ബെയ്ജിംഗ്: കോടിക്കണക്കിനു വര്ഷം മുന്പ് ചന്ദ്രന്റെ നിഗൂഢമായ വിദൂരഭാഗത്ത് അഗ്നിപര്വത സ്ഫോടനം നടന്നതായി കണ്ടെത്തൽ. ചൈനീസ് അക്കാഡമി ഓഫ് സയന്സസിന്റെ നേതൃത്വത്തിൽ നടത്തിയ Chang’e-6 ദൗത്യത്തിനിടെ ശേഖരിച്ച സാമ്പിളുകൾ വിശകലനം ചെയ്താണു ശാസ്ത്രകാരന്മാരുടെ വെളിപ്പെടുത്തൽ. സ്ഫോടനങ്ങളാല് രൂപപ്പെട്ട ബസാള്ട്ട് ശകലങ്ങളാണു ദൗത്യത്തിനിടെ കണ്ടെത്തിയ സാന്പിളുകളിൽനിന്നു ലഭിച്ചത്. ഭൂമിയില്നിന്നു ദൃശ്യമാകുന്ന ചന്ദ്രന്റെ ഭാഗത്തെ കാഴ്ചകൾ വളരെ മുൻപുതന്നെ രേഖപ്പെടുത്തുകയും പരിശോധനകൾ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും വിദൂരവശത്ത് ഇപ്പോഴും കാര്യമായ പര്യവേക്ഷണങ്ങൾ നടന്നിട്ടില്ല. ദൗത്യത്തിന്റെ ഭാഗമായി ഇവിടെനിന്നു ശേഖരിച്ച പാറ പരിശോധിച്ചപ്പോൾ 2.83 ബില്യണ് വര്ഷം മുന്പുണ്ടായ അഗ്നിപർവതസ്ഫോടനത്തിന്റെ തെളിവുകളാണു കണ്ടെത്തിയതെന്നു പറയുന്നു. ആദ്യമായാണ് ഇവിടെനിന്നു സാന്പിൾ ശേഖരിച്ചു പഠനം നടത്തുന്നത്. റേഡിയോമെട്രിക് ഡേറ്റിംഗ് ഉപയോഗിച്ചായിരുന്നു പഠനം. നേച്ചര് ആന്ഡ് സയന്സ് ജേണലിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പര്യവേക്ഷണം ചെയ്യപ്പെടാത്ത ചന്ദ്രന്റെ ഭാഗങ്ങളിലേക്കു വെളിച്ചം വീശുന്നതാണു പുതിയ പഠനങ്ങളെന്നു ശാസ്ത്രജ്ഞർ പറഞ്ഞു.
Read MoreCategory: NRI
ഡൊമിനിക്കയുടെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി മോദി
ജോർജ്ടൗൺ (ഗയാന): ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിച്ചു. കൊവിഡ്-19 മഹാമാരിയുടെ കാലത്ത് കരീബിയൻ രാജ്യത്തിനു നൽകിയ സംഭാവനകൾക്കും ഇന്ത്യ-ഡൊമിനിക്ക ഉഭയകക്ഷി പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിനുമാണ് ഡൊമിനിക്കൻ പ്രസിഡന്റ് സിൽവാനി ബർട്ടൺ പുരസ്കാരം നൽകി ആദരിച്ചത്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാനഘട്ടത്തിൽ ഗയാനയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്നലെ നടന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിലാണു രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ചത്.
