ദമാസ്കസ്: സിറിയയിൽ വിമതനീക്കത്തിലൂടെ ഭരണം പിടിച്ചെടുത്ത ഹയാത് തഹ്രീർ അൽഷാമിനെ (എച്ച്ടിഎസ്) ഭീകരവാദ പട്ടികയിൽനിന്ന് ഒഴിവാക്കാൻ അമേരിക്ക നീക്കം തുടങ്ങിയതായി റിപ്പോർട്ട്. അൽ ഖ്വയ്ദ ബന്ധത്തിന്റെ പേരിൽ നേരത്തെ അമേരിക്കതന്നെ ഭീകരരായി പ്രഖ്യാപിച്ച സംഘടനയാണ് എച്ച്ടിഎസ്. ഇതിന്റെ നേതാവായ അബു മൊഹമ്മദ് അൽ ജുലാനിയുടെ തലയ്ക്ക് പത്തുകോടി ഡോളർ അമേരിക്ക വിലയിടുകയും ചെയ്തിരുന്നു. ജുലാനിയുടെ നേതൃത്വത്തിലാണ് സിറിയയിൽ ഇപ്പോൾ വിമതനീക്കമുണ്ടായതും അധികാരം പിടിച്ചതും. അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ സർക്കാർ ഉണ്ടാക്കാൻ ജുലാനി നടത്തുന്ന ശ്രമം വിജയത്തിലേക്കു നീങ്ങുന്നതായാണു സൂചന. അധികം വൈകാതെ ജുലാനി സിറിയയുടെ പ്രസിഡന്റായി സ്ഥാനമേൽക്കാനാണു സാധ്യത. എച്ച്ടിഎസുമായി ചർച്ചനടത്താൻ അമേരിക്കയ്ക്കു നിരവധി വഴികളുണ്ടെന്നു യുഎസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ പറഞ്ഞിരുന്നു.
Read MoreCategory: NRI
വിമാനനിരക്ക് വർധന പിൻവലിക്കണം; പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ
ഏറ്റുമാനൂർ: ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും കേരളത്തിലേക്കുള്ള വിമാനനിരക്ക് വർധന പിൻവലിക്കണമെന്നും നിരക്ക് കൂടുന്നതിനാൽ പലരും യാത്ര വേണ്ടെന്ന് വയ്ക്കുകയാണെന്നും പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ. പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ മേഖലാ കൺവൻഷനും പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ. മേഖല പ്രസിഡന്റ് റോയ് കുര്യൻ അധ്യക്ഷത വഹിച്ചു. മാത്യു ഓണതേട്ട്, തോമസ് മാത്യു, മുഹമ്മദ് കലാം, ഗോപാലകൃഷ്ണൻ, കെ.കെ. ഏബ്രഹാം ആലുമൂട്ടിൽ, തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു
Read Moreകാൻലോൺ അഗ്നിപർവതം പൊട്ടിത്തെറിച്ചു; 87,000 ആളുകളെ ഒഴിപ്പിച്ചു
മനില: ഫിലിപ്പീന്‍സില്‍ അഗ്നിപര്‍വത സ്ഫോടനം. സെൻട്രൽ നഗ്രോസ് ദ്വീപിലെ കാൻലോൺ മലനിരയിലെ അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ഇതോടെ മധ്യ ഫിലിപ്പൈൻ മേഖലയിൽ ഏകദേശം 87,000 ആളുകളെ ഒഴിപ്പിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വീണ്ടും അഗ്നിപർവത സ്ഫോടനം ഉണ്ടായേക്കുമെന്നാണു വിവരം. അഗ്നിപര്‍വതത്തില്‍നിന്നുള്ള ചാരം 200 കിലോമീറ്റർ ദൂരെവരെ പതിച്ചതായി അധികൃതർ അറിയിച്ചു. അഗ്നിപര്‍വത സ്ഫോടനത്തെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കി. പ്രദേശത്തെ സ്കൂളുകൾ അടയ്ക്കുകയും രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സ്ഫോടനം. ഇതിനു പിന്നാലെ ഭൂകമ്പങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും സജീവമായ 24 അഗ്നിപർവതങ്ങളിലൊന്നാണു കാൻലോൺ. കഴിഞ്ഞ ജൂണിലാണ് അവസാനമായി പൊട്ടിത്തെറിച്ചത്.
