കോഴിക്കോട്: ഒന്‍പത് ദിനരാത്രങ്ങൾ, ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്കുപോലെ മനസും ശരീരവും ദേവിയില്‍ അര്‍പ്പിച്ചുള്ള കാത്തിരിപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് അടുക്കുകയാണ്.അക്ഷരത്തിന്റെയും നൃത്തത്തിന്റെയും ആരാധനയുടെയും സംഗീതത്തിന്റെയും നാന്ദി കുറിക്കുന്ന ദിനങ്ങളാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. നാളെ മഹാനവമി, മറ്റന്നാള്‍ വിജയദശമി…ആഘോഷങ്ങള്‍ ഭക്തിയുടെ രൂപത്തില്‍ മനസില്‍ തുടികൊട്ടുകയാണ്. കന്നിമാസത്തിലെ വെളുത്തപക്ഷത്തില്‍ പ്രഥമ മുതല്‍ നവമിനാള്‍ വരെയാണ് നവരാത്രി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. നവരാത്രിയുടെ ആദ്യദിവസം ഗണപതി ഭഗവാന്റെ പൂജയ്ക്ക് ശേഷം കുടുബത്തിലെ മുതിര്‍ന്നയാള്‍ വന്ന് സരസ്വതി, പാര്‍വതി, ലക്ഷ്മി എന്നീ ദേവിദേവന്മാര്ക്ക് വേണ്ടി പൂജാവിധികള്‍ നടത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കുന്നു. അതിനു ശേഷം മരത്തടികള്‍ കൊണ്ട് ഒറ്റ സംഖ്യയില്‍ പടികള്‍ നിര്‍മ്മിക്കുന്നു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് പതിനൊന്ന് എന്നിങ്ങനെയാണ് പടികള്‍ സജ്ജീകരിക്കുന്നത്. നിര്‍മിച്ചിരിക്കുന്ന പടിക്കു മുകളില്‍ വെള്ളത്തുണി വിരിച്ച ശേഷം ദേവീദേവന്മാരുടേയും മറ്റും ബൊമ്മകള്‍ അവയുടെ വലിപ്പത്തിനനുസരിച്ച് അതില്‍ നിരത്തി വയ്ക്കുന്നു. ബൊമ്മക്കൊലുകളില്‍ ഏറ്റവും…
Read MoreCategory: RD Special
ഒറ്റയ്ക്ക് ഒരു വനം സൃഷ്ടിച്ചവൻ
ഒരു വനം ഒറ്റയ്ക്ക് സൃഷ്ടിച്ചവൻ, പലരും ഭ്രാന്തനെന്ന് മുദ്രകുത്തിയവൻ… ബ്രസീലിന്റെ ഹീലിയോ ഡ സിൽവ ഇന്ന് ലോകമെമ്പാടമുള്ള പരിസ്ഥിതി സ്നേഹികളുടെ വിപ്ളവവീര്യമാണ്. സാവോപോളോ നഗരത്തിലെ കൊടും വനം ഈ തലതെറിച്ചവന്റെ സൃഷ്ടിയാണ്.ഹീലിയോ ഡ സിൽവ 20 വർഷംകൊണ്ട് 40,000 മരങ്ങളാണ് സാവോ പോളോ നഗരത്തിൽ നട്ടുപിടിപ്പിച്ചത്. 2003-ൽ സ്വന്തം സമ്പാദ്യം ഉപയോഗിച്ച് മരങ്ങൾ നട്ടുനടന്ന അയാളെ പലരും ഭ്രാന്തനെന്ന് വിളിച്ചു. പക്ഷേ, ഡ സിൽവ പിന്മാറിയില്ല. ആ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് 3.2 കിലോമീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും വ്യാപിച്ചുകിടക്കുന്ന വനം. 160 ഇനം മരങ്ങളും 45 ഇനം പക്ഷികളുമുള്ള വനത്തെ 2008-ൽ നഗരത്തിലെ ആദ്യ ലീനിയർ പാർക്ക് എന്ന് അടയാളപ്പെടുത്തി. ഡ സിൽവ പറയുന്നു-എന്നെ അതിഥിയായി സ്വീകരിച്ച സാവോ പോളോ നഗരത്തിനുള്ള സമ്മാനമാണിത്.” സാവോ പോളോയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള പ്രോമിസാവോ പട്ടണമാണ്…
