പ്രതിസന്ധിയില്‍ തളരാതെ സാക്ഷരത തുല്യത പഠനത്തിലൂടെ പത്താം തരവും പ്ലസ് വണ്ണും പ്ലസ് ടുവും വിജയിച്ച് തൃക്കാക്കര ഭാരത് മാതാ കോളജിൽ ബിഎ മലയാളം ക്ലാസിൽ ഇന്ന് പഠനം തുടങ്ങുകയാണ് 48 കാരിയായ ഈ വീട്ടമ്മ. “ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല. കാരണം ആത്മഹത്യ എളുപ്പം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. എന്നാല്‍ ജീവിച്ചു കാണിക്കുക, അത് വളരെ പ്രയാസമുള്ള കാര്യം തന്നെയല്ലേ. തീയിലൂടെ ചവിട്ടിവന്ന ഞാന്‍ പെട്ടെന്നങ്ങനെ തളരില്ല, പിടിച്ചു നില്ക്കും…’ പൊളളുന്ന ജീവിതാനുഭവങ്ങള്‍ക്കു മുന്നില്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന പഠനം എന്ന സ്വപ്നത്തിലേക്ക് നടന്നു കയറുന്ന സന്തോഷത്തിലാണ് എറണാകുളം ചിറ്റേത്തുകര സ്വദേശിനിയായ എം.എ. സീനത്ത്. ഇന്ന് തൃക്കാക്കര ഭാരത് മാതാ കോളജിലേക്ക് ബിഎ മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായി സീനത്ത് എത്തുമ്പോള്‍ തന്റെ മകന്റെ പ്രായമുള്ള കുട്ടികളാണ് സഹപാഠികളായി കൂടെയുള്ളത്. പ്രതിസന്ധിയില്‍ തളരാതെ സാക്ഷരത തുല്യത പഠനത്തിലൂടെ…
Read MoreCategory: RD Special
ടര്‍ബോ സ്റ്റാർ ആമിന
എന്‍ജിനിയറിംഗ് പഠനം പാതിവഴിയില്‍ നിര്‍ത്തി, റിയാലിറ്റി ഷോയില്‍ തിളങ്ങി, സിനിമയോടു മൊഹബത്തിലായ തിരുവനന്തപുരം പെണ്‍കുട്ടി. വൈശാഖിന്റെ മമ്മൂട്ടി സിനിമ ടര്‍ബോയിലെ നിരഞ്ജന. മമ്മൂട്ടിക്കൊപ്പമുള്ള വമ്പന്‍ സ്ക്രീന്‍ സ്പേസിന്റെ ത്രില്ലിലാണ് യുവതാരം ആമിന നിജാം. റിലീസിനൊരുങ്ങിയ പട്ടാപ്പകല്‍, ടര്‍ക്കിഷ് തര്‍ക്കം എന്നിവയിലും വേഷങ്ങള്‍. ‘മമ്മൂക്കയുടെ കഥാപാത്രവുമായി ഫ്രണ്ട്ഷിപ്പും അനിയത്തി ഫീലുമുള്ള വേഷം. ത്രൂഔട്ട് റോള്‍…അതും ഫുള്‍ കോമ്പിനേഷന്‍ മമ്മൂക്കയുടെ കൂടെ. ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല’- ആമിന രാഷ്്ട്രദീപികയോടു പറഞ്ഞു. അഞ്ചാം പാതിര വടകര മിഡെറ്റില് സിവില്‍ എന്‍ജി. പഠനത്തിനിടെ സിനിമയോടു താത്പര്യമായി. ഓഡിഷൻ കടന്നു നായിക നായകന് അഭിനയ റിയാലിറ്റി ഷോയിലെത്തി. അതിലെ പെര്‍ഫോമന്‍സ് ഹിറ്റായതോടെ വീട്ടുകാരും സപ്പോർട്ടായി. ആ വേദി എനിക്കു നല്ല തുടക്കമായി. തുടര്‍ന്ന് മിഥുന് മാനുവല്‍ തോമസിന്റെ അഞ്ചാംപാതിരയില്‍ കാരക്ടര്‍ വേഷം. ഷൂട്ടിംഗിനിടെയായിരുന്നു എന്റെ കഥാപാത്രത്തിന്റെ ഓഡിഷന്. വിക്കി മറിയ…അതാണു വേഷം. സ്മോക്കും ഡ്രിങ്കും ചെയ്യാത്ത…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആര്പ്പൂക്കരയിലെത്തിച്ച ജോര്‍ജ് ജോസഫ് പൊടിപാറയുടെ ചരമ രജതജൂബിലി നാളെ
ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആര്പ്പൂക്കരയിലെത്തിച്ച ജോര്‍ജ് ജോസഫ് പൊടിപാറയുടെ ചരമ രജതജൂബിലി നാളെ. ആദ്യ രണ്ടു നിയമസഭകളില്‍ ഉള്‍പ്പെടെ മൂന്നു തവണ എംഎല്‍എ ആയിരുന്ന അദ്ദേഹം രണ്ടാം നിയമസഭയില്‍ ഗവണ്മെന്റ് ചീഫ് വിപ്പായിരുന്നു. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും കോട്ടയം മെഡിക്കല്‍ കോളജ് ആര്‍പ്പൂക്കരയില്‍ സ്ഥാപിച്ചതാണ് പ്രധാന നേട്ടം. കോട്ടയത്ത് അനുവദിച്ച കേരളത്തിലെ മൂന്നാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ആര്‍പ്പൂക്കരയില്‍ സ്ഥാപിതമായത് അന്നത്തെ ഏറ്റുമാനൂര്‍ എംഎല്‍എ ജോര്‍ജ് ജോസഫ് പൊടിപാറയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടു മാത്രം. മെഡിക്കല്‍ കോളജ് വടവാതൂരില്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുമ്പോഴായിരുന്നു സമര്‍ഥമായ ഇടപെടലിലൂടെ പൊടിപാറ ആര്‍പ്പൂക്കരയില്‍ മെഡിക്കല്‍ കോളജ് നേടിയെടുത്തത്. 1960 ലെ രണ്ടാം നിയമസഭയുടെ കാലത്താണ് കോട്ടയത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വി.കെ. വേലപ്പന് ആയിരുന്നു ആരോഗ്യമന്ത്രി. ജോര്‍ജ് ജോസഫ് പൊടിപാറ അന്ന്…
Read Moreഒരു സാഹസിക കാർ യാത്ര
മലയാള സിനിമയെ ലോകചലച്ചിത്ര ഭൂപടത്തിൽ പ്രതിഷ്ഠിച്ച വിഖ്യാത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനു ഗൗരവപ്രകൃതമാണ് എന്ന ധാരണയാണ് പൊതുവേ ജനങ്ങൾക്കുള്ളത്. പൊട്ടിച്ചിരിയും തമാശയും വട്ടം ചുറ്റിക്കലുമൊക്കെയായി സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുന്ന ഗോപാലകൃഷ്ണനെ സങ്കല്പിക്കുവാൻ പോലും ആസ്വാദകർക്കു പ്രയാസമാണ്. എന്നാൽ അങ്ങനെ ഒരു രസകരമായ ഒരു മുഖം അടൂർ ഗോപാലകൃഷ്ണനുണ്ട്. അടൂർ തന്നെ ഫ്ളാഷ് ബാക്കിലേക്കു പോകുമ്പോൾ സദസ് അമ്പരന്ന് പോകും. ഇക്കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് നടന്ന കവി പഴവിള രമേശൻ അനുസ്മരണം അത്തരമൊരു വേദിയാണ് തുറന്നത്. പഴവിള രമേശൻ ഫൗണ്ടേഷനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ സാക്ഷാൽ അടൂരിനെ സദസ് മുഖാമുഖം കണ്ടു. തന്റെ ഉറ്റസുഹൃത്തായ രമേശനെ കുറിച്ച് പറയുമ്പോഴാണ് പഴവിളയുടെ ആത്മ സുഹൃത്തായ ഗോപാലകൃഷ്ണൻ മാത്രമായി മഹാസംവിധായകൻ മാറിയത്!. വർഷങ്ങൾക്കു മുമ്പ് കടൽത്തീരങ്ങളും കാടും ഒക്കെ തേടി ഒരു യാത്ര പുറപ്പെട്ടു പഴവിളയും സംഘവും.…
Read Moreഎനിക്ക് ഏറ്റവും ഇഷ്ടം സിനിമ; ഗായത്രി സുരേഷ്
