഡ് ചെയ്യാതെ പോയി. പിന്നെയാണ് അറിയുന്നത് വിജയ് സാറും ശങ്കർ സാറും തമ്മിൽ എന്തോ വഴക്കുണ്ടായെന്ന്. വിജയ് സാറിന്റെ ഹെയർസ്റ്റൈലിനെ ചൊല്ലിയായിരുന്നു വഴക്ക്. സംഭവം കാര്യമായതോടെ സെറ്റിൽ നിന്ന് വിജയ് സാർ ഇറങ്ങിപ്പോയി. ശങ്കർ സാറിനും ഒരേ ദേഷ്യം. വിജയ് പോയാൽ ആ റോളിലേക്ക് മഹേഷ് ബാബുവിനെയോ അല്ലെങ്കിൽ ആദ്യം തീരുമാനിച്ചതുപോലെ സൂര്യയെയോ വിളിക്കാമെന്ന് ശങ്കർ സാർ പറഞ്ഞു. അഞ്ചുസിനിമകൾ വേണ്ടെന്നു വച്ചാണ് താൻ നൻപൻ തെരഞ്ഞെടുത്തത്. അതിനാൽ ഈ സിനിമ മുടങ്ങുമോ…
Read More‘സെൻസേഷണൽ പ്രണയകഥ’യുമായി നവംബർ ഇരുപത്തി രണ്ടിന് രാമനും കദീജയുമെത്തും: ട്രെയിലർ പുറത്ത്
നാടോടികളായ രാമന്റേയും കദീജയുടേയും പ്രണയത്തിനിടയിലേക്ക് മതം കടന്നു വരുന്നതോടെ സംഘർഷഭരിതമാക്കുന്ന വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമാണ് രാമനും കദീജയും. നവാഗതനായ ദിനേശ് പൂച്ചക്കാട് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു. മതഭ്രാന്തന്മാരുടെ വെല്ലുവിളികൾ ട്രയിലറിൽ നിറഞ്ഞുനിൽക്കുന്നതോടൊപ്പം മനോഹരമായ പ്രണയ രംഗങ്ങളും ഗാനങ്ങളും ഉൾപ്പെടുന്നു. സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രയിലറിനു ലഭിച്ചിരിക്കുന്നത്. നവംബർ ഇരുപത്തിരണ്ടിന് ചിത്രം പ്രദർശനത്തിനെത്തും. കാഞ്ഞങ്ങാട് ഫിലിംസിന്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ഡോ. ഹരിശങ്കറും അപർണ്ണയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് കുമാർ, മോഹൻ ചന്ദ്രൻ, ഹരി. ടി.എൻ, ഊർമിളാ വൈശാഖ്, ഓമന, പ്രേയലത, സുരേന്ദ്രൻ പൂക്കാനം, മല്ലക്കര രാമചന്ദ്രൻ,സതീഷ് കാനായി, ടി. കെ. നാരായണൻ, ഡിവൈഎസ്പി ഉത്തംദാസ്, (മേൽപ്പറമ്പ്) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ കാസർകോട്, കണ്ണൂർ…
Read Moreഅച്ഛനും മമ്മൂക്കയും തമ്മിൽ സൗന്ദര്യ പിണക്കം മാത്രം; മമ്മൂക്ക പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് ഷോബി തിലകൻ
മുപ്പത്തിമൂന്ന് ദിവസം അച്ഛൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശേഷമാണ് അദ്ദേഹം മരിച്ചത്. അച്ഛൻ ചികിത്സയിലായിരുന്നപ്പോൾ മമ്മൂക്കയും ദുൽഖറും കാണാൻ വന്നിരുന്നു. അവർക്ക് കാണാൻ സാധിച്ചില്ല. പക്ഷേ, ഡോക്ടറെ കണ്ട് സംസാരിച്ചിരുന്നു. അന്ന് മമ്മൂക്ക ഡോക്ടറോട് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ഓർമയിലുണ്ട്. ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടൊരാളാണ് അതുപോലെ തന്നെ ഞങ്ങൾക്ക് ഇങ്ങ് തരണമെന്നാണ് മമ്മൂക്ക ഡോക്ടറോട് പറഞ്ഞത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അവർ തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന്. ആജന്മ ശത്രുക്കളൊന്നുമല്ല. അതൊക്കെ വേറെയാളുകൾ ഉണ്ടാക്കിയെടുക്കുന്നതാണ്. അവർ തമ്മിൽ സൗന്ദര്യ പിണക്കങ്ങളുണ്ടായിരുന്നു. അതില്ലാത്ത ആരാണുള്ളത്. ഷോബി തിലകൻ
Read Moreആളുകൾ കണ്ടുപിടിച്ച സാധനങ്ങൾ ഉപയോഗിക്കാന്‍ വേണ്ടി ഒരു വര്‍ഗം; ന്യൂജെന്നെ ട്രോളി സലിംകുമാർ
