ഡമാസ്കസ്: സിറിയയിൽ ഭരണം പിടിച്ച എച്ച്ടിഎസ് വിമതരുമായി അമേരിക്ക നേരിട്ടു ചർച്ച നടത്തുന്നതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സ്ഥിരീകരിച്ചു. സിറിയയുടെ ഭാവി സംബന്ധിച്ച് ജോർദാനിൽ നടന്ന ഉച്ചകോടിക്കു ശേഷം സംസാരിക്കുകയായിരുന്നു ബ്ലിങ്കൻ. അറബ്, യൂറോപ്യൻ, തുർക്കി പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു. അതേസമയം, അസാദ് ഭരണകൂടത്തെ പിന്തുണച്ചിരുന്ന റഷ്യ, ഇറാൻ എന്നിവർ പങ്കെടുത്തില്ല. എച്ച്ടിഎസ് പ്രതിനിധികളും ഉണ്ടായിരുന്നില്ല. ന്യൂനപക്ഷഅവകാശങ്ങൾ സംരക്ഷിക്കുന്ന, തീവ്രവാദം അനുവദിക്കാത്ത ഭരണകൂടമാണ് സിറിയയിൽ വേണ്ടെതെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു.
Read MoreCategory: NRI
അവതാരകന്റെ തെറ്റായ പരാമർശം: മാനനഷ്ടക്കേസിൽ ട്രംപിന് 127 കോടി നഷ്ടപരിഹാരം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ 15 മില്ല്യൺ ഡോളർ (127 കോടി) നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി ന്യൂസ്. മാർച്ച് പത്തിന് പ്രക്ഷേപണം ചെയ്ത ഒരു അഭിമുഖത്തിൽ ട്രംപ് ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസ് അവതാരകന് ജോർജ് സ്റ്റെഫാനോപോളോസ് ആവർത്തിച്ചു പറഞ്ഞതിനെതിരേയായിരുന്നു പരാതി. ഒത്തുതീർപ്പിന്റെ ഭാഗമായി എബിസി ന്യൂസും ഫോക്സ് ന്യൂസ് ഡിജിറ്റലും പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. ഇതിനോടൊപ്പം ട്രംപിന് ചെലവായ ഒരുമില്ല്യൺ ഡോളറും എബിസി ന്യൂസ് നൽകും. മാധ്യമപ്രവര്ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന 1996ലെ കേസിനെ മുന്നിര്ത്തിയത് വിവാദ പരാമർശം ഉണ്ടായത്. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ബലാത്സംഗക്കേസ് തെളിയിക്കാൻ സാധിച്ചിരുന്നില്ല.
Read Moreഫ്രാൻസിലെ മയോട്ടെ ദ്വീപിനെ തകർത്ത് ‘ചിഡോ’ ചുഴലിക്കാറ്റ്: മരണസംഖ്യ ആയിരം ആകുമെന്ന് ആശങ്ക
പാരീസ്: ഫ്രാൻസിന്റെ അധീനതയലുള്ള മയോട്ടെ ദ്വീപിൽ ആഞ്ഞുവീശിയ “ചിഡോ’ ചുഴലിക്കാറ്റിൽ നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾ മരിച്ചതായും അനേകർക്കു പരിക്കേറ്റതായും അന്തർദേശീയ വാർത്താ ഏജൻസികൾ അറിയിച്ചു. 11 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും മരണസംഖ്യ ആയിരമെത്തിയേക്കാമെന്നു താൻ ഭയപ്പെടുന്നതായി ദ്വീപസമൂഹത്തിന്റെ പ്രിഫെക്റ്റ് ഫ്രാൻസ്വാ-സേവിയർ ബ്യൂവില്ലെ അറിയിച്ചു. മണിക്കൂറിൽ 226 കിലോമീറ്റർ വേഗത്തിലാണ് ഇന്നലെ ദ്വീപിൽ കാറ്റ് വീശിയത്. 