കാവ്യാ ദേവദേവന്വെള്ളിത്തിരകളിൽ വിസ്മയങ്ങൾ സ്വപ്നം കാണുന്ന കോട്ടയംകാരുടെ സ്വന്തം കറിയാച്ചൻ എന്ന പ്രേം പ്രകാശ് മലയാളസിനിമയുടെ സുവർണകാലഘട്ടത്തെ പ്രതിനിധീകരിക്കുന്നു. ചലച്ചിത്രലോകത്തു നിര്‍മാതാവായും അഭിനേതാവായും ഗായകനായും കറിയാച്ചൻ സഞ്ചാരമാരംഭിച്ചിട്ട് 55 വർഷം പിന്നിടുന്നു. മലയാളസിനിമയ്ക്കു രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത പി. പത്മരാജനു സിനിമയിലേക്കുള്ള വഴിതെളിച്ചത് പ്രേം പ്രകാശ് ആയിരുന്നു. നടന്മാരായ റഹ്മാന്, അശോകന്, ബിജു മേനോന് തുടങ്ങി നിരവധി കലാകാരന്മാര്ക്ക് സിനിമയില്‍ അവസരം നല്കിയതും അദ്ദേഹമാണ്. സിനിമയിലെ തന്റെ ഓർമകൾ രാഷ് ട്രദീപികയോടു പങ്കുവയ്ക്കുകയാണ് പ്രേം പ്രകാശ്… * പിന്നണിഗായകനായി തുടക്കം 1968ൽ പുറത്തിറങ്ങിയ ‘കാർത്തിക’എന്ന സിനിമയിലെ “കാര്‍ത്തിക നക്ഷത്രത്തെ പുണരുവാനെന്തിനു പുല്‍ക്കൊടി വെറുതെ മോഹിച്ചു മാനത്തെ മുത്തിന് കൈ നീട്ടി കൈനീട്ടി മനംപൊട്ടിക്കരയുന്നതെന്തിനു നീ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചാണു സിനിമയിലെത്തുന്നത്. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല. പാട്ടും അഭിനയവുമാണ് എനിക്കേറെ ഇഷ്ടം.ചേട്ടന് ജോസ് പ്രകാശ് വഴി സംഗീത…
Read MoreCategory: RD Special
എൻട്രൻസ് വിദ്യാർഥികളിലെ ആത്മഹത്യ തടയാന്‍ സ്പ്രിംഗ്-ലോഡഡ് ഫാനുകള്‍; പരിഹസിച്ച് സോഷ്യല്‍ മീഡിയ
രാജസ്ഥാനിലെ എന്‍ട്രസ് കോച്ചിംഗ് സെന്ററായ കോട്ടയില്‍ തുടര്‍ച്ചയായി വിദ്യാര്‍ഥികൾ ആത്മഹത്യ ചെയ്യുന്നതിനുള്ള പുതിയ പരിഹാരമാര്‍ഗത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യ കേസുകള്‍ കുറയ്ക്കുന്നതിനായി കോച്ചിംഗ് സെന്ററുകളുടെ എല്ലാ ഹോസ്റ്റലുകളിലും പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങളിലും സ്പ്രിംഗ്-ലോഡഡ് ഫാനുകള്‍ സ്ഥാപിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 20 വിദ്യാര്‍ഥികളാണ് ഇവിടെ ആത്മഹത്യ ചെയതത്. ചൊവ്വാഴ്ച രാത്രി നഗരത്തിലെ വാടകയ്ക്ക് താമസിക്കുന്നിടത്ത് 18വയസുള്ള വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണ് ഒടുവില്‍ നടന്ന സംഭവം. ഈ മാസം റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ വിദ്യാര്‍ഥി ആത്മഹത്യയാണിത്. രണ്ട് ഐഐടി-ജെഇഇ ഉദ്യോഗാര്‍ത്ഥികളും ഒരു നീറ്റ്-യുജി പരീക്ഷാര്‍ഥിയും ഉള്‍പ്പെടെ മൂന്ന് കോച്ചിംഗ് വിദ്യാര്‍ഥികള്‍ ഈ മസം ആദ്യം മരിച്ചു. കഴിഞ്ഞ വര്‍ഷം, കോച്ചിംഗ് ഹബില്‍ കുറഞ്ഞത് പതിനഞ്ച് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന വിദ്യാര്‍ഥികളുടെ ആത്മഹത്യ സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്…
Read Moreകഥ പറയുന്ന പോലീസ് ചിത്രങ്ങൾ;പോലീസ് ജീവിതത്തിന്റെ നേര്‍ചിത്രങ്ങളുമായി ഇന്‍സ്പെക്ടര്‍ എ. അനന്തലാല്‍
സീമ മോഹന്ലാല്സന്ധ്യാനേരത്ത് വീട്ടുവരാന്തയില്‍ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന വൃദ്ധന്. സമീപത്തെ മേശയില്‍ ചായഗ്ലാസും മൊബൈല്‍ ഫോണും… അഴയില്‍ ഉണക്കാനിട്ടിരിക്കുന്ന പോലീസ് യൂണിഫോം… പോലീസ് ജീവിതത്തിലെ കാഴ്ചകൾക്ക് വരകളിലൂടെയും വര്‍ണങ്ങളിലൂടെയും ദൃശ്യാവിഷ്ക്കാരം ഒരുക്കുകയാണ് ഒരു ഇൻസ്പെക്ടർ. തിരുവനന്തപുരം സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ് ബ്യൂറോയിലെ ഇന്‍സ്പെക്ടറായ എ. അനന്തലാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയിൽ വരച്ചതു തീർത്തത് 70 ചിത്രങ്ങളാണ്. ബേക്കറിയും ചിത്രരചനയുംഅനന്തലാലിന് കുട്ടിക്കാലം മുതല്‍ ചിത്രരചനയോട് താല്പര്യമുണ്ടായിരുന്നു. ഏഴാം ക്ലാസു മുതലാണ് ചിത്രരചന ഗൗരവമായി എടുത്തത്. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ ബേക്കറി നടത്തിയിരുന്ന അച്ഛന് അനന്തന് മകനെ ബേക്കറിയിലിരുത്തി ചിത്രങ്ങള്‍ വരപ്പിക്കുമായിരുന്നു. ചിത്രകാരനായിരുന്ന കുറുപ്പ് മാഷായിരുന്നു ആദ്യ ഗുരു. സ്കൂള്‍-കോളജ് പഠനകാലത്ത് ചിത്രരചനയില്‍ നിരവധി പുരസ്കാരങ്ങള്‍ അനന്തലാല്‍ നേടിയിട്ടുണ്ട്. ചിത്രരചന ഗൗരവമായി എടുത്തതോടെ ഫോര്‍ട്ടുകൊച്ചിയിലെ പേര്‍ഷ്യന്‍ ബ്ല്യൂ ആര്‍ട് ഹബിലെ ചിത്രകലാ അധ്യാപകന് ടി.ആര്. സുരേഷിന്റെ ശിക്ഷണത്തിലായി ചിത്രരചന പഠനം. എന്നാല്‍…
Read Moreവാഹനത്തിനു തീപിടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; തീ പിടിച്ചാല്‍…
എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്. വാഹനത്തിൽനിന്നു കത്തുന്ന മണം വന്നാൽ എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി ദൂരെമാറിനിന്നു സർവീസ് സെന്ററുമായി ബന്ധപ്പെടുക. ഫ്യൂസ് കത്തിയെന്നു മനസിലായാല്‍ അതു മാറ്റി വാഹം ഓടിക്കൻ ഒരിക്കലും സ്വയം ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെതന്നെ ആശ്രയിക്കുക. സ്വയം ശ്രമിച്ചാല്‍ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകും. അനാവശ്യ മോഡിഫിക്കേഷനുകള്‍ ഒഴിവാക്കുക. കൃത്യമായ മെയിന്റനൻസ് വാഹനങ്ങൾക്കു നൽകണം. തീ പിടിച്ചാല്‍ വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽനിന്നു സുരക്ഷിത അകലം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇത്തരം സന്ദർഭങ്ങളിൽ വാഹനങ്ങളുടെ സീറ്റുകളിലെ ഹെഡ്റെസ്റ്റ് ഉപയോഗിച്ച് കാറിന്റെ ജനാല തകര്‍ക്കുക. ഹെഡ് റെസ്റ്റ് ഈരിയെടുത്ത് അതിന്റെ കുർത്ത അഗ്രങ്ങൾ കൊണ്ട് കണ്ണാടി പൊട്ടിച്ച് പുറത്തുകടക്കണം. പിടിക്കുന്നുവെന്നു കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തിൽനിന്നിറങ്ങി സുരക്ഷിത അകലം പാലിക്കുക. ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്.…
Read Moreമുടിവെട്ടൽ രംഗത്ത് “ഗവേഷകൻ’ ആയി സുരേഷ്; കസ്റ്റമർ ലിസ്റ്റിൽ ഇരുന്നൂറോളം സെലിബ്രിറ്റികൾ
കാവ്യാ ദേവദേവന് ഇടുക്കി വെണ്മണി സ്വദേശി സുരേഷിന് കുലത്തൊഴിലായി കിട്ടിയതാണു മുടിവെട്ട് ജോലി. പക്ഷേ പരന്പരാഗതരീതി തുടരാൻ സുരേഷ് തയാറല്ലായിരുന്നു. മുടിവെട്ടിനെ ആധുനികരീതിയിലേക്കു മാറ്റിയെടുക്കാനായി പഠനങ്ങളും പരീക്ഷണങ്ങളും നടത്തി. മുടിയുടെ വളര്‍ച്ചാഘട്ടങ്ങള്‍ മനസിലാക്കാൻ ഒരാളുടെ തല മൊട്ടയടിച്ച് ഒരു വർഷത്തോളം നിരീക്ഷിച്ചു. മൊട്ടയടിക്കുന്നതിനു മുന്‍പുള്ള ഫോട്ടോയും തുടർന്നു മുടി വളരുന്നതിന്റെ 365 ദിവസത്തെ ഫോട്ടോയും എടുത്തു. ഇതുവഴി ഓരോ ദിവസവും മുടി എങ്ങനെ വളരുന്നു, എന്തൊക്കെ വ്യത്യാസങ്ങള്‍ വരുന്നുവെന്നു കൃത്യമായി മനസിലാക്കി. ഇതിന്റെയടിസ്ഥാനത്തിൽ മുടി വെട്ടുന്നതിന് തന്റേതായ ഒരു ശൈലി സുരേഷ് രൂപപ്പെടുത്തി. ആ ശൈലി വൈറലായി. സെലിബ്രിറ്റികൾ തേടിയെത്തി. വിവിഐപികൾ പോലും ഇദ്ദേഹത്തിനു മുൻപിൽ തല കുനിച്ചിരുന്നു. കേരളത്തിലും പുറത്തും പേരും പെരുമയുമുള്ള സഞ്ചരിക്കുന്ന ബ്യൂട്ടീഷ്യനാണ് ഇപ്പോൾ സുരേഷ്. തലമുടി ലെവലാക്കാൻ ഇദ്ദേഹത്തിന് അടുത്തെത്തിയവരിൽ സിനിമമേഖലയിലെ പ്രമുഖര്‍ മാത്രമല്ല, രാഷ്ട്രീയ നേതാക്കളുമുണ്ട്. അടുത്തനാളിൽ അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ…
