കയ്റോ: യുദ്ധാനന്തര ഗാസയുടെ ഭരണത്തിനായി ഹമാസും വെസ്റ്റ് ബാങ്കിലെ ഫത്തായും തമ്മിൽ ധാരണയുണ്ടാക്കുന്നതായി റിപ്പോർട്ട്. സ്വതന്ത്ര കമ്മിറ്റിക്ക് ഭരണച്ചുമതല നല്കുന്നതിനെക്കുറിച്ചാണ് ആലോചന. ഇതോടെ ഗാസയിൽ ഹമാസിന്റെ ഭരണം അവസാനിക്കും. ഗാസാ വെടിനിർത്തലിന് ഇസ്രയേലുമായുള്ള ചർച്ചയിൽ ഇത്തരമൊരു ധാരണ ഗുണം ചെയ്തേക്കുമെന്നാണു കരുതുന്നത്. ബദ്ധശത്രുക്കളായ ഹമാസും ഫത്തായും ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിൽ ആഴ്ചകളായി നടത്തിയ ചർച്ചയിൽ പ്രാഥമിക ധാരണ ഉണ്ടാക്കിയെന്നാണ് സൂചന. 12 മുതൽ 15 വരെ അംഗങ്ങൾ അടങ്ങിയ കമ്മിറ്റിക്കായിരിക്കും ഗാസയുടെ ഭരണച്ചുമതല. കമ്മിറ്റി റിപ്പോർട്ട് ചെയ്യേണ്ടത് വെസ്റ്റ്ബാങ്കിലെ പലസ്തീൻ അഥോറിറ്റിക്കായിരിക്കും.വിഷയത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. യുദ്ധാനന്തര ഗാസയിൽ ഹമാസിനോ ഫത്തായ്ക്കോ റോൾ ഉണ്ടാവില്ലെന്നാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്. ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസയിലെ ബന്ദികളെ മോചിപ്പിക്കുംവരെ യുദ്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
Read MoreCategory: NRI
നമീബിയയിൽ ആദ്യ വനിതാ പ്രസിഡന്റ്
വിൻഡ്ഹോക്ക്: നമീബിയയിലെ ആദ്യ വനിതാ പ്രസിഡന്റായി നെടുംബോ നാൻഡി നദെയ്ത്വാ തെരഞ്ഞെടുക്കപ്പെട്ടു. അവർക്ക് 57 ശതമാനം വോട്ടുകൾ ലഭിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. രണ്ടാം സ്ഥാനത്തുള്ള പാൻഡുലേനി ഇട്ടുലയ്ക്ക് 26 ശതമാനം വോട്ടുകൾ മാത്രമാണു ലഭിച്ചത്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്നും കോടതിയിൽ ചോദ്യംചെയ്യുമെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. 1990ൽ നമീബിയയ്ക്കു സ്വാതന്ത്ര്യം കിട്ടയതു മുതൽ ഭരണം നടത്തുന്ന സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിൾസ് ഓർഗനൈസേഷൻ (സ്വാപോ) പാർട്ടിക്കാരിയാണു നെടുംബോ. നിലവിൽ രാജ്യത്തിന്റെ വൈസ് പ്രസിഡന്റാണ്. ഇതോടൊപ്പം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വാപോ പാർട്ടി 51 സീറ്റുകളുമായി നേരിയ ഭൂരിപക്ഷം നേടി. പ്രതിപക്ഷ ഐപിസി പാർട്ടിക്ക് 20 സീറ്റുകൾ ലഭിച്ചു.