Read Moreഅദാനിക്കെതിരേ അമേരിക്കയിൽ വഞ്ചനയ്ക്കും തട്ടിപ്പിനും കേസ്
വാഷിംഗ്ടൺ ഡിസി: അദാനി ഗ്രീൻ എനർജിക്ക് എതിരേ അമേരിക്കയിൽ കേസ്. ഗൗതം അദാനിയുടെ പേരിലാണ് കേസ് എന്നാണ് വിവരം. വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് കേസെടുത്തിരിക്കുന്നത്. ന്യൂയോർക്കിലെ യുഎസ് അറ്റോർണി ഓഫീസാണ് അദാനിക്കെതിരായി കുറ്റപത്രം സമർപ്പിച്ചത്. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ശതകോടികളുടെ സൗരോർജ കരാർ നേടിയെന്നാണ് കേസ്. ഇന്ത്യയിൽ സൗരോർജ കോൺട്രാക്റ്റുകൾ ലഭിക്കുന്നതിനായാണ് അദാനി ഇന്ത്യൻ അധികൃതർക്ക് കൈക്കൂലി നൽകിയത്. 250 മില്ല്യൺ ഡോളറിൽ അധികം കൈക്കൂലിയായി നൽകിയതായാണ് വിവരം. ഈ വിവരം മറച്ചുവച്ച് അമേരിക്കയിൽ വൻ നിക്ഷേപ തട്ടിപ്പ് നടത്തിയതായും കേസുണ്ട്. നിക്ഷേപകരിൽനിന്ന് 175 മില്ല്യൺ ഡോളർ സമാഹരിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ഗൗതം അദാനിയും ബന്ധു സാഗർ അദാനിയും ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ.
Read Moreസ്പേസ് എക്സിന്റെ ആറാം സ്റ്റാര്ഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം; സാക്ഷിയായി ഡോണള്ഡ് ട്രംപ്
വാഷിംഗ്ടണ്: ലോകത്തിലെ തന്നെ എറ്റവും കരുത്തേറിയ റോക്കറ്റായ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പിന്റെ ആറാം പരീക്ഷണ വിക്ഷേപണം വിജയം. സ്പേസ് എക്സിന്റെ ടെക്സസിലെ സ്റ്റാര്ബേസ് കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ സമയം ഇന്ന് പുലര്ച്ചെ 3.30നാണ് സ്റ്റാര്ഷിപ്പ് വിക്ഷേപിച്ചത്. വിക്ഷേപണത്തിനുശേഷം സ്റ്റാര്ഷിപ്പിനെ സുരക്ഷിതമായി ഇന്ത്യൻ സമുദ്രത്തിൽ തിരിച്ചിറക്കി. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് എന്നിവർ വിക്ഷേപണം കാണാൻ എത്തിയിരുന്നു.കഴിഞ്ഞ ഒക്ടോബർ 13ന് നടന്ന സ്റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം വൻ വിജയമായിരുന്നു. റോക്കറ്റിന്റെ ബൂസ്റ്റർ തിരിച്ചിറക്കി കൂറ്റൻ യന്ത്രക്കൈകൾ വച്ച് പിടിച്ചെടുത്ത് ഇലോൺ മസ്കിന്റെ കന്പനി അന്ന് ചരിത്രം കുറിച്ചു. എന്നാല് ഇത്തവണ വിക്ഷേപണ വാഹനത്തിന്റെ പടുകൂറ്റന് ബൂസ്റ്റര് ഭൂമിയിലെ യന്ത്രകൈ കൊണ്ട് വായുവില് വച്ച് പിടികൂടാന് സ്പേസ് എക്സ് ശ്രമിച്ചില്ല. ബഹിരാകാശത്ത് വച്ച് സ്റ്റാർഷിപ്പ് എഞ്ചിനുകൾ റീ സ്റ്റാർട്ട് ചെയ്യുന്ന…
Read Moreമൂന്നാം ലോകമഹായുദ്ധം അടുത്തെത്തി! മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ
ലണ്ടൻ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യതയും ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ. സ്വീഡൻ, നോർവെ, ഡെൻമാർക്ക്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ജനങ്ങൾക്കു മുന്നറിയിപ്പുമായി രംഗത്തെത്തിയത്.