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. പുതിയ റിലീസ് അഭിരാമിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന നഴ്സാണ് ഗായത്രി. ടൈറ്റിൽ കഥാപാത്രം. ഒരു ദിവസം അഭിരാമി വൈറലാകുന്നതും അവളുടെ ജീവിതം മാറിമറിയുന്നതുമാണ് സിനിമ. ഗായത്രിയുടെ ജീവിതവുമായി അടുത്തുനില്ക്കുന്ന വേഷമെന്നു തോന്നിയാല്‍ അതിശയമില്ല. ഗായത്രി സുരേഷ് എന്നു ഗൂഗിള്‍ ചെയ്താല്‍ സിനിമാവിശേഷങ്ങളേക്കാള് ട്രോളുകളാവും മുന്നിലെത്തുക. തുറന്നുപറയാന്‍ ഏറെ ഇഷ്ടമുള്ള ഗായത്രിയുടെ കമന്റുകളും നിലപാടുകളും പലപ്പോഴും വൈറല്‍, ട്രോളര്‍മാര്‍ക്കു പ്രിയങ്കരം. പക്ഷേ, അഭിരാമിയിലെ വേഷം വളരെ യാദൃച്ഛികമായി സംഭവിച്ചതാണെന്നു ഗായത്രി രാഷ്്ട്ര ദീപികയോടു പറഞ്ഞു. തുടക്കത്തില്‍ കൈനിറയെ ചിത്രങ്ങള്‍ 2014ല്‍ മിസ് കേരളയായപ്പോള്‍ പ്രധാന ലക്ഷ്യം സിനിമ തന്നെയായിരുന്നു. മധുരനാരങ്ങയില്‍ അസി. ഡയറക്ടറായ സുഹൃത്തു നല്കിയ ഫോട്ടോ കണ്ട് ചാക്കോച്ചന് എന്നെ ജമ്നാപ്യാരിയിലേക്കു വിളിച്ചു. വീട്ടില്‍ താത്പര്യമുണ്ടായിരുന്നില്ല. ഒറ്റ സിനിമയില്‍ നിര്‍ത്താമെന്നു പറഞ്ഞാണ് അതില്‍ അഭിനയിച്ചത്. പക്ഷേ, സിനിമയോട് ഇഷ്ടം…
Read Moreമലബാറിലെ കായൽ ടൂറിസം കടലാസിൽ
കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് വാതിലുകൾ തുറന്നിട്ട മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി കടലാസിൽ ഉറങ്ങുന്നു. ആലപ്പുഴയില്‍ മാത്രമായി ഒതുങ്ങിനില്ക്കുന്ന കായല്‍ ടൂറിസത്തിന് പകരം വയ്ക്കാന്‍ കഴിയുന്ന ഉത്തരമലബാറിലെ അനന്ത സാധ്യതകളിൽ ഒന്നായിരുന്നു വളപട്ടണം മുതല്‍ കവ്വായി വരെയുള്ള പ്രദേശങ്ങളെ കോര്‍ത്തിണക്കി നടപ്പാക്കാനുദ്ദേശിച്ച മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി. പദ്ധതികള്‍ക്കായി കോടികള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടു കൂടി ഉത്തരമലബാറിലെ കായല്‍ ടൂറിസത്തിന് വഴി തുറക്കുമെന്നായിരുന്നു പ്രതീക്ഷ. ഈ സാധ്യതകളുടെ പശ്ചാത്തലത്തിലായിരുന്നു മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി ആസൂത്രണം ചെയ്തത്. ഇതോടനുബന്ധിച്ചുള്ള കേന്ദ്ര പദ്ധതിയായ സ്വദേശ് ദര്ശന് സ്കീമിലുള്‍പ്പെടുത്തി വളപട്ടണത്ത് നിന്നാരംഭിച്ച് പറശിനിക്കടവിലൂടെ മലപ്പട്ടം മുനമ്പ് കടവ് വരെയുള്ള മുത്തപ്പന് ആന്‍ഡ് മലബാറി ക്യുസീന് ക്രൂയിസ്, വളപട്ടണത്ത് നിന്നും തെക്കുമ്പാട് വഴി പഴയങ്ങാടി വരെയുള്ള തെയ്യം ക്രൂയിസ്, പഴയങ്ങാടി മുതല്‍ കുപ്പം…