Read Moreരത്തൻ ടാറ്റാ (85) യുടെ ആത്മമിത്രം ശന്തനു നായിഡു (30)
എസ്. റൊമേഷ്ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നത് അംബാനിയും അദാനിയുമൊക്കെയാണെങ്കിലും അതിലുമേറെ ശ്രദ്ധിക്കപ്പെടുന്നയാൾ രത്തൻ ടാറ്റായാണ്. ഇപ്പോൾ 85വയസായെങ്കിലും ഇന്നും ചുറുചുറുക്കോടെ ആത്മാർഥമായി തന്റെ കന്പനിക്കും രാജ്യത്തിനും നന്മ വരണമെന്ന ലക്ഷ്യം ലാക്കാക്കി പ്രവർത്തിക്കുന്ന കോടീശ്വരൻ. കോടീശ്വരനായിട്ടും ആഡംബരങ്ങൾക്കു പിന്നാലെ പോകാതെ ലളിതജീവിതം നയിക്കുന്നയാൾ. കോവിഡ് പൊട്ടിപ്പുറപ്പെട്ട് ഒരു വർഷത്തിനുള്ളിൽതന്നെ ടാറ്റാ സർക്കാരിനും ജനങ്ങൾക്കുമായി 2,500 കോടി രൂപയുടെ സഹായമാണ് നൽകിയത്. ഇതിൽ 1,500 കോടി ടാറ്റാ സ്ഥാപനങ്ങളെല്ലാം കൂടി രാജ്യത്തെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കു നൽകിയ സംഭാവനയാണ്. ആശുപത്രികളും ആശുപത്രി ഉപകരണങ്ങളും സാനിറ്റൈസറും മാസ്കുമൊക്കെയായി വേറെയും കോടികൾ നൽകി. ഇതിന്റെ പകുതി പോലും സന്പത്തിന്റെ കാര്യത്തിൽ ടാറ്റായെക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന ശതകോടീശ്വരന്മാരിൽ ആരും ഇത്രയധികം നൽകിയില്ല. രാജ്യസ്നേഹത്തിന് പണ്ടേ ടാറ്റായെക്കഴിഞ്ഞേ മറ്റു വ്യവസായികൾ ഉള്ളൂ. അതുകൊണ്ടു തന്നെയാണ് ഇന്ത്യൻ ജനതയ്ക്ക് ടാറ്റാ എന്ന ബ്രാൻഡ്…
Read Moreഓംകാരം ശംഖിൽ ചേരുമ്പോൾ… എഴുപതിലും വിശ്രമമില്ല; കൗസല്യാമ്മ വിളമ്പുന്ന ഭക്ഷണം കഴിക്കാന്‍ ആളുകളുടെ തിരക്ക്; കോട്ടയത്തെ അമ്മ രസക്കൂട്ടിന്റെ വിശേങ്ങളറിയാം…
കാവ്യാ ദേവദേവന് കോട്ടയം: കൗസല്യാമ്മയ്ക്കു പ്രായം 70. ഈ പ്രായത്തിലും അവർക്കു വിശ്രമമില്ല. ദിവസവും കൗസല്യാമ്മ വിളമ്പുന്ന ഭക്ഷണം കഴിക്കാന്‍ ആളുകളേറെയാണ്. വയ്ക്കുന്നതും വിളന്പുന്നതും ഇവർതന്നെ. ഒരാൾപോലും സഹായത്തിനില്ല. അനാവശ്യ മസാലക്കൂട്ടുകളൊന്നും ചേര്‍ക്കാതെയാണു പാചകം. ഭക്ഷണത്തിനൊപ്പം അമ്മവാത്സല്യത്തിന്റെ രഹസ്യക്കൂട്ടു കൂടി ചേര്‍ക്കുമ്പോള്‍ സ്വാദേറുന്നു. കോട്ടയം നാഗമ്പടം പാലം കയറി ആദ്യം കാണുന്ന