ആഗോളതലത്തിൽ യുദ്ധഭീഷണി നിലനിൽക്കവേ രാജ്യത്തെ ജനങ്ങളോട് സുരക്ഷിതമായ ഇടം കണ്ടെത്തണമെന്നു ലഘുലേഖകളിലൂടെ സ്വീഡൻ അറിയിച്ചു. യുദ്ധം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി ഒരാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങൾ കരുതണമെന്നാണ് നോർവെ അറിയിച്ചിരിക്കുന്നത്. ഡെൻമാർക്ക് ഇതിനോടകംതന്നെ പൗരന്മാർക്ക് റേഷൻ, വെള്ളം, മരുന്നുകൾ എന്നിവ സംഭരിക്കാൻ ഇമെയിലുകൾ അയച്ചിട്ടുണ്ട്. പ്രതിസന്ധികളെ നേരിടാൻ തയാറെടുക്കണമെന്നാണു ഫിൻലൻഡിന്റെ മുന്നറിയിപ്പ്. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധത്തിന് തയാറാകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
Read Moreപാക്കിസ്ഥാനിൽ ചാവേർ പൊട്ടിത്തെറിച്ചു 10 സൈനികർ മരിച്ചു
ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ചെക്ക് പോയിന്റിനു സമീപം സ്ഫോടകവസ്തു നിറച്ച വാഹനവുമായെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ഏഴു സൈനികർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ ചെക്ക്പോസ്റ്റിനും സൈനിക വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഹാഫിസ് ഗുൽ ബഹാദൂർ സായുധ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ചാവേർ ആക്രമണം നടന്ന സ്ഥലത്ത് തിങ്കളാഴ്ച ഒൻപതു ഭീകരരെ സൈനികർ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
Read Moreറഷ്യക്കെതിരേ ദീർഘദൂര ആക്രമണം നടത്താൻ യുക്രെയ്നെ അനുവദിച്ച് അമേരിക്ക
വാഷിംഗ്ടൺ: അമേരിക്ക നൽകിയ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യക്കുള്ളിൽ ആക്രമണം നടത്താൻ യുക്രെയ്ന് അനുമതി നൽകി പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധം രൂക്ഷമാക്കാൻ റഷ്യ ഉത്തരകൊറിയൻ സൈനികരെ വിന്യസിച്ചതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രെയ്നുള്ള വിലക്ക് ജോ ബൈഡൻ സർക്കാർ നീക്കിയത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായിട്ടില്ല. നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകൾ യുക്രെയ്ന് അനുകൂലമായിരിക്കില്ലെന്ന ആശങ്കയും നടപടിക്കു പിന്നിലുണ്ടെന്നാണ് കരുതുന്നത്. ജനുവരി 20നു ചുമതലയേറ്റെടുക്കാനിരിക്കുന്ന ട്രംപ് യുക്രെയ്നുള്ള അമേരിക്കയുടെ സൈനിക പിന്തുണ തുടരുമോ എന്നതിൽ വ്യക്തതയില്ല. താൻ അധികാരത്തിലെത്തിയാൽ യുദ്ധം വേഗം അവസാനിപ്പിക്കുമെന്നു ട്രംപ് നേരത്തേ പറഞ്ഞിരുന്നു. യുക്രെയ്ൻ പിടിച്ചെടുത്ത പ്രദേശം തിരിച്ചുപിടിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരകൊറിയൻ സൈന്യത്തെ വടക്കൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. റഷ്യക്കുള്ളിൽ ദീർഘദൂര മിസൈലുകൾ പ്രയോഗിക്കാൻ അനുവദിക്കണമെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ…
Read Moreബൈഡൻ പടിയിറങ്ങും മുൻപ് മൂന്നാം ലോകമഹായുദ്ധം തുടങ്ങാൻ ശ്രമം: ആരോപണവുമായി ട്രംപ് ജൂണിയർ
