പീറ്റർ ഏഴിമല സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങള്‍ പാടിപ്പറഞ്ഞ് തുടക്കമിട്ടത് സി.എ. സത്യദേവന് ആയിരുന്നു. പിന്നീട് കേരളത്തില്‍ പ്രചാരമുണ്ടായിരുന്ന വില്ലടിച്ചാണ് പാട്ടിന്റെയും ചാക്യാര്‍കൂത്തിന്റെയും പിന്നാലെ ജോസഫ് കൈമാപറമ്പന്‍, എം.പി. മന്മഥന് തുടങ്ങിയവരിലൂടെ രംഗത്തെത്തിയ കഥാപ്രസംഗം ഇന്ന് പഴയ തലമുറയുടെ മനസില്‍ പച്ചപിടിച്ച് കിടക്കുന്ന കലാസൃഷ്ടിയാണ്. പെരുന്നാളുകള്‍, ഉത്സവങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയുടെ പൂര്‍ണതയ്ക്ക് ഒഴിവാക്കാനാവാത്ത ചേരുവയായിരുന്നു ഒരുകാലത്ത് കഥാപ്രസംഗങ്ങള്‍. കഥാപ്രസംഗം കേള്‍ക്കാനായി ആസ്വാദകർ വേദികള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ഒരു ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. ചിരിക്കാനും ചിന്തിക്കാനും കരയാനുമൊക്കെയുള്ള ചേരുവകകള്‍ കോര്‍ത്തിണക്കിയും സംഗീതവും നാട്യങ്ങളും പ്രസംഗവും മലയാളത്തിന്റെ സ്ഫുടതയും ആംഗ്യങ്ങളുമൊക്കെ ചേര്‍ത്തുള്ള കഥ പറയലിന്റെ കലയില്‍ മതിമയങ്ങിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. കാഥികന്റെ നില്പിലും ചലനങ്ങളിലുമുള്ള വാചാലതയിലും ശൈലിയിലും പിന്നണി സംഗീതത്തിലും ശാസ്ത്രീയതയുണ്ടായിരുന്നു. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് മാറ്റത്തിന്റെ മണിനാദമുയര്ത്തി പുതിയ ചിന്തകള്‍ക്കും നവോത്ഥാനങ്ങള്ക്കുമുള്ള…
Read MoreCategory: RD Special
വീണ്ടും മാസ്ക് അണിയും കാലം; ആശങ്ക ഒഴിയാതെ അഞ്ച് വര്‍ഷം
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച്ചില്ല കോഴിക്കോട്ടുകാര്‍. 2018ല്‍ 17 പേരുടെ മരണത്തിനിടയാക്കിയ നിപ എത്രത്തോളം പേടിപ്പിച്ചുവെന്ന് ആരും പറയേണ്ടതില്ല. അതിന്റെ തീവ്രഭാവം ശരിക്കും അനുഭവിച്ചു. അതില്‍നിന്നു കരകയറും മുന്‍പ് പ്രളയം എത്തി. ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങള്‍ അന്നും ജനം അനുഭവിച്ചു. തുർച്ചയായ രണ്ടു വർഷത്തെ പ്രളയം കഴിഞ്ഞപ്പോള്‍ കോവിഡ് എത്തി. മനുഷ്യര്‍ക്ക് ഇങ്ങനെയും ജീവിക്കാം എന്നു കാണിച്ചുതന്ന നിയന്ത്രണങ്ങളുടെ കൊറോണക്കാലം. അതിനിടെ 2021ല്‍ വീണ്ടും കോഴിക്കോട് നിപ അവതരിച്ച് 13 വയസുകാരന്റെ ജീവനെടുത്തു. അതിൽനിന്നെല്ലാം കരകയറി ദുരിതകാലം മറക്കാൻ ശ്രമിക്കുന്നതിനിടെ ഇപ്പോഴിതാ രണ്ടുപേരുടെ ജീവനെടുത്ത് നിപ തിരിച്ചുവന്നിരിക്കുന്നു. എന്ന് തീരും ഈ ഭീതിയെന്ന് ആര്‍ക്കും ഒരു പിടിയില്ല. ആളുകളുടെ ജീവിതം തടസപ്പെടുത്തി ബാരിക്കേഡുകളും മുഖാവരണവും വീണ്ടും നിവരുന്നു. കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനും നിപ…