Read Moreകോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്തിൽ നമ്മൾ പഠിച്ച വിയറ്റ്നാമിനു യുദ്ധത്തിന്റെയും കലാപങ്ങളുടെയും നിറങ്ങളായിരുന്നു. അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു തകര്‍ത്തു തരിപ്പണമാക്കിയ നാട്, വിപ്ലവനായകൻ ഹോ ചിമിന്റെ നേതൃത്വത്തിലുള്ള തിരിച്ചടിയുടെയും പ്രതിരോധത്തിന്റെയും കഥകൾ… വിയറ്റ്നാമിന്റെ ഭൂതകാലത്തെക്കുറിച്ചു നമ്മൾ കേട്ടതേറെയും ക്രൈം ത്രില്ലർ സിനിമയുടെ സ്വഭാവമുള്ളതായിരുന്നു. കാലം മാറി, വിയറ്റ്നാമും…. പഴയ വിയറ്റ്നാമല്ല പുതിയ വിയറ്റ്നാം. യുദ്ധങ്ങളുടെ നാടെന്ന പേരുദോഷമുള്ള ജാതകം ഇന്ന് ആ നാട് മാറ്റിയെഴുതിക്കഴിഞ്ഞു. തുടര്‍ച്ചയായ യുദ്ധങ്ങള്‍ (1940-1975) അടിമുടി തകര്‍ത്ത വിയറ്റ്നാമിലെ ഗ്രാമങ്ങളും പട്ടണങ്ങളുമെല്ലാം, ഇന്നു “ഞങ്ങളുടെ വിയറ്റ്നാം പഴയ വിയറ്റ്നാമല്ല’ എന്നു പറയാതെ പറയുന്നുണ്ട്. വെടിയൊച്ചകള്‍ നിലച്ചെന്നു മാത്രമല്ല, കൃഷിയും വ്യവസായങ്ങളും ടൂറിസവുമെല്ലാം ഇഴചേര്‍ന്നു, വിയറ്റ്നാം പുരോഗതിയിലേക്കു വഴിമാറി. വിദേശ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമായും വിയറ്റ്നാം ഇന്നു മാറിക്കഴിഞ്ഞു. വിയറ്റ്നാമീസ് ഭാഷയിൽ സിന് ചാവോ (ഹലോ..) എന്നു സ്നേഹപൂര്‍വം വിളിച്ച് ആ രാജ്യവും ജനതയും…
Read Moreത്രീഡി വിസ്മയത്തിന്റെ 40 വർഷങ്ങൾ
40 വർഷം മുന്‍പ് , കൃത്യമായി പറഞ്ഞാൽ 1984 ഓഗസ്റ്റ് 24നാണ് ഇന്ത്യയിലെ ആദ്യത്തെ ത്രിമാന സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ റിലീസ് ചെയ്യുന്നത്. മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമതന്നെ അന്നേവരെ കണ്ടിട്ടില്ലാത്ത പുതിയൊരു ദൃശ്യ വിസ്മയമാണ് മലയാളികളായ സിനിമ പ്രവർത്തകർ ഇന്ത്യൻ സിനിമാവേദിക്ക് കാണിച്ചുകൊടുത്തത്. എന്നും പുതുമകളും പരീക്ഷണങ്ങളും വിസ്മയങ്ങളും വെള്ളിത്തിരയിൽ തീർത്തിട്ടുള്ള നവോദയയുടെ കുടുംബത്തിൽനിന്നാണ് ത്രീഡി മൈ ഡിയർ കുട്ടിച്ചാത്തൻ പ്രേക്ഷകരുടെ കൺമുന്നിലെത്തിയത്. കൺമുന്നിലെത്തുക എന്ന പ്രയോഗം അക്ഷരാർഥത്തിൽ ശരിയായിരുന്നു. അന്നുവരെ സ്ക്രീനിൽ മാത്രം കണ്ടിരുന്ന പല കാഴ്ചകളും സ്ക്രീനിൽനിന്ന് തങ്ങളുടെ സീറ്റിനടുത്തേക്ക് വന്നപ്പോൾ പ്രേക്ഷകർ ആദ്യം അമ്പരന്നു പിന്നെ അത്ഭുതപ്പെട്ടു പിന്നെ കൈകൾ നീട്ടി ആ ദൃശ്യങ്ങൾ പിടിച്ചെടുക്കാൻ ശ്രമിച്ചു… അതുതന്നെയായിരുന്നു ത്രീഡി മാജിക്.. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളിൽ ഒന്നാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. 97 മിനിറ്റ് ദൈർഘ്യം മാത്രമേ സിനിമയ്ക്കുള്ളൂ.…
Read More“നല്ലമ്മ, പൊന്നമ്മ’… വേദനകൾ ഉള്ളിലൊതുക്കി സദാ പുഞ്ചിരിച്ച് മക്കളോട് മറുത്ത് ഒരക്ഷരം പറയാത്ത അമ്മ
മലയാളസിനിമയിലെ ബ്ലാക്ക്ആൻഡ് വൈറ്റ് -കളർ യുഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണികൂടി അറ്റു. മലയാളത്തിന്റെ എക്കാലത്തെയും അമ്മ മനസായിരുന്ന കവിയൂർ പൊന്നമ്മയും ഓർമകളുടെ ഓരത്തേക്ക് മായുകയാണ്. ശരാരശി മലയാളിയുടെ അമ്മബോധത്തെ ഇത്രയധികം സ്വാധീനിച്ച ഒരു അഭിനേത്രി വേറെയുണ്ടാവില്ല. വേദനകൾ ഉള്ളിലൊതുക്കി സദാ പുഞ്ചിരിച്ച് മക്കളോട് മറുത്ത് ഒരക്ഷരം പറയാത്ത അമ്മ. അങ്ങനെയൊരു അമ്മ ഇമേജ് മലയാളിയുടെ മനസിലേക്ക് കൊണ്ടുവന്നത് കവിയൂർ പൊന്നമ്മയായിരുന്നു. മുണ്ടും നേര്യതുമായിരുന്നു സിനിമകളിലെ അവരുടെ വേഷം. പക്ഷേ ഒരേ വേഷം മാത്രമിട്ട് ഏറെക്കുറെ ഒരേ ഭാവങ്ങളോടെ അരനൂറ്റാണ്ട് മലയാളസിനിമയിൽ നിറഞ്ഞു നില്ക്കാൻ കഴിഞ്ഞതാണ് പൊന്നമ്മയെ മറ്റ് അഭിനേത്രികളിൽനിന്ന് വ്യത്യസ്തയാക്കുന്നത്. 1964ൽ കുടുംബിനി എന്ന സിനിമയിൽ തുടങ്ങി 2021ലെ അവസാന ചിത്രം വരെ പൊന്നമ്മ പകർന്നു നല്‍കിയത് നല്ല അമ്മയുടെ ഭാവം മാത്രം. അതിനപ്പുറമുള്ള അവരുടെ വേഷപ്പകർച്ച പ്രേക്ഷകർ ഇഷ്ടപ്പെട്ടില്ല. ഒന്നോ രണ്ടോ സിനിമകളിൽ അവർ അല്പം…
Read Moreഒരുവര്‍ഷം കഴിഞ്ഞു… മാമി എവിടെ…
വ്യാപാരിയെ കാണാതായിട്ട് വര്‍ഷമൊന്ന് കഴിയുക, മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്കി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുക…അന്വേഷണത്തിന്റെ ഭാഗമായി 600-ല്‍ പരം ആളുകളുടെ മൊഴി രേഖപ്പെടുത്തുക… എന്നിട്ടും ഒരു