പോസിറ്റീവായ വ്യക്തികൾ ചുറ്റുമുണ്ടാകുന്നത് അനുഗ്രഹമാണ്. രണ്ട് മൂന്ന് വർഷം കാര്യങ്ങൾ ആഗ്രഹിച്ചത് പോലെ പോയില്ലെങ്കിൽ പോലും ജ്യോതികയ്ക്കൊപ്പമിരുന്ന് സംസാരിച്ചപ്പോൾ ജീവിതം മാറുകയും മനോഹരമാവുകയും ചെയ്തു. എനിക്ക് അനുഗ്രഹിക്കപ്പെട്ട ജീവിതമാണ്, എന്തിന് ആശങ്കപ്പെടണം എന്ന് തോന്നി. നമ്മുടെ വളർച്ചയെക്കുറിച്ച് ചിന്തിക്കുന്ന ഒരു വ്യക്തിയുണ്ടെങ്കിൽ അവരോട് സംസാരിക്കുന്നതാണ് ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ. ജ്യോതിക എന്റെ ജീവിതത്തിലുള്ളത് അനുഗ്രഹമാണ്. എനിക്ക് മാത്രമല്ല, എന്റെ കുട്ടികൾക്കും കുടുംബത്തിനും അങ്ങനെയാണ്. ഗജിനി എന്ന സിനിമയിൽ നളിനി ശ്രീരാമാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. അതേസമയം ഗാന രംഗങ്ങളിൽ എന്റെ കോസ്റ്റ്യൂം ഡിസൈനർ ജ്യോതികയായിരുന്നു. ഞങ്ങൾ രണ്ട് പേരും ഷോപ്പിംഗിന് പോയി. സുട്ടും വിഴിച്ചൂടാരേ… എന്ന ഗാനത്തിലെ എന്റെ കോസ്റ്റ്യൂമുകൾ ജ്യോതികയും ചേർന്നാണ് എടുത്തത്. ചില ഫംഗ്ഷനും മറ്റ് ഇവന്റുകൾക്കുമായി ഞാൻ ജ്യോതികയ്ക്കൊപ്പം ഷോപ്പിംഗിന് പോയിട്ടുണ്ട്. ജ്യോതികയ്ക്ക് നല്ല ഫാഷൻ സെൻസുണ്ട്. ജീവിതത്തെക്കുറിച്ച് പഠിച്ചതും നല്ല വ്യക്തിയായതുമെല്ലാം…
Read MoreCategory: Movies
നിഖില എന്ന വ്യക്തി അങ്ങനെയാണ്; നടിയുടെ ക്വാളിറ്റ് എടുത്ത് പറഞ്ഞ് നസ്ലിൻ
ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖില. എനിക്ക് നിഖിലയെയും അവരുടെ അമ്മയെയും ഫാമിലിയെയും വളരെ അടുത്ത് അറിയാവുന്നതാണ്. നിഖിലേച്ചീടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ഇവള് ചെറുപ്പം മുതലേ ഇങ്ങനെയാണെന്ന്. ആ ക്യാരക്ടർ ഇനി മാറ്റാൻ പറ്റില്ല. നിഖില എന്ന് പറയുന്ന വ്യക്തി അങ്ങനെയാണ്. അതൊരിക്കലും ഒരാളെ ഹേർട്ട് ചെയ്യാൻ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ട് കൊടുക്കുന്നത്. കാര്യങ്ങള്‍ സ്ട്രെയിറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയാണ് എനിക്ക് തോന്നിയിട്ടുള്ളതെന്ന് നസ്ലിൻ
Read Moreകടക്ക് പുറത്ത്… ചലച്ചിത്ര നിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്താക്കി; അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണു നടപടി
കൊച്ചി: ചലചിത്ര നിര്‍മാതാവ് സാന്ദ്ര തോമസിനെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരേ പ്രത്യേക അന്വേഷണ സംഘത്തിന് സാന്ദ്ര പരാതി നല്‍കിയിരുന്നു. സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സാന്ദ്രയെ പുറത്താക്കിയത്. നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരേ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രതോമസ് രംഗത്തെത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പൊളിച്ച് പണിയണമെന്നും സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളതെന്നും ഇത്തരം പ്രഹസനങ്ങളില്‍നിന്ന് സംഘടന മാറിനില്‍ക്കണമെന്നും ആവശ്യപ്പെട്ട് സംഘടനക്ക് കത്തുനല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന വലിയ മൗനം പാലിച്ചുവെന്നും ചിലരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് സംഘടന നിലകൊള്ളുന്നതെന്നും സാന്ദ്ര തുറന്നുപറഞ്ഞിരുന്നു.