കുരിശടിയുടെ സമീപത്തെ വഴിയിലൂടെ 200 മീറ്റര്‍ ഉള്ളിലേക്ക് കയറിച്ചെന്നാല്‍ കൗസല്യാമ്മയുടെ ‘രുചിയുടെ കൊട്ടാരത്തി’ലെത്താം. രാവിലത്തെ കാപ്പിയും ഉച്ചയ്ക്കുള്ള ഊണും വൈകുന്നേരത്തെ ചെറുകടിയും വിളമ്പി കൗസല്യാമ്മ അവിടെ ചുറുചുറുക്കോടെ ഓടിനടക്കുന്നു. പുലർച്ചെതന്നെ കൗസല്യാമ്മ തന്റെ ജോലി തുടങ്ങും. രാവിലെ കാപ്പിക്ക് ഇഡലി, ദോശ, പുട്ട് തുടങ്ങിയ വിഭവങ്ങൾ. ഉച്ചയ്ക്ക് ഊണിന് ചോറിനൊപ്പം അവിയല്‍, മോര്, സാമ്പാര്‍, തോരന്‍, അച്ചാര്‍, മീന്‍ കറി, രസം. സ്പെഷല്‍ വേണമെന്നുള്ളവര്‍ക്ക് അതുമുണ്ടാകും. വിലയാകട്ടെ തുച്ഛവും. തൊഴിലാളികൾക്കും വഴിയാത്രക്കാർക്കും പുറമെ ഉയർന്ന…
Read Moreസ്വർഗവാടിയിലെ സ്വർണപുഷ്പം
കെ.ആർ. പ്രമോദ് പണ്ടെന്നു വച്ചാൽ പണ്ടു പണ്ട്, പത്തെൺപതു വർഷം മുമ്പു നടന്ന കഥയാണ്.മീനച്ചിലാറിന്റെ തീരത്തുള്ള ഒരു ഗ്രാമത്തിലെ സാധാരണ കുടുംബത്തിലുണ്ടായിരുന്ന രണ്ടു പെൺകുട്ടികൾ അവരറിയാതെ ചരിത്രത്തിന്റെ ഭാഗമായ കഥ. അവരിൽ ചേച്ചിയുടെ പേര് സരോജം. അനുജത്തി പങ്കജം. വീട്ടിൽനിന്നു നാലര കിലോമീറ്റർ അകലെയുള്ള ഭരണങ്ങാനം സ്കൂളിലായിരുന്നു അവർ പഠിച്ചിരുന്നത്. അക്കാലത്തു ബസുകളും വാഹനങ്ങളും വിരളം. ടാറിട്ട വഴിയില്ല. വലിയ പീടികകളില്ല. വൈദ്യുതി പോലുമില്ല. കുട്ടികൾ മാത്രമല്ല, അധ്യാപകരും മൈലുകളോളം നടന്നാണു വിദ്യാലയങ്ങളിൽ എത്തിയിരുന്നത്. നല്ല മഴക്കാലത്ത് മീനച്ചിലാർ കരകവിഞ്ഞ് റോഡിലേക്കു കയറും. പിന്നെ, തൊട്ടാവാടികളും കാരമുള്ളുകളും നിറഞ്ഞ ഇടവഴികളും കയ്യാലകളും കടന്നു വേണം ഭരണങ്ങാനത്തിനും പാലായ്ക്കുമൊക്കെ പോകാൻ. അത്തരം മഴക്കാലങ്ങളിൽ മറ്റു കൂട്ടുകാർക്കൊപ്പം കാടും മേടും പിന്നിട്ടു ഭരണങ്ങാനം ക്ലാരമഠത്തിന്റെ പിന്നിലെ പറമ്പിലൂടെയാണ് സരോജവും കൂട്ടരും സമീപത്തെ സ്കൂളിലേക്കു പോയിരുന്നത്. അങ്ങനെയൊരു യാത്രയ്ക്കിടയിൽ പെട്ടെന്നു…
Read Moreകാതിൽ തേന്മഴയായി പാടൂ കാറ്റേ, കുയിലേ…മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് അറുപതാം പിറന്നാൾ
