ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. രണ്ടു മത്സ്യബന്ധന ട്രോളറുകളും പിടിച്ചെടുത്തു. ശനിയാഴ്ച മണ്ഡപം നോർത്ത് ജെട്ടിയിൽനിന്ന് പുറപ്പെട്ട 324 ട്രോളറുകളിൽ രണ്ട് ട്രോളറുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. മണ്ഡപം സ്വദേശി ബി. കാർത്തിക് രാജ, രാമേശ്വരം ദ്വീപിലെ തങ്കച്ചിമഠം സ്വദേശി സഹയ ആൻഡ്രൂസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. രണ്ട് ബോട്ടുകളിലും നാല് വീതം മത്സ്യത്തൊഴിലാളികളുണ്ടെന്നാണ് റിപ്പോർട്ട്.എല്ലാവരും രാമനാഥപുരം ജില്ലയിൽ നിന്നുള്ളവരാണ്. അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ തുടർനടപടികൾക്കായി കാങ്കസന്തുറൈ ഫിഷിംഗ് ഹാർബറിലേക്ക് കൊണ്ടുപോയതായി ഫിഷറീസ് വൃത്തങ്ങൾ അറിയിച്ചു.
Read MoreCategory: NRI
വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിൽ; ഇന്ത്യയുടെ ആശങ്കയറിയിക്കും
ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒരു ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശിൽ എത്തി. രാവിലെ ഒന്പതോടെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മിസ്രിയും ഉദ്യോഗസ്ഥസംഘവും ധാക്ക വിമാനത്താവളത്തിൽ എത്തിയത്. ഷേഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച് പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായാണ് ഡൽഹിയിൽനിന്ന് ഉന്നത ഉദ്യോഗസ്ഥൻ ധാക്കയിലെത്തുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ഹിന്ദു ന്യൂനപക്ഷങ്ങൾക്കുനേരേ നടക്കുന്ന അക്രമങ്ങൾ സംബന്ധിച്ച് ഇന്ത്യയുടെ ആശങ്കകൾ വിദേശകാര്യ സെക്രട്ടറി ഉന്നയിക്കുമെന്നാണു സൂചന. ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ജാഷിം ഉദ്ദിനുമായി വിക്രം മിസ്രി ചർച്ച നടത്തും. വിദേശകാര്യ മന്ത്രി മുഹമ്മദ് തൗഹിദ് ഹുസൈനെ കാണുകയും ചെയ്യും. ബംഗ്ലാദേശിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനസിനെയും സന്ദർശിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
Read Moreമഴയ്ക്കുവേണ്ടി പ്രാർഥന നടത്താൻ ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡന്റ്
അബുദാബി: മഴയ്ക്കായി പ്രാർഥനകൾ നടത്തി യുഎഇ. രാജ്യത്തെ പള്ളികളിൽ വിശ്വാസികൾ ഒരുമിച്ചുകൂടി ഇന്നു രാവിലെ 11നാണ് പ്രാർഥന നടത്തിയത്. മഴയ്ക്കുവേണ്ടി പ്രാർഥന നടത്താൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തിരുന്നു. അറബിയില് സലാത്തുൽ ഇസ്തിസ്ഖ എന്നാണ് ഈ പ്രത്യേക പ്രാർഥന അറിയപ്പെടുന്നത്. അറബ് രാജ്യങ്ങളിൽ മഴയ്ക്കായുള്ള സമൂഹ പ്രാർഥനകൾ സാധാരണമാണ്. മഴയ്ക്കായുള്ള ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങളും നടക്കും. നിലവിൽ തണുത്ത കാലാവസ്ഥയാണ് യുഎഇയിൽ. ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് രാജ്യത്തെ മഴയുടെ നല്ലൊരു പങ്കും ലഭിക്കുക. കഴിഞ്ഞ സീസണിൽ ഏപ്രിലിൽ ശക്തമായ മഴ ലഭിച്ചിരുന്നു.
Read Moreബംഗ്ലാദേശ് കറൻസികളിൽനിന്ന് മുജീബുർ റഹ്മാന്റെ ചിത്രം നീക്കും: ആറ് മാസത്തിനുള്ളിൽ പുതിയ നോട്ട് പുറത്തിറങ്ങും
ധാക്ക: കറൻസി നോട്ടുകളിൽനിന്നു ഷേഖ് മുജീബുർ റഹ്മാന്റെ ചിത്രം നീക്കം ചെയ്യാനൊരുങ്ങി ബംഗ്ലാദേശ്. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപക നേതാക്കളിലൊരാളുമാണു മുജീബുർ റഹ്മാൻ. ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു നീക്കി മാസങ്ങൾക്കുശേഷമാണ് ഈ തീരുമാനം. നൊബേൽ സമ്മാന ജേതാവ് കൂടിയായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ നിർദേശപ്രകാരം ഷേഖ് മുജീബുർ റഹ്മാന്റെ ചിത്രം ഒഴിവാക്കി 20, 100, 500, 1000 എന്നിവയുടെ നോട്ടുകൾ അച്ചടിക്കുകയാണെന്നു സെൻട്രൽ ബാങ്ക് അറിയിച്ചു. ആറ് മാസത്തിനുള്ളിൽ പുതിയ നോട്ട് പുറത്തിറങ്ങും. തുടക്കത്തിൽ നാല് നോട്ടുകളുടെ ഡിസൈനാണ് മാറ്റുക. മറ്റുള്ളവ ഘട്ടം ഘട്ടമായി പുനർരൂപകൽപന ചെയ്യും.