Read Moreപ്രകൃതി ഭംഗി കനിഞ്ഞിറങ്ങിയ അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
ജോമോൻ പിറവംഎറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയിലെ അരീക്കൽ വെള്ളച്ചാട്ടം.സംസ്ഥാനത്തെ വിവിധയിടങ്ങളിൽനിന്നു നിരവധി ആളുകളാണ് അരീക്കൽ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് ഇവിടെ എത്തിച്ചേരുന്നത്. പ്രകൃതി ഭംഗി കനിഞ്ഞിറങ്ങിയ അരീക്കലിൽ 150 അടിയോളം ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ജലം പാറയിടുക്കുകളിൽ തട്ടിതൂകി മഞ്ഞുകണങ്ങൾ പോലെ പതഞ്ഞൊഴുകുന്ന കാഴ്ച ഏറെ മനോഹാരിത നിറഞ്ഞതാണ്. വെള്ളച്ചാട്ടത്തിന്റെ ചുറ്റും ഇടതൂർന്ന് മരങ്ങൾ നിറഞ്ഞു നിൽക്കുന്നതിനാൽ കാനന ഭംഗിയുടെ പ്രതീതി ജനിപ്പിക്കുന്നു. പ്രധാന റോഡിൽ നിന്നു കൽപ്പടവുകൾ ഇറങ്ങി താഴേക്ക് എത്താം. ഇതുമല്ലങ്കിൽ മറ്റൊരു വഴിയിലൂടെയും താഴെ ഭാഗത്ത് എത്തിച്ചേരാം. വെള്ളച്ചാട്ടത്തിൽ നിന്നുമുള്ള വെള്ളം ഒഴുകിപ്പോകുന്ന തോടിന് കുറുകെ സ്ഥാപിച്ച ചെറിയ പാലം ഏറെ മനോഹരമാണ്. ഇതിൽ കയറി നിന്നാൽ വെള്ളച്ചാട്ടം നന്നായി ആസ്വദിക്കാൻ സാധിക്കും. നേരത്തെ ടൂറിസം വകുപ്പിൽ നിന്നും അനുവദിച്ച ഫണ്ടുപയോഗിച്ച് സ്ത്രീകൾക്കു വസ്ത്രം മാറുന്നതിനുള്ള സൗകര്യവും, ശുചി…
Read Moreകൈക്കരുത്തിൽ ഉയരങ്ങളിലേക്ക്, പരിമിതികൾ എന്നും കരുത്ത്; 29 ലോക മെഡലുകൾ സ്വന്തമാക്കിയ ജോബി മാത്യുവിന്റെ ജീവിതത്തിലേക്ക്…
സീമ മോഹന്‍ലാല്‍ കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ജോബി മാത്യു എന്ന ബാലന് കൗതുകത്തോടെ അതെല്ലാം നോക്കിയിരിക്കും. ജന്മനാ തന്നെ ഇരുകാലുകൾക്കും ശേഷി ഇല്ലാത്ത ജോബിക്ക് പറ്റിയ കായികവിനോദം ഉണ്ടായിരുന്നില്ല. വൈകല്യം ഉള്ളതിനാല്‍ ആരും കൂടെ കൂട്ടിയിരുന്നുമില്ല. എന്നും ഗ്യാലറിയില്‍ കാഴ്ചക്കാരനായിരിക്കാനായിരുന്നു ജോബിയുടെ വിധി. എല്ലാവര്ക്കും സദ്യ വിളമ്പിയിട്ട് നമുക്ക് കിട്ടാതെ വരുന്ന അവസ്ഥയെന്നാണ് ജോബി അതിനെക്കുറിച്ചു പറയുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം 29-ാമത് ലോക മെഡല്‍ തന്നെ തേടിയെത്തുമ്പോഴും ജോബിയുടെ കരിയറിനും ജീവിതത്തിനും മുന്നില്‍ ആരുമൊന്നു തല കുനിച്ചുപോകും. ദുബായിയില്‍ നടന്ന വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജോബി വെങ്കല മെഡല്‍ നേടിയത് ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 നായിരുന്നുവെന്ന സവിശേഷതയും കൂടിയുണ്ട്. വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പിലെ 59 കിലോ വിഭാഗത്തിലായിരുന്നു ഈ മെഡല്‍…
