സ്വ​ര്‍​ണം മു​ക്കു​പ​ണ്ട​മാ​കും ബാ​ങ്കി​ലെ ത​ട്ടി​പ്പു​വ​ഴി!

നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി ന​മ്മ​ള്‍ ക​രു​തു​ന്ന​ത് ബാ​ങ്കു​ക​ളെ​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രും പ​ണ​ക്കാ​രും സ്വ​ന്തം സ​മ്പാ​ദ്യം സൂ​ക്ഷി​ക്കാ​ന്‍ സ​മീ​പി​ക്കു​ന്ന ഒ​രി​ടം. പ​ക്ഷെ നാ​ള്‍​ക്കു​നാ​ള്‍ വ​രു​ന്ന പ്ര​ധാ​ന ത​ട്ടി​പ്പ് വാ​ര്‍​ത്ത​ക​ള്‍ ബാ​ങ്കു​ക​ളെ സം​ബ​ന്ധി​ച്ച​താ​ണെ​ന്നാ​ണ് ഞെ​ട്ടി​ക്കു​ന്ന​ത്. ഒ​രു ബാ​ങ്ക് മാ​നേ​ജ​ര്‍ വി​ചാ​രി​ച്ചാ​ല്‍ എ​ന്തും ന​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ളു​ടെ പോ​ക്ക്. ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ വ​ട​ക​ര ബ്രാ​ഞ്ചി​ലു​ണ്ടാ​യ ത​ട്ടി​പ്പാ​ണ് അ​തി​ല്‍ ഏ​റ്റ​വും അ​വ​സാ​ന​ത്തേ​ത്. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍റെ പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നു 17 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത് ഒ​രു​വ​ര്‍​ഷം മു​ന്‍​പാ​ണ്. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഒ​ന്‍​പ​ത് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നും കോ​ര്‍​പ​റേ​ഷ​ന്‍റെ എ​ട്ട് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നു​മാ​യി 21 കോ​ടി​യോ​ള​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. കേ​സി​ല്‍ പ്ര​തി കോ​ഴി​ക്കോ​ട് ലി​ങ്ക് റോ​ഡ് ശാ​ഖ​യി​ലെ സീ​നി​യ​ര്‍ മാ​നേ​ജ​റാ​യി​രു​ന്നു. ഒ​ടു​വി​ല്‍ ഇ​യാ​ളെ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട്ടു. ന​ട​പ​ടി അ​വി​ടെ തീ​ര്‍​ന്നു. ന​ഷ്ട​പ്പെ​ട്ട പ​ണം കോ​ര്‍​പ​റേ​ഷ​ന് ബാ​ങ്ക് തി​രി​കെ ന​ല്‍​കി ത​ടി​യൂ​രി. വ​ട​ക​ര​യി​ല്‍ ന​ട​ന്ന…

Read More

കം​ബോ​ഡി​യ​യി​ൽ സൈ​ബ​ർ ത​ട്ടി​പ്പ് ജോ​ലി! കൊ​യ്യു​ന്ന​ത് കോ​ടി​ക​ൾ

കം​ബോ​ഡി​യി​ലെ സൈ​ബ​ർ ത​ട്ടി​പ്പ് കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പ​യ്യ​ന്നൂ​ര്‍: ട്രേ​ഡിം​ഗ് ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക്കാ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ൻ കം​ബോ​ഡി​യ​യി​ൽ എ​ത്തി​യ​ത്. (യു​വാ​വി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച് വാ​ര്‍​ത്ത​യി​ല്‍ പേ​ര് ഒ​ഴി​വാ​ക്കു​ന്നു). കം​ബോ​ഡി​യ​യി​ൽ എ​ത്തി​യ യു​വാ​വ് ചെ​ന്നു പെ​ട്ട​ത് സൈ​ബ​ർ ത​ട്ടി​പ്പു​ക​രു​ടെ പി​ടി​യി​ൽ. അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്‌​ട​പ്പെ​ട്ട യു​വാ​വി​ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന​ത് ഭാ​ഗ്യം​കൊ​ണ്ടു​മാ​ത്രം. നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി, കം​ബോ​ഡി​യ​യി​ൽ സ്‌​കാ​മിം​ഗ് ക​മ്പ​നി​ക്കാ​രു​ടെ പി​ടി​യി​ല​ക​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് സം​സാ​രി​ച്ചു. കം​ബോ​ഡി​യ​യി​ൽ സൈ​ബ​ർ ത​ട്ടി​പ്പ് ഒ​രു ജോ​ലി​യാ​ണെ​ന്നും കൊ​യ്യു​ന്ന​ത് കോ​ടി​ക​ളാ​ണെ​ന്നും യു​വാ​വ് പ​റ​യു​ന്നു. ജോ​ലി തേ​ടി കം​ബോ​ഡി​യ​യി​ൽ ഒ​രു സു​ഹൃ​ത്തി​ന്‍റെ അ​ച്ഛ​ൻ വ​ഴി​യാ​ണ് കം​ബോ​ഡി​യ യാ​ത്ര​യ്ക്കു ക​ള​മൊ​രു​ങ്ങി​യ​ത്. അ​ത്യാ​വ​ശ്യം ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​ന​വും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ പ​രി​ജ്ഞാ​ന​വും വേ​ഗ​ത്തി​ല്‍ ടൈ​പ്പ് ചെ​യ്യാ​നു​ള്ള ക​ഴി​വു​മാ​ണ് യോ​ഗ്യ​ത​യാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. പ്ര​തി​മാ​സം 60,000 രൂ​പ​യാ​യി​രു​ന്നു വേ​ത​ന​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വി​സ അ​വി​ടെ​നി​ന്ന് ശ​രി​യാ​ക്കാ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്ന…

