ന്യൂയോര്ക്ക്: ന്യൂയോര്ക്കിലെ റോസെസ്റ്ററില് വീട്ടുവളപ്പില് കൃഷി ചെയ്ത കഞ്ചാവിനു വളം ഇടാനായി വവ്വാലുകളുടെ കാഷ്ഠം ശേഖരിച്ച രണ്ടുപേർ അണുബാധയേറ്റു മരിച്ചു. 59 ഉം 64 ഉം വയസ് പ്രായമുള്ളവരാണു മരിച്ചത്. വീട്ടിൽ നിയമപരമായി വളര്ത്തുന്ന കഞ്ചാവിന് വളമായി ചേര്ക്കാനായി നൈട്രജൻ, ഫോസ്ഫറസ് എന്നിവയടങ്ങിയ വവ്വാൽ കാഷ്ഠം ഇരുവരും ശേഖരിച്ചിരുന്നു. വവ്വാലിന്റെ കാഷ്ഠങ്ങളില് കാണപ്പെടുന്ന ഹിസ്റ്റോപ്ലാസ്മ കാപ്സുലേറ്റം എന്ന ഫംഗസിലൂടെ ശ്വാസകോശ രോഗമായ ഹിസ്റ്റോപ്ലാസ്മോസിസ് പിടിപെട്ടതാണു മരണകാരണമെന്നു പറയുന്നു. പനി, വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയൽ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. നേരത്തെ ഒഹായോ, മിസിസിപ്പി നദീതടങ്ങളിലാണ് ഇത്തരം അണുബാധകള് റിപ്പോര്ട്ട് ചെയ്തിരുന്നതെങ്കില് ഇപ്പോള് രാജ്യത്തുടനീളം ഇത്തരം കേസുകള് ഉണ്ടാകുന്നതായി റിപ്പോര്ട്ടുകളിൽ പറയുന്നു.
Read MoreCategory: NRI
കാൻസറിന് പ്രതിരോധ മരുന്ന് കണ്ടെത്തി റഷ്യ; വാക്സിൻ സൗജന്യമായി നൽകും
മോസ്കോ: കാന്സര് രോഗത്തിനുള്ള പ്രതിരോധ വാക്സിന് വികസിപ്പിച്ചതായി റഷ്യ. രാജ്യത്തെ കാന്സര് രോഗികള്ക്കു സൗജന്യമായി ഇവ വിതരണം ചെയ്യുമെന്നും റഷ്യന് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള റേഡിയോളജി മെഡിക്കല് റിസര്ച്ച് സെന്റര് ജനറല് ഡയറക്ടര് ആന്ദ്രേ കാപ്രിന് പറഞ്ഞു. നിരവധി ഗവേഷണകേന്ദ്രങ്ങളുടെ സഹകരണത്തോടെ നിര്മിച്ച വാക്സിന് അടുത്തവര്ഷം ആദ്യം പൊതുജനങ്ങള്ക്കായി നല്കും.സ്വന്തമായി വികസിപ്പിച്ച കാന്സര് പ്രതിരോധ എംആര്എന്എ വാക്സിൻ ഏതുതരം കാൻസറിനുള്ളതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. വാക്സിന്റെ പരീക്ഷണഘട്ടം വിജയമായിരുന്നെന്ന് ഗമേലിയ നാഷണല് റിസര്ച്ച് സെന്റര് ഫോര് എപ്പിഡെമിയോളജി ആന്ഡ് മൈക്രോബയോളജിയുടെ ഡയറക്ടര് അലക്സാണ്ടര് ഗിന്റസ്ബര്ഗ് പറഞ്ഞു. കാന്സര് മുഴകളുടെ വളര്ച്ച, വീണ്ടും അതു പ്രത്യക്ഷപ്പെടുന്ന പ്രവണത എന്നിവ തടയാൻ വാക്സിനു കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Read Moreയാചകരുടെ കയറ്റുമതി നിർത്താൻ പാക്കിസ്ഥാനോട് സൗദി അറേബ്യ
ഇസ്ലാമാബാദ്: യാചകരുടെ കയറ്റുമതി നിർത്തണമെന്നു സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്നു 4300 ഭിക്ഷാടകരെ പാക്കിസ്ഥാൻ എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇവർക്ക് രാജ്യത്തിന് പുറത്തേക്കു പോകുന്നത് തടയാനാണിത്. സൗദി അറേബ്യയിലേക്കു യാചകരെ അയയ്ക്കാൻ പാക്കിസ്ഥാനിൽ വലിയ മാഫിയതന്നെ പ്രവർത്തിച്ചിരുന്നുവെന്നാണു റിപ്പോർട്ട്.