Read Moreവടക്കൻ കലിഫോർണിയയെ കുലുക്കി ഭൂചലനം: സുനാമി മുന്നറിയിപ്പ് പിൻവലിച്ചു
വാഷിംഗ്ടൺ: അമേരിക്കയിലെ വടക്കൻ കലിഫോർണിയയിൽ വൻ ഭൂചലനം. ഇന്ത്യൻ സമയം ഇന്നലെ അർധരാത്രിയോടെ റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് അനുഭവപ്പെട്ടത്. ശക്തമായ ഭൂചലനത്തെ തുടർന്ന് യെലോ അലർട്ട് പ്രഖ്യാപിക്കുകയും സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ സുനാമി മുന്നറിയിപ്പ് വൈകാതെ പിൻവലിച്ചു. ആൾനാശമുണ്ടായതായി റിപ്പോർട്ടില്ല. ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെർണ്ടെയ്ലിന്റെ പടിഞ്ഞാറായിട്ടാണു ഭൂചലനം ഉണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാൻഫ്രാൻസിസ്കോ വരെ ഭൂചലനം അനുഭവപ്പെട്ടു. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നെന്നും തുടർന്ന് തുടർചലനങ്ങൾ അനുഭവപ്പെട്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ഭൂചലത്തെത്തുടർന്ന് സാന്ഫ്രാന്സിസ്കോയ്ക്കും ഓക്ലൻഡിനും ഇടയിലുള്ള ജലാന്തർഭാഗത്തെ തുരങ്കത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു.
Read Moreഗാസയിൽ ഇസ്രയേൽ നടത്തുന്നത് ക്രൂരമായ വംശഹത്യ: ആംനസ്റ്റി
ലണ്ടൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്നത് ക്രൂരമായ വംശഹത്യയാണെന്നും അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഇസ്രയേലിനെതിരേ രംഗത്തുവരണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ. ഹമാസിനെ ഇല്ലാതാക്കുക എന്നതിനൊപ്പം പലസ്തീനികളെ മൊത്തമായി ഇല്ലാതാക്കുക എന്നതുകൂടിയാണ് ഇസ്രയേലിന്റെ പദ്ധതി. എല്ലാ നിലയിലും ഇസ്രയേൽ ഗാസയെ വരിഞ്ഞുമുറുക്കുകയാണ്. ഈ വംശഹത്യയിൽ ഇസ്രയേലിന്റെ പ്രധാന ആയുധ ഇടപാടുകാരായ അമേരിക്കയ്ക്കും ജർമനിക്കും മറ്റ് യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കും പങ്കുണ്ടെന്നും ആംനസ്റ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആംനസ്റ്റിയുടെ റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും എല്ലാം കള്ളമാണെന്നുമായിരുന്നു ഇസ്രയേൽ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
Read Moreയൂണിനെതിരേ രാജ്യദ്രോഹ കേസ്; രാജിക്കായി സമ്മർദം
സീയൂൾ: പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് യോളിനുമേൽ രാജിസമ്മർദം ശക്തമായി. പാർലമെന്റിൽ ഇംപീച്ച്മെന്റ് നേരിടുന്ന അദ്ദേഹത്തിനെതിരേ പോലീസ് രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തു. പട്ടാളനിയമം പ്രഖ്യാപിക്കാൻ യൂണിനെ ഉപദേശിച്ച പ്രതിരോധമന്ത്രി കിം യോംഗ് ഹ്യുൻ വ്യാഴാഴ്ച രാജിവച്ചിരുന്നു. യൂണിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെയും സീയൂളിൽ വൻ പ്രകടനങ്ങളുണ്ടായി. ദിവസം ചെല്ലുംതോറും പ്രകടനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നു. ഇതിനിടെയാണ് പ്രതിപക്ഷത്തിന്റെ പരാതിയിൽ യൂണിനെതിരേ പോലീസ് രാജ്യദ്രോഹത്തിനു കേസെടുത്തത്. യൂൺ ഭരണകൂട അട്ടിമറിക്കു ശ്രമിച്ചുവെന്നാണു പരാതി. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ പ്രകാരമാണ് കേസ്. ക്രിമിനൽ നടപടികളിൽനിന്നു പ്രസിഡന്റിനുള്ള സംരക്ഷണം രാജ്യദ്രോഹക്കേസിൽ ലഭിക്കില്ല. പാർലമെന്റും യൂണിനെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇംപീച്ച്മെന്റ് നടപടികളിൽ ശനിയാഴ്ച വോട്ടെടുപ്പ് നടക്കും. പാർലമെന്റിൽ പ്രതിപക്ഷം എണ്ണത്തിൽ മുന്നിലാണെങ്കിലും ഇംപീച്ച്മെന്റ് പാസാകാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. മുന്നൂറംഗ പാർലമെന്റിൽ യൂണിന്റെ പാർട്ടിയിലെ എട്ട് അംഗങ്ങൾകൂടി…