Read More“ഹിമശൈല സൈകത ഭൂമിയിൽ നിന്നു നീ… മാറ്റിയെഴുതി, സൂപ്പർഹിറ്റായി…; ശാലിനി എന്റെ കൂട്ടുകാരിയിലെ പാട്ടുകളെക്കുറിച്ച് ഗാനരചയിതാവ് എം.ഡി. രാജേന്ദ്രൻ
എസ്. മഞ്ജുളാദേവി“കുളിരുള്ളോരോമൽ പ്രഭാതത്തിലിന്നലെകനകലതേ നിന്നെ കണ്ടുഅതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്നഋതുകന്യപോലെ നീ നിന്നു’… 1979-80 കാലഘട്ടം. ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ ഈ വരികളുമായി അന്നത്തെ യുവ ഗാനരചയിതാവ് എം.ഡി. രാജേന്ദ്രൻ കംദാർ ചെന്നൈയിലെ ദേവരാജൻ മാസ്റ്ററിന്റെ വീടിന്റെ മുകൾ നിലയിൽ കാത്തിരിക്കുകയാണ്. ജി. ദേവരാജന്റെ കർക്കശ പ്രകൃതം എല്ലാവർക്കും അറിയാവുന്നതാണ്. നല്ല കവിത്വമുള്ള വരികളാണെങ്കിൽ മാത്രമേ സ്വീകരിക്കൂ. ഇഷ്ടപ്പെട്ടില്ലെങ്കിൽ മുഖം നോക്കാതെ പ്രതികരിക്കും. ഗാനത്തിന്റെ വരികൾ എഴുതിയ കടലാസ് ചുരുട്ടിക്കൂട്ടി വലിച്ചെറിയും. ഗാനരചയിതാവിനെ പുറത്തിറക്കിവിട്ടെന്നും വരാം. എംഡിആറിന്റെ ഉള്ളിൽ ഒരു പിടച്ചിലുണ്ട്. 1972ൽ പുറത്തുവന്ന മോചനം എന്ന തന്റെ ആദ്യസിനിമയിലെ ഗാനങ്ങളുടെ സംഗീതശിൽപ്പി ദേവരാജൻ മാസ്റ്ററാണ്. “ആദ്യവസന്തം പോലെ ആദ്യ സുഗന്ധം പോലെ’, “വന്ധ്യമേഘങ്ങളെ..’ തുടങ്ങിയ പാട്ടുകളൊക്കെ വൻ ഹിറ്റുകളാണ്. ആ ഒരു ആശ്വാസം മാത്രമാണുള്ളത്. ദേവരാജൻ മാസ്റ്റർ രാജേന്ദ്രൻ എന്ന ചെറുപ്പക്കാരനെ…
Read Moreവാമൊഴിക്കഥയോ അതോ സത്യമോ? പാറക്കെട്ടിലൂടെ അതിവേഗത്തിൽ പറക്കുന്ന തുമ്പിയാനയുടെ വിശേഷങ്ങളറിയാം
കോട്ടൂർ സുനിൽ അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും ‘തുമ്പി’യെപോലെ പാഞ്ഞുനടക്കുന്ന ‘കല്ലാന’ വാമൊഴിക്കഥയാണോ അതോ സത്യമോ. ആനകളിൽ കുള്ളനായ കല്ലാന സത്യമാണെന്ന് ആനകളെ കണികണ്ടുണരുകയും ആനച്ചൂരേറ്റുറങ്ങുകയും ചെയ്യുന്ന ആദിവാസികൾ സാക്ഷ്യപ്പെടുത്തുമ്പോൾ അംഗീകരിക്കാതെ ത്രിശങ്കു സ്വർഗത്തിലാണ് വനം വകുപ്പ്. എന്താണ് കല്ലാന ആനകളിൽ കുള്ളൻ. അതാണ് കല്ലാന. ഉയർന്ന പാറക്കെട്ടിലൂടെ സഞ്ചരിക്കാനുള്ള കഴിവാണ് ‘കല്ലാന’ എന്ന പേര് വരാൻ കാരണം. ആദിവാസികൾ ഇതിനെ വിളിക്കുന്നത് തുമ്പിയാന എന്നാണ്. പാറക്കെട്ടിലൂടെയും കുന്നിൻചെരിവുകളിലൂടെയും അതിവേഗത്തിൽ പറക്കുന്നതുപോലെ പായുന്നതുകൊണ്ടാണ് കല്ലാനയെ ‘തുമ്പിയാന’യെന്ന് വിളിക്കുന്നത്. സാധാരണ ആനകൾക്കില്ലാത്ത പ്രത്യേകതയാണ് കുത്തനെയുള്ള പാറക്കൂട്ടങ്ങളിലൂടെ അതിവേഗത്തിൽ സഞ്ചരിക്കാനുള്ള കല്ലാനയുടെ കഴിവ്. സാധാരണ ആനകളുടെ ശരാശരി ഉയരം 7.1 അടി മുതൽ 8.1 അടി വരെയാണ്. എന്നാൽ കല്ലാനയ്ക്ക് അഞ്ചടിയിൽ കൂടുതൽ ഉയരം കാണില്ല. നല്ല പ്രായമെത്തിയ കല്ലാനയ്ക്ക് പരമാവധി അഞ്ചടിയോളം ഉയരമുണ്ടാകുമെന്ന് കല്ലാനയെ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നവർ പറയുന്നു. വിദൂര…