Read Moreസിറിയയിലെ പുതിയ സർക്കാരുമായി ബന്ധം സ്ഥാപിച്ച് ബ്രിട്ടനും ജർമനിയും
ലണ്ടൻ: സിറിയയിൽ ബഷാർ അൽ അസാദ് ഭരണം അട്ടിമറിച്ച വിമതരുമായി ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. വിമത സംഘടനയുടെ തലവനെയാണു നയതന്ത്ര ഉദ്യോഗസ്ഥർ കണ്ടത്. സിറിയയിലെ ബ്രിട്ടന്റെ പ്രത്യേക പ്രതിനിധി ആൻ സ്നോയും സംഘത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച ഡമാസ്കസിൽവച്ചാണ് വിമത സംഘടനയായ ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ (എച്ച്ടിഎസ്) നേതാവ് മുഹമ്മദ് അൽ-ജുലാനിയുമായി കൂടിക്കാഴ്ച നടത്തിയത്. സിറിയയിലേക്ക് നയതന്ത്ര ഉദ്യോഗസ്ഥരെ അയച്ചവിവരം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി സ്ഥിരീകരിച്ചിരുന്നു. എച്ച്ടിഎസിനെ ബ്രിട്ടനും അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഭീകരസംഘടനയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാമെന്ന് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ സിറിയൻ സർക്കാരുമായി ചർച്ചകൾ നടത്തുമെന്നു ജർമനിയും അറിയിച്ചിട്ടുണ്ട്. അമേരിക്കയും എച്ച്ടിഎസുമായി നിരന്തരം ബന്ധംപുലർത്തിവരുന്നുണ്ട്. യെമൻ തലസ്ഥാനമായ സനയിലെ ഹൂതി സൈനിക കേന്ദ്രത്തിൽ ബോംബിട്ടതായി അമേരിക്ക അറിയിച്ചു. വിമതരുടെ പ്രതിരോധ മന്ത്രാലയം സ്ഥിതി ചെയ്യുന്ന…
Read Moreറോഡിൽ പുക ചീറ്റിച്ച് ഷോ കാട്ടിയ ആഡംബര കാർ പിടിച്ചെടുത്ത് നശിപ്പിച്ചു
ദോഹ: ഖത്തറിൽ തീയും പുകയുമായി റോഡിൽ ഷോ കാണിച്ച ആഡംബര കാർ പിടിച്ചെടുത്ത് ജെസിബി ഉപയോഗിച്ച് അധികൃതർ നശിപ്പിച്ചു. റോഡിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ ഡ്രൈവിംഗ് നടത്തിയതിനാണ് കാർ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചതെന്നു ഖത്തർ അധികൃതർ അറിയിച്ചു. ഇതിന്റെ വീഡിയോ എക്സിൽ പങ്കുവച്ചു.
Read Moreവിവാദ ഹിജാബ് നിയമം ഇറാൻ പിന്വലിച്ചു
ടെഹ്റാന്: ഇറാനിലെ പരിഷ്കരിച്ച ഹിജാബ് നിയമം താത്കാലികമായി പിന്വലിച്ചു. ആഭ്യന്തരവും അന്തര്ദേശീയവുമായ പ്രതിഷേധങ്ങള് ശക്തമായ സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണല് സെക്യൂരിറ്റി കൗണ്സിലിന്റെ തീരുമാനം. മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നവര്ക്കും നഗ്നത പ്രോത്സഹാപ്പിക്കുന്നവര്ക്കും ഹിജാബ് വിരോധികള്ക്കും കടുത്ത ശിക്ഷയേര്പ്പെടുത്തുന്നതായിരുന്നു പുതിയ നിയമം. ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകള്ക്ക് 15 വര്ഷം വരെ തടവോ വധശിക്ഷയോ നൽകാൻ പരിഷ്കരിച്ച നിയമത്തിൽ വകുപ്പുണ്ടായിരുന്നു. ആര്ട്ടിക്കിള് 60 പ്രകാരം നിയമം ലംഘിക്കുന്നവര്ക്ക് പിഴയോ, ചാട്ടവാറടിയോ ജയില് ശിക്ഷയോ ലഭിക്കുമെന്നും കുറ്റം വീണ്ടും ആവര്ത്തിക്കുന്നവര്ക്ക് 15 വര്ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തിലുണ്ടായിരുന്നു .