Read More

ഓ​ണ​ത്ത​പ്പ​നൊ​രു​ക്കി അ​മ്പ​താ​ണ്ട്

മ​ല​യാ​ളി​ക​ളു​ടെ ഓ​ണ​സ​ങ്ക​ല്പ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് ഓ​ണ​ത്ത​പ്പ​ന്‍. ഓ​ണ സ​ങ്ക​ല്പ​ത്തി​ന് മി​ഴി​വേ​കാ​ന്‍ ഇ​ത്ത​വ​ണ​യും സ​ര​സു​വി​ന്‍റെ ഓ​ണ​ത്ത​പ്പ​ന്മാ​ര്‍ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ചി​ങ്ങം പി​റ​ന്നാ​ല്‍ തൃ​പ്പൂ​ണി​ത്തു​റ എ​രൂ​ര്‍ കോ​ഴി​വെ​ട്ടും​വെ​ളി അ​റ​ക്ക​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സ​ര​സു​വി​ന് തി​ര​ക്കാ​ണ്. ക​ളി​മ​ണ്ണ് കു​ഴ​ച്ച് 74കാ​രി​യാ​യ സ​ര​സു ത​നി​യെ ഉ​ണ്ടാ​ക്കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ ഓ​ണ​ത്ത​പ്പ​ന്മാ​ര്‍ വെ​യി​ല​ത്ത് ഉ​ണ​ക്കാ​ന്‍ വ​ച്ചി​രി​ക്കു​ന്ന​ത് ഇ​വി​ടെ എ​ത്തു​ന്ന​വ​രു​ടെ മ​നം നി​റ​യ്ക്കു​ന്ന കാ​ഴ്ച​യാ​ണ്. എ​റ​ണാ​കു​ള​ത്തു​കാ​ര്‍​ക്ക് ഓ​ണ​ത്ത​പ്പ​നി​ല്ലാ​ത്ത പൂ​ക്ക​ള​വും ഓ​ണാ​ഘോ​ഷ​വു​മി​ല്ല. ഓ​ണ​ത്ത​പ്പ​നെ നി​ര്‍​മി​ക്കു​ന്ന​തി​ല്‍ ഏ​റ്റ​വും മു​തി​ര്‍​ന്ന തൊ​ഴി​ലാ​ളി​യാ​ണ് ഈ ​രം​ഗ​ത്ത് അ​മ്പ​ത് വ​ര്‍​ഷം പി​ന്നി​ട്ട സ​ര​സു. അ​മ്മ ഉ​ണ്ടാ​ക്കി​യ ഓ​ണ​ത്ത​പ്പ​ന്മാ​ര്‍മ​ണ്‍​പാ​ത്ര​നി​ര്‍​മാ​ണം കു​ല​ത്തൊ​ഴി​ലാ​ക്കി​യ കു​ടും​ബ​മാ​ണ് സ​ര​സു​വി​ന്‍റേ​ത്. തീ​രെ കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ള്‍ ത​ന്നെ ആ​ലു​വ​യി​ലെ വീ​ട്ടി​ല്‍ അ​മ്മ പാ​പ്പി ഓ​ണ​ത്ത​പ്പ​നെ മെ​ന​ഞ്ഞു​ണ​ക്കി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത് ക​ണ്ടാ​ണ് സ​ര​സു വ​ള​ര്‍​ന്ന​ത്. അ​ന്നൊ​ക്കെ ഓ​ണ​ക്കാ​ല​ത്ത് ഓ​ണ​ത്ത​പ്പ​ന്മാ​രെ ഉ​ണ്ടാ​ക്കാ​നാ​യി അ​മ്മ​യ്‌​ക്കൊ​പ്പം കൂ​ടു​മാ​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ എ​രൂ​ര്‍ അ​റ​ക്ക​പ്പ​റ​മ്പി​ല്‍ രാ​ജ​ന്‍റെ ജീ​വി​ത​സ​ഖി​യാ​യ​തോ​ടെ​യാ​ണ് സ​ര​സു ഇ​തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ല്‍ സ​ജീ​വ​മാ​യാ​യ​ത്. മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണ​ത്തി​നൊ​പ്പം…