Read Moreബ്രസീലിയൻ പ്രസിഡന്റിന് അടിയന്തര ശസ്ത്രക്രിയ
ബ്രസീലിയ: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാവോ പോളോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് സില്‍വ നിലവിലുള്ളത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മെഡിക്കല്‍ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ തലയിടിച്ച് വീണതിനെ തുടര്‍ന്നാണ് 79കാരനായ സില്‍വയ്ക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായത്. വീഴ്ചയ്ക്കുശേഷം യാത്രകള്‍ ഒഴിവാക്കിയിരുന്നു. തലവേദന അസഹീനമായതോടെയാണ് ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചത്. പ്രായാധിക്യമുള്ളതിനാല്‍ പ്രസിഡന്റിന്റെ ആരോഗ്യ വിഷയത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്.
Read Moreസിറിയയിൽനിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു: വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് നാട്ടിൽ എത്തിക്കും
ന്യൂഡൽഹി: സിറിയയിൽനിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇവരെല്ലാം ലെബനൻ അതിർത്തി കടന്നെന്നും വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സിറിയയിൽ ഇനിയുള്ളവർ ജാഗ്രത പാലിക്കണമെന്നും എംബസിയുമായി സമ്പർക്കത്തിലിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ പുറത്താക്കി വിമതർ അധികാരം പിടിച്ചെടുത്ത സാഹചര്യത്തിൽ സംഘർഷാവസ്ഥ കണക്കിലെടുത്താണു നീക്കം. അതേസമയം, സിറിയയിൽ മുഹമ്മദ് അൽ ബഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീർ അൽ-ഷാം (എച്ച്ടിഎസ്) ആണ് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇതിന് മുന്‍പുതന്നെ അസദ് രാജ്യം വിട്ടിരുന്നു. ഇദ്ദേഹവും കുടുംബവും റഷ്യയിൽ അഭയം തേടിയിരിക്കുകയാണ്.
Read Moreട്രംപ് സംഘത്തിൽ ഇന്ത്യൻ വംശജ ഹർമീത് കെ. ധില്ലനും: സിവിൽ റൈറ്റ്സ് അസിസ്റ്റന്റ് അറ്റോർണി ജനറലായി നാമനിർദേശം ചെയ്തു
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജ ഹർമീത് കെ. ധില്ലനെ യുഎസ് നീതിന്യായ വകുപ്പിലെ സിവിൽ റൈറ്റ്സ് അസിസ്റ്റന്റ് അറ്റോർണി ജനറലായി നാമനിർദേശം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പൗരാവകാശങ്ങൾ സംരക്ഷിക്കാൻ തന്റെ കരിയറിലുടനീളം ശ്രമിച്ചയാളാണ് ഹർമീതെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ മികച്ച അഭിഭാഷകരിലൊരാളെന്നും നിയുക്ത പ്രസിഡന്റ് പ്രശംസിച്ചു. ഡാർട്ട്മൗത്ത് കോളജിൽനിന്നും വിർജീനിയ യൂണിവേഴ്സിറ്റി ലോ സ്കൂളിൽനിന്നും ബിരുദം നേടിയ ഹർമീത് (54) യുഎസ് ഫോർത്ത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൽ ക്ലാർക്ക് ആയിരുന്നു. സിക്ക് മതത്തിൽപ്പെട്ടയാളാണ്. ജൂലൈയിൽ നടന്ന റിപ്പബ്ലിക്കൻ ദേശീയ കൺവൻഷനിൽ അർദാസ് ചൊല്ലിയതിനെത്തുടർന്ന് വംശീയ ആക്രമണത്തിനു വിധേയയായിരുന്നു. കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ച് ഹർമീത് പരാജയപ്പെട്ടിരുന്നു. ചണ്ഡിഗഡുകാരിയായ ഹർമീത് കുട്ടിയായിരുന്നപ്പോൾ മാതാപിതാക്കളോടൊപ്പം യുഎസിലേക്കു കുടിയേറുകയായിരുന്നു.