Read Moreപാഷനേറ്റ് ആൾക്കാരെ കൂടെ നിർത്തുക: പ്രൊഫഷണലിസം കൊണ്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്; ധ്യാൻ ശ്രീനിവാസൻ
പാഷൻ കൊണ്ട് സിനിമയിൽ വന്ന ആളല്ല. ഒരു അവസരം കിട്ടി, അതിൽ നിന്ന് വരുമാനം കിട്ടി. പാഷനേറ്റ് ആൾക്കാരെ കൂടെ നിർത്തുകയാണ് താൻ ചെയ്യാറുള്ളത്. പ്രിവിലേജുകളൊന്നുമില്ല. ഇവരൊക്കെ എന്നെ സിനിമയിലേക്ക് വിളിക്കുന്നതിന് കാരണം പ്രൊഫഷണലിസം കൊണ്ടാണ് എന്ന് ധ്യാൻ ശ്രീനിവാസൻ. പ്രൊഫഷണലാണെങ്കിൽ പാഷനില്ലെങ്കിൽ പോലും കുഴപ്പമില്ല. ജോലി ജോലിയായിട്ട് കാണണം. സമയത്ത് പോകുക. കൃത്യമായി ജോലി തീർത്ത് പോകുക എന്നതെല്ലാം വളരെ പ്രധാനമാണ്. ഇത്രയും ആൾക്കാരുമായുള്ള റിലേഷൻഷിപ്പാണ്. മലയാളത്തിലെ ഒരു വിധം എല്ലാ പ്രൊഡക്ഷൻ മാനേജർക്കൊപ്പവും പ്രൊഡക്ഷൻ ഹൗസിനോടൊപ്പവും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. സ്വാഭാവികമായും അടുത്ത പടങ്ങൾ വരുമ്പോൾ എന്നെ പരിഗണിക്കും. സിനിമയുടെ വിജയ പരാജയമൊന്നും എന്നെ ബാധിച്ചിട്ടില്ല എന്ന് ധ്യാൻ ശ്രീനിവാസൻ.
Read Moreതിരിച്ചുവരവിനു കാരണം മക്കൾ: വാണി വിശ്വനാഥ്
സിനിമയില്‍ നിന്നു വലിയ ഇടവേള എടുത്തതിനുശേഷം തിരിച്ചുവരവ് നടത്തിയതിന് പിന്നില്‍ മക്കളാണെന്ന് വാണി വിശ്വനാഥ്. അമ്മ എന്താണ് അഭിനയിക്കാത്തത് എന്നാണ് മക്കള്‍ ചോദിച്ചത്. അവര്‍ കൂടുതലും തമിഴ് സിനിമകളാണ് കാണാറുള്ളത്. ഇടയ്ക്ക് എന്റെ സിനിമകള്‍ കാണും. അത് കണ്ടതിനുശേഷം എന്തിനാണ് അമ്മാ… ഇപ്പോള്‍ അഭിനയം നിര്‍ത്തിയത് എന്നാണ് അവരുടെ ചോദ്യം. ഞാന്‍ ഭയങ്കര മടിച്ചിയായി പോയി. എനിക്ക് മക്കളെ നോക്കാന്‍ തന്നെ 24 മണിക്കൂര്‍ തികയാതെ വരാറുണ്ടായിരുന്നു. ആ മടിയിലൂടെയാണ് ഇടവേള നീണ്ടു പോയത്. പിന്നെ നല്ല നല്ല കഥാപാത്രങ്ങള്‍ വന്നപ്പോള്‍ ചെയ്യണോ വേണ്ടയോ എന്ന സംശയമായിരുന്നു. ഈ സിനിമയെ കുറിച്ച് (ഒരു അന്വേഷണത്തിന്റെ തുടക്കം) പറഞ്ഞപ്പോള്‍ വാണി തന്നെ ഇത് ചെയ്യണമെന്നും എങ്കിലേ അത് ശരിയാവുകയുള്ളൂ എന്നും സംവിധായകന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഉറപ്പിലും വിശ്വാസത്തിലുമാണ് ഞാന്‍ വീണ്ടും അഭിനയിക്കാന്‍ വരുന്നത്. വാണി വിശ്വനാഥ് പറഞ്ഞു.