90 വർഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണു ചിഡോ എന്നു പറയുന്നു. അതിശക്തമായ ചുഴലിക്കാറ്റിൽ വീടുകളും ആശുപത്രികളും സ്കൂളുകളും തകരുകയും മരങ്ങൾ പിഴുതെറിയപ്പെടുകയും ചെയ്തു. വിമാനത്താവളം ഉൾപ്പെടെ ദ്വീപിലെ ഗതാഗത സംവിധാനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. വൈദ്യുതി വിതരണത്തിലെ തടസവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. ഇവിടേക്കു രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്നു ഫ്രാൻസ് അറിയിച്ചു. മൊസാംബിക്കിന്റെയും മഡഗാസ്കറിന്റെയും തീരങ്ങൾക്കിടയിലുള്ള ദ്വീപാണു മയോട്ടെ. 3,20,000 ത്തോളം പേരാണ് ദ്വീപിലെ താമസക്കാർ. മുന്നറിയിപ്പിന്റെ ഭാഗമായി…
Read Moreഗാസ പോസ്റ്റ് ഓഫീസിൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു
കയ്റോ: ഗാസയിൽ പലസ്തീനികൾ അഭയം തേടിയ പോസ്റ്റ് ഓഫീസിനു നേർക്ക് ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ 30 പേരെങ്കിലും കൊല്ലപ്പെട്ടു. 50 പേർക്കു പരിക്കേറ്റു. നുസെയ്റത്ത് അഭയാർഥി ക്യാന്പിലെ പോസ്റ്റ് ഓഫീസിൽ വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. ഇതോടെ വ്യാഴാഴ്ച ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 66 ആയി. ഇസ്ലാമിക് ജിഹാദ് തീവ്രവാദ സംഘടനയുടെ നേതാവിനെ ലക്ഷ്യമിട്ടായിരുന്നു പോസ്റ്റ് ഓഫീസ് ആക്രമണമെന്ന് ഇസ്രയേൽ പറഞ്ഞു.
Read Moreമെഹ്മൂദ് അബ്ബാസ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് അബ്ബാസ് പിന്നീട് അറിയിച്ചു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പശ്ചിമേഷ്യാ സമാധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന പരിശുദ്ധ പിതാവിന് നന്ദി പറയുന്നു. പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുന്നതിന് മാർപാപ്പയുടെ പിന്തുണ അഭ്യർഥിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് അബ്ബാസ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി. ഗാസാ വെടിനിർത്തൽ, ബന്ദികളുടെ മോചനം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്.
Read Moreരണ്ടു വയസുകാരൻ കാഞ്ചി വലിച്ചു; കിടക്കുകയായിരുന്ന അമ്മ വെടിയേറ്റു മരിച്ചു; തോക്ക് കാമുകന്റേത്
കലിഫോര്ണിയ: രണ്ടു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൈയിലിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് അമ്മ മരിച്ചു. കലിഫോര്ണിയയിലാണ് സംഭവം. ബെഡിൽ വച്ചിരുന്ന തോക്ക് കുട്ടി എത്തിപ്പിടിച്ച് കാഞ്ചി വലിക്കുകയായിരുന്നു. 22 കാരിയായ മിനയാണു മരിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവസമയം, ബെഡിൽ കിടക്കുകയായിരുന്നു മിന. ഇവരുടെ കാമുകൻ ആൻഡ്രൂ സാഞ്ചസിന്റേതായിരുന്നു തോക്ക്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം ചൂണ്ടിക്കാട്ടുന്നതെന്നു പോലീസ് പറഞ്ഞു.