അവര്‍ എന്ത് വേണേലും വിളിക്കട്ടെ. പഴയ കാലഘട്ടക്കാരെ അമ്മാവൻ എന്നോ അപ്പൂപ്പൻ എന്നോ എന്ത് വേണേലും വിളിക്കട്ടെ. ഞാനൊന്ന് ചോദിക്കട്ടെ. ഈ 2കെ ചില്‍ഡ്രന്‍സ് എന്താണ് കണ്ടുപിടിച്ചത്? കമ്പ്യൂട്ടർ കണ്ടുപിടിച്ചത് അവരല്ല. അതവർ ഉപയോഗിക്കുന്നുണ്ട്. മൊബൈൽ ഫോൺ കണ്ടുപിടിച്ചത് അവരല്ല. അത് ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ തലമുറയിൽപ്പെട്ട ആളുകൾ കണ്ടുപിടിച്ച സാധനങ്ങൾ ഉപയോഗിക്കാന്‍ വേണ്ടി ഒരു വര്‍ഗം. അതാണ് ന്യൂ ജെന്‍. അവർ കണ്ടുപിടിച്ചിട്ടുണ്ട് “ഗയ്സ് ഇവിടെ നല്ല ചായ കിട്ടും ഗയ്സ്…” അവരുടെ തലമുറ കണ്ടുപിടിച്ചെന്ന് പറയാന്‍ അവര്‍ക്കെന്തുണ്ട്. -സലിം കുമാർ
Read Moreഇതൊക്കെ ഈ യാത്രയുടെ ഭാഗം; ആദ്യത്തെ സിനിമ മുതല്‍ ഞാന്‍ സോഷ്യല്‍ മീഡിയയുടെ ഇരയെന്ന് സാനിയ
സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള യുവ നടിമാരില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വീന്‍ എന്ന സിനിമയില്‍ നായികയായി സാനിയ അഭിനയിച്ചത്. ഈ ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. അക്കാലത്ത് വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടെങ്കിലും പിന്നീട് തന്റെ താരമൂല്യം വര്‍ധിപ്പിക്കാന്‍ നടി സാധിച്ചു. ലൂസിഫര്‍ അടക്കം പല പ്രമുഖ സിനിമകളിലും സാനിയ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇനി എമ്പുരാന് എന്ന സിനിമയാണ് വരാനിരിക്കുന്നത്. ഇതിനിടെ തന്റെ സിനിമ ജീവിതത്തെക്കുറിച്ചും ഫാഷനെക്കുറിച്ചും ഒരഭിമുഖത്തിലൂടെ തുറന്നു സംസാരിക്കുകയാണ് നടി. “ആദ്യത്തെ സിനിമ മുതല്‍ ഞാന്‍ സോഷ്യല്‍ മീഡിയയുടെ ഇരയാണ്. ക്വീന്‍ ഇറങ്ങിയപ്പോള്‍ ചിന്നുവിനെ വച്ചായിരുന്നു ട്രോളുകളെല്ലാം. അന്നൊക്കെ വിഷമം തോന്നി. പക്ഷേ, അതൊന്നും അത്ര മോശമായിരുന്നില്ല. എന്നാല്‍ സമീപകാലത്ത് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോയി. ഫോട്ടോകള്‍ക്ക് താഴെ സിനിമ കുറഞ്ഞിട്ടാണോ വസ്ത്രത്തിന്റെ…
Read Moreഒരു ദിവസം പല ഭാഷകളില്‍ പാട്ട് പാടേണ്ടി വരും: പാടാന്‍ ഏറ്റവും കടുപ്പം മലയാളമാണ്; ശ്രേയാ ഘോഷാൽ
തെന്നിന്ത്യയില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഷ മലയാളമാണെന്ന് ശ്രേയാ ഘോഷാൽ. അതുപോലെ മലയാളം സിനിമകള്‍ വളരെ ആഴത്തിലുള്ളതായിരിക്കും. ഒരു പെണ്‍കുട്ടി പ്രണയത്തിലാകുന്നതായിരിക്കില്ല ഗാനം. ചിലപ്പോള്‍ സുഹൃത്തിനെക്കുറിച്ചോ അമ്മയെക്കുറിച്ചോ മകളെക്കുറിച്ചോ ആയിരിക്കും. വളരെ ശക്തമായവ ആയിരിക്കും. കൂടാതെ വളരെ കാവ്യാത്മകമായ എഴുത്തായിരിക്കും. ഒരു ദിവസം പല ഭാഷകളില്‍ പാട്ട് പാടേണ്ടി വരും. ഹിന്ദി കൂടാതെ ബംഗാളി, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം പാടാറുണ്ട്. ആ ഭാഷകളൊന്നും സംസാരിക്കാന്‍ എനിക്കറിയില്ല. പാട്ടിന്റെ വരികള്‍ പഠിച്ച് ഓരോ വാക്കിന്റെയും ഉച്ചാരണം മനസിലാക്കിയാണ് പാടുന്നത്. ഇന്ത്യ പോലൊരു രാജ്യത്ത് ജനിക്കാന്‍ സാധിച്ചതുകൊണ്ട് ലഭിച്ച ഭാഗ്യമാണിത്. ഏതു രാജ്യത്തെ കലാകാരനാണ് ഇതുപോലെ പലഭാഷകളില്‍ പാടാനാവുക. ഇതെന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്. എനിക്ക് വളരെ അഭിമാനമുണ്ട്. അതുപോലെതന്നെ വെല്ലുവിളിയും നിറഞ്ഞതാണെന്ന് ശ്രേയ പറഞ്ഞു.