Read Moreഅരൾവായ്മൊഴിയിലെ കാറ്റാടിപ്പാടം പ്രശസ്തിയുടെ കൊടുമുടിയിലേക്ക്…
കോട്ടൂർസുനിൽ കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയെ അറിയാത്ത മലയാളികൾ ഇല്ല. തന്നെ നിഷ്ഠൂരം കൊന്ന വിടനായ പൂജാരിയെ വകവരുത്തുകയും പിന്നെ നാട്ടുകാർക്കും യാത്രക്കാർക്കും പേടിസ്വപ്നമായി മാറി ഒടുവിൽ തളയ്ക്കപ്പെടുകയുംചെയ്ത യക്ഷി, ഒരു കഥയായിരിക്കാം. എന്നാൽ ആ യക്ഷി വാണ കള്ളിയങ്കാട് പ്രശസ്തമാണ്. ആ പ്രശസ്തിക്കും അപ്പുറം ഈ മലനിരകൾ ഉയർന്നുനിൽക്കുന്നത് തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ടാണ്. നിരവധി പടയോട്ടങ്ങളും പോരാട്ടങ്ങളും നടന്ന ഈ ഭൂമിയിൽ നിരവധിപ്പേർ വീഴുകയും വാഴുകയും ചെയ്തു. പുതിയ കാലത്തിൽ ലോകചരിത്രത്തിൽ സ്ഥാനം പിടിക്കുകയാണ് പശ്ചിമഘട്ടത്തിലെ ഈ വനം. ആരുവായ്മൊഴി അരൾവായ്മൊഴി എന്നും ആരുവായ്മൊഴി എന്നും അറിയപ്പെടുന്ന സ്ഥലം ഇതാ ലോകപ്രശസ്തമാകാൻ പോകുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ വൈദ്യുത ഉത്പാദന കേന്ദ്രം എന്ന നിലയിൽ. ഭാരതത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ കാൽ ശതമാനവും ഇനി ഇവിടെനിന്നാകും. പഴയ തിരുവിതാംകൂറിലും ഇപ്പോൾ കന്യാകുമാരി ജില്ലയിലും പെട്ട ഈ സ്ഥലം…
Read Moreകാത്തിരിപ്പിൽ ലോകം; ചന്ദ്രയാൻ 3 ചന്ദ്രനിൽ തൊടുന്നത് ഇന്നു വൈകുന്നേരം 6.04ന്
ബംഗളൂരു: ഇന്ത്യയുടെ അന്യഗ്രഹപര്യവേക്ഷണ പേടകമായ ചന്ദ്രയാൻ 3 ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിൽ ഭാരതം മാത്രമല്ല, ലോകം മുഴുവനുമുണ്ട്. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ ഇറങ്ങാൻ പോകുന്നതെന്നത് ആകാംക്ഷ കൂട്ടുന്നു. ഇന്നു വൈകുന്നേരം 6.04നാണ് സോഫ്റ്റ് ലാൻഡിംഗ് പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഉപഗ്രഹമിറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറും. ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ഇന്ത്യക്കു സ്വന്തം. വൈകിട്ട് 5.45 മുതൽ 6.04 വരെ പത്തൊൻപത് മിനിറ്റ് ചങ്കിടിപ്പ് കൂട്ടുന്ന നിമിഷങ്ങളായിരിക്കും. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയാറാക്കിയാണ് ഐഎസ്ആർഒ ദൗത്യം വിജയിപ്പിക്കാനുള്ള തയാറെടുപ്പുകൾ നടത്തിയിരിക്കുന്നതെന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റർ വീതിയും…
Read Moreആനവണ്ടി റെഡി; ഓണക്കാല യാത്രാ പാക്കേജുമായി കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോ; ബുക്കിംഗ് ആരംഭിച്ചു