Read Moreഅവിശ്വാസം പാസായി; ബാർണിയെ കാവൽ പ്രധാനമന്ത്രിയായി തുടരും
പാരീസ്: ഫ്രഞ്ച് സർക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. പ്രധാനമന്ത്രി മിഷേൽ ബാർണിയെ രാജിവച്ചു. എന്നാൽ, അദ്ദേഹത്തോട് കാവൽ പ്രധാനമന്ത്രിയായി തുടരാൻ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നിർദേശിച്ചു. 1962നു ശേഷം ആദ്യമായിട്ടാണു ഫ്രഞ്ച് സർക്കാർ അവിശ്വാസത്തിൽ വീഴുന്നത്. 90 ദിവസം മാത്രം ഭരിച്ച ബാർണിയെയ്ക്ക് ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായിരുന്നതിന്റെ റിക്കാർഡും ലഭിച്ചു. പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത ബാർണിയേ സർക്കാർ പൊതുബജറ്റ് വോട്ടിനിടാതെ, പ്രത്യേക അധികാരങ്ങളുപയോഗിച്ചു പാസാക്കാൻ നടത്തിയ നീക്കങ്ങളാണ് അവിശ്വാസപ്രമേയത്തിലേക്കു വഴിവച്ചത്. സർക്കാരിന്റെ പതനം പ്രസിഡന്റ് മക്രോണിനെ കൂടുതൽ ദുർബലനാക്കും. ജൂൺ, ജൂലൈ മാസങ്ങളിലെ ഇടക്കാല തെരഞ്ഞെടുപ്പു മുതൽ അദ്ദേഹം തൊടുന്നതെല്ലാം പിഴയ്ക്കുകയാണ്. യൂറോപ്യൻ യൂണിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷം മുന്നിലെത്തിയതുകൊണ്ടാണ് മക്രോൺ ഫ്രാൻസിൽ ഇടക്കാല തെരഞ്ഞെടുപ്പു നടത്തിയത്. തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ റിനൈസെൻസ് പാർട്ടി പിന്നിലാവുകയും ഇടതുപക്ഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു. പക്ഷേ, വലതുപക്ഷ നേതാവും…
Read More14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു: രണ്ട് മത്സ്യബന്ധന ട്രോളറുകൾ പിടിച്ചെടുത്തു
കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. അറസ്റ്റിനുപുറമെ രണ്ട് മത്സ്യബന്ധന ട്രോളറുകൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. മാന്നാർ തീരത്തു ബുധനാഴ്ചയാണ് ഇവരെ പിടികൂടിയത്. ഈ വർഷം ഇതുവരെ 529 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 68 ട്രോളറുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ശ്രീലങ്കൻ നാവികസേന അറിയിച്ചു.
Read Moreബഹുരാഷ്ട്ര കമ്പനി സിഇഒയെ വെടിവച്ചുകൊന്നു: അക്രമി ഓടിരക്ഷപ്പെട്ടു
ന്യൂയോർക്ക്: അമേരിക്കയിലെ മിനസോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കന്പനിയായ യുണൈറ്റഡ് ഹെൽത്ത്കെയർ സിഇഒ ബ്രയൻ തോംസൺ (50) കൊല്ലപ്പെട്ടു. അമേരിക്കൻ സമയം ഇന്നലെ രാവിലെ 6.45ന് മൻഹാട്ടനിലാണ് കൊലപാതകം നടന്നത്. കന്പനിയുടെ വാർഷിക നിക്ഷേപ സമ്മേളനം നടക്കുന്ന ഹോട്ടലിലേക്കു പോവുകയായിരുന്ന ബ്രയൻ തോംസണെ അജ്ഞാതൻ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അക്രമി പിന്നീട് ഓടിരക്ഷപ്പെട്ടു. കൊലപാതകത്തിന് പിന്നാലെ ഇന്നു നടക്കാനിരുന്ന നിക്ഷേപക സമ്മേളനം കമ്പനി റദ്ദാക്കി. ലോകത്തെതന്നെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയാണ് യുണൈറ്റഡ് ഹെൽത്ത്കെയർ. 2021 ഏപ്രിലിലാണ് കമ്പനിയുടെ സിഇഒ ആയി ബ്രയാൻ തോംസൺ ചുമതലയേറ്റത്.
Read More