Read Moreഎന്താ നയൻസ് നിങ്ങൾക്ക് വയസാകില്ലേ… സ്റ്റൈലിഷ് ലുക്കിൽ നയന്‍താര; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് തെന്നിന്ത്യയിലെ താരറാണിയായി മാറുകയായിരുന്നു. സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെ കടന്നു വന്ന താരമാണ് നയന്‍താര. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഗ്ലാമറസ് വേഷങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു നയന്‍താരയ്ക്ക്. എന്നാല്‍ ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും വലിയ നായികയാണ് നയന്‍താര. ഇപ്പോഴിതാ നയന്‍താര പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. വെള്ളനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് നയന്‍താര എത്തിയിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്താ നയന്താരേ നിങ്ങള്‍ക്ക് വയസാകില്ലേ എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്.
Read Moreഅർധനാരീശ്വര സങ്കല്പം എല്ലാ മനുഷ്യ ശരീരത്തിലും അടങ്ങിയിരിക്കുന്നു: പുരുഷനായി ജനിക്കുകയും സ്ത്രീയുടെ മനസുമായി ജീവിക്കുന്ന ചെറുപ്പക്കാരന്; പ്രതിമുഖം ഓഡിയോ ട്രെയിലർ ടീസർ ലോഞ്ച് നടന്നു
തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ.എം. വർഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ.കെ. ഉസ്മാൻ തൃശൂർ, മോഹൻ അയിരൂർ എന്നിവർ അടങ്ങുന്ന മൈത്രി വിഷ്വൽസിന്റെ ഏറ്റവും പുതിയ സിനിമ പ്രതിമുഖത്തിന്റെ ഓഡിയോ, ട്രെയിലർ, ടീസർ തിരുവല്ലയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പത്തനംതിട്ട ജില്ല കളക്ടർ പ്രേംകൃഷ്ണനും ചലച്ചിത്ര സംവിധായകൻ ബ്ലസിയും ചേർന്നാണ് പ്രകാശന കർമം നിർവഹിച്ചത്. നവാഗതനായ വിഷ്ണു പ്രസാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സിദ്ധാർഥ് ശിവ, രാജീവ് പിള്ള, മുന്ന, തൻവി കിഷോർ, സുധീഷ്, മോഹൻ അയിരൂർ, ബഷീർ ബഷി, സന്ദീപ് മിലാനി, ഹരിലാൽ കോട്ടയം, പുത്തില്ലം ഭാസി, കവിരാജ് തിരുവല്ല, കെപിഎസി മനോജ്, ലാലി മട്ടയ്ക്കൽ, ഡോ. ഷിബു, അനിൽ കെ എം, ജോണി അയിരൂർ, ചന്ദ്രൻ സാരഥി, ബിജു തിരുവല്ല, കാർത്തിക വിജയകുമാർ, നസ്രിൻ, ഷബ്ന ദാസ്,…
Read Moreവൈകിയെന്നു തോന്നുന്നില്ല, അമ്മയാവുക എന്നത് എന്റെ സ്വപ്നമാണ്: സാമന്ത
ഫാമിലി മാന്‍ സീസണ് ടുവിന് ശേഷം പാന്‍ ഇന്ത്യന്‍ താരമായി മാറിയ സാമന്ത ബോളിവുഡില്‍ സജീവമായിരിക്കുകയാണ്. അതേസമയം, തന്റെ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയുമാണ് സാമന്ത കടന്നുപോകുന്നത്. 2021 ലാണ് സാമന്തയും നാഗചൈതന്യയും പിരിയുന്നത്. അതിനു പിന്നാലെ താരത്തെ തേടി ആരോഗ്യ പ്രശ്നങ്ങളുമെത്തി. തനിക്ക് മയോസൈറ്റിസ് ആണെന്ന സാമന്തയുടെ തുറന്നുപറച്ചില്‍ ആരാധകരേയും ഞെട്ടിക്കുന്നതായിരുന്നു. പിന്നാലെ അഭിനയത്തില്‍ നിന്നു താരം ഇടവേളയെടുക്കുകയും ചികിത്സ നടത്തുകയും ചെയ്തു. ഇതിനു ശേഷമാണ് സാമന്ത തിരികെ വരുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് സാമന്ത. ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അമ്മയാകുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സാമന്ത. വൈകിയെന്നു തോന്നുന്നില്ല. അമ്മയാവുക എന്നത് ഇപ്പോഴും എന്റെ സ്വപ്നമാണ്. അമ്മയാകാന്‍ എനിക്ക് ഇഷ്ടമാണ്. ഞാന്‍ എന്നും അമ്മയാകാന്‍ ആഗ്രഹിച്ചിരുന്നു. അത് മനോഹരമായൊരു അനുഭവമാണ്. ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആളുകള്‍ പലപ്പോഴും പ്രായത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടും. പക്ഷേ,…
Read More