Read More

മാ​ന​സ​മൈ​നേ വ​രൂ… മ​ല​യാ​ള​ത്തി​ന് മ​നോ​ഹ​ര മെ​ല​ഡി​ക​ൾ സ​മ്മാ​നി​ച്ച സ​ലി​ൽ ചൗ​ധ​രി​യു​ടെ 29ാം ച​ര​മ​വാ​ർ​ഷി​കം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന്

അ​നു​ഗൃ​ഹീ​ത ന​ട​ൻ മ​ധു ജീ​വ​ൻ ന​ൽ​കി​യ ചെ​മ്മീ​നി​ലെ പ​രീ​ക്കു​ട്ടി നെ​ഞ്ച് പൊ​ട്ടി പാ​ടു​ന്ന “മാ​ന​സ​മൈ​നേ വ​രൂ.. ‘ ഇ​ന്നും വി​ങ്ങ​ലോ​ടെ ഏ​റ്റു​പാ​ടു​ന്ന​വ​രി​ൽ എ​ത്ര​പേ​ർ സ​ലി​ൽ ചൗ​ധ​രി​യെ ഓ​ർ​മി​ക്കാ​റു​ണ്ട് എ​ന്ന​റി​യി​ല്ല. ബം​ഗാ​ളി​ൽ ജ​നി​ച്ച് ആ​സാ​മി​ൽ വ​ള​ർ​ന്ന സ​ലി​ൽ ചൗ​ധ​രി​യാ​ണ് ഇ​ന്നും മ​ല​യാ​ള​ത്തെ കു​ത്തി​നോ​വി​ക്കു​ന്ന മാ​ന​സ​മൈ​നേ എ​ന്ന എ​ക്കാ​ല​ത്തേ​യും മ​ല​യാ​ള സി​നി​മാ വി​ര​ഹ​ഗാ​ന​ത്തി​ന് പി​ന്നി​ൽ എ​ന്ന് മ​റ​ക്കാ​തി​രി​ക്കു​ക. എ​ല്ലാ അ​തി​രു​ക​ളും ക​ട​ന്ന് മ​നു​ഷ്യ​ത്വ​ത്തി​ലേ​ക്ക്, മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക്, ഏ​ക​ത​യി​ലേ​ക്ക് പ​റ​ന്നെ​ത്തു​ന്ന​താ​ണ് സം​ഗീ​ത​മെ​ന്ന് വി​ശ്വ​സി​ച്ചു സ​ലി​ൽ ചൗ​ധ​രി. ഈ​ണം പ​ക​രു​ന്പോ​ൾ മ​റ്റെ​ല്ലാം മ​റ​ന്ന് അ​ന​ന്ത​മാ​യ ചി​റ​കു​ക​ൾ വി​ട​ർ​ത്തി സം​ഗീ​ത​ത്തി​ന്‍റെ മാ​ത്രം ആ​കാ​ശ​ത്തി​ലേ​ക്ക് പ​റ​ന്നു​യ​രു​മാ​യി​രു​ന്നു സ​ലി​ൽ ചൗ​ധ​രി. ഏ​റ്റ​വും സൂ​ക്ഷ്മ​മാ​യ, പ​രി​പൂ​ർ​ണ​മാ​യ സം​ഗീ​തം അ​ത് മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളു മ​ന​സി​ൽ. അ​തൊ​രു അ​ന്വേ​ഷ​ണ​മോ പ​രീ​ക്ഷ​ണ​മോ ഒ​ക്കെ​യാ​യി​രു​ന്നു. ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​വും പാ​ശ്ചാ​ത്യ സം​ഗീ​ത​വും ഉ​ൾ​പ്പെ​ടു​ന്ന ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ അ​ഗാ​ധ​മാ​യ പാ​ണ്ഡി​ത്യ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും സി​നി​മാ സം​ഗീ​ത​ത്തി​ൽ താ​നൊ​രി​ക്ക​ലും ശാ​സ്ത്രീ​യ അ​ടി​ത്ത​റ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന്…