Read Moreപട്ടാളനിയമം പ്രഖ്യാപിച്ച കൊറിയൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നു
സീയൂൾ: ദക്ഷിണകൊറിയയിൽ പ്രഖ്യാപിച്ച പട്ടാളനിയമം പിൻവലിച്ചെങ്കിലും പ്രസിഡന്റ് യൂൺ സുക് യോളിന് ഇംപീച്ച്മെന്റ് കുരുക്ക്. പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. വോട്ടെടുപ്പ് വെള്ളി, ശനി ദിവസങ്ങളിലുണ്ടാകും. പ്രതിപക്ഷത്തിനു പാർലമെന്റിൽ ഭൂരിപക്ഷമുണ്ട്. യൂണിന്റെ പീപ്പിൾ പവർ പാർട്ടിയുടെ നേതൃത്വവും അദ്ദേഹത്തിനെതിരേ തിരിഞ്ഞിട്ടുണ്ട്. കാബിനറ്റ് ഒന്നടങ്കം രാജിവയ്ക്കണമെന്നും പ്രതിരോധമന്ത്രി കിം യോംഗ് ഹ്യൂനിനെ പുറത്താക്കണമെന്നും പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി രാജി വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം പ്രസിഡന്റ് യൂൺ അപ്രതീക്ഷിതമായി രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത് നാടകീയ സംഭവങ്ങൾക്കിടയാക്കി. പാർലമെന്റ് പിടിച്ചെടുക്കാനെത്തിയ സൈനികരെ എംപിമാർ അഗ്നിശമന ഉപകരണങ്ങൾക്കൊണ്ടു നേരിട്ടു. പാർലമെന്റിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തനം നിരോധിക്കുമെന്നും മാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും പട്ടാളം പ്രഖ്യാപിച്ചു. എന്നാൽ, പട്ടാളത്തെ അവഗണിച്ച പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ ഒരുമിച്ചുകൂടി. മുന്നൂറംഗ പാർലമെന്റിൽ ഹാജരായ 190 പേരും പട്ടാളനിയമം റദ്ദാക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.…
Read Moreകടലാമയെ ഭക്ഷിച്ച മൂന്നു പേർ മരിച്ചു; നിരവധിപേർ ആശുപത്രിയിൽ
മനില: ഫിലിപ്പീൻസിൽ കടലാമയെ പാചകം ചെയ്തു കഴിച്ച മൂന്നു പേർ മരിച്ചു. 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തീരപ്രദേശത്തു വസിക്കുന്ന റ്റെഡുറായ് ആദിവാസി വിഭാഗത്തിൽപ്പെട്ടവർ കഴിഞ്ഞയാഴ്ചയാണ് കടലാമയെ ഭക്ഷിച്ചത്. ഇവർക്ക് വയറിളക്കം, ഛർദി എന്നിവയുണ്ടായി. മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.ഇതേ ഭക്ഷണം കഴിച്ച നായ, പൂച്ച, കോഴി എന്നിവയും ചത്തു.
Read Moreസിറിയ: വിമതകേന്ദ്രങ്ങളിൽ റഷ്യൻ വ്യോമാക്രമണം
ഡമാസ്കസ്: സിറിയയിലെ വിമത ശക്തികേന്ദ്രമായ ഇദ്ലിബിൽ റഷ്യൻ, സിറിയൻ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഇദ്ലിബ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹയാത് തഹ്രീർ അൽഷാം (എച്ച്ടിഎസ്) എന്ന തീവ്രവാദ സംഘടനയുടെ നേതൃത്വത്തിലുള്ള വിമതർ ആലെപ്പോ നഗരം പിടിച്ചെടുത്തതിനു പിന്നാലെ റഷ്യൻ, സിറിയൻ യുദ്ധവിമാനങ്ങൾ ആക്രമണം ശക്തമാക്കുകയായിരുന്നു. നവംബർ 27 മുതൽ ഇദ്ലിബിൽ നടക്കുന്ന വ്യോമാക്രമണങ്ങളിൽ മരണം 56 ആയി. ഇതിൽ 20 കുട്ടികൾ ഉൾപ്പെടുന്നു. ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായതായി ഇദ്ലിബ് വാസികൾ പറഞ്ഞു. എച്ച്ടിഎസും തുർക്കിയുടെ പിന്തുണയുള്ള വിമത പോരാളികളും ആലെപ്പോ നഗരത്തിൽനിന്നു ഹമാ പ്രവിശ്യ ലക്ഷ്യമിട്ടു നീങ്ങുകയാണ്. ആലെപ്പോയിൽനിന്നു പിന്മാറിയ സിറിയൻ സേന പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. ചില പട്ടണങ്ങൾ വിമതരിൽനിന്നു തിരിച്ചുപിടിച്ചതായി സിറിയൻ സേന അറിയിച്ചു.