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പടിയിറങ്ങും മുൻപ് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ട്രംപ് ജൂണിയർ. റഷ്യയെ ലക്ഷ്യമിട്ട് അമേരിക്ക നൽകുന്ന ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ൻ സൈന്യത്തിന് അനുമതി നൽകാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിന് പിന്നാലെയാണ് ആരോപണം. നിയുക്ത പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്ന ജനുവരി 20നാണ് ബൈഡന്റെ കാലാവധി അവസാനിക്കുന്നത്.ദീര്ഘദൂര മിസൈലുകള് ഉപയോഗിക്കുന്നതില് യുക്രൈന് മേല് ഏര്പ്പെടുത്തിയ വിലക്കാണ് യുഎസ് നീക്കിയത്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുഎസ് നയത്തിലുണ്ടാകുന്ന സുപ്രധാന മാറ്റമാണ് ദീര്ഘദൂര മിസൈലുകള്ക്കുള്ള വിലക്ക് നീക്കിക്കൊണ്ട് ബൈഡനെടുത്ത തീരുമാനം. യുദ്ധമവസാനിപ്പിക്കാന് മുന്കൈയെടുക്കുമെന്ന ഡോണാള്ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ബൈഡന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
Read Moreപാക്കിസ്ഥാനിൽ ഗർഭിണിയെ കൊന്ന് കഷണങ്ങളാക്കി ഓടയിലെറിഞ്ഞു: ഭർതൃമാതാവടക്കം മൂന്നു പേർ അറസ്റ്റിൽ
ലാഹോർ: പാക്കിസ്ഥാനിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കഷണങ്ങളാക്കി അഴുക്കുചാലിൽ എറിഞ്ഞു. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ട് ജില്ലയിലെ ദസ്കയിൽ കഴിഞ്ഞ ആഴ്ചയാണ് അതിക്രൂരമായ സംഭവം. മരിച്ച സാറ എന്ന ഇരുപതുകാരിയുടെ ഭർതൃമാതാവും ഭർതൃസഹോദരിയും മകളും അകന്ന ബന്ധുവും പിടിയിലായി. പോലീസ് ഉദ്യോഗസ്ഥന്റെ മകളായ സാറയും ഖാദിർ അഹമ്മദും തമ്മിൽ നാലുവർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. ദമ്പതികൾക്കു മൂന്നു വയസുള്ള ഒരു മകനുണ്ട്. വിവാഹശേഷം സാറ സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്കു പോയിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപാണ് യുവതി പാക്കിസ്ഥാനിൽ മടങ്ങിയെത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന സാറയെ നാലുപേരും ചേർന്ന് തലയണ മുഖത്ത് അമർത്തിയാണ് കൊലപ്പെടുത്തിയത്. അതിനുശേഷം മുഖം കത്തിക്കുകയും മൃതദേഹം കഷണങ്ങളാക്കി മുറിക്കുകയും മൂന്നു ചാക്കുകളിലാക്കി അഴുക്കുചാലിൽ തള്ളുകയുമായിരുന്നു. കൊലപാതകകാരണം വ്യക്തമല്ല.
Read Moreട്രംപിന്റെ വിജയശേഷം 1.15 ലക്ഷം പേര് “എക്സ്’ വിട്ടു
ന്യൂയോര്ക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില് ഡോണാള്ഡ് ട്രംപിന്റെ വിജയം ഉറച്ചതിനുപിന്നാലെ സാമൂഹികമാധ്യമമായ “എക്സി’ല് ഉപയോക്താക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. 1.15 ലക്ഷത്തിലേറെ യുഎസ് ഉപയോക്താക്കള് എക്സ് ഉപേക്ഷിച്ചതായാണു റിപ്പോർട്ട്. ട്രംപിന്റെ മുഖ്യപ്രചാരകരില് ഒരാളും പുതുതായി ആരംഭിച്ച കാര്യക്ഷമതാവകുപ്പിന്റെ സഹനേതാവുമായ ഇലോണ് മസ്കാണ് എക്സിന്റെ ഉടമ. ഇദ്ദേഹം ട്രംപിന്റെ പ്രചാരണത്തില് സജീവമായതോടെയാണ് എക്സ് വിടുന്ന പ്രവണത കൂടിയത്. എക്സില്നിന്ന് ഒഴിഞ്ഞുപോകുന്നവർ “ബ്ലൂസ്കൈ’ പോലുള്ള സമാനമാധ്യമങ്ങളിലേക്കാണ് ചേക്കേറുന്നത്. ഒരാഴ്ചയ്ക്കിടെ 10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബ്ലൂസ്കൈക്കു കിട്ടിയത്. 90 ദിവസത്തിനിടെ ബ്ലൂസ്കൈ ഉപയോക്താക്കളുടെ എണ്ണം ഒന്നരക്കോടിയായി.
Read More