Read Moreബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് വൈകില്ല: മുഹമ്മദ് യൂനുസ്
ധാക്ക: അടുത്ത വർഷം അവസാനമോ 2026ന്റെ തുടക്കത്തിലോ ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ്. കുറ്റമറ്റ വോട്ടർ പട്ടികയുണ്ടാക്കുന്നതുപോലെയുള്ള മിനിമം പരിഷ്കാരങ്ങളോടെ തെരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രീയ പാർട്ടികൾ സമ്മതിച്ചാൽ നവംബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ അട്ടിമറിച്ച വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണു മുഹമ്മദ് യൂനുസ് സ്ഥാനമേറ്റത്. ഹസീന വിജയം ആഘോഷിച്ച കഴിഞ്ഞ ജനുവരിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പ്, സ്വതന്ത്രവും നീതിയുക്തവുമല്ലെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു.
Read Moreഅമേരിക്കയില് സ്കൂളിലെ വെടിവയ്പിനു പിന്നില് പതിനേഴുകാരി
വഷിംഗ്ടണ്: അമേരിക്കയിലെ സ്കൂളില് രണ്ടു പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിനു പിന്നില് പതിനേഴുകാരിയായ വിദ്യാർഥിയെന്നു റിപ്പോര്ട്ട്. വിസ്കോണ്സിനിലെ എബണ്ടന്റ് ലൈഫ് ക്രിസ്റ്റ്യന് സ്കൂളിലായിരുന്നു വെടിവയ്പ്. വെടിയേറ്റ് അധ്യാപിക ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടതിനൊപ്പം വെടിയുതിര്ത്ത വിദ്യാര്ഥിയും മരിച്ചു. ആറ് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. നാനൂറോളം വിദ്യാര്ഥികള് പഠിക്കുന്ന സ്കൂളിൽ തിങ്കളാഴ്ചയായിരുന്നു വെടിവയ്പ്. പ്രതിയുടെ കുടുംബം അന്വേഷണത്തോടെ സഹകരിക്കുന്നുണ്ടെന്നും സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മാഡിസണ് പോലീസ് മേധാവി ഷോണ് ബാണ്സ് പറഞ്ഞു.
Read Moreജോർജിയയിലെ ഹോട്ടലിൽ വിഷവാതകം ശ്വസിച്ചു മരണം: 12 പേരിൽ 11 പേരും ഇന്ത്യാക്കാർ
തബ്ലിസി: ജോർജിയുടെ തലസ്ഥാന നഗരമായ തബ്ലിസിയിലെ ഹോട്ടലിൽ വിഷവാതകം ശ്വസിച്ചു മരിച്ച 12 പേരിൽ 11 പേരും ഇന്ത്യാക്കാർ. ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരാണു മരിച്ചത്. കാര്ബണ് മോണോക്സൈഡ് ശ്വസിച്ചതാണ് മരണത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹോട്ടല് പ്രവര്ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ റൂമിൽ കിടന്നുറങ്ങുകയായിരുന്നു മരിച്ചവർ. മൃതദേഹങ്ങളില് പരിക്ക് പറ്റിയതിന്റെ ലക്ഷണങ്ങള് ഒന്നുമില്ലെന്നു ജോര്ജിയ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമല്ല.
Read Moreകുട്ടികളെ ബാധിക്കുന്ന നിഗൂഢ രോഗം കോംഗോയിൽ പടരുന്നു
ജനീവ: എം പോക്സ് രോഗഭീതിക്കു പിന്നാലെ ആശങ്കയായി കുട്ടികളെ ബാധിക്കുന്ന പകർച്ചവ്യാധി ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ പടരുന്നു. 14 വയസിനു താഴെയുള്ള കുട്ടികളിലാണു രോഗബാധ കൂടുതൽ. തലവേദന, പനി, കഫക്കെട്ട്, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയ പനിലക്ഷണങ്ങളാണ് അണുബാധിതർ പ്രകടിപ്പിക്കുന്നത്. രോഗം ബാധിച്ച് ഇതിനോടകം നിരവധിപ്പേര്ക്ക് ജീവന് നഷ്ടമായെന്നാണു റിപ്പോർട്ട്. എന്നാൽ, ഇതെന്തു രോഗമാണെന്നു ഗവേഷകർക്കു വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒക്ടോബറിലാണ് കോംഗോയിൽ ഈ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. നവംബറിൽ കോംഗോ ആരോഗ്യമന്ത്രാലയം ലോകാരോഗ്യ സംഘടനയ്ക്ക് രോഗത്തെക്കുറിച്ച് വിവരം നല്കി. ഏകദേശം അഞ്ഞൂറോളം പേര്ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. വന്യമൃഗങ്ങളുമായി ബന്ധമുള്ളവർക്കാണു രോഗം ബാധിച്ചതെന്നു പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരിൽനിന്നു ശേഖരിച്ച സാമ്പിള് പരിശോധിക്കുകയാണെന്നു ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിദഗ്ധസംഘത്തെ കോംഗോയിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.
Read More