Read Moreതാഴെയിറങ്ങും മുമ്പ്… മകൻ ഹണ്ടറിനെ കുറ്റവിമുക്തനാക്കി ബൈഡൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സ്ഥാനമൊഴിയാൻ പോകുന്ന പ്രസിഡന്റ് ജോ ബൈഡൻ, ക്രിമിനൽ കേസുകൾ നേരിടുന്ന മകൻ ഹണ്ടർ ബൈഡനു പൊതുമാപ്പു നല്കി. മകനെതിരായ കേസുകൾ നിയമവ്യവസ്ഥയുടെ ദുരുപയോഗമെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് ഹണ്ടറിനു മാപ്പു നല്കില്ലെന്ന് ബൈഡൻ ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. മാപ്പു സ്വീകരിക്കില്ലെന്നു ഹണ്ടറും പറഞ്ഞിട്ടുണ്ട്. നികുതിവെട്ടിപ്പ്, മയക്കുമരുന്ന് ഉപയോഗം മറച്ചുവച്ച് തോക്കുവാങ്ങൽ എന്നീ രണ്ടു കേസുകളാണു ഹണ്ടറിനെതിരേയുള്ളത്. 25 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന തോക്കുകേസിൽ കോടതി ജൂണിൽ ഹണ്ടർ കുറ്റക്കാരനെന്നു വിധിച്ചിരുന്നു. ശിക്ഷാപ്രഖ്യാപനത്തിന് വരുന്നയാഴ്ച കോടതി ചേരാനിരിക്കേയാണു ബൈഡൻ മകന് ഉപാധികളില്ലാതെ മാപ്പുനല്കിയത്. 17 വർഷം വരെ തടവു ലഭിക്കാവുന്ന നികുതി വെട്ടിപ്പു കേസിൽ ഹണ്ടർ സെപ്റ്റംബറിൽ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെങ്കിലും രാഷ്ട്രീയം നിയമവ്യവസ്ഥയെ ബാധിച്ചുവെന്നും പ്രസിഡന്റിനു പുറമേ പിതാവുകൂടിയായ ഒരാൾ എടുത്ത തീരുമാനത്തെ അമേരിക്കൻ ജനത അംഗീകരിക്കുമെന്നും…
Read Moreഎഫ്ബിഐ തലപ്പത്ത് ഇന്ത്യൻ വംശജൻ ; കാഷ് പട്ടേലിന് ഡയറക്ടർ പദവി
വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ, ഇന്റലിജൻസ് സംഘടനകളിലൊന്നായ എഫ്ബിഐയെ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) നയിക്കാൻ ഇന്ത്യൻ വംശജായ കശ്യപ് പട്ടേലിനെ (കാഷ് പട്ടേൽ) നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തെരഞ്ഞെടുത്തു. എഫ്ബിഐയുടെ ഇന്റലിജൻസ് വിഭാഗത്തെ പിരിച്ചുവിടുമെന്നു പ്രഖ്യാപിച്ചിട്ടുള്ള കാഷ് പട്ടേലിന്റെ നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. ആഫ്രിക്കയിൽനിന്നു കുടിയേറിയ ഗുജറാത്തി കുടുംബത്തിൽ ജനിച്ച പട്ടേൽ ഒന്നാം ട്രംപ് ഭരണകൂടത്തിൽ ദേശീയ സുരക്ഷാസമിതി അംഗമായും നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ക്രിമിനൽ, അന്താരാഷ്ട്ര നിയമങ്ങളിൽ വിദഗ്ധനാണ്. ഫെഡറൽ പ്രോസിക്യൂട്ടറുമായിരുന്നു. 44 വയസുള്ള പട്ടേൽ ട്രംപിന്റെ വിശ്വസ്തനാണ്. ട്രംപിന്റെ അജൻഡ നടപ്പാക്കാൻ വിസമ്മതിക്കുന്ന എഫ്ബിഐ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്നു പറഞ്ഞിട്ടുണ്ട്. പട്ടേലിന്റെ നിയമനത്തെ ഡെമോക്രാറ്റിക് പാർട്ടിക്കു പുറമേ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില നേതാക്കളും സെനറ്റിൽ എതിർത്തേക്കുമെന്നാണു സൂചന. പത്തു വർഷത്തേക്കാണ് എഫ്ബിഐ ഡയറക്ടറുടെ നിയമനം.…
Read Moreസിറിയ: വിമത തീവ്രവാദികൾ ആലെപ്പോയിൽനിന്ന് ഹമായിലേക്ക്