Read More

എ​ല്ലാം ഒ​രു ഗ്രേ​സ്…

നാ​ഗേ​ന്ദ്ര​ന്‍റെ​യും അ​ഞ്ചു ഭാ​ര്യ​മാ​രു​ടെ​യും ക​ഥ​പ​റ​യു​ന്ന നാ​ഗേ​ന്ദ്ര​ൻ​സ് ഹ​ണി​മൂ​ണ്‍​സ് എ​ന്ന വെ​ബ് സീ​രി​സി​ൽ ഒ​ര​ല്പം മാ​ന​സി​ക വെ​ല്ലു​വി​ളി​യു​ള്ള ലി​ല്ലി​ക്കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​മാ​യെ​ത്തി കൈ​യ​ടി നേ​ടു​ക​യാ​ണ് ന​ടി ഗ്രേ​സ് ആ​ന്‍റ​ണി. നി​തി​ൻ ര​ണ്‍​ജി പ​ണി​ക്ക​ർ ഒ​രു​ക്കി​യ നാ​ഗേ​ന്ദ്ര​ൻ ഹ​ണി​മൂ​ണ്‍​സി​ലെ ലി​ല്ലി​ക്കു​ട്ടി​യെ മ​ല​യാ​ളി​ക​ൾ ഏ​റ്റെ​ടു​ത്ത​തി​ൻ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഗ്രേ​സ് ആ​ന്‍റ​ണി. “മ​ല​യാ​ളം വേ​ണോ ഹി​ന്ദി വേ​ണോ ത​മി​ഴ് വേ​ണോ’ എ​ന്നൊ​രൊ​റ്റ ചോ​ദ്യ​ത്തി​ലൂ​ടെ ആ​ദ്യ സി​നി​മ​യി​ലൂ​ടെ​ത്ത​ന്നെ പ്രേ​ക്ഷ​ക​രെ ഒ​ന്നാ​കെ കൈ​പ്പി​ടി​യി​ലാ​ക്കി​യ താ​ര​മാ​ണ് ഗ്രേ​സ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ല്ലാം ഇ​പ്പോ​ൾ നി​റ​യു​ന്ന​ത് ‘ജോ​സേ​ട്ട​നെ​ന്നെ ഇ​ഷ്ടാ​യോ…’’ എ​ന്നു തു​ട​ങ്ങു​ന്ന ലി​ല്ലി​ക്കു​ട്ടി​യു​ടെ ആ​ദ്യ വെ​ബ്സീ​രി​സി​ലെ ഡ​യ​ലോ​ഗു​ക​ളാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യി ചി​രി​ക്കു​ക​യും ക​ര​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ലി​ല്ലി​ക്കു​ട്ടി​യെ ക​ണ്ട പ​ല​രും പ​റ​ഞ്ഞ​ത് മ​ല​യാ​ള​ത്തി​ന് അ​കാ​ല​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടു​പോ​യ ന​ടി ക​ല്പ​ന തി​രി​ച്ചു​വ​ന്നി​രി​ക്കു​ന്നു​വെ​ന്നാ​ണ്. ഗ്രേ​സ് ആ​ന്‍റ​ണി​യെ ഉ​ർ​വ​ശി​യോ​ടും ക​ല്പ​ന​യോ​ടും ബി​ന്ദു പ​ണി​ക്ക​രോ​ടു​മൊ​ക്കെ ഉ​പ​മി​ക്കു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ, അ​വ​രു​ടെ അ​ഭി​ന​യ മി​ക​വി​നൊ​പ്പ​മെ​ത്താ​ൻ ത​നി​ക്കൊ​രി​ക്ക​ലും ക​ഴി​യി​ല്ലെ​ന്നു ഗ്രേ​സ് ആ​ന്‍റ​ണി…