കോട്ടയം: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ഓണക്കാലത്തോടനുബന്ധിച്ചു നടക്കുന്ന യാത്ര പാക്കേജുകളിലേക്ക് ബുക്കിംഗ് ആരംഭിച്ചു. യാത്രക്കാര്‍ക്ക് കോട്ടയം ഡിപ്പോയിലെത്തി പണം അടച്ച് സീറ്റ് ബുക്ക് ചെയ്യാം. അഞ്ചുരുളി ഏകദിന ഉല്ലാസ യാത്ര 27ന്പുലര്‍ച്ചെ 5.30 ന് പുറപ്പെട്ട് ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍, കാല്‍വരി മൗണ്ട്, അഞ്ചുരുളി, വാഗമണ്‍ മൊട്ടക്കുന്ന്, പൈന്‍വാലി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 9.30നു തിരികെ എത്തുന്നു. 580രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് ചാര്‍ജ്. മലക്കപ്പാറ ഏകദിന ഉല്ലാസയാത്ര 28ന് പുലര്‍ച്ചെ ആറിനു പുറപ്പെട്ട് രാത്രി 11നു തിരിച്ചെത്തും. തുമ്പൂര്‍മുഴി, ആതിരപ്പള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍ കണ്ടശേഷം 45 കിലോമീറ്റര്‍ വനത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് മലക്കപ്പാറയില്‍ എത്തി ഷോളയാര്‍ ഡാം വ്യൂ കാണാം. 720 രൂപയാണ് യാത്രാ നിരക്ക്. മൂന്നാര്‍ ഏകദിന ഉല്ലാസയാത്ര 30ന്കുറഞ്ഞ ചെലവില്‍ ആനവണ്ടിയില്‍ ആഘോഷമായി മുന്നാറിലേയ്ക്ക്…
Read Moreവിശപ്പ് മാറണോ? ഈ തീവണ്ടിയിലേക്ക് കയറിക്കോ; വീട്ടമ്മമാരുടെ ഹോട്ടൽ ഹിറ്റാകുന്നു
രാമന്തളി പാലക്കോട് ഹാര്ബറിലെത്തിയാല് ഒരു കൗതുക കാഴ്ച കാണാം. ട്രെയിനിന്റെ കംപാര്‍ട്ട്മെന്റായി രൂപകല്‍പ്പന ചെയ്ത ഹോട്ടലാണത്. ഹാര്‍ബറിന്റെ തൊട്ടു മുമ്പിലാണ് നാലു വനിതകള്‍ ചേര്‍ന്നു നടത്തുന്ന ഈ സംരംഭം. ട്രെയിനിലുള്ളതുപോലെ വാതിലുകളും കൈപ്പിടിയും ജനലുകളുമൊക്കെ നിര്‍മാണത്തിലൂടെ തന്നെ മനോഹരമായി സജ്ജീകരിച്ചിട്ടുണ്ട്. ട്രെയിനിന്റെ നിറംകൂടി പെയിന്റിംഗിംലൂടെ പകര്‍ന്നതോടെ കെട്ടിടയുടമ പാലക്കോട്ടെ നൗഷാദിന്റെ ആഗ്രഹം പോലെ തന്നെ ട്രെയിനിന്റെ എല്ലാ ഭാവങ്ങളും കെട്ടിടത്തിനുണ്ടായി. കൗതുകമുണര്‍ത്തുന്ന ഈ കെട്ടിടത്തില്‍ ഹോട്ടല്‍ നടത്താനായി മുന്നോട്ടുവന്നത് പാലക്കോട് ഫിഷര്‍മാന്‍ സൊസൈറ്റി ജീവനക്കാരിയായ ആശയും കക്കമ്പാറയിലെ നീതുവും വെള്ളച്ചാലിലെ സുഭാഷിണിയും ചൂട്ടാടുള്ള മഹിതയുമുള്പ്പെടുന്ന നാലു വനിതകളാണ്. ഹോട്ടല്‍ തുടങ്ങുന്നതിനുള്ള സാമ്പത്തികം പ്രശ്നമായപ്പോഴാണ് ഫിഷറീസ് വകുപ്പിന്റെ പദ്ധതിയായ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) ഇവര്‍ക്ക് തുണയായത്. തീരമൈത്രി പദ്ധതിയില്‍ 80 ശതമാനം സബ്സിഡിയോടെ മൂന്നേമുക്കാല്‍ ലക്ഷം രൂപ വായ്പയായി ലഭിച്ചതോടെയാണ് ഹോട്ടലിന്റെ പ്രവര്‍ത്തനമാരംഭിച്ചത്.…
Read More