തുമ്പുമില്ല.. ഒടുവില്‍ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്… ഇനി എന്താകും… ? കാത്തിരിക്കുകയാണ് കുടുംബം മാത്രമല്ല, നാട്ടുകാരും. ഈ ഉത്സവകാലത്ത് ഒരു നല്ല വാര്‍ത്ത അവരെ തേടി എത്തുമോ ? ഉത്തരം പറയേണ്ടത് കേരള പോലീസാണ്. പോലീസിന് തീരാക്കളങ്കമായി മാറുകയാണ് കോഴിക്കോട് വ്യപാരിയുടെ തിരോധാന കേസ്. ഇപ്പോള്‍ ഒരുവര്‍ഷം കഴിഞ്ഞു കോഴിക്കോട് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യാപാരിയുമായ ബാലുശേരി എരമംഗലം ആട്ടൂർഹൗസിൽ മുഹമ്മദ് ആട്ടൂർ എന്ന മാമിയെ (56)കാണാതായിട്ട്. 2023 ഓഗസ്റ്റ് 21 നാണ് കാണാമറയത്തേക്ക് മാമി നടന്നുകയറിയത്..ആളെവിടെ, യതൊരു തുമ്പുമില്ല. ഫോണ്‍ എന്നോ ഓഫായി. സൈബര്‍ സെല്‍ നിന്ന് തപ്പിയിട്ടും ലെക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 21 മുതല്‍ പോലീസ് മുഹമ്മദ് എന്ന…
Read Moreഇന്ത്യയുമായി കൈകോർത്ത് ബ്രൂണെ
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഭരണാധികാരി, സ്വർണത്തിൽ തീർത്ത പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്ന സുൽത്താൻ, കൊട്ടാരവും മുറികളുമെല്ലാം സ്വർണമയം. ആഹ്ളാദവും സംതൃപ്തിയും നിറഞ്ഞ നാട്… ലോകത്തിന് മുന്നിൽ ബ്രൂണെ എന്ന രാജ്യത്തെക്കുറിച്ചുള്ള ചിത്രങ്ങൾ ഇതിനുമപ്പുറമാണ്. . ‘ബ്രൂണെ ദാറുസ്സലാം-ശാന്തിയുടെ താവളം’ എന്ന് രാജ്യത്തിന്റെ പേരിനൊപ്പം ചേർത്തുവച്ചിരിക്കുന്ന ആ പ്രദേശം അത് എത്രമാത്രം ശരിയാണെന്ന് ഓരോ നിമിഷവും സഞ്ചാരികളെ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായാണ് ബ്രൂണെ അടുത്തിടെ വീണ്ടും വാർത്തകളിൽ ഇടംനേടിയത്. രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മാറി മോദി. ഇനി ഇരുരാജ്യങ്ങൾക്കും കൈവരുന്നത് വികസനത്തിന്റെയും പര്യവേഷണത്തിന്റെയും നാളുകൾ. നരേന്ദ്ര മോദിയുടെ സന്ദർശനം ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പുർ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവയാൽ ചുറ്റപ്പെട്ട, ഇന്തോ-പസഫിക്കിന്റെ മധ്യഭാഗത്ത് തെക്കുകിഴക്കൻ ഏഷ്യയിലെ ബോർണിയോ ദ്വീപിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ബ്രൂണെ ഇന്ത്യയ്ക്ക് പ്രധാനമാണ്. ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു…
Read Moreഓണക്കാഴ്ചകൾ….