Read More

ന​ഗ​ര​വീ​ഥി​ക​ൾ അ​മ്പാ​ടി​യാ​യി

കോ​ട്ട​യം: ന​ഗ​ര​വീ​ഥി​ക​ൾ അ​മ്പാ​ടി​യാ​യി. ഓ​ട​ക്കു​ഴ​ലും മ​യി​ല്‍​പീ​ലി​യും പീ​താം​ബ​ര​വും ധ​രി​ച്ച ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​ര്‍ വീ​ഥി​ക​ള്‍ കൈ​യ​ട​ക്കി​യ​തോ​ടെ ജി​ല്ല​യി​ലെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ള്‍ വ​ര്‍​ണാ​ഭ​മാ​യി. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ചെ​റു ശോ​ഭാ​യാ​ത്ര​ക​ൾ ന​ഗ​ര​ത്തി​ലെ​ത്തി മ​ഹാ ശോ​ഭാ​യാ​ത്ര​യാ​യി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ സം​ഗ​മി​ച്ചു. പൂ​ണ്യ​മീ മ​ണ്ണ് പ​വി​ത്ര​മീ ജ​ന്മം എ​ന്ന സ​ന്ദേ​ശം ഉ​യ​ര്‍​ത്തി ജി​ല്ല​യി​ലെ 3500 സ്ഥ​ല​ങ്ങ​ളി​ലാ​ണ് ശീ​കൃ​ഷ്ണ ജ​യ​ന്തി ശോ​ഭാ​യാ​ത്ര ന​ട​ത്തി​യ​ത്. വ​യ​നാ​ട് ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ. ശോ​ഭാ​യാ​ത്ര​യു​ടെ തു​ട​ക്ക​ത്തി​ല്‍ വ​യ​നാ​ട് ദു​ര​ന്ത ബാ​ധി​ത​ര്‍​ക്കാ​യി അ​നു​സ്മ​ര​ണ​വും പ്രാ​ര്‍​ഥ​ന​യും എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കാ​യി സ​മൂ​ഹ​ത്തി​ന്‍റെ ക​രു​ത​ലാ​യി സ്‌​നേ​ഹ​നി​ധി സ​മ​ര്‍​പ്പ​ണ​വും ന​ട​ത്തി. ഉ​റി​യ​ടി, നി​ശ്ച​ല ദൃ​ശ്യം, മ​യ​ക്കു​മ​രു​ന്നു ല​ഹ​രി​ക്കെ​തി​രെ സ​മൂ​ഹ പ്ര​തി​ജ്ഞ എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ത​ളി​യ​ക്കോ​ട്ട, അ​മ്പ​ല​ക്ക​ട​വ്, മു​ട്ട​മ്പ​ലം, വേ​ളൂ​ര്‍, പ​റ​പ്പാ​ടം, കോ​ടി​മ​ത, തി​രു​ന​ക്ക​ര തു​ട​ങ്ങി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍…

Read More

മ​ല​യാ​ള സി​നി​മാ ന​ടി​മാ​രു​ടെ ശാ​പം തി​രി​ഞ്ഞു​കൊ​ത്തു​മ്പോ​ൾ…

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തു​മു​ത​ൽ മ​ല​യാ​ള ച​ല​ച്ചി​ത്ര​ലോ​ക​മാ​ണ് എ​ങ്ങും സം​സാ​ര​വി​ഷ​യം. പ​ത്ര, ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു​പ​രി വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സി​നി​മാ​ലോ​ക​ത്തെ സ​ദാ​ചാ​രം ചി​ക​യു​ക​യാ​ണ്. ശ​ക്തി​കു​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലും ചി​ല ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​ർ, പ്ര​ത്യേ​കി​ച്ചു ന​ടീ​ന​ട​ന്മാ​ർ പ്ര​തി​രോ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. “സി​നി​മാ​ലോ​ക​ത്തു മാ​ത്ര​മ​ല്ല​ല്ലോ സ്ത്രീ​പീ​ഡ​നം’ എ​ന്ന ചോ​ദ്യ​മാ​ണ് അ​വ​ർ​ക്ക് ആ​കെ തി​രി​ച്ചു​ചോ​ദി​ക്കാ​നു​ള്ള​ത്. വി​ഷ​യം പൊ​തു​ജ​ന​ങ്ങ​ൾ ച​ർ​ച്ച​യാ​ക്കു​ന്ന​തി​ലു​ള്ള അ​മ​ർ​ഷ​വും ചി​ല​ർ പ​ങ്കു​വ​യ്ക്കു​ന്നു. ഇ​തൊ​ക്കെ കാ​ണു​മ്പോ​ൾ ഇ​ൻ ഹ​രി​ഹ​ർ ന​ഗ​റി​ലെ ജ​ഗ​ദീ​ഷി​ന്‍റെ അ​പ്പു​ക്കു​ട്ട​നെ​യാ​ണ് ഓ​ർ​മ​വ​രു​ന്ന​ത്. ത​ന്നെ ത​ട്ടി​യി​ട്ടു മ​രു​ന്നു​പൊ​ട്ടി​ച്ച അ​പ്പു​ക്കു​ട്ട​നോ​ടു പ​റ​വൂ​ർ ഭ​ര​ത​ന്‍റെ ക​ഥാ​പാ​ത്രം ദേ​ഷ്യ​പ്പെ​ടു​മ്പോ​ൾ, ‘ഞാ​ൻ മാ​ത്ര​മ​ല്ല, അ​വ​രു​മു​ണ്ട്’ എ​ന്നു കൂ​ട്ടു​കാ​രെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ര​ക്ഷ​പ്പെ​ട​ൽ​ത​ന്ത്രം. സി​നി​മാ​പ്ര​വ​ർ​ത്ത​ക​രെ, പ്ര​ത്യേ​കി​ച്ചു മ​ല​യാ​ള​സി​നി​മാ​പ്ര​വ​ർ​ത്ത​ക​രെ സ​മൂ​ഹ​മ​ധ്യ​ത്തി​ൽ സ​ദാ​ചാ​ര​വി​രു​ദ്ധ​രാ​യി ചി​ത്രീ​ക​രി​ച്ച​ത് ആ​രാ​ണ്? മാ​ധ്യ​മ​ങ്ങ​ളും ജ​ന​ങ്ങ​ളു​മാ​ണോ? അ​ല്ല എ​ന്നാ​ണ് ഉ​ത്ത​രം. ആ ​പാ​പ​ക്ക​റ പു​ര​ണ്ടി​രി​ക്കു​ന്ന​തു സി​നി​മ​ക്കാ​രി​ൽ​ത​ന്നെ​യാ​ണ്. വി​ശ​ദീ​ക​രി​ച്ചാ​ൽ, സം​വി​ധാ​യ​ക​രി​ലും എ​ഴു​ത്തു​കാ​രി​ലും. അ​തി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത് “ലേ​ഖ​യു​ടെ മ​ര​ണം ഒ​രു ഫ്ലാ​ഷ്ബാ​ക്ക്’ എ​ന്ന ചി​ത്ര​മാ​ണ്. കെ.​ജി.…

Read More

ഒ​രു ഗ്രാ​മ​ത്തി​ല്‍ ഇ​ര​ച്ചെ​ത്തി​യ ദു​ര​ന്തം; വി​റ​യ​ല്‍ മാ​റാ​തെ വി​ല​ങ്ങാ​ട്

വി​ല​ങ്ങാ​ട്…​മ​ല​നി​ര​ക​ളാ​ല്‍ മ​നോ​ഹ​ര​മാ​യ നാ​ട്ടി​ല്‍ ഇ​ന്ന് ക​ണ്ണീ​ര്‍ തെ​ളി​നീ​രാ​യി ഒ​ഴു​കു​ക​യാ​ണ്. ഓ​ടി​ക്ക​ളി​ച്ച വീ​ട്ടു​മു​റ്റം തേ​ടി കു​രു​ന്നു​ക​ള്‍, മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​ന്‍​പ് അ​ന്തി​യു​റ​ങ്ങി​യ വീ​ട് തേ​ടി അ​ല​യു​ന്ന മാ​താ​പി​താ​ക്ക​ള്‍… ക​ണ്ണീ​ര​ണി​യാ​തെ കാ​ണാ​നാ​വി​ല്ല ഇ​പ്പോ​ള്‍ വി​ല​ങ്ങാ​ടു​കാ​രെ. ഇ​ഷ്ട​ഭൂ​മി​യി​ല്‍ ജീ​വി​ച്ച​വ​ര്‍​ക്കു​മേ​ല്‍ ഇ​ടി​ത്തീ​യാ​യാ​ണ് ഉ​രു​ള്‍​പൊ​ട്ട​ല്‍ എ​ന്ന ദു​ര​ന്തം വ​ന്നു​ഭ​വി​ച്ച​ത്. ആ ​മു​റി​വ് ഉ​ണ​ങ്ങി​യി​ട്ടി​ല്ല. അ​ടു​ത്തെ​ങ്ങും ഉ​ണ​ങ്ങു​ക​യു​മി​ല്ല. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വ​ട​ക​ര താ​ലൂ​ക്കി​ല്‍ തൂ​ണേ​രി ബ്ലോ​ക്കി​ല്‍ വാ​ണി​മ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പെ​ടു​ന്ന മൂ​ന്ന് വി​ല്ലേ​ജു​ക​ളി​ലൊ​ന്നാ​ണ് വി​ല​ങ്ങാ​ട്. എ​ന്നാ​ൽ, ച​രി​ത്ര​ത്തി​ല്‍ ഇ​നി വി​ല​ങ്ങാ​ടി​നെ ഓ​ര്‍​ക്കു​ക ഉ​രു​ള്‍​പൊ​ട്ട​ല്‍ ത​ർ​ത്തെ​റി​ഞ്ഞ നാ​ട് എ​ന്ന പേ​രി​ലാ​യി​രി​ക്കും. കൈ​പി​ടി​ച്ചു​യ​ര്‍​ത്താ​നു​ള്ള ശ്ര​മം പ​ല​രീ​തി​യി​ല്‍ തു​ട​രു​മ്പോ​ഴും ന​ഷ്ട​പ്പെ​ട്ട​തെ​ല്ലാം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല എ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് പ​ല​രും.ഒ​രാ​ളു​ടെ ജീ​വ​നേ പ്ര​കൃ​തി​യു​ടെ ക​ലി​തു​ള്ള​ലി​ല്‍ ന​ഷ്ട​പ്പെ​ട്ടു​ള്ളു​വ​ല്ലോ എ​ന്നാ​ശ്വ​സി​ക്കു​മ്പോ​ഴും ജീ​വ​ന്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​വ​രു​ടെ മ​ന​സി​നു​ണ്ടാ​യ ആ​ഘാ​തം എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് പ​റ​ഞ്ഞ​റി​യി​ക്കു​ക​ത​ന്നെ അ​സാ​ധ്യം. മേ​ഖ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താ കേ​ന്ദ്ര​ങ്ങ​ൾ അ​റി​ഞ്ഞ​ശേ​ഷ​മാ​കും പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യെ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍…