Read Moreരാജിയില്ലെന്ന് യൂൺ; ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുമെന്ന് ഭരണകക്ഷി
സീയൂൾ: പട്ടാളനിയമം പ്രഖ്യാപിച്ചതിന്റെ പേരിൽ രാജിവയ്ക്കില്ലെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൾ. ഇംപീച്ച്മെന്റാണെങ്കിലും അന്വേഷണമാണെങ്കിലും അവസാനം വരെ പോരാടും. ഏപ്രിലിലെ പൊതുതെരഞ്ഞെടുപ്പിൽ ഉത്തരകൊറിയ ദക്ഷിണകൊറിയയിലെ ഇലക്ഷൻ കമ്മീഷനെ ഹാക്ക് ചെയ്തെന്നും അതിനാലാണ് തന്റെ പാർട്ടിക്കു ഭൂരിപക്ഷം നഷ്ടമായതെന്നും ഇന്നലെ ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത യൂൺ ആരോപിച്ചു. ബുധനാഴ്ച വൈകുന്നേരം പ്രതിപക്ഷ എംപിമാർ യൂണിനെതിരേ വീണ്ടും ഇംപീച്ചമെന്റ് പ്രമേയം അവതരിപ്പിച്ചു. ശനിയാഴ്ച വോട്ടെടുപ്പ് ഉണ്ടായേക്കും. ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുമെന്ന സൂചന യൂണിന്റെ പീപ്പിൾസ് പവർ പാർട്ടി (പിപിപി) നല്കി. പിപിയിലെ എട്ട് അംഗങ്ങൾ പിന്തുണച്ചിരുന്നെങ്കിൽ ഇംപീച്ച്മെന്റ് പാസായേനെ. യൂണിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന ആദ്യ ഇംപീച്ചമെന്റ് പ്രമേയം പിപിപി എംപിമാരുടെ നിസഹകരണത്താൽ പരാജയപ്പെടുകയായിരുന്നു. ഇത്തവണ പിപിപിയിലെ ഏഴ് എംപിമാർ ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുമെന്നു വ്യക്തമായതായി റിപ്പോർട്ടുകളിൽ പറയുന്നു. നിയമമന്ത്രിയെയും പോലീസ് മേധാവിയെയും ഇംപീച്ച് ചെയ്തു പ്രസിഡന്റ് യൂൺ സുക് ഇയോൾ…
Read Moreസിറിയയിലെ 80 ശതമാനം സൈനിക സംവിധാനങ്ങളും നശിപ്പിച്ചെന്ന് ഇസ്രയേൽ
ടെൽഅവീവ്: സിറിയയിലെ ബാഷർ അൽ-അസദ് ഭരണകൂടത്തിന്റെ എൺപത് ശതമാനത്തോളം സൈനിക സംവിധാനങ്ങളും തകർത്തതായി ഇസ്രയേൽ. വിമതർ ഭരണം പിടിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ സിറിയയിൽ ആക്രമണം ആരംഭിച്ചത്. സിറിയൻ ഭരണകൂടത്തിന്റെ ആയുധങ്ങൾ വിമതരുടെ കൈവശം എത്തിച്ചേരാതിരിക്കാനാണ് ആക്രമണം എന്നായിരുന്നു ഇസ്രയേലിന്റെ അവകാശവാദം. ബാഷർ ഭരണം നിലംപതിച്ചതിന് പിന്നാലെ 48 മണിക്കൂറിനിടെ 400ലേറെ ആക്രമണങ്ങളാണ് ഇസ്രയേൽ സിറിയയിൽ നടത്തിയത്. കടലിൽനിന്ന് തൊടുക്കാവുന്ന മിസൈലുകൾ, ആയുധനിർമാണ കേന്ദ്രങ്ങൾ, വിമാനവേധ മിസൈലുകൾ, സിറിയൻ നാവിക കേന്ദ്രങ്ങളുടെ കരുത്തായിരുന്ന 15 നാവികസേനാ കപ്പലുകൾ എന്നിവ തകർത്തുവെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. സിറിയയിൽ ആക്രമണം നടത്തുന്ന വീഡിയോയും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പങ്കുവച്ചു. ഇസ്രയേലിന് പിന്നാലെ അമേരിക്കയും സിറിയയിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഐഎസ് ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നായിരുന്നു നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതികരണം.