Read Moreകാനഡയിൽ ഇന്ത്യൻ വിദ്യാർഥിയുടെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്
എഡ്മിന്റൻ: കാനഡയിലെ എഡ്മിന്റനിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എഡ്മിന്റൻ പോലീസ്. എഡ്മിന്റനിൽ അപ്പാർട്ട്മെന്റിൽ സെക്യൂരിറ്റി ജീവനക്കാരൻ കൂടിയായിരുന്ന ഹർഷൻദീപ് വെടിയേറ്റു മരിക്കുകയായിരുന്നു. സെക്യൂരിറ്റി ഗാർഡായി ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസമാണ് ഹർഷൻദീപ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്റ്റുഡന്റ് വീസയിൽ ഒന്നര വർഷം മുമ്പ് കാനഡയിലെത്തിയ ഹരിയാന സ്വദേശിയായ ഹർഷൻദീപ് നോർക്വസ്റ്റ് കോളജ് വിദ്യാർഥിയാണ്. കഴിഞ്ഞ വെളളിയാഴ്ചയാണ് ഇരുപതുകാരനായ ഹർഷൻദീപ് വെടിയേറ്റു മരിച്ചത്. സംഭവത്തിൽ ഇവാൻ റെയ്ൻ (30) ജൂഡിത്ത് സോൾട്ടോ (30) എന്നിവരെ അറസ്റ്റ് ചെയ്തതായി എഡ്മിന്റൻ പോലീസ് അറിയിച്ചു. പ്രതികളിൽനിന്നു തോക്ക് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreഅക്രമം അസ്ഥിരതയുണ്ടാക്കുമെന്ന് ഇന്ത്യ; ഇടപെടരുതെന്നു ബംഗ്ലാദേശ്
ന്യൂഡൽഹി: ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ ബംഗ്ലാദേശ് നിലപാട് വ്യക്തമായി പറയണമെന്ന് ഇന്ത്യ. രാജ്യത്ത് അക്രമം തുടരുന്നത് മേഖലയിൽ അസ്ഥിരത ഉണ്ടാക്കുമെന്നും ബംഗ്ലാദേശ് ക്രിയാത്മക സമീപനം സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് സന്ദർശനത്തിനിടെ രാജ്യത്തെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിനെ കണ്ട വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയതിൽ ഇന്ത്യയോടുള്ള അതൃപ്തി മുഹമ്മദ് യൂനുസ് വിക്രം മിസ്രിയെ അറിയിച്ചു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടരുതെന്ന് യൂനുസ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. സന്ദർശനം പൂർത്തിയാക്കി വിക്രം മിസ്രി ഡൽഹിക്ക് മടങ്ങി.
Read Moreസിറിയയിലെ 250 കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം; സിറിയൻ വിമതസേനയെ അഭിനന്ദിച്ച് ഹമാസ്
ടെൽ അവീവ്: സിറിയയിൽ വിമതർ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രയേൽ സിറിയയിലെ 250ലേറെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡമാസ്കസ് ഉൾപ്പെടെ നാല് പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വിമാനത്താവളങ്ങൾക്കുനേരെയും ഇസ്രയേലിന്റെ ആക്രമണം ഉണ്ടായി. രണ്ട് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയയിലെ സൈനിക കേന്ദ്രങ്ങൾ തകർത്തുവെന്നും രാസായുധങ്ങളും മറ്റും മതതീവ്രവാദികളുടെ പക്കൽ എത്താതിരിക്കാനായിരുന്നു ആക്രമണമെന്നും ഇസ്രേലി വിദേശകാര്യ മന്ത്രി പറഞ്ഞു. ഹിസ്ബുള്ള ഭീകരസംഘത്തിന്റെ ഉറ്റ കൂട്ടാളിയായ അസാദിന്റെ പതനം ഇസ്രയേൽ ജനത സ്വാഗതം ചെയ്തു. അതേസമയം, സിറിയൻ വിമതസേനയെയും ജനങ്ങളെയും ഹമാസ് അഭിനന്ദിച്ചു.
Read Moreകാനഡയിൽ ഇന്ത്യൻ പൗരന്റെ കൊലപാതകം:അനുശോചിച്ച് കോൺസുലേറ്റ്
വാൻകൂവർ: കാനഡയിൽ ഇന്ത്യൻ പൗരൻ വെടിയേറ്റു മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തതായി കോൺസുലേറ്റ് ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്നു കോൺസുലേറ്റ് ഉറപ്പുനൽകി. കാനഡയിലെ എഡ്മിന്റണിലാണ് ഹർഷൻദീപ് സിംഗ്(20) എന്ന ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന ഹർഷൻദീപിനെ മൂന്നംഗ സംഘം ചേർന്ന് ആക്രമിക്കുകയും വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാൾ ഹർഷൻദീപിനെ കോണിപ്പടിയിൽനിന്നു താഴേക്ക് തള്ളിയിടുകയും മറ്റൊരാൾ പിന്നിൽന്നു വെടിയുതിർക്കുകയുമായിരുന്നു.
Read More