Read More

ത​ങ്ക​മ്മ ടീ​ച്ച​റു​ടെ വി​ശ്ര​മ ജീ​വി​തം ക​ള​ര്‍​ഫു​ൾ

ഉ​ണ്ണി​യേ​ശു​വി​നെ കൈ​ക​ളി​ലേ​ന്തി​യ മാ​താ​വ്, യേ​ശു ക്രി​സ്തു, രാ​ധാ സ​മേ​ത​നാ​യ കൃ​ഷ്ണ​ന്‍, പ്ര​കൃ​തി​യി​ലെ മ​നോ​ഹ​ര​ക്കാ​ഴ്ച​ക​ള്‍… വി​ശ്ര​മ ജീ​വി​തം ചാ​യ​ങ്ങ​ള്‍ ഒ​ഴു​കു​ന്ന കാ​ന്‍​വാ​സി​ലൂ​ടെ ക​ള​ര്‍​ഫു​ള്‍ ആ​ക്കു​ക​യാ​ണ് 83കാ​രി​യാ​യ എം.​ജി. ത​ങ്ക​മ്മ ടീ​ച്ച​ര്‍. വ​ര​യു​ടെ​യും വ​ര്‍​ണ​ങ്ങ​ളു​ടെ​യും ലോ​ക​ത്ത് ത​നി​ക്കി​പ്പോ​ഴും ബാ​ല്യ​മാ​ണെ​ന്ന് ടീ​ച്ച​ര്‍ പ​റ​യു​മ്പോ​ഴും ആ ​വ​ര​ക​ളി​ല്‍ നി​റ​യു​ന്ന​ത് ന​യ​ന മ​നോ​ഹ​ര​കാ​ഴ്ച​ക​ളാ​ണ്. അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ല്‍​നി​ന്നും വി​ര​മി​ച്ച ശേ​ഷം മ​ക്ക​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ല്‍ 74-ാം വ​യ​സി​ല്‍ ചി​ത്ര​ര​ച​ന പ​ഠി​ച്ചു തു​ട​ങ്ങി​യ എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി ശ്രീ​വ​ത്സം വീ​ട്ടി​ല്‍ എം.​ജി. ത​ങ്ക​മ്മ ഇ​തി​ന​കം താ​ന്‍ വ​ര​ച്ച 70ല​ധി​കം ചി​ത്ര​ങ്ങ​ളു​ടെ ര​ണ്ട് പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും ന​ട​ത്തി. ചി​ത്ര​ര​ച​ന​യോ​ടു കൂ​ട്ടു​കൂ​ടി​യ ബാ​ല്യം സ്‌​കൂ​ള്‍ പ​ഠ​ന കാ​ല​ത്തു ത​ന്നെ ത​ങ്ക​മ്മ​യ്ക്ക് വ​ര​യ്ക്കാ​ന്‍ ഇ​ഷ്ട​മാ​യി​രു​ന്നു. സ്‌​കൂ​ളി​ലേ​ക്കും പോ​കു​ന്ന വ​ഴി​യി​ലെ കാ​ഴ്ച​ക​ളൊ​ക്കെ ഇ​ട​യ്ക്കി​ട​യ്ക്ക് പേ​പ്പ​റി​ല്‍ പെ​ന്‍​സി​ൽ കൊ​ണ്ട് വ​ര​ച്ച് മാ​താ​പി​താ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യു​മൊ​ക്കെ കാ​ണി​ക്കു​മാ​യി​രു​ന്നു. എ​ങ്കി​ലും ചി​ത്ര​ര​ച​ന ശാ​സ്ത്രീ​യ​മാ​യി പ​ഠി​ക്ക​ണ​മെ​ന്ന മോ​ഹ​മൊ​ന്നും അ​ന്നു​ണ്ടാ​യി​ല്ല. പ​ഠ​ന​ശേ​ഷം അ​ധ്യാ​പി​ക​യാ​യി ജോ​ലി കി​ട്ടി.…