ഡമാസ്കസ്: സിറിയയിൽ ആലെപ്പോ നഗരം പിടിച്ചെടുത്ത വിമത തീവ്രവാദികൾ അയൽപ്രദേശമായ ഹമായിലേക്കു നീങ്ങി. ഹമാ പ്രവിശ്യയിലെ ചില പട്ടണങ്ങളും ഗ്രാമങ്ങളും വിമത നിയന്ത്രണത്തിലായി. ഇതിനിടെ, സഖ്യകക്ഷികളുടെ സഹായത്തോടെ തീവ്രവാദികളെ പരാജയപ്പെടുത്താൻ സിറിയയ്ക്കു കഴിയുമെന്നു പ്രസിഡന്റ് ബഷാർ അൽ അസാദ് പറഞ്ഞു. ഹയാത് തഹ്രീർ അൽ ഷാം എന്ന തീവ്രവാദ സംഘടനയും തുർക്കിയുടെ പിന്തുണയുള്ള വിമത പോരാളികളും ബുധനാഴ്ച ആരംഭിച്ച മിന്നലാക്രമണത്തിൽ സിറിയൻ സേന പകച്ചുപോയെന്നാണു റിപ്പോർട്ട്. ആലെപ്പോ നഗരത്തിൽനിന്നു പിൻവാങ്ങിയ സിറിയൻ സേന, പ്രത്യാക്രമണത്തിന് ഒരുങ്ങുകയാണെന്ന് അറിയിച്ചു. ആലെപ്പോ നഗരത്തിലെ വിമാനത്താവളവും സൈനിക താവളങ്ങളും വിമത നിയന്ത്രണത്തിലാണ്. വിമാനത്തവാളത്തിൽ നിലയുറപ്പിച്ച ചിത്രങ്ങൾ തീവ്രവാദികൾ പുറത്തുവിട്ടു. സിറിയൻ സേന വിമത കേന്ദ്രങ്ങളിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നു ആലെപ്പോയിലെ ആക്രമണമെന്നു തുർക്കി വൃത്തങ്ങൾ പറഞ്ഞു. ചെറിയ തോതിലുള്ള ആക്രമണമാണ് ആലെപ്പോയിൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ, സിറിയൻ സേന ചെറുത്തുനിൽപ്പില്ലാതെ പിൻവാങ്ങിയതോടെ…
Read Moreലോകത്തെ ഭരിക്കേണ്ടത് സമാധാനമെന്ന് സർവമത സമ്മേളനം
വത്തിക്കാൻ സിറ്റി: ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനായി പ്രയത്നിക്കണമെന്നും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവമത സമ്മേളനം ആഹ്വാനം ചെയ്തു. ‘നല്ല മനുഷ്യത്വത്തിനായി മതങ്ങൾ ഒരുമിച്ച്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ വൈദികർക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് ഉദ്ഘാടനം ചെയ്തു. അഗസ്റ്റീനിയാനും സർവകലാശാല ഹാളിൽ നടന്ന സെമിനാറിൽ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായിരുന്നു. ലോകസമാധാനത്തിനാവശ്യം മാനവികതയുടെ ഏകത്വവും സാഹോദര്യവുമാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മതം, രാഷ്ട്രം, ഭാഷ മുതലായ അതിർവരമ്പുകളില്ലാത്ത മാനവികതയുടെ ഏകത്വമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാറിൽ നിയുക്ത കർദിനാൾ ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട്, ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കർണാടക സ്പീക്കർ യു.ടി. ഖാദർ ഫരീദ്, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സംഘാടക സമിതി സെക്രട്ടറി സ്വാമി…
Read Moreസിറിയയിൽ വിമതർ അലപ്പോ നഗരം വളഞ്ഞു,4 പേർ കൊല്ലപ്പെട്ടു ; വിമാനങ്ങൾ റദ്ദാക്കി
ഡമാസ്കസ്: സിറിയയിലെ തീവ്രവാദി സംഘടനയായ ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികൾ വടക്കൻ പ്രവിശ്യയായ അലപ്പോ നഗരം വളഞ്ഞു. പ്രസിഡന്റ് ബഷാർ അൽ-അസാദിനെ എതിർക്കുന്ന ഈ വിമതർ എട്ടു വർഷത്തിനുശേഷമാണ് അലപ്പോയിൽ പ്രവേശിക്കുന്നത്.വിമത ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. സംഘർഷാവസ്ഥയെ തുടർന്ന് അലപ്പോ വിമാനത്താവളം അടച്ചിട്ടു. ഇന്നലെ രണ്ടു കാർ ബോംബുകൾ പൊട്ടിത്തെറിച്ചശേഷമാണ് വിമതർ അലപ്പോ നഗരത്തിനുനേരേ കരയാക്രമണം നടത്തിയത്. നഗരത്തിന്റെ പടിഞ്ഞാറൻ അരികിൽ സർക്കാർ സേനയുമായി ഏറ്റുമുട്ടലും നടന്നു.
Read More