Read Moreമിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകുട്ടി. പുലർച്ചെ നാലുമണിയാകുമ്പോൾ അവളെ കാണാനില്ല. അച്ഛനമ്മമാരും മുത്തച്ഛനും ഭയവിഹ്വലരായി ചുറ്റുപാടും വിളിച്ചുനടക്കുന്നതിനിടെ അര കിലോമീറ്റർ അകലെയുള്ളൊരു വീട്ടിൽ നിന്ന് ഒരു ഫോൺകോൾ. അവൾ അവിടെയുണ്ടെന്ന്. ആശ്വാസവും ആശങ്കയും നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ പേടിച്ചരണ്ട പെൺകുട്ടിയെ വീട്ടിലെത്തിച്ചു. ഒരു മാമൻ തന്നെ കട്ടിലിൽനിന്ന് എടുത്തുകൊണ്ടുപോയി അകലെയുള്ള വയലിലെത്തിച്ച് ഉപദ്രവിച്ചെന്നും കാതിലെ കമ്മൽ അഴിച്ചെടുത്തു കൊണ്ടുപോയെന്നും പറഞ്ഞു. ഇങ്ങനെയൊക്കെ ശരിക്കും സംഭവിക്കുമോ എന്ന് എല്ലാവരും സംശയിച്ചുനിന്നു. തൊട്ടുപിന്നാലെ പോലീസെത്തി. അവരുടെ സഹായത്തോടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ആശങ്കകൾ ശരിവയ്ക്കുന്ന ഫലം വന്നു. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളിലാണെങ്കിലും ഗ്രാമാന്തരീക്ഷമുള്ളൊരു പ്രദേശമാണ്. ഇതുപോലൊരു സംഭവം ഇതുവരെ അവിടെ കേട്ടുകേൾവി പോലുമില്ല. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ആശങ്ക അകറ്റണമെങ്കിൽ അജ്ഞാതനായ അക്രമിയെ എത്രയും പെട്ടെന്ന് പിടിച്ചേ തീരൂ എന്ന് പോലീസിന് ഉറപ്പായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ…
Read Moreജ്വാലാമുഖ ഭാവം; ശിവപുരാണത്തിലെ സതിയുടെ ജനനം മുതല്‍ മരണം വരെയുള്ള ഓരോ ഭാവങ്ങളും തനിമ ചോരാതെ കുച്ചിപ്പുടി ഡ്രാമയിലൂടെ അരങ്ങിലെത്തിച്ച് ശ്രദ്ധേയയാകുകയാണ് അഭിഭാഷകയായ പാര്‍വതി മേനോന്
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്രാമയിലൂടെ അരങ്ങിലെത്തിച്ച് ശ്രദ്ധേയയാകുകയാണ് അഭിഭാഷകയായ പാര്‍വതി മേനോന്. സതിയുടെ ജനനം മുതല്‍ മരണം വരെയുള്ള ഓരോ ഭാവങ്ങളും തനിമ ചോരാതെയാണ് പാര്‍വതി കുച്ചിപ്പുടിയിലൂടെ അവതരിപ്പിച്ച് കൈയടി നേടുന്നത്. മൂന്നര വയസില്‍ തുടങ്ങിയ നൃത്ത പഠനം കലൂര്‍ മാധവത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെയും അഭിഭാഷക മീര മേനോന്റെയും മകളാണ് അഭിഭാഷകയായ പാര്‍വതി മേനോന്. മൂന്നര വയസിലാണ് പാര്‍വതി നൃത്തം പഠിച്ചു തുടങ്ങിയത്. കലാമണ്ഡലം മോഹനതുളസിയാണ് ആദ്യ ഗുരു. തുടര്‍ന്ന് വിശാഖപട്ടണത്തെ കലാരത്ന എ ബി ബാലകൊണ്ടല റാവു വിന്റെയും പദ്മവിഭൂഷണ് ഡോ. പത്മ സുബ്രഹ്മണ്യന്റെയും ശിക്ഷണത്തില്‍ നൃത്തത്തില്‍ ഉപരിപഠനം നടത്തുകയാണ് ഇപ്പോൾ. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ പഠിച്ചെങ്കിലും പാര്‍വതി പിന്നീട് കുച്ചിപ്പുടിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സ്കൂള്‍, കോളജ് പഠനകാലത്ത് പാര്‍വതി മത്സരങ്ങളില്‍…
Read Moreഇന്നല്ല, അന്നായിരുന്നു കുറുന്പൻ