എസ്. മഞ്ജുളാദേവികെ.എസ്. ചിത്ര പഠിച്ച ഗവണ്മെന്റ് കോട്ടണ്‍ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രയുടെ സംഗീത അധ്യാപികയായ പൊന്നമ്മ ടീച്ചർ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്;”എപ്പോൾ പാടാൻ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ അപ്പോൾ തന്നെ ചിത്ര പാടും.’ ചിത്ര വലിയ ഗായികയായി ഉയർന്നുകൊണ്ടിരുന്ന 1985 കാലഘട്ടത്തിലാണ് ചെറിയ ക്ലാസുകളിൽ ചിത്രയെ സംഗീതം പഠിപ്പിച്ച ടീച്ചർ ഇങ്ങനെ പറഞ്ഞിരുന്നത്. അക്കാലത്തെ സിനിമാ മാസികകളിൽ അച്ചടിച്ചുവരുന്ന ചിത്രയുടെ ഫോട്ടകൾ കാണുന്പോൾ വലിയ അഭിമാനത്തോടൊപ്പം ആശങ്കകളും പൊന്നമ്മ ടീച്ചർ പങ്കുവച്ചിരുന്നു. ചലച്ചിത്രരംഗത്തെ പ്രമുഖരുമൊത്ത് റെക്കോർഡിംഗിനു നില്ക്കുന്ന ഫോട്ടോകൾ സൂക്ഷിച്ചു നോക്കി ചിത്രയുടെ അധ്യാപിക പറയും – “”സിനിമാ രംഗമല്ലേ; പാവം കുട്ടിക്കാണെങ്കിൽ ലോകപരിചയവും കുറവാണ്.’ ചിത്രയുടെ നിഷ്കളങ്കതയെക്കുറിച്ച് സ്വന്തം അമ്മയും ആശങ്കപ്പെട്ടിരുന്നതും സിനിമയിൽ പാടിത്തുടങ്ങുന്ന കാലത്ത് എല്ലാവരെയും നോക്കി ചിരിക്കരുതെന്ന് അമ്മ താക്കീത് നല്കിയതും പല അഭിമുഖങ്ങളിലും ഇപ്പോൾ ചിത്ര പറയാറുണ്ട്.…
Read Moreപിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
സീമ മോഹന്ലാല്പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെളിയുന്ന പേരാണ് പിആര്‍ഒ എ.എസ്. ദിനേശ്. സിനിമാ വാര്‍ത്തയെഴുത്തിന്റെ കാല് നൂറ്റാണ്ടു പിന്നിടുമ്പോള്‍ ദിനേശ് ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ്. ഒരു സിനിമ പ്രഖ്യാപിച്ചാല്‍ അതിന്റെ ആദ്യാവസാനം വരെ കൂടെ നിന്ന് വാര്‍ത്തകള്‍ മാധ്യമലോകത്തേക്ക് എത്തിക്കുന്ന രീതിയാണ് ദിനേശിന്റേത്. പടം റിലീസ് ചെയ്തശേഷവും അതിന്റെ വിശേഷങ്ങളുമായി ദിനേശിന്റെ വാര്‍ത്തകളെത്തും. എഴുത്തുകാരനാകാന്‍ മോഹിച്ച എ.എസ്. ദിനേശ് സിനിമാ എഴുത്തുകാരനായ കഥ വായിക്കാം… കാസറ്റുകളുടെ പിആര്‍ വര്‍ക്ക് ചെയ്ത് തുടക്കംഎറണാകുളം പള്ളുരുത്തി സ്വദേശിയായ ദിനേശിന് കുട്ടിക്കാലം മുതല്‍ എഴുത്തുകാരനാകാനായിരുന്നു മോഹം. അതുകൊണ്ടുതന്നെ പുസ്തകങ്ങളെയും എഴുത്തിനെയും കൂടെകൂട്ടി. കേരള മീഡിയ അക്കാദമിയില്‍ ജേര്‍ണലിസം പഠനത്തിനു ചേരുമ്പോള്‍ തന്നെ അദ്ദേഹം ഫ്രീലാന്‍സായി അഭിമുഖങ്ങള്‍ എഴുതിയിരുന്നു. ജോണി സാഗരിഗ, സര്‍ഗം കബീര്‍, ഈസ്റ്റ് കോസ്റ്റ് വിജയന് തുടങ്ങിയവരൊക്കെ ഓഡിയോ കാസറ്റു രംഗത്ത് നിറഞ്ഞുനില്ക്കുന്ന…
Read More