Read Moreനിഖില വിമലയുടെ ‘പെണ്ണ് കേസ്’: വൈറലായി ചിത്രങ്ങൾ
നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പെണ്ണ് കേസ്. ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു കല്യാണപ്പെണ്ണിനും ചെക്കനും പുറകെ ഒരുപറ്റം ആളുകൾ ഓടുന്നതാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു കോമഡി ചിത്രമാകും പെണ്ണ് കേസ് എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ഇ ഫോർ എക്സ്പിരിമെന്റ്സ്, ലണ്ടൻ ടാക്കീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായ് ഡിസംബറിൽ ആരംഭിക്കും. ഫെബിൻ സിദ്ധാർഥും രശ്മി രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ തയാറാക്കിയത്. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവരുടെതാണ് സംഭാഷണങ്ങൾ. കഥ സംവിധാകന്റേത്…
Read Moreപുഷ്പ ഒന്നാം ഭാഗം സാമന്ത കൊണ്ടുപോയി, ഇനി ശ്രീലീലയോ; കാത്തിരിപ്പോടെ ആരാധകർ
സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ ഇതിനോടകം തന്നെ വാർത്തകളിൽ ഇടം പിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള പുതിയൊരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. ഒന്നാം ഭാഗത്തിലേത് പോലെ രണ്ടാം ഭാഗത്തിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ ഒരു ഡാൻസ് നമ്പർ ഉണ്ടാകുമെന്നും സമാന്തയോടൊപ്പം തെലുങ്ക് സെൻസേഷൻ ശ്രീലീലയും ഗാനത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് പുതിയ റിപ്പോർട്ട്. ഗുണ്ടൂർ കാരം എന്ന തെലുങ്ക് ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി… എന്ന ഗാനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. പുഷ്പ രണ്ടാം ഭാഗത്തിലേക്ക് ശ്രീലീല കൂടി എത്തുമ്പോൾ മറ്റൊരു ട്രെൻഡിംഗ് ഗാനം ആകും അതെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ ഭാഗത്തിൽ സാമന്ത അവതരിപ്പിച്ച ഡാൻസ് നമ്പറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. രണ്ടാം ഭാഗത്തെ ഗാനത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ…
Read Moreഇത് പറയാൻ നീ ആരാടാ… ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക്; ഫഹദിനും നസ്രിയയ്ക്കും പിന്തുമയുമായി വിനായകൻ
സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഫഹദ് ഫാസിലും നസ്രിയയും തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ എത്തിയതിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെതിരേ വിനായകൻ. അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്നു പങ്കുവയ്ക്കപ്പെട്ട ഒരു പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് വിനായകന്റെ പ്രതികരണം. സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക് എന്നാണ് പോസ്റ്റിലൂടെ വിനായകൻ പറഞ്ഞത്. താരത്തെ പിന്തുണച്ച് നിരവധി പേരാണ് എത്തിയത്. വിനായകനൊപ്പം എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇത് പറയാൻ നീയാരാടാ… വര്‍ഗീയവാദി കൃഷണരാജെ. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്…. നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക്. അല്ലാതെ നിന്റെ തായ് വഴി കിട്ടിയ നിന്റെ കുടുംബത്തിന്റെ സനാതന ധർമമല്ല ഈ ലോകത്തിന്റെ സനാതന ധർമം. ജയ് ഹിന്ദ്. അതേസമയം,…
Read Moreഭീഷ്മപർവത്തിനു ശേഷം ധീരനുമായി ദേവദത്ത് ഷാജി; നായകൻ രാജേഷ് മാധവ്
ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു. ജാൻ.എ.മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടെൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അർബൻ മോഷൻ പിക്ചർസും, യുവിആർ മൂവീസ്,ജെഎഎഎസ് പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമീതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ…
Read Moreസിനിമയിൽ നിന്നാണെങ്കിലും പ്രതീക്ഷിക്കാത്ത അംഗീകാരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്: ദൈവം കൈവിടില്ലെന്ന വിശ്വാസമുണ്ട്; കുഞ്ചാക്കോ ബോബൻ
ജീവിത്തിൽ എല്ലാ കാര്യങ്ങളെയും പോസിറ്റീവായി നോക്കിക്കാണുന്ന ആളാണ്. കുഞ്ഞില്ലാതിരുന്നപ്പോൾ ഏറെ വിഷമം ഉണ്ടായിരുന്നു. എന്നാൽ ദൈവം കൈവിടില്ലെന്ന വിശ്വാസം ഉണ്ടായിരുന്നു. നല്ല രീതിയിൽ തന്നെ ആ വിശ്വാസം ദൈവം ഞങ്ങളുടെ കൈയിൽ കൊണ്ടുതന്നു എന്ന് കുഞ്ചാക്കോ ബോബൻ. സിനിമയിൽ നിന്നാണെങ്കിലും പ്രതീക്ഷിക്കാത്ത അംഗീകാരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അതിന് ഞാൻ അർഹനാണോയെന്ന തോന്നൽ പോലും എനിക്കുണ്ട്. മകൻ വളർന്ന് വരുമ്പോൾ ഞാൻ കൂടുതൽ ചെറുപ്പമാകുകയാണ്. കാരണം എല്ലാ ആൺമക്കൾക്കും അവരുടെ ഹീറോ അവരുടെ അച്ഛനായിരിക്കും. എന്റെ ശക്തിയും മസിലും ഞാൻ എത്ര പേരെ ഇടിക്കും എന്നൊക്കെയാണ് അവൻ നോക്കുന്നത്. അതായത് ഞാൻ എപ്പോഴും ചാർജ് ആയി ഓണായി അപ്പോൾ നിൽക്കേണ്ടി വരും. അതിനുള്ള ശ്രമം എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. അത് എന്നെ ചെറുപ്പമാക്കുന്നുണ്ട്. വീട്ടിലെ ഏറ്റവും വലിയ വിമർശക പ്രിയ തന്നെയാണ്. അമ്മ എന്നെ വിമർശിക്കാറില്ല. സിനിമ വിജയിച്ചില്ലെങ്കിലും…
Read More