തമിഴ് ജനതയോടൊപ്പം എത്തില്ലെങ്കിലും താരാരാധന ഇപ്പോൾ വളരെ കൂടുതലുണ്ട് മലയാളികളിൽ. മോഹൻലാലിനോടുള്ള പ്രേക്ഷകരുടെ ആരാധന വളരെ കൂടുതലാണ് എന്നു പറയാം. ഈ മാസം നടന്ന മോഹൻലാലിന്റെ 64-ാം പിറന്നാൾ ആഘോഷ വേള തന്നെ എടുക്കാം. ടിവിയിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്നത് ലാലേട്ടനുള്ള പിറന്നാൾ ആശംസകളായിരുന്നു. 1980-ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ട പ്രേക്ഷകൻ മുതൽ നാലോ അഞ്ചോ വയസുള്ള കുഞ്ഞുങ്ങൾ വരെ “ഹാപ്പി ബർത്ത്ഡേ ലാലേട്ടാ’ എന്നു പറയുന്ന അപൂർവ ഭംഗികളും ഈ പിറന്നാൾ വേളയിലും കാണാം. യുട്യൂബിൽ പതിവുപോലെ മോഹൻലാൽ സിനിമാവിശേഷങ്ങളും കഥകളും ഉണ്ടായിരുന്നു. അതിലൊന്നിൽ മോഹൻലാൽ എന്ന വ്യക്തിയുടെ സ്വഭാവസവിശേഷതകൾ കേട്ടു. വിലയിരുത്തൽ മികച്ചതായിരുന്നുവെങ്കിലും അതിലെ ഒരു പരാമർശത്തോട് യോജിക്കാൻ പ്രയാസമുണ്ട്. സിനിമയിൽ അഭിനയിക്കുവാൻ എത്തുന്നതിനു മുന്‍പ് മോഹൻലാൽ ഡിസിപ്ലിൻഡ് വ്യക്തിയായിരുന്നുവെന്നും കോളജ് ജീവിതത്തിലും മറ്റും അച്ചടക്കത്തോടെ പെരുമാറിയിരുന്ന മോഹൻലാൽ സിനിമയിലെത്തിയശേഷം കുറുന്പനായി എന്നുമായിരുന്നു…
Read Moreമലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേൽപാലം തുറന്നു; മഴക്കാലമെത്തും മുൻപേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാണ്. കനത്ത മഴയില്‍ റോഡ് പണിയും മറ്റും നടക്കുമ്പോള്‍ അപകട സാധ്യതയും ഏറെയാണ്. എന്നു തീരുമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. ഈ സാഹചര്യത്തില്‍ ദേശീയപാതാ പ്രവൃത്തികള്‍ അടിയന്തരമായി തീര്‍ക്കാനും നിര്‍മാണം 90 ശതമാനം കഴിഞ്ഞ ഭാഗങ്ങള്‍ തുറന്നുകൊടുക്കാനുമാണ് അധികൃതരുടെ തീരുമാനം. സംസ്ഥാനത്ത് പലയിടത്തും മഴക്കാലം തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. അരികില്‍ കുട്ടിയിട്ട മണ് കൂനകളും പൊളിച്ചുമാറ്റിയ റോഡിന്റെ അവശിഷ്ടങ്ങളുമെല്ലാം മഴക്കാലത്തിന് മുന്‍പ് നീക്കിയില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാക്കുക. മേല്പാലങ്ങള് മൂന്ന്… ഒന്ന് തുറന്നു സംസ്ഥാനത്ത് ആറുവരി ദേശീയപാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. പലയിടങ്ങളിലും തുടർച്ചയായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നിർമാണം ഭാഗികമായി പൂർത്തിയായ ഭാഗങ്ങളും തുറന്നുകൊടുത്തുകൊണ്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് അധികൃതർ. ഇപ്പോഴിതാ ആറുവരിപ്പാതയിലെ കോഴിക്കോട് ബൈപാസിലെ ഏറ്റവും ചെറിയ…
Read More