Read Moreആശങ്കയാകുമോ എച്ച്5എൻ1 ? അമേരിക്കയിൽ മൃഗങ്ങൾക്കിടയിൽ പക്ഷിപ്പനി അതിവേഗം പടരുന്നു
വാഷിംഗ്ടൺ ഡിസി: എച്ച്5എൻ1 പക്ഷിപ്പനി വൈറസ് അമേരിക്കയിൽ മൃഗങ്ങൾക്കിടയിൽ അതിവേഗം പടരുന്ന സാഹചര്യത്തിൽ അതീവജാഗ്രതയിലാണു ശാസ്ത്രജ്ഞർ. മനുഷ്യനിൽനിന്നു മനുഷ്യനിലേക്കു വൈറസ് പടർന്നാൽ അതിഭയാനകമായ അവസ്ഥയായിരിക്കും നേരിടേണ്ടിവരിക എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പുനൽകുന്നു. നിലവിൽ മനുഷ്യർക്ക് എച്ച്5എൻ1 പിടിപെട്ട കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയ പഠനമനുസരിച്ച്, മനുഷ്യർക്കിടയിൽ പകരാൻ വൈറസിന് ഒരു ഡിഎൻഎ മാറ്റം മാത്രമേ ആവശ്യമുള്ളൂവെന്നു ഗവേഷകർ വെളിപ്പെടുത്തുന്നു. എച്ച്5എൻ1 വളരെ മാരകമായ വൈറസാണ്, രോഗബാധിതരായ 50 ശതമാനം മനുഷ്യരും മരണത്തിനു കീഴയങ്ങിയേക്കാം. വൈറസിനെ നിയന്ത്രിക്കാനും അതിന്റെ പരിണാമം നിർത്താനും ആളുകളെ നേരിട്ടു ബാധിക്കുന്നതിൽനിന്നു തടയാനും അതുവഴി ആഗോളവ്യാപനം തടയാനും അണുബാധ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. സാധാരണയായി പക്ഷിപ്പനി മനുഷ്യർക്കു ഭീഷണിയാകാൻ നിരവധി ഘട്ടങ്ങൾ ആവശ്യമാണെങ്കിലും ഇത്തവണ വൈറസ് ബാധ പകർച്ചവ്യാധിയുടെ ആശങ്ക ഉയർത്തുന്നുവെന്നു ഗവേഷകർ പറയുന്നു. ഡിസംബർ അഞ്ചിലെ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ…
Read Moreവിവാഹേതര ബന്ധം പുലർത്തി: അറുപത്തിരണ്ടുകാരനെ കൊലപ്പെടുത്തി 30 പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചു; ഒരു വർഷത്തിനുശേഷം ഭാര്യ പിടിയിൽ
സിഡ്നി: ശാരീരിക മാനസിക പീഡനങ്ങളേൽപിക്കുകയും വിവാഹേതര ബന്ധം പുലർത്തുകയും ചെയ്ത അറുപത്തിരണ്ടുകാരനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം 30 പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ച 53കാരി ഒരുവർഷത്തിനുശേഷം പിടിയിൽ. നിർമീൻ നൗഫൽ എന്ന സ്ത്രീയാണ് ഭർത്താവായ മാംദൂദ് എമാദ് നൗഫലിനെ (62) ക്രൂരമായി കൊലപ്പെടുത്തിയത്. എട്ട് മക്കൾ ഇവർക്കുണ്ട്. മാംദൂദ് നൗഫലിനെ കഴിഞ്ഞ വർഷം ജൂലൈ മുതൽ കാണാതായിരുന്നു. ഒരു വർഷത്തിനുശേഷം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയ നിർമീൻ, കൊലപാതകവിവരം സ്വയം വെളിപ്പെടുത്തിയതോടെയാണു സംഭവം പുറത്തായത്. ഇതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ക്രൂരകൃത്യത്തിന് അയൽക്കാരിൽ ചിലർ സാക്ഷിമൊഴിയും നൽകി. ഗ്രീനാകേറിലുള്ള വീട്ടിൽ വച്ചാണ് ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നാലെ കത്തിയും മെറ്റൽ കട്ടറും ഉപയോഗിച്ച് ചെറുകഷ്ണങ്ങളാക്കി മൃതദേഹം മുറിച്ചശേഷം മാലിന്യം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകളിലാക്കി ന്യൂ സൌത്ത് വെയിൽസിന്റെ സമീപപ്രദേശങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ആസിഡ് അടക്കമുള്ളവ ഒഴിച്ച്…
Read More