പാർട്ടിയുടെ പതിവുശീലങ്ങൾ തെറ്റിച്ച നേതാവ് (സീതാറാം യെച്ചൂരി-1952-2024)
ഇന്ത്യൻ കമ്യൂണിസത്തിന്റെ ജനകീയമുഖമായിരുന്നു സീതാറാം യെച്ചൂരി. കമ്യൂണിസ്റ്റുകാരനായി ഉറച്ചുനിന്നുകൊണ്ടുതന്നെ സാധാരണ കമ്യൂണിസ്റ്റുകളേക്കാൾ ഇന്ത്യയോളം വളർന്ന രാഷ്ട്രീയ തന്ത്രജ്ഞനായ ബഹുമുഖപ്രതിഭ. ഏറെ അകലെയുള്ള ഒരു സ്വപ്നമാണ് വിപ്ലവം എന്ന തിരിച്ചറിവ് സമ്മാനിച്ച സൗമ്യത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. മാർക്സിസം മുതൽ മതരാഷ്ട്രീയം വരെ നിതാന്ത ജാഗ്രതയോടെ നിരീക്ഷിച്ചു രൂപപ്പെടുത്തിയ ആശയതീക്ഷ്ണതയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ആറു പതിറ്റാണ്ടോളം ചുവപ്പുപതാകയുടെ ഓരംപറ്റി നടന്ന യെച്ചൂരി പ്രായോഗികവാദിയായ ഇടതുനേതാവ് കൂടിയായിരുന്നു. തെലുങ്കാന പ്രക്ഷോഭകാലത്ത് മൊട്ടിട്ട്, അടിയന്തരാവസ്ഥയുടെ ചൂടേറ്റ് തളരാതെ മുന്നേറിയ യെച്ചൂരി മൂന്നു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ഇടതുപക്ഷത്തിന് ബൗദ്ധികാടിത്തറയും രാജ്യത്തെ മതനിരപേക്ഷ ചേരിക്ക് പോരാട്ടത്തിനുള്ള ഊർജവും സംഭാവന ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. സംഘടനയ്ക്കുള്ളിൽ പലപ്പോഴും കടുകട്ടിയായ നിലപാടുകളെ തള്ളിപ്പറഞ്ഞ് മാനവികപക്ഷത്തിനൊപ്പം ചേരാൻ ധൈര്യം കാണിച്ചിട്ടുള്ള യെച്ചൂരി പാർട്ടിയിലെ പല പതിവുകളും തിരുത്തിത്തന്നെയാണ് ജനറൽ സെക്രട്ടറി പദവിവരെ എത്തിയത്.പ്രാദേശിക, ജില്ലാ, സംസ്ഥാന ഘടകങ്ങളിലൊന്നും പ്രവർത്തിക്കാതെ നേരിട്ട് കേന്ദ്ര കമ്മിറ്റികളിൽ…
Read Moreസ്വര്‍ണം മുക്കുപണ്ടമാകും ബാങ്കിലെ തട്ടിപ്പുവഴി!
നിക്ഷേപങ്ങൾക്ക് ഏറ്റവും സുരക്ഷിതമായി നമ്മള് കരുതുന്നത് ബാങ്കുകളെയാണ്. സാധാരണക്കാരും പണക്കാരും സ്വന്തം സമ്പാദ്യം സൂക്ഷിക്കാന്‍ സമീപിക്കുന്ന ഒരിടം. പക്ഷെ നാള്‍ക്കുനാള്‍ വരുന്ന പ്രധാന തട്ടിപ്പ് വാര്‍ത്തകള്‍ ബാങ്കുകളെ സംബന്ധിച്ചതാണെന്നാണ് ഞെട്ടിക്കുന്നത്. ഒരു ബാങ്ക് മാനേജര്‍ വിചാരിച്ചാല്‍ എന്തും നടക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിലുണ്ടായ തട്ടിപ്പാണ് അതില്‍ ഏറ്റവും അവസാനത്തേത്. കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നു 17 കോടിയോളം രൂപ തട്ടിയെടുത്തത് ഒരുവര്‍ഷം മുന്‍പാണ്. സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്നും കോര്‍പറേഷന്റെ എട്ട് അക്കൗണ്ടുകളില്‍ നിന്നുമായി 21 കോടിയോളമാണ് തട്ടിയെടുത്തത്. കേസില്‍ പ്രതി കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ സീനിയര്‍ മാനേജറായിരുന്നു. ഒടുവില്‍ ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. നടപടി അവിടെ തീര്‍ന്നു. നഷ്ടപ്പെട്ട പണം കോര്പറേഷന് ബാങ്ക് തിരികെ നല്കി തടിയൂരി. വടകരയില്‍ നടന്ന…
Read More