Read More

കാലത്തിനുമപ്പുറം ഈ നാദധാര…

‘എ​ഹ്സാ​ൻ തേ​രാ ഹോ​ഗാ മുഛ്പ​ർ ദി​ൽ ചാ​ഹ്താ ഹേ ​വോ ക​ഹ്‌​നേ ദോ’ ​ജം​ഗ്ലി എ​ന്ന സി​നി​മ​യി​ലെ നാ​യ​ക​നാ​യ ഷ​മ്മി ക​പൂ​ർ പാ​ടു​ന്ന പാ​ട്ടാ​ണി​ത്. ത​ന്‍റെ പ്ര​ണ​യം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന നാ​യി​ക​യാ​യ സൈ​റാ ബാ​നു​വി​ന് മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ ഉ​ള്ളി​ൽ തി​ങ്ങി​വി​ങ്ങു​ന്ന സ്നേ​ഹ​വും മോ​ഹ​വും മ​ന്ത്രി​ക്കു​ന്ന​തു പോ​ലെ ഒ​ഴു​കു​ക​യാ​ണ്. ഷ​മ്മി ക​പൂ​റി​ലേ​ക്ക് മു​ഹ​മ്മ​ദ് റാ​ഫി ക​ട​ന്നു​ക​യ​റു​ക​യാ​ണെ​ന്ന് പ​റ​യു​ക​യാ​വും ന​ല്ല​ത്. അ​ലൗ​കി​ക നാ​ദ​ധാ​ര​യ്ക്ക് ഉ​ട​മ​യാ​യ മു​ഹ​മ്മ​ദ് റാ​ഫി​യി​ലൂ​ടെ പ്രേ​ക്ഷ​ക​ർ ഇ​ങ്ങ​നെ എ​ത്ര​യോ പ്ര​ണ​യ​മ​റി​ഞ്ഞു; പ്ര​ണ​യ​ത്തി​ന്‍റെ ക​ന​ൽ നീ​റ്റ​ല​റി​ഞ്ഞു. എ​ഹ്സാ​ൻ തേ​രാ ഹോ​ഗാ എ​ന്ന ഗാ​ന​ത്തി​ലെ പ്ര​ണ​യം ത​ളം​കെ​ട്ടി നി​ൽ​ക്കു​ന്ന ഷ​മ്മി ക​പു​റി​ന്‍റെ ക​ണ്ണു​ക​ൾ മ​റ​ക്കു​ക എ​ളു​പ്പ​മ​ല്ല. ആ ​പ്ര​ണ​യ​ത്തി​ന് ജീ​വ​ൻ പ​ക​ർ​ന്ന മു​ഹ​മ്മ​ദ് റാ​ഫി​യേ​യും. മു​ഹ​മ്മ​ദ് റാ​ഫി എ​ന്ന സം​ഗീ​ത ഇ​തി​ഹാ​സം ഭൂ​മി വി​ട്ട് പ​റ​ന്നി​ട്ട് നാ​ളെ 44 വ​ർ​ഷം!. 1980 ജൂ​ലൈ 31ന് ​മും​ബൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. വ​ർ​ഷ​വും തീ